ന്യൂഡല്‍ഹി : അംഗീകൃത സ്വകാര്യ ലാബു കളിലെ സൗജന്യ കൊറോണ വൈറസ് പരിശോധന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വർക്ക് മാത്രമായി പരിമിത പ്പെടുത്തി ക്കൊണ്ട് സുപ്രീം കോടതി പുതിയ ഉത്തരവ് ഇറക്കി.
സർക്കാർ ലാബുകളിൽ എന്ന പോലെ തന്നെ അംഗീ കൃത സ്വകാര്യ ലാബുകളിലും കൊറോണ വൈറസ് പരിശോധന എല്ലാവര്‍ക്കും സൗജന്യമായി നല്‍കണം എന്നു കഴിഞ്ഞ ദിവസം സുപ്രീം കോടതി ഉത്തരവ് ഇറക്കി യിരുന്നു.
എന്നാൽ സൗജന്യ പരിശോധനാ ചെലവ് താങ്ങുവാന്‍ കഴിയില്ല എന്ന് സ്വകാര്യ ലാബുകള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സൗജന്യ പരിശോധനാ സൗകര്യങ്ങള്‍ ആര്‍ക്ക് എല്ലാം അനുവദിക്കാം എന്ന തീരുമാനം സര്‍ക്കാരിന് വിട്ടു കൊടുത്തു കൊണ്ടും മുന്‍ ഉത്തരവ് പരിഷ്‌കരിച്ചു കൊണ്ടുമാണ് സുപ്രീം കോടതി പുതിയ ഉത്തരവ് ഇറക്കിയത്.