ആധാർ നിർബ്ബന്ധം ആക്കരുത് : വിമർശന വുമായി എഡ്വേഡ് സ്നോഡൻ

January 22nd, 2018

edward-snowden-ePathram
ന്യൂഡൽഹി : ആധാർ വിവരങ്ങൾ സുരക്ഷിത മല്ല എന്ന മുന്നറി യിപ്പും അതോടൊപ്പം ആധാറിന് എതിരെ കടുത്ത വിമര്‍ശന ങ്ങളു മായി എഡ്വേഡ് സ്നോഡൻ. തന്റെ ട്വിറ്റർ അക്കൗണ്ടി ലൂടെയാണ് സ്നോ ഡൻ വിമര്‍ ശനം ഉന്നയിച്ചിരി ക്കുന്നത്.

ഇന്ത്യൻ ചാര സംഘടന യായ റിസർച്ച് ആൻഡ് അനാലി സിസ് വിംഗ് (റോ) മുൻ തലവൻ കെ. സി. വർമ്മ എഴു തിയ ലേഖനം പങ്കു വെച്ചു കൊണ്ട്, വിവിധ സേവന ങ്ങൾ ലഭ്യ മാക്കു ന്നതിന് ആധാർ നിർബ്ബന്ധം ആക്കു ന്നത് ക്രിമി നൽ നട പടി യായി കണക്കാക്കി നേരിടണം എന്നാണ് അദ്ദേഹം വിശദീ കരി ച്ചിരി ക്കുന്നത്.

ആധാര്‍ ഒരു തിരിച്ചറിയൽ രേഖ മാത്രമാണ് എന്നും അല്ലാതെ വ്യക്തി വിവര ങ്ങൾ സൂക്ഷി ക്കു വാനു ള്ളതല്ലാ എന്നുമുള്ള യുണിക് ഐഡന്റി ഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ (യു. ഐ. ഡി. എ. ഐ.) യുടെ വാദ ത്തെ സ്നോഡൻ വിമർശിച്ചു.

ഇന്ത്യയിലെ ബാങ്കുകളും ടെലികോം കമ്പനി കളും ആധാറിനു വേണ്ടി നിർബന്ധ ബുദ്ധി യോടെ നില കൊള്ളു ന്നതി നെയും അദ്ദേഹം വിമർശിച്ചു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ഹജ്ജ് സബ്സിഡി നിർത്തലാക്കി

January 16th, 2018

arafa-day-hajj-ePathram
ന്യൂദൽഹി : കേന്ദ്ര സർക്കാർ ഹജ്ജ് സബ്സിഡി നിർത്ത ലാക്കി. പുതിയ ഹജ്ജ് നയത്തിന്റെ ഭാഗ മായാണ് സബ്‌സിഡി നിര്‍ത്തലാക്കുന്നത്.

പത്തു വര്‍ഷം കൊണ്ട് പൂര്‍ണ്ണ മായും ഹജ്ജ് സബ്സിഡി നിര്‍ത്തലാ ക്കുവാന്‍ സുപ്രീം കോടതി കേന്ദ്ര സർക്കാ റിനോട് നിര്‍ദ്ദേശി ച്ചിരുന്നു. തുടർന്ന് ഹജ്ജ് സബ്സിഡി സംബന്ധിച്ച് പഠനം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആറംഗ കമ്മിറ്റി യെ നിയോ ഗിച്ചു.

ഈ കമ്മിറ്റി യാണ് ഹജ്ജ് സബ്സിഡിയുടെ ഫല പ്രദ മായ വിനിയോഗം സംബ ന്ധിച്ച്  റിപ്പോര്‍ട്ട് ന്യൂന പക്ഷ മന്ത്രാലയ ത്തിന് നൽകി യത്.

ഹജ്ജ് സബ്‌സിഡി യായി 700 കോടി യോളം രൂപ യാണ് കേന്ദ്രം നല്‍കി വന്നി രുന്നത് എന്നും പകരം ഈ പണം ന്യൂന പക്ഷ വിദ്യാർത്ഥി കളുടെ ക്ഷേമ ത്തിനായി ഉപയോഗിക്കും എന്നും ന്യൂന പക്ഷ ക്ഷേമ വകുപ്പു മന്ത്രി മുക്താർ അബ്ബാസ് നഖ് വി വാർത്താ കുറി പ്പിൽ അറിയിച്ചു.

ഹജ്ജ് സബ്സിഡി യുടെ പ്രധാന ഗുണ ഭോക്താവ് എയർ ഇന്ത്യ ആയിരുന്നു എന്നും മന്ത്രി കൂട്ടി ച്ചേര്‍ത്തു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയ്യതി മാർച്ച് 31

December 13th, 2017

rbi-logo-reserve-bank-of-india-ePathram.jpg

ന്യൂഡൽഹി : ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയ്യതി കേന്ദ്ര സർക്കാർ മാർച്ച് 31 വരെ നീട്ടി. നേരത്തെ ഇത് ഡിസംബർ 31 ആയിരുന്നു. നാളെ സുപ്രീം കോടതി ആധാറുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നുണ്ട്. ഇതിനു മുന്നോടിയായി ഇറങ്ങിയ വിഞ്ജാപനത്തിൽ നീട്ടിയ തീയ്യതി വ്യക്തമാക്കിയിരുന്നില്ല. ഇതിനു പിന്നാലെ ഇറക്കിയ പത്രക്കുറിപ്പിലാണ് അവസാന തീയ്യതി മാർച്ച് 31 ആണെന്ന് അറിയിച്ചിരിക്കുന്നത്.

കള്ളപ്പണം തടയുന്നതിന് കൊണ്ടുവന്ന നിയമത്തിന്റെ ഭാഗമായാണ് ആധാർ ലിങ്ക് ചെയ്യുന്നത് നിർബന്ധമാക്കിയത്.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇസ്ലാമിക് ബാങ്കിംഗ് ഇന്ത്യ യില്‍ നടപ്പി ലാക്കു വാന്‍ കഴിയില്ല : ആര്‍. ബി. ഐ.

November 12th, 2017

rbi-logo-reserve-bank-of-india-ePathram.jpg
ന്യൂഡൽഹി : പലിശ രഹിത ഇസ്ലാമിക് ബാങ്കിംഗ് സമ്പ്ര ദായം രാജ്യത്ത് നടപ്പി ലാക്കു വാന്‍ കഴിയില്ല എന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ. വിവരാ വകാശ നിയമ പ്രകാരം വാര്‍ത്താ ഏജന്‍ സി യായ പി. ടി. ഐ. പ്രതി നിധി സമര്‍ പ്പിച്ച അപേക്ഷ ക്ക് മറുപടി ആയിട്ടാണ് ആര്‍. ബി. ഐ. ഇക്കാര്യം അറി യിച്ചത്.

പലിശ ഈടാക്കാതെയുള്ള സാമ്പത്തിക കൈ മാറ്റ സമ്പ്ര ദായ മാണ് ശരീഅത്ത് നിയമം അനു സരി ച്ചുള്ള ഇസ്ലാ മിക് ബാങ്കിംഗ്. ഇസ്ലാം മത വിശ്വാസ പ്രകാരം പലിശ ഈടാ ക്കുന്നത് അനുവദിക്കില്ല.

എന്നാല്‍ വിവിധ സാമ്പ ത്തിക സേവന ങ്ങള്‍ ക്കുള്ള പൗരന്മാരുടെ തുല്യതയും വിശാല വും ആയ അവസരം പരി ഗണി ച്ചു കൊണ്ടാ ണ് ഈ തീരുമാനം എന്ന് ആര്‍. ബി. ഐ. വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നോട്ടു നിരോധനം : സഹകരിച്ച ജന ങ്ങൾക്ക് പ്രണാമ വുമായി പ്രധാന മന്ത്രി

November 8th, 2017

narendra modi-epathram
ന്യൂഡല്‍ഹി : നോട്ടു നിരോധനം ഒരു വൻ വിജയം ആയി രുന്നു എന്നും രാജ്യ ത്തിന്റെ നിര്‍ണ്ണാ യക മായ പോരാട്ട ത്തില്‍ 125 കോടി ജന ങ്ങളും പങ്കാളികള്‍ ആയി എന്നും അഴി മതിയും കള്ള പ്പണവും തുടച്ചു നീക്കു വാ നുള്ള സർക്കാറി ന്‍റെ ശ്രമ ങ്ങൾക്ക് ഉറച്ച പിന്തുണ നൽ കിയ ഇന്ത്യ യിലെ ജനങ്ങളെ പ്രണമിക്കുന്നു എന്നും പ്രധാന മന്ത്രി നരേന്ദ്ര മോഡി.

തന്റെ ട്വിറ്റര്‍ അക്കൗണ്ടി ലൂടെ യാണ് പ്രധാന മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്.  മാത്രമല്ല നോട്ടു നിരോധന ത്തി ന്‍റെ നേട്ട ങ്ങൾ വിശദീ കരി ക്കുന്ന ഒരു വിഷ്വലും  ട്വിറ്റ റില്‍ അദ്ദേഹം പങ്കു വെച്ചിട്ടുണ്ട്.

ഇന്ത്യ യിലെ സമ്പദ് വ്യവ സ്ഥ യെ ഉടച്ചു വാർ ക്കു ന്നതിനും പാവ ങ്ങൾ ക്ക് തൊഴില്‍ അവ സര ങ്ങൾ നൽകു ന്നതിലും മികച്ച നേട്ടം കൈ വരിക്കുവാൻ നോട്ടു നിരോ ധന ത്തിന് കഴി ഞ്ഞു എന്ന് വ്യക്ത മാക്കുന്ന വാർത്ത കളും കണക്കു കളും അദ്ദേഹം പങ്കു വെച്ചി ട്ടുണ്ട്.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നോട്ട്​ നിരോധനം തീവ്ര വാദ ത്തിന് എതിരായ പോരാട്ടം ആയിരുന്നു : നിര്‍മ്മലാ സീതാ രാമൻ
Next »Next Page » ഇസ്ലാമിക് ബാങ്കിംഗ് ഇന്ത്യ യില്‍ നടപ്പി ലാക്കു വാന്‍ കഴിയില്ല : ആര്‍. ബി. ഐ. »



  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും
  • ജസ്റ്റിസ് സൂര്യ കാന്ത് ചീഫ് ജസ്റ്റിസ്സായി ചുമതലയേറ്റു
  • അറസ്റ്റിനുള്ള കാരണം എഴുതി നൽകണം : സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine