മുല്ലപ്പെരിയാറില്‍ പുതിയ ഡാമിനെതിരെ ജയലളിത രംഗത്ത്

June 14th, 2011

ചെന്നൈ: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കാന്‍ കേരളത്തിന് അനുമതി നല്‍കരുതെന്ന്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനോട് ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെടണമെന്നും ഇതിനായി വനം-പരിസ്ഥിതി മന്ത്രാലയങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും   പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ തമിഴ്‌ നാട് മുഖ്യമന്ത്രി ജയലളിത ആവശ്യപ്പെട്ടു. കൂടിക്കാഴ്ചയില്‍ തമിഴ്‌നാടിന്റെ 19 ഇന ആവശ്യങ്ങള്‍ ജയലളിത പ്രധാനമന്ത്രിക്ക്‌ എഴുതി നല്‍കുകയും ചെയ്തു. സംസ്ഥാന തല്പര്യത്തിനോപ്പം നില്‍ക്കാത്ത  ആഭ്യന്തരമന്ത്രി പി. ചിദംബരം മന്ത്രി സ്ഥാനം രാജിവെക്കണമെന്നും,തമിഴ്‌നാടിന്‌ അര്‍ഹതപ്പെട്ട ജലം തടയാനുള്ള കേരളത്തിന്റെ തന്ത്രമാണ് പുതിയ ഡാം നിര്‍മ്മിക്കണമെന്ന ആവശ്യത്തിന് പിന്നില്‍ എന്നും ജയലളിത പറഞ്ഞു. ഇതിനെ നിയമപരമായി നേരിടുമെന്നും അവര്‍ വ്യക്തമാക്കി.
പുതിയ ഡാം നിര്‍മ്മിക്കുന്നതിനുള്ള പഠനം നടത്തുന്നത് തടയാനാണിത് എന്ന് കരുതുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മായാവതിക്ക്‌ തിരിച്ചടി

June 2nd, 2011

mayawati-reigns-epathram

ലഖ്‌നൗ : ഭൂമി പിടിച്ചെടുത്ത്‌ സ്വകാര്യ കെട്ടിട നിര്‍മ്മാതാക്കള്‍ക്ക്‌ നല്‍കിയ നടപടിക്കെതിരെ കര്‍ഷകര്‍ നല്‍കിയ ഹരജിയില്‍ അലഹബാദ്‌ ഹൈക്കോടതി നടപടി സ്വീകരിച്ചത്‌ മായാവതി സര്‍ക്കാരിന് വന്‍ തിരിച്ചടിയായി. ഗ്രെയ്റ്റര്‍ നോയ്ഡയിലെ ബിസ്രാഖ്‌ ജലാല്‍പൂര്‍, ദേവ്‌ലാ എന്നീ ഗ്രാമങ്ങളിലെ ഭൂമി പിടിച്ചെടുക്കല്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. ഈ ഗ്രാമങ്ങളിലെ കര്‍ഷകരില്‍ നിന്നും 32 ഹെക്ടര്‍ ഭൂമിയാണ് മായാവതി സര്‍ക്കാര്‍ പിടിച്ചെടുത്ത്‌ സ്വകാര്യ വ്യക്തികള്‍ക്ക് കെട്ടിട നിര്‍മ്മാണത്തിനായി വിറ്റത്. ഇതിനെതിരെ കര്‍ഷകര്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ കോടതി സംസ്ഥാന  സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. കേസിന്റെ വാദം ജൂലൈയില്‍ കോടതി കേള്‍ക്കും.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വിഷ കപ്പലായ പ്രോബോ കോള ഇന്ത്യയില്‍

June 1st, 2011

probo-koala-ship-epathram

ന്യൂഡല്‍ഹി: വിഷ വസ്തുക്കളുമായി സഞ്ചരിക്കുന്ന പ്രോബോ കോള എന്ന കപ്പല്‍ ഇന്ത്യയില്‍ എത്തുന്നു. ആദ്യം ബംഗ്ലാദേശ് തീരത്ത് അടുത്ത ഈ കപ്പല്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ എതിര്‍പ്പ് കാരണം മാലിന്യങ്ങള്‍ അവിടെ നിക്ഷേപിച്ചില്ല. കംപ്യൂട്ടര്‍ മാലിന്യങ്ങള്‍, ആസ്ബറ്റോസ്, വിഷകരമായ രാസമാലിന്യങ്ങള്‍, എണ്ണ, മാരകമായ ഇന്ധനാവശിഷ്‌ടങ്ങള്‍ തുടങ്ങിയവയാണ്‌ കപ്പലിലുള്ളത്‌.

1989 ല്‍ നിര്‍മ്മിച്ച എണ്ണക്കപ്പലായ പ്രോബോ കോള ഇപ്പോള്‍ ഗള്‍ഫ് ജാഷ് എന്ന പേരിലാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. കപ്പലില്‍ 31,255  ടണ്‍ വിഷ മാലിന്യങ്ങളാണുള്ളത്‌. ആംസ്റ്റര്‍ഡാമില്‍ വിഷ വസ്തുക്കള്‍ നിക്ഷേപിച്ചതോടെയാണ് കപ്പല്‍ വിവാദത്തിലാകുന്നത്. ഇതില്‍ ഈ കപ്പലിന്റെ ഉടമകള്‍ക്ക്‌ വന്‍ പിഴയൊടുക്കേണ്ടിവന്നിരുന്നു. തുടര്‍ന്ന് ആഫ്രിക്കന്‍ രാജ്യമായ ഐവറി കോസ്റ്റില്‍ വിഷവസ്തുക്കള്‍ ഒഴിവാക്കുകയായിരുന്നു. ഇതേ മാലിന്യത്തില്‍ നിന്നും വിഷബാധയേറ്റ് ഐവറി കോസ്റ്റിലെ അബിദ്ജാന്‍ നഗരത്തില്‍ 16 പേര്‍ മരിക്കുകയും നൂറു കണക്കിന് പേര്‍ക്ക് മാരക രോഗങ്ങള്‍ പിടിപെടുകയും ചെയ്തിരുന്നു. 2006 ല്‍ നടന്ന ഈ സംഭവത്തില്‍ ഭീമമായ തുകയാണ് നഷ്ടപരിഹാരമായി കപ്പല്‍ കമ്പനി നല്‍കേണ്ടി വന്നത്. കപ്പല്‍ പൊളിക്കുന്നതിന് വേണ്ടിയാണ് ഇന്ത്യയില്‍ എത്തുന്നത്‌ എന്നാണ് വിവരം ലഭിച്ചിരിക്കുന്നത്

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആന സംരക്ഷണത്തിനായി “ഹാത്തി മേരെ സാഥി” പദ്ധതി

May 25th, 2011

elephant-stories-epathramന്യൂഡല്‍ഹി : “ഹാത്തി മേരെ സാഥി” എന്ന പേരില്‍ ആനകളുടെ സംരക്ഷണത്തിനും ക്ഷേമത്തിനുമായി ഒരു ബോധവല്‍ക്കരണ പദ്ധതിക്ക് കേന്ദ്ര പരിസ്തിതി മന്ത്രാലയം തുടക്കം കുറിച്ചു. വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ സഹകരണത്തൊടെയാണ് ഈ പദ്ധതി നടപ്പിലാക്കുക. ആനകളുടെ സംരക്ഷണം നിലനില്പ് എന്നിവയുമായി ബന്ധപ്പെട്ട് ദില്ലിയില്‍ നടക്കുന്ന ഈ-8 രാജ്യങ്ങളുടെ സമ്മേളനത്തോടനുബന്ധിച്ചായിരുന്നു കേന്ദ്ര വനം പരിസ്തിതി മന്ത്രി ജയറാം രമേശ് ഈ പദ്ധതിയെ പറ്റി പ്രഖ്യാപിച്ചത്. ഈ-8 രാജ്യങ്ങള്‍ എന്നറിയപ്പെടുന്ന ഇന്ത്യ, ശ്രീലങ്ക, തായ്‌ലന്റ്, ഇന്റോനേഷ്യ, ടാന്‍സാനിയ, കെനിയ, കോംഗോ, ബോട്സ്വാന എന്നീ എട്ടു രാജ്യങ്ങളില്‍ നിന്നും മന്ത്രിമാര്‍ അടക്കം ഉള്ള പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ലോകത്ത് ഏറ്റവും അധികം ആനകള്‍ ഉള്ള രാജ്യങ്ങളില്‍ നിന്നുമുള്ള പ്രതിനിധികളാണിവര്‍.

ആനക്കൊമ്പിനായി വേട്ടയാടുന്നതും വ്യാപകമായി ക്കൊണ്ടിരിക്കുന്ന വന നശീകരണവും ആനകളുടെ നിലനില്പിനു ഭീഷണിയാകുന്നതായി പ്രതിനിധികള്‍ വ്യക്തമാക്കി. അടുത്തിടെ പുറത്തുവന്ന ഒരു കണക്ക് പ്രകാരം 38,500 നും 52,500 നും ഇടയില്‍ ആനകള്‍ ഏഷ്യന്‍ വനങ്ങളില്‍ ഉണ്ടെന്ന് കണക്കാപ്പെടുന്നു. ഇതില്‍ ഇരുപത്തയ്യായിരത്തോളം ആനകള്‍ ഇന്ത്യന്‍ വനങ്ങളിലാണ് ഉള്ളത് കൂടാതെ മൂവ്വായിരത്തി അഞ്ഞൂറോളം നാട്ടാനകള്‍ ഉണ്ട്. ഇന്ത്യയിലെ കൊമ്പനാനകളുടെ എണ്ണം കുറഞ്ഞുവരികയാണ്. അടുത്ത കാലത്തായി കേരളത്തിലെ നാട്ടാനകളുടെ ഇടയില്‍ മരണ നിരക്ക് വര്‍ദ്ധിച്ചിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

അരുന്ധതി റോയിയുടെ പുസ്തക പ്രകാശന ചടങ്ങ് അലങ്കോലപ്പെടുത്താന്‍ ശ്രമം

May 22nd, 2011

arundhati-roy-epathram

ന്യൂഡല്‍ഹി: പ്രമുഖ എഴുത്തുകാരിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ അരുന്ധതി റോയിയുടെ ‘ദ ബ്രോക്കണ്‍ റിപ്പബ്ലിക്’, വാക്കിംഗ് വിത്ത്‌ ദ കോംറേഡ്സ് ‘ എന്നീ പുസ്തകങ്ങളുടെ  പ്രകാശന ചടങ്ങില്‍ കയറി അലങ്കോലപ്പെടുത്താന്‍ ശ്രമിച്ച ഹിന്ദു സംഘടനാ പ്രവര്‍ത്തകരെ പോലീസ്‌ നീക്കം ചെയ്തു. ദല്‍ഹി ഹാബിറ്റാറ്റ്‌ സെന്ററിലാണ് സംഭവം നടന്നത്. ‘അരുന്ധതി മുര്‍ദാബാദ്, ഭാരത് മാതാ കീ ജയ്‌’ എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് ഇവര്‍ വേദിയിലേക്ക് തള്ളി കയറാന്‍ ശ്രമിച്ചത്‌. ഇതോടെ അവിടെ കൂടിയിരുന്നവര്‍ അരുന്ധതിയെ അനുകൂലിച്ചും മുദ്രവാക്യങ്ങള്‍ വിളിച്ചു.

ദരിദ്രരുടെ ഭൂമിയുടെ കോളനിവത്കരണം എന്നത് രാജ്യത്ത് നടന്നു വരുന്ന ഇനിയും പുറത്ത് വരാത്ത ആഭ്യന്തര യുദ്ധം തന്നെയാണെന്നും ജനാധിപത്യത്തിന്റെ വെറും അനുഷ്ഠാനങ്ങള്‍ മാത്രമാണ് നാം ഇപ്പോള്‍ ഇന്ത്യില്‍ കാണുന്നതെന്നും, വരേണ്യ വര്‍ഗത്തിന് ഞാന്‍ പുസ്തകം വില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ദാന്തേവാഡയിലെ ആദിവാസി ജീവിതത്തിന്റെ പൊള്ളുന്ന വര്‍ത്തമാനം അവര്‍ക്ക്‌ ഉള്‍കൊള്ളാന്‍ കഴിയില്ലെന്നും അരുന്ധതി റോയ്‌ വ്യക്തമാക്കി.

രാജ്യത്തെ ജനാധിപത്യം ചിലയിടങ്ങളില്‍ മാത്രം പരിമിതമാണെന്ന് പുസ്തകം പ്രകാശനം ചെയ്തു കൊണ്ട് പ്രശസ്ത സാമ്പത്തിക വിദഗ്ദ്ധന്‍ അമിത്‌ ഭാദുരി അഭിപ്രായപ്പെട്ടു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

17 of 221016171820»|

« Previous Page« Previous « വിവരാവകാശ പ്രവര്‍ത്തകര്‍ക്ക് വെടിയേറ്റു
Next »Next Page » ജെ.എന്‍.യു. നീലചിത്ര നിര്‍മ്മാണം : പ്രതി അറസ്റ്റില്‍ »



  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു
  • തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine