എന്‍ഡോസള്‍ഫാന്‍: ഇന്ത്യ തോറ്റു, നീതി ജയിച്ചു

April 30th, 2011

endosulfan-india-epathram

എന്‍ഡോസള്‍ഫാന്‍ എന്ന മാരക വിഷ കീടനാശിനിയെ അനുകൂലിച്ചു കൊണ്ട് സ്റ്റോക്ക് ഹോമിലേക്ക് വിമാനം കയറിയ ഇന്ത്യന്‍ സംഘം ലോകത്തിനു മുമ്പില്‍ നാണം കെട്ടിരിക്കുന്നു.

81 രാജ്യങ്ങളില്‍ നിരോധിച്ച ഈ കീടനാശിനി കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി കാസര്‍കോട്ടെ പ്ലാന്റേഷന്‍ തോട്ടങ്ങളില്‍ ഹെലികോപ്റ്റര്‍ വഴി തളിച്ച് ദുരിതം വിതച്ചത്. എന്നാല്‍ പതിനാറ് പഠനങ്ങള്‍, നിരവധി ഇരകള്‍ ഇതൊന്നും തെളിവായി സ്വീകരിക്കാന്‍ ഇനിയും തയ്യാറാകാത്ത ഭരണകൂടം ഭൂരിപക്ഷം വരുന്ന ജനങ്ങളുടെ ആവശ്യം കാറ്റില്‍ പറത്തി, ലോക പരിസ്ഥിതി സമ്മേളനത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കരുതെന്ന് ശക്തിയായി വാദിക്കുക മാത്രമല്ല തങ്ങളുടെ ഈ അനീതി നിറഞ്ഞ വാദത്തെ സാധൂകരിക്കുവാനും സമ്മേളനത്തില്‍ എന്‍ഡോ സള്‍ഫാനെതിരെ നടപടി സ്വീകരിക്കാ തിരിക്കുവാനും വേണ്ടി മറ്റു രാജ്യങ്ങളുടെ പിന്തുണ തേടുകയും ചെയ്തിരിക്കുന്നു.

തികച്ചും നിന്ദ്യവും അന്യായവുമായ ഇക്കാര്യത്തിനു വേണ്ടി ഒരു ഭരണകൂടം നിലയുറപ്പിച്ചു എന്നത് തീര്‍ത്തും ദു:ഖകരമായി പ്പോയി.  2001ല്‍ ജൈവ ഘടനയെ ബാധിക്കുന്ന കീടനാശിനികളെ നിയന്ത്രിക്കുവാനും, നിരോധിക്കുവാനും ലക്ഷ്യമിട്ട് ഐക്യ രാഷ്ട്ര സഭയുടെ  കീഴില്‍ സ്റ്റോക്ക് ഹോമില്‍ വെച്ചു തന്നെയാണ് തീരുമാനമെടുത്തത്. എന്നാല്‍ എറ്റവും കൂടുതല്‍ എന്‍ഡോസള്‍ഫാന്‍ ഉല്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യ അന്നു തന്നെ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. 2006 ല്‍ ഇന്ത്യയും ഈ കരാറില്‍ ഒപ്പു വെച്ചു. ആണവ കരാര്‍ ഒപ്പു വെക്കാന്‍ തിടുക്കം കൂട്ടിയ പോലെ ഇക്കാര്യത്തില്‍ ഇന്ത്യ തിടുക്കം കാട്ടിയില്ല എന്ന കറുത്ത സത്യം ഇതിനോട് ചേര്‍ത്ത് വായിക്കണം.

ആര്‍ക്കു വേണ്ടിയാണ് ഇന്ത്യ ഇക്കാര്യത്തില്‍ ഇത്ര കടും പിടുത്തം കാണിക്കുന്നതെന്ന് മനസിലാകുന്നില്ല. ഭൂരിപക്ഷം വരുന്ന രാജ്യങ്ങള്‍ എന്‍ഡോസള്‍ഫാനടക്കം 23 മാരക കീടനാശിനിക്കെതിരെ ശക്തമായി രംഗത്ത് വന്നപ്പോള്‍ ഇന്ത്യയും ഗത്യന്തരമില്ലാതെ ഈ സമ്മേളന തീരുമാനം അംഗീകരിക്കേണ്ട നിര്‍ബന്ധിതാവസ്ഥ ഉണ്ടാകുകയായിരുന്നു.

കൃഷി മന്ത്രി ശരത് പവാറിന്റെയും മറ്റു ചില മന്ത്രിമാരുടെയും താല്പര്യത്തെ ലോകം അംഗീകരിക്കാതിരുന്നതില്‍ ഇന്ത്യന്‍ ജനത സന്തോഷിക്കുന്നുണ്ടാകും. പ്രത്യേകിച്ച് കാസര്‍കോട്ടെ ദ്രവിച്ചില്ലാതാകുന്ന കുറെ മനുഷ്യര്‍.

ഈ തീരുമാനം വോട്ടിനിടുന്നത് വരെ ഇല്ലാതാക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ സംഘത്തിന്റെ നടപടി ലോകത്തിനു മുമ്പില്‍ ഇന്ത്യയെ നാണം കെടുത്തി. ജനങ്ങള്‍ ജയിച്ചെങ്കിലും ഇന്ത്യ ലോകത്തിനു മുന്നില്‍ തോറ്റിരിക്കുന്നു. ഈ നാണക്കേടിനെ മറക്കാന്‍ നാമിനി എന്തു ചെയ്യും?

സ്ഥാവര  കാര്‍ബണിക മാലിന്യങ്ങളുടെ കൂട്ടത്തില്‍ 23ആമതായി എന്‍ഡോസള്‍ഫാനെയും ഉള്‍പ്പെടുത്തി ലോകമൊട്ടുക്കും നിരൊധിക്കണമെന്നാണ് അന്താരാഷ്ട്ര പോപ്സ് റിവ്യു കമ്മറ്റി സ്റ്റോക് ഹോം കണ്‍വെന്‍ഷനില്‍ കോണ്‍ഫ്രന്‍സ് ഓഫ് പാര്‍ട്ടീസിനോട് നിര്‍ദേശിച്ചിട്ടുള്ളത്. പോപ്സ് (POPs – Persistent Organic Pollutants) എന്ന സ്ഥാവര കാര്‍ബണിക മാലിന്യങ്ങള്‍ ഒരിക്കലും പ്രകൃതിയില്‍ ലയിച്ചു ചേരാത്തതും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമാണ്. വളരെ പെട്ടെന്ന് ജീവികളുടെ കൊഴുപ്പില്‍ അലിഞ്ഞു ചേരുന്ന ഈ ഓര്‍ഗാനല്‍ ക്ലോറിനല്‍ രാസവസ്തു മനുഷ്യ ശരീരത്തില്‍ കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് നിരവധി പഠനങ്ങള്‍ വഴി തെളിയിച്ചിട്ടുള്ളതാണ്. എന്നാല്‍ ഇതൊന്നും കണ്ട് മനസ് അലിയുന്നവരല്ല നമ്മുടെ ഭരണകൂടങ്ങള്‍ എന്ന് വീണ്ടും തെളിയിക്കുന്നതായി ഇന്ത്യയുടെ ഈ നടപടി.

ഇന്ദിരാഗാന്ധി മന്ത്രി സഭയില്‍ കീടനാശിനികളെ പറ്റി ചോദ്യമുയര്‍ന്നപ്പോള്‍ അന്ന് 35 തരം കീടനാശിനികള്‍ ഇന്ത്യയില്‍ ഉണ്ടെന്നാണ് പറഞ്ഞത്. ഇക്കാര്യം ഇപ്പോള്‍ ശരത് പവാറിനോട് ചോദിച്ചപ്പോള്‍ 65 തരം കീടനാശിനികള്‍ ഇന്ത്യയില്‍ ഉണ്ടെന്ന് അവകാശപ്പെട്ടു. അതിനര്‍ത്ഥം ലോകം കീടനാശിനികളില്‍ നിന്നും മുക്തി നേടാന്‍ മുതിരുമ്പോള്‍ നാം അതിന്റെ ഉപയോഗം ഇരട്ടിയാക്കിയിരിക്കുന്നു എന്നാണ്. പൊള്ളയായ കൂറെ വികസന ഭാരം താങ്ങി അതില്‍ ആശ്വാസം കണ്ടെത്തി, നിരന്തരം ജനങ്ങളെ പറ്റിച്ചു കൊണ്ടിരിക്കുന്ന ഈ ഭരണാധികാരികളെ നാം ഇനിയെന്നാണ് തിരിച്ചറിയുക?

മൊത്തം ജനസംഖ്യയുടെ അഞ്ചു ശതമാനത്തില്‍ താഴെ മാത്രം വരുന്ന ഒരു ഉന്നത വിഭാഗത്തിനെ മാത്രം ബാധിക്കുന്ന ഓഹരിയിടിയല്‍ ഉണ്ടായപ്പോള്‍ എത്ര പെട്ടെന്നാണ് പ്രധാന മന്ത്രിയും ചിദംബരവും ഉണര്‍ന്ന് പ്രവര്‍ത്തിച്ചത്? കാര്‍ഷിക രംഗത്ത് വിദേശ കുത്തകകള്‍ക്ക് അവസരം തുറക്കുക വഴി അടിമത്തത്തിലേക്ക് വഴി വെക്കാവുന്ന തീരുമാനമെടുക്കാന്‍ ഒരു മടിയും ഉണ്ടായില്ല എന്നതും ഇതിനോട് ചേര്‍ത്ത് വായിക്കണം.

ജനത്തെ മറക്കുകയും കോര്‍പ്പറേറ്റ് ശക്തികള്‍ക്കൊപ്പം സഞ്ചരിക്കുകയും അവര്‍ക്കു വേണ്ടി മാത്രം ഭരിക്കുന്നവരുമായി നമ്മുടെ ഭരണകൂടം മാറുമ്പോള്‍ ജനങ്ങള്‍ വീണ്ടും തോല്‍ക്കുന്നു. ലോകത്തിനു മുമ്പില്‍ ഇന്ത്യ തോറ്റതു പോലെ ഭരണകൂടത്തിനു മുമ്പില്‍ ഇന്ത്യന്‍ ജനതയും തോല്‍ക്കുന്നു.

തോല്‍വിയില്‍ നിന്നും ഒരു പുതു ശക്തി ഉണര്‍ന്നു വരുമെന്നു തന്നെ നമുക്ക്‌ വിശ്വസിക്കാം. എന്‍ഡോസള്‍ഫാനെതിരെ ഉണ്ടായ ജനകീയ സമരവും അഴിമതിക്കെതിരെ അണ്ണാ ഹസാരെ നടത്തിയ സത്യാഗ്രഹത്തിന് ഇന്ത്യന്‍ ജനതയില്‍ നിന്നും ഉണ്ടായ പിന്തുണയും അതിനെയാണ് സൂചിപ്പിക്കുന്നത്. നമ്മൂടെ രാജ്യത്തെ ഇത്തരത്തില്‍ പണയം വെച്ചു കൊണ്ടിരിക്കുന്ന രാഷ്ട്രീയത്തെ നാം തിരിച്ചറിയാതെ പോകുകയാണോ? അഴിമതിയില്‍ മുങ്ങിക്കുളിച്ചു കൊണ്ടിരിക്കുന്ന ഈ സര്‍ക്കാരിന്റെ കറുത്ത തൊപ്പിയില്‍ ഒരു നനഞ്ഞ  തൂവല്‍ കൂടി. വൈകിയാണെങ്കിലും ബ്രസ്സീലും, ചൈനയും, അര്‍ജന്റീനയും സത്യം തിരിച്ചറിഞ്ഞതില്‍ നമുക്കാശ്വസിക്കാം. ഇന്ത്യ മാത്രം തിരിച്ചറിയാത്തതില്‍ നമുക്ക് ഒരുമിച്ച് നാണിക്കാം. ഭരണകൂടങ്ങള്‍ക്ക് ഒരു രാജ്യത്തെ നാണം കെടുത്താന്‍ ഏളുപ്പമാണെന്ന് ഇതിലൂടെ തെളിയുന്നു. ചിലരുടെ തനി നിറവും ഒളിഞ്ഞിരിക്കുന്ന അജണ്ടയും പുറത്തായി എന്നത് ഇതിലൂടെ മനസിലാക്കാം. എന്നാണ് ഇനി ഇന്ത്യന്‍ ജനതക്കു വേണ്ടി ഭരിക്കുന്ന ഭരണാധികാരികളെ നമുക്ക് ലഭിക്കുക?

– ഫൈസല്‍ ബാവ

ഫോട്ടോ കടപ്പാട് : വിഷ മഴയുടെ വേദനയും കാഴ്ചകളും (മോഹന്‍ലാല്‍)

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എന്‍ഡോസള്‍ഫാന്‍ : കേരള സംഘത്തിന് നിരാശ

April 23rd, 2011

manmohan-singh-sharad-pawar-epathram

ന്യൂഡല്‍ഹി : ജനീവ കണ്‍വെന്ഷനില്‍ എന്‍ഡോസള്‍ഫാന്‍ ആഗോള തലത്തില്‍ നിരോധിക്കണമെന്ന ആവശ്യം പിന്തുണക്കണം എന്ന ആവശ്യവുമായി പ്രധാന മന്ത്രിയെ കണ്ടു നിവേദനം നല്‍കിയ കേരളത്തില്‍ നിന്നുമുള്ള സര്‍വകക്ഷി സംഘത്തിനെ പ്രധാനമന്ത്രി നിരാശപ്പെടുത്തി. ഐ. സി. എം. ആര്‍ (ICMR – Indian Council for Medical Research) ഈ വിഷയത്തില്‍ നടത്തുന്ന പഠനം പൂര്‍ത്തിയായി റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ മാത്രമേ ഇത് സംബന്ധിച്ച തീരുമാനം എടുക്കാനാവൂ എന്നാണ് മന്മോഹന്‍ സിംഗ് ആരോഗ്യ മന്ത്രി പി. കെ. ശ്രീമതിയുടെ നേതൃത്വത്തില്‍ എത്തിയ കേരളത്തില്‍ നിന്നുള്ള സംഘത്തെ അറിയിച്ചത്‌.

മഹാരാഷ്ട്രയിലെ വന്‍ ഭൂവുടമയായ കേന്ദ്ര കൃഷി മന്ത്രി ശരദ്‌ പവാര്‍ സ്വാര്‍ത്ഥ താല്പര്യത്തിനു വേണ്ടി  സ്വീകരിച്ച എന്‍ഡോസള്‍ഫാന്‍ അനുകൂല നിലപാടിനു ഇതോടെ കേന്ദ്ര സര്‍ക്കാരും പ്രധാന മന്ത്രിയും പിന്തുണ നല്‍കിയിരിക്കുകയാണ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആണവനിലയത്തിനെതിരെ പ്രക്ഷോഭം, ഒരാള്‍ കൊല്ലപ്പെട്ടു

April 19th, 2011

Jaitapurprotest-epathram
ജൈതപുര്‍: മഹാരാഷ്ട്രയില്‍ പുതിയ ആണവോര്‍ജ്ജ നിലയം സ്ഥാപിക്കുന്നതിന് എതിരെ ജനരോക്ഷം ശക്തമായി. ക്ഷുഭിതരായ ജനങ്ങള്‍ ഇന്ന് രാവിലെ ഒരു ആശുപത്രി കയ്യേറുകയും നിരവധി ബസുകള്‍ക്ക്‌ തീ വയ്ക്കുകയും ചെയ്തു.

തിങ്കളാഴ്ച പ്രക്ഷോഭകര്‍ ഒരു പോലീസ് സ്റ്റേഷന്‍ ആക്രമിക്കുകയുണ്ടായി. തുടര്‍ന്ന് ജനത്തെ പിരിച്ചു വിടുവാന്‍ പോലീസ് നടത്തിയ വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയായിരുന്നു.

കഴിഞ്ഞ നാല് വര്‍ഷമായി ജൈതപൂര്‍ നിവാസികള്‍ തങ്ങളുടെ ഗ്രാമത്തില്‍ ഒരു ആണവനിലയം വരുന്നു എന്ന വാര്‍ത്തയെ പേടിച്ചാണ് കഴിയുന്നത്. സര്‍ക്കാര്‍ ഇങ്ങനെയൊരു പദ്ധതി ഇട്ടപ്പോള്‍ തന്നെ നിരവധി പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ കഴിഞ്ഞ മാര്‍ച്ച്‌ 11നു ജപ്പാനില്‍ ഉണ്ടായ ഭൂചലനത്തിലും സുനാമിയിലും തകര്‍ന്ന ഫുകുഷിമ ആണവ കേന്ദ്രത്തിലെ അടിയന്തര അവസ്ഥ ഇപ്പോഴും നിയന്ത്രിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല എന്ന അവസ്ഥയില്‍  ജൈതപൂരിലെ ഗ്രാമവാസികള്‍ തങ്ങളുടെ പ്രതിഷേധം ശക്തമാക്കുകയായിരുന്നു. ഉയര്‍ന്ന ഭൂചലന സാധ്യതയുള്ള പ്രദേശമാണ് ജൈതപൂര്‍. ഈ വര്ഷം തന്നെ നിലയത്തിന്റെ നിര്‍മ്മാണം ആരംഭിക്കുവാനാണ് സര്‍ക്കാര്‍ പദ്ധതി.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആണവ മോറട്ടോറിയം വേണമെന്ന് ശാസ്ത്രജ്ഞര്‍

April 1st, 2011

nuclear-power-no-thanks-epathram

ബാംഗ്ലൂര്‍ : ആണവ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സുതാര്യത വേണമെന്ന് പ്രധാന മന്ത്രി മന്മോഹന്‍ സിംഗ് ആവശ്യപ്പെട്ടതിനു പിന്നാലെ രാജ്യത്തെ ആണവ വികസന പദ്ധതികള്‍ക്ക്‌ മോറട്ടോറിയം പ്രഖ്യാപിക്കണം എന്ന് പ്രമുഖ ശാസ്ത്രജ്ഞരുടെ സംഘം ആവശ്യപ്പെട്ടു.

ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സയന്‍സ് ഡയറക്ടര്‍ ഡോ. ബാല്‍ റാമിന്റെ നേതൃത്വത്തില്‍ 60 ശാസ്ത്രജ്ഞരാണ് ഈ ആവശ്യം ഉന്നയിച്ചത്.

സുരക്ഷിതത്വത്തിനും പൊതുജന അംഗീകാരത്തിനും മുന്‍തൂക്കം നല്‍കി ആണവ നിലയങ്ങളുടെ പുനപരിശോധന നടത്തണം എന്നാണ് ശാസ്ത്രജ്ഞരുടെ ആവശ്യം. ആണവ ഊര്‍ജ വകുപ്പിലെ ഉദ്യോഗസ്ഥര്‍ അല്ലാത്തവരും സാമൂഹ്യ പ്രവര്‍ത്തകരും സംഘടനകളും ഉള്‍പ്പെട്ട സംഘമായിരിക്കണം ഈ പരിശോധന നടത്തേണ്ടത്‌. ഈ പരിശോധന കഴിയുന്നത് വരെ അടുത്ത കാലത്ത്‌ അംഗീകാരം നല്‍കിയ ആണവ പദ്ധതികള്‍ക്ക്‌ നല്‍കിയ അംഗീകാരം പിന്‍വലിക്കണം എന്നും ആണവ പരിപാടികള്‍ക്ക്‌ മോറട്ടോറിയം പ്രഖ്യാപിക്കണം എന്നുമാണ് ശാസ്ത്രജ്ഞര്‍ ആവശ്യപ്പെട്ടത്‌.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

കര്‍ഷകന്റെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണി

April 1st, 2011

farmer-suicide-kerala-epathram

ന്യൂഡല്‍ഹി : കാര്‍ഷിക മേഖലയില്‍ 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം കൊണ്ടു വരാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇതു വരെ കാര്‍ഷിക മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം സാദ്ധ്യമല്ലായിരുന്നു. എന്നാല്‍ അമേരിക്കന്‍ പ്രസിഡണ്ട് ബരാക്ക് ഒബാമ ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രസംഗിച്ചപ്പോള്‍ അമേരിക്കയ്ക്ക് ഇന്ത്യയില്‍ പൂര്‍ണ്ണമായി മുതല്‍ മുടക്കാന്‍ താല്പര്യമുണ്ട് എന്ന് വ്യക്തമാക്കിയതിന്റെ പിന്തുടര്‍ച്ച എന്നവണ്ണം ആണ് മന്മോഹന്‍ സര്‍ക്കാരിന്റെ ഇപ്പോള്‍ വന്ന ഈ നീക്കം. സാമ്രാജ്യത്വ കുത്തക ശക്തികളുടെ കളിപ്പാവയായാണ് കഴിഞ്ഞ കുറെ കാലമായി കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്‌.

കാര്‍ഷിക മേഖല സമ്പൂര്‍ണ്ണമായി ഇത്തരത്തില്‍ വിദേശ കോര്‍പ്പൊറേറ്റുകള്‍ക്ക് തുറന്നു കൊടുക്കുന്നതോടെ കാര്‍ഷിക മേഖലയില്‍ നിന്നും ചെറുകിട കര്‍ഷകരുടെ വന്‍ തോതിലുള്ള കുടിയിറക്കത്തിനു കാരണമാകും.

കര്‍ഷക ആത്മഹത്യ എന്ന സമസ്യ അനുഭവിക്കുന്ന കേരളം പോലുള്ള സംസ്ഥാനങ്ങള്‍ ആയിരിക്കും ഈ നയത്തിന്റെ ദൂഷ്യ ഫലങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുവാന്‍ പോവുന്നത്.

കാര്‍ഷിക മേഖലയില്‍ വിദേശ കമ്പനികള്‍ കടന്നു വരുന്നതോടെ കേരളത്തിലെ കൃഷി യോഗ്യമായ ഭൂമി പൂര്‍ണ്ണമായും കോര്‍പ്പൊറേറ്റുകള്‍ സ്വന്തമാക്കുക തന്നെ ചെയ്യും. ജല കൃഷിയും പൂര്‍ണ്ണമായി വിദേശ കമ്പനികള്‍ കയ്യടക്കുന്നതോടെ നമ്മുടെ പുഴകളും നദികളും നഷ്ടമാകുവാനും കാരണമാകും എന്നും ആശങ്കയുണ്ട്.

സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം രാജ്യത്തെ ചില്ലറ വില്‍പ്പന മേഖല കൂടി യു. പി. എ. സര്‍ക്കാര്‍ വിദേശ കുത്തകകള്‍ക്ക് തുറന്നു കൊടുക്കും എന്നാണ് സൂചന.

- ജെ.എസ്.

വായിക്കുക: , , , , , , , ,

1 അഭിപ്രായം »

18 of 2210171819»|

« Previous Page« Previous « സ്വതന്ത്രമായ ആണവ നയം നടപ്പിലാക്കും: പ്രധാനമന്ത്രി
Next »Next Page » സ്വിസ്സ് പണം കൊണ്ട് ഇന്ത്യക്ക്‌ വിദേശ കടം വീട്ടാം »



  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു
  • തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine