ഹജ്ജ് സബ്സിഡി നിർത്തലാക്കി

January 16th, 2018

arafa-day-hajj-ePathram
ന്യൂദൽഹി : കേന്ദ്ര സർക്കാർ ഹജ്ജ് സബ്സിഡി നിർത്ത ലാക്കി. പുതിയ ഹജ്ജ് നയത്തിന്റെ ഭാഗ മായാണ് സബ്‌സിഡി നിര്‍ത്തലാക്കുന്നത്.

പത്തു വര്‍ഷം കൊണ്ട് പൂര്‍ണ്ണ മായും ഹജ്ജ് സബ്സിഡി നിര്‍ത്തലാ ക്കുവാന്‍ സുപ്രീം കോടതി കേന്ദ്ര സർക്കാ റിനോട് നിര്‍ദ്ദേശി ച്ചിരുന്നു. തുടർന്ന് ഹജ്ജ് സബ്സിഡി സംബന്ധിച്ച് പഠനം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആറംഗ കമ്മിറ്റി യെ നിയോ ഗിച്ചു.

ഈ കമ്മിറ്റി യാണ് ഹജ്ജ് സബ്സിഡിയുടെ ഫല പ്രദ മായ വിനിയോഗം സംബ ന്ധിച്ച്  റിപ്പോര്‍ട്ട് ന്യൂന പക്ഷ മന്ത്രാലയ ത്തിന് നൽകി യത്.

ഹജ്ജ് സബ്‌സിഡി യായി 700 കോടി യോളം രൂപ യാണ് കേന്ദ്രം നല്‍കി വന്നി രുന്നത് എന്നും പകരം ഈ പണം ന്യൂന പക്ഷ വിദ്യാർത്ഥി കളുടെ ക്ഷേമ ത്തിനായി ഉപയോഗിക്കും എന്നും ന്യൂന പക്ഷ ക്ഷേമ വകുപ്പു മന്ത്രി മുക്താർ അബ്ബാസ് നഖ് വി വാർത്താ കുറി പ്പിൽ അറിയിച്ചു.

ഹജ്ജ് സബ്സിഡി യുടെ പ്രധാന ഗുണ ഭോക്താവ് എയർ ഇന്ത്യ ആയിരുന്നു എന്നും മന്ത്രി കൂട്ടി ച്ചേര്‍ത്തു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയ്യതി മാർച്ച് 31

December 13th, 2017

rbi-logo-reserve-bank-of-india-ePathram.jpg

ന്യൂഡൽഹി : ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയ്യതി കേന്ദ്ര സർക്കാർ മാർച്ച് 31 വരെ നീട്ടി. നേരത്തെ ഇത് ഡിസംബർ 31 ആയിരുന്നു. നാളെ സുപ്രീം കോടതി ആധാറുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നുണ്ട്. ഇതിനു മുന്നോടിയായി ഇറങ്ങിയ വിഞ്ജാപനത്തിൽ നീട്ടിയ തീയ്യതി വ്യക്തമാക്കിയിരുന്നില്ല. ഇതിനു പിന്നാലെ ഇറക്കിയ പത്രക്കുറിപ്പിലാണ് അവസാന തീയ്യതി മാർച്ച് 31 ആണെന്ന് അറിയിച്ചിരിക്കുന്നത്.

കള്ളപ്പണം തടയുന്നതിന് കൊണ്ടുവന്ന നിയമത്തിന്റെ ഭാഗമായാണ് ആധാർ ലിങ്ക് ചെയ്യുന്നത് നിർബന്ധമാക്കിയത്.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇസ്ലാമിക് ബാങ്കിംഗ് ഇന്ത്യ യില്‍ നടപ്പി ലാക്കു വാന്‍ കഴിയില്ല : ആര്‍. ബി. ഐ.

November 12th, 2017

rbi-logo-reserve-bank-of-india-ePathram.jpg
ന്യൂഡൽഹി : പലിശ രഹിത ഇസ്ലാമിക് ബാങ്കിംഗ് സമ്പ്ര ദായം രാജ്യത്ത് നടപ്പി ലാക്കു വാന്‍ കഴിയില്ല എന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ. വിവരാ വകാശ നിയമ പ്രകാരം വാര്‍ത്താ ഏജന്‍ സി യായ പി. ടി. ഐ. പ്രതി നിധി സമര്‍ പ്പിച്ച അപേക്ഷ ക്ക് മറുപടി ആയിട്ടാണ് ആര്‍. ബി. ഐ. ഇക്കാര്യം അറി യിച്ചത്.

പലിശ ഈടാക്കാതെയുള്ള സാമ്പത്തിക കൈ മാറ്റ സമ്പ്ര ദായ മാണ് ശരീഅത്ത് നിയമം അനു സരി ച്ചുള്ള ഇസ്ലാ മിക് ബാങ്കിംഗ്. ഇസ്ലാം മത വിശ്വാസ പ്രകാരം പലിശ ഈടാ ക്കുന്നത് അനുവദിക്കില്ല.

എന്നാല്‍ വിവിധ സാമ്പ ത്തിക സേവന ങ്ങള്‍ ക്കുള്ള പൗരന്മാരുടെ തുല്യതയും വിശാല വും ആയ അവസരം പരി ഗണി ച്ചു കൊണ്ടാ ണ് ഈ തീരുമാനം എന്ന് ആര്‍. ബി. ഐ. വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നോട്ടു നിരോധനം : സഹകരിച്ച ജന ങ്ങൾക്ക് പ്രണാമ വുമായി പ്രധാന മന്ത്രി

November 8th, 2017

narendra modi-epathram
ന്യൂഡല്‍ഹി : നോട്ടു നിരോധനം ഒരു വൻ വിജയം ആയി രുന്നു എന്നും രാജ്യ ത്തിന്റെ നിര്‍ണ്ണാ യക മായ പോരാട്ട ത്തില്‍ 125 കോടി ജന ങ്ങളും പങ്കാളികള്‍ ആയി എന്നും അഴി മതിയും കള്ള പ്പണവും തുടച്ചു നീക്കു വാ നുള്ള സർക്കാറി ന്‍റെ ശ്രമ ങ്ങൾക്ക് ഉറച്ച പിന്തുണ നൽ കിയ ഇന്ത്യ യിലെ ജനങ്ങളെ പ്രണമിക്കുന്നു എന്നും പ്രധാന മന്ത്രി നരേന്ദ്ര മോഡി.

തന്റെ ട്വിറ്റര്‍ അക്കൗണ്ടി ലൂടെ യാണ് പ്രധാന മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്.  മാത്രമല്ല നോട്ടു നിരോധന ത്തി ന്‍റെ നേട്ട ങ്ങൾ വിശദീ കരി ക്കുന്ന ഒരു വിഷ്വലും  ട്വിറ്റ റില്‍ അദ്ദേഹം പങ്കു വെച്ചിട്ടുണ്ട്.

ഇന്ത്യ യിലെ സമ്പദ് വ്യവ സ്ഥ യെ ഉടച്ചു വാർ ക്കു ന്നതിനും പാവ ങ്ങൾ ക്ക് തൊഴില്‍ അവ സര ങ്ങൾ നൽകു ന്നതിലും മികച്ച നേട്ടം കൈ വരിക്കുവാൻ നോട്ടു നിരോ ധന ത്തിന് കഴി ഞ്ഞു എന്ന് വ്യക്ത മാക്കുന്ന വാർത്ത കളും കണക്കു കളും അദ്ദേഹം പങ്കു വെച്ചി ട്ടുണ്ട്.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

നോട്ട്​ നിരോധനം തീവ്ര വാദ ത്തിന് എതിരായ പോരാട്ടം ആയിരുന്നു : നിര്‍മ്മലാ സീതാ രാമൻ

November 8th, 2017

indian-defence-minister-nirmala-sitaraman-ePathram

ചെന്നൈ : കേന്ദ്ര സർക്കാ രിന്റെ നോട്ട് നിരോധനം തീവ്ര വാദ ത്തിന് എതിരായ പോരാട്ടം ആയി രുന്നു എന്ന് കേന്ദ്ര പ്രതി രോധ വകുപ്പു മന്ത്രി നിര്‍മ്മലാ സീതാ രാമൻ. തീവ്രവാദ പ്രവർത്തന ങ്ങൾക്ക് ശക്തമായ ആഘാതം നൽകി എന്നതാണ് നോട്ട് നിരോധനം കൊണ്ടുള്ള ഏറ്റവും വലിയ നേട്ടം.

നവംബര്‍ എട്ട് കള്ളപ്പണ വിരുദ്ധ ദിന മായി ആചരി ക്കുന്ന ബി. ജെ. പി.യുടെ യുവ ജന സംഘടന തമിഴ് നാട്ടിൽ സംഘടി പ്പിച്ച ഒപ്പു ശേഖ രണ പ്രചരണ പരി പാടി യിൽ പങ്കെടുത്തു സംസാരി ക്കുക യായി രുന്നു കേന്ദ്ര മന്ത്രി.

തീവ്രവാദ സംഘടന കളി ലേക്കുള്ള പണം ഒഴുക്കു നിന്നതോടെ കശ്മീരിലെ ആയിരക്ക ണക്കിന് കല്ലേറു കാരെ യും അത് ബാധിച്ചു. അതോടെ സൈന്യ ത്തിനു നേരെ യുള്ള കല്ലേറ് കുറഞ്ഞു എന്നും അവര്‍ പറഞ്ഞു.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നവംബർ 8 : കരി ദിനം ആയി ആചരിക്കും
Next »Next Page » നോട്ടു നിരോധനം : സഹകരിച്ച ജന ങ്ങൾക്ക് പ്രണാമ വുമായി പ്രധാന മന്ത്രി »



  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു
  • തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine