ന്യൂഡല്‍ഹി : കൊവിഡ്-19 വൈറസ് വ്യാപന ത്തിനു തടയിടാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ്ണ അടച്ചു പൂട്ടല്‍ (ലോക്ക് ഡൗണ്‍) കൂടുതല്‍ ദിവസങ്ങളി ലേക്ക് നീട്ടണം എന്ന് ആവശ്യപ്പെട്ട് ഏഴു സംസ്ഥാന ങ്ങള്‍ രംഗത്ത്.
കൊവിഡ്-19 പോസിറ്റീവ് കേസുകള്‍ രാജ്യ വ്യാപക മായി അധികരി ക്കു ന്നതും വൈറസ് വ്യാപനം സമൂഹ വ്യാപന ത്തിലേക്ക് പോകുന്നു എന്ന ആശങ്ക യുമാണ് ലോക്ക് ഡൗണ്‍ ദിനങ്ങള്‍ നീട്ടണം എന്ന് ആവശ്യപ്പെടാന്‍ കാരണം.
ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ്, ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, അസ്സം, തെലങ്കാന എന്നീ സംസ്ഥാന ങ്ങളാണ് സമ്പൂര്‍ണ്ണ അടച്ചു പൂട്ടല്‍ നീട്ടണം എന്ന് ആവശ്യപ്പെട്ടത്.