പെണ്‍ വാണിഭ കേന്ദ്രത്തില്‍ നിന്ന് മലയാളി യുവതിയെ ചാനല്‍ പ്രവര്‍ത്തകര്‍ രക്ഷിച്ചു

September 17th, 2008

ദുബായില്‍ പെണ്‍ വാണിഭ കേന്ദ്രത്തില്‍ അകപ്പെട്ട മലയാളി യുവതിയെ ഏഷ്യാനെറ്റ് ന്യൂസ് സംഘം രക്ഷപ്പെടുത്തി. ആയയുടെ ജോലി വാഗ്ദാനം ചെയ്ത് പറ്റിച്ചാണ് കൊല്ലം സ്വദേശിയായ ഈ യുവതിയെ പെണ്‍ വാണിഭ കേന്ദ്രത്തില്‍ എത്തിച്ചത്. ദുബായില്‍ പെണ്‍ വാണിഭ കേന്ദ്രത്തില്‍ അകപ്പെട്ട മലയാളി യുവതിയെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു ഫോണ്‍ കോള്‍ വന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്. അന്വേഷണങ്ങള്‍ക്ക് ഒടുവില്‍ പെണ്‍കുട്ടിയെ ഹമരിയയിലെ ഒരു വില്ലയില്‍ താമസിപ്പിച്ചതായി വിവരം ലഭിച്ചു. ഈ വില്ലയിലെ ബോയിയെ ഫോണില്‍ വിളിച്ച് കസ്റ്റമര്‍ എന്ന വ്യാജേനെയാണ് മാധ്യമ സംഘം അവിടെ എത്തിയത്.

പെണ്‍കുട്ടിയെ പുറത്തേക്ക് കൊണ്ടു പോകാന്‍ അനുവദിക്കില്ലെന്ന് അവിടെ കാര്യങ്ങള്‍ നോക്കി നടത്തുന്ന പോണ്ടിച്ചേരി സ്വദേശി പറഞ്ഞതോടെ പിന്നെ ബലം പ്രയോഗിക്കേണ്ടി വന്നു. വില്ലയിലെ ഓരോ മുറികളും തുറപ്പിച്ച് പെണ്‍കുട്ടിയെ താമസിപ്പിച്ച മുറി കണ്ടെത്തി രക്ഷപ്പെടുത്തുകയായിരുന്നു.

ആയയുടെ ജോലി വാഗ്ദാനം ചെയ്ത് തന്റെ വീടിന് അടുത്തുള്ള ഒരു ആള്‍ വഴി പരിചയപ്പെട്ട ഏജന്റ് ആണ് തന്നെ ദുബായിലെത്തിച്ചതെന്ന് കൊല്ലം ജില്ലക്കാരിയായ യുവതി പറഞ്ഞു. ദുബായില്‍ എത്തി മൂന്ന് ദിവസത്തിനകം തന്നെ 23 കാരിയായ യുവതിയെ പെണ്‍ വാണിഭത്തിന് ഉപയോഗിക്കുകയായിരുന്നു.

ഹമരിയയിലെ പെണ്‍ വാണിഭ കേന്ദ്രത്തില്‍ തങ്ങള്‍ എത്തുമ്പോള്‍ മറ്റ് മുറികളില്‍ വേറെയും സ്ത്രീകള്‍ ഉണ്ടായിരുന്നു എന്ന് സംഘത്തിന് നേതൃത്വം നല്‍കിയ ഏഷ്യനെറ്റ് ദുബായ് ബ്യൂറോയിലെ ഫൈസല്‍ ബിന്‍ അഹമ്മദ് പറഞ്ഞു. എല്ലാ സൗകര്യങ്ങളും ഉള്ള മുറികളില്‍ ബോയിയുടെ മേല്‍ നോട്ടത്തിലാണ് പെണ്‍ വാണിഭ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. കേന്ദ്രത്തിന്റെ മുഖ്യ നടത്തിപ്പുകാരനായ ഒരു മലയാളി ക്യാമറയും മറ്റും കണ്ടതോടെ അവിടെ നിന്ന് പതിയെ മുങ്ങി എന്നും ഫൈസല്‍ പറയുന്നു.

പെണ്‍വാണിഭ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ യുവതിയെ ഇപ്പോള്‍ ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ അഭയ കേന്ദ്രത്തില്‍ താമസിപ്പിച്ചിരിക്കുകയാണ്. അധികം വൈകാതെ തന്നെ ഇവരെ നാട്ടിലേക്ക് കയറ്റി വിടുമെന്ന് കോണ്‍സുലേറ്റ് അധികൃതര്‍ വ്യക്തമാക്കി.

ഇത്തരത്തില്‍ ചതിയില്‍ പ്പെട്ട് നിരവധി മലയാളി സ്ത്രീകള്‍ ഇപ്പോഴും യു.എ.ഇ. യില്‍ എത്തുന്നുണ്ട്. ഇന്ത്യ ഗവണ്‍മെന്‍റ് തന്നെയാണ് ഇത് തടയുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കേണ്ടത്.

ഫൈസല്‍ ബിന്‍ അഹമദിനൊപ്പം ഈ ഉദ്യമത്തില്‍ ക്യാമറമാന്‍ തന്‍വീറും, കെ. എം. സി. സി. നേതാവ് എബ്രാഹിം എളേറ്റിലും മറ്റു ചില പ്രവര്‍ത്തകരുമുണ്ടായിരുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സൌദിയും ഇറാഖും കുറ്റവാളികളെ കൈമാറും

September 14th, 2008

കുറ്റവാളികളെ പരസ്പരം കൈമാറാനുള്ള കരാറില്‍ സൗദി അറേബ്യയും ഇറാഖും ഉടന്‍ ഒപ്പുവയ്ക്കും. ഇറാഖില്‍ നടക്കുന്ന കലാപങ്ങളില്‍ സൗദി പൗരന്മാര്‍ പിടിക്കപ്പെടുന്ന പശ്ചാത്തലത്തിലാണിത്.

കരാറിന്‍റെ കരടു രൂപം തയ്യാറായിട്ടുണ്ട്. ഇതു പ്രകാരം സൗദിയിലെ ജയിലുകളില്‍ കഴിയുന്ന ഇറാഖ് പൗരന്മാരെ ഇറാഖിലെ ജയിലിലേക്കും ഇറാഖ് ജയിലുകളിലുള്ള സൗദികളെ സൗദി അറേബ്യയിലേക്കും മാറ്റും.

കുറ്റവാളികളായ നൂറോളം സൗദി പൗരന്മാര്‍ ഇറാഖ് ഗവണ്‍മെന്‍റിന്‍റെ കസ്റ്റഡിയിലും അമ്പതോളം സൗദികള്‍ ഇറാഖിലെ അമേരിക്കന്‍ സൈന്യത്തിന്‍റെ കസ്റ്റഡിയിലുമുണ്ട്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

അനോണിമസ് കമന്റ് ശല്യം

July 22nd, 2008

ബ്ലോഗിലും, കമന്റ് സൌകര്യം അനുവദിച്ചിട്ടുള്ള മറ്റ് പൊതു വെബ് സൈറ്റുകളിലും കണ്ടു വരുന്ന ഒരു ദുഷ് പ്രവണതയാണ് അനോണിമസ് ആയി നടത്തുന്ന വ്യക്തിഹത്യ. താന്‍ ആരാണെന്ന് വെളിപ്പെടുത്താതെ അഭിപ്രായങ്ങള്‍ തുറന്നു പറയുവാന്‍ ഉള്ള സൌകര്യം – അതു തന്നെ ആണ് ഇന്റര്‍നെറ്റ് ഒരുക്കി തരുന്ന ഏറ്റവും ആകര്‍ഷകമായ ആശയ വിനിമയ സ്വാതന്ത്ര്യം. പൊതു ജീവിതത്തില്‍ വഹിയ്ക്കേണ്ടി വരുന്ന സാമൂഹിക സ്ഥാനങ്ങളുടെ പരിമിതികള്‍ ലംഘിച്ച് സ്വന്തം അഭിപ്രായം ലോകം മുഴുവന്‍ കേള്‍ക്കുമാറ് വെട്ടി തുറന്നു പറയുവാനുള്ള സൌകര്യം. ഈ നൂറ്റാണ്ടിന്റെ തന്നെ ഏറ്റവും വിപ്ലവകരമായ ഒരു മാധ്യമ സാധ്യതയാണിത്.

അനോണിമസ് ആയി വിഹരിയ്ക്കുവാന്‍ ലഭിയ്ക്കുന്ന അവസരം പക്ഷെ പലരും തങ്ങളുടെ വ്യക്തി വൈകല്യം ലോകത്തിന് മുന്‍പില്‍ വെളിപ്പെടുത്തുവാന്‍ ദുരുപയോഗപ്പെടുത്തി വരുന്നത് അപലപനീയം തന്നെയാണ്. ഒളിച്ചിരുന്ന് അസഭ്യം പറയുന്നതിന്റെ സുഖം തേടി പൊതു വെബ് സൈറ്റുകളില്‍ കയറി ഇറങ്ങുന്നവരുടെ ശല്യം കാരണം പല ബ്ലോഗര്‍മാരും തങ്ങളുടെ ബ്ലോഗുകളില്‍ നിന്ന് അനോണിമസ് ആയി കമന്റിടാന്‍ ഉള്ള സൌകര്യം എടുത്തു കളഞ്ഞിരിക്കുന്നു.

ഇങ്ങനെ ഒരു ശല്യത്തിനു വിധേയമായ ഒരു ബ്ലോഗര്‍ കേരളാ പോലീസിന്റെ സൈബര്‍ ക്രൈം വിഭാഗത്തെ സമീപിച്ചിരിക്കുന്നു. തന്റെ ബ്ലോഗിനെയോ എഴുത്തിനേയോ വിമര്‍ശിക്കുന്നതില്‍ തനിക്ക് വിഷമം ഇല്ല എന്ന് പറയുന്ന ഇദ്ദേഹം പക്ഷെ തന്റെ വായനക്കാരെ കൂടി ഈ അജ്ഞാത കമന്റുകാരന്‍ അധിക്ഷേപിക്കുവാനും മാന്യമല്ലാത്ത “വൃത്തികെട്ട” വാക്കുകള്‍ പ്രയോഗിക്കുവാനും തുടങ്ങിയപ്പോഴാണ് ഇതിന് എതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനെ പറ്റി താന്‍ ഗൌരവം ആയി ചിന്തിക്കാന്‍ തുടങ്ങിയത് എന്ന് പറയുന്നു. ഇങ്ങനെയുള്ള അധിക്ഷേപം സ്വന്തം പേര്‍ വെളിപ്പെടുത്തി കൊണ്ട് നടത്തുവാന്‍ ഇയാള്‍ തയ്യാര്‍ ആവുമോ എന്നും ഇദ്ദേഹം ചോദിയ്ക്കുന്നു.

സൈബര്‍ ക്രൈം വിഭാഗത്തിലെ കമ്പ്യൂട്ടര്‍ വിദഗ്ധര്‍ ആവശ്യപ്പെട്ട പ്രകാരം ഇദ്ദേഹം ഒരു സ്ക്രിപ്റ്റ് തന്റെ ബ്ലോഗില്‍ ചേര്‍ത്തു. ഈ സ്ക്രിപ്റ്റിന്റെ സഹായത്തോടെ ഇദ്ദേഹത്തിന്റെ ബ്ലോഗില്‍ അനോണിമസ് ആയി കമന്റ് ഇടുന്ന ആള്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടറിന്റെ IP address ഇവര്‍ കണ്ടെടുക്കുകയും പ്രസ്തുത IP അനുവദിച്ചിട്ടുള്ളത് Asianet Dataline ആണെന്ന് മനസ്സിലാക്കുകയും ചെയ്തുവത്രെ. Asianet Dataline ന്റെ server log പരിശോധിച്ച് പ്രസ്തുത IP ബ്ലോഗിലെ കമന്റ് ഇട്ട സമയത്ത് ഏത് ഉപഭോക്താവിനാണ് നല്‍കിയത് എന്ന് കൂടി പരിശോധിക്കുന്നതോടെ ഇയാള്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്യുവാന്‍ മതിയായ തെളിവാകുമത്രെ. ഇതിന് ഇനി ശേഷിക്കുന്നത് ചില ഔപചാരിക നടപടി ക്രമങ്ങള്‍ മാത്രം.

e പത്രത്തില്‍ ഈ ബ്ലോഗറുടെ ചില സൃഷ്ടികള്‍ വന്നതിനെ തുടര്‍ന്ന്‍ ഇത് പോലുള്ള കമന്റുകള്‍ e പത്രത്തിലും വന്നിരുന്നു.

അനോണിമസ് ആയി അഭിപ്രായം പറയുക എന്നത് ഒരു ഇന്റര്‍നെറ്റ് ഉപയോക്താവിന്റെ വ്യക്തി സ്വാതന്ത്ര്യം ആണെന്നിരിക്കെ അനോണിമസ് കമന്റുകള്‍ ഇടാനുള്ള സംവിധാനം e പത്രം നില നിര്‍ത്തി വരികയാണ്. തീര്‍ത്തും അനുവദനീയമല്ലാത്ത കമന്റുകള്‍ മാത്രം നീക്കം ചെയ്യാറുള്ള e പത്രത്തിന് പ്രസ്തുത ബ്ലോഗറുടെ സൃഷ്ടികള്‍ക്കു നേരെ വന്ന ആക്രമണത്തിന് ഇരയാകേണ്ടി വന്നതും ഈ സാഹചര്യത്തിലാണ്.

e പത്രത്തില്‍ ഇയാളുടെ നേര്‍ക്ക് വന്ന ആക്രമണത്തിനു പിന്നിലെ അജ്ഞാതന്‍ ആരാണെന്നും അന്വേഷണം നടത്തുവാന്‍ ഇദ്ദേഹം ഉദ്ദേശിയ്ക്കുന്നുണ്ടെന്ന് അറിയുന്നു. നിയമപാലകര്‍ ആവശ്യപ്പെട്ടാല്‍ IP log അടക്കം എല്ലാ വിധ സഹകരണവും നല്‍കുവാന്‍ e പത്രം നിര്‍ബന്ധിതമാകും. രാജ്യാന്തര തലത്തില്‍ കുറ്റവാളികളെ കൈമാറുവാന്‍ ഉള്ള കരാര്‍ ഇന്ത്യ മിക്കവാറും എല്ലാ രാജ്യങ്ങളുമായി ഉണ്ടാക്കിയിരിക്കുന്ന സാഹചര്യത്തില്‍ ഏതു രാജ്യത്തില്‍ ഉള്ള ആളാണെങ്കിലും ഈ അനോണിമസ് കമന്റുകാരനും പിടിയിലാവും എന്നതിന് സംശയമില്ല എന്നും ഇദ്ദേഹം അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

58 of 581020565758

« Previous Page « 123 കരാറിനു പിന്നാലെ 123 കാര്‍ട്ടൂണ്‍
Next » റിയാലിറ്റി ഷോ പീഡനം – നടപടി ഉണ്ടാവും »



  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ
  • ആധാര്‍ അപ്‌ഡേഷൻ : വിവരങ്ങൾ നൽകുവാനുള്ള തിയ്യതി ദീര്‍ഘിപ്പിച്ചു
  • വ്യാജ വെബ് സൈറ്റ് : ആരും വഞ്ചിക്കപ്പെടരുത് എന്ന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്
  • പാചക വാതക സിലിണ്ടറിന് 200 രൂപ സബ്‌സിഡി പ്രഖ്യാപിച്ചു
  • ചന്ദ്രനിലെ ചൂട് അളന്നു : റോവറില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്തു വിട്ടു
  • ചന്ദ്രയാന്‍-3 ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്തു
  • ഏറ്റവും വലുത് ഇന്ത്യൻ പൗരന്‍ എന്ന സ്വത്വം : രാഷ്ട്രപതി
  • ഐതിഹാസിക ചിഹ്നമായ മഹാ രാജയെ ഒഴിവാക്കി എയര്‍ ഇന്ത്യ ; പുതിയ ലോഗോ ഡിസംബര്‍ മുതല്‍
  • ബി. ജെ. പി. യുടെ ദേശീയ സെക്രട്ടറി യായി അനിൽ ആന്‍റണിയെ തെരഞ്ഞെടുത്തു
  • മണിപ്പൂര്‍ ബലാത്സംഗ കേസ് സി. ബി. ഐ. ക്ക്
  • ഇന്ത്യ പ്രതിനിധി സംഘം മണിപ്പൂരിലേക്ക്
  • പാര്‍ലമെന്‍റില്‍ ഇന്നും പ്രതിഷേധം : കറുത്ത വസ്ത്രങ്ങളില്‍ പ്രതിപക്ഷ എം. പി. മാര്‍
  • മണിപ്പൂര്‍ : മോഡി സര്‍ക്കാറിന് എതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ്
  • മണിപ്പൂരില്‍ ഇന്‍റര്‍ നെറ്റ് ഭാഗികമായി പുന:സ്ഥാപിക്കും



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine