നൂറു രൂപ നോട്ടു കള്‍ക്ക് ക്ഷാമം

May 7th, 2018

writing-on-currency-rupee-note-rbi-ePathram
മുംബൈ : രാജ്യത്ത് നൂറു രൂപ നോട്ടുകൾക്കു ക്ഷാമം നേരിടുന്നു എന്ന് ബാങ്കുകൾ. നിലവില്‍ വിപണിയില്‍ പ്രചാര ത്തിലുള്ള 100 രുപ നോട്ടു കളില്‍ ഭൂരി ഭാഗവും മുഷിഞ്ഞതും എ. ടി. എം. മെഷ്യനു കളിൽ നിറക്കു വാൻ സാധി ക്കാത്ത തര ത്തിലുള്ള താണ് എന്നതു കൊണ്ടാണ് നോട്ടു ക്ഷാമം അനു ഭവ പ്പെടുന്നത് എന്നാണു ബാങ്കുകള്‍ പറയുന്നത്.

നോട്ട് അസാധു വാക്കലിനെ തുടര്‍ന്ന് മുഷിഞ്ഞ 100 രൂപ നോട്ടു കള്‍ വിനിമയം ചെയ്യാന്‍ ബാങ്കു കളെ അനു വദി ച്ചി രുന്നു. ഇവ ഇപ്പോഴും പ്രചാര ത്തിലുണ്ട്. 100 രൂപ നോട്ടു കളുടെ വിതരണം കുറയുന്ന വിവരം ബാങ്കുകള്‍ ആര്‍. ബി. ഐ. യെ അറിയിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വിദേശ ജോലിക്കു മുന്‍പ് നിശ്ചിതകാലം ഡോക്​ടർമാർ ഇന്ത്യയില്‍ സേവനം അനു​ഷ്​​ഠി​ക്കണം

March 26th, 2018

medical-student-stethescope-ePathram
ന്യൂഡല്‍ഹി : സര്‍ക്കാര്‍ മെഡിക്കല്‍ കോളേജു കളില്‍ പഠിച്ച ഡോക്ടര്‍മാര്‍ വിദേശ ജോലി സ്വീകരിക്കും മുന്‍പ് രാജ്യത്ത് നിശ്ചിത കാല വൈദ്യ സേവനം നിര്‍ബ്ബന്ധം ആക്കണം എന്ന് പാര്‍ല മെന്ററി സമിതി യുടെ ശുപാര്‍ശ.

നികുതി ദായകരുടെ പണം ഉപയോഗിച്ച് മെഡിക്കൽ കോളജു കളിൽ പഠിച്ചിറങ്ങുന്ന ഡോക്ടര്‍ മാര്‍ മെച്ചപ്പെട്ട അവസരം ലഭിക്കുന്ന ഉടൻ തന്നെ രാജ്യം വിടുകയാണ് എന്ന് ചൂണ്ടി ക്കാട്ടിയാണ് ആരോഗ്യ – കുടുംബ ക്ഷേമ മന്ത്രാലയ വുമായി ബന്ധപ്പെട്ട സമിതി ഇൗ ശുപാര്‍ശ സമർപ്പി ച്ചത്.

മെഡിക്കല്‍ കോളേജു കളില്‍ നിന്നും പഠിച്ചിറ ങ്ങുന്ന വര്‍ക്ക് ഒരുവര്‍ഷത്തെ ഗ്രാമീണ സേവന വും നിര്‍ബ്ബന്ധം ആക്കണം.

ഇതിന് മാന്യമായ വേതനവും അവർക്കു വേണ്ടുന്നതായ അടി സ്ഥാന സൗകര്യ ങ്ങള്‍, അനു ബന്ധ ജീവന ക്കാര്‍, മെഡി ക്കല്‍ ഉപകരണ ങ്ങള്‍ എന്നിവയും സര്‍ക്കാര്‍ ലഭ്യമാ ക്കണം.

പരിശീലന ത്തോ ടൊപ്പം ഗ്രാമീണ മേഖല യിലെ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാനും കഴിയും  എന്നും പ്രൊഫ. രാം ഗോപാല്‍ യാദവ് അദ്ധ്യ ക്ഷ നായ സമിതി നിര്‍ദ്ദേശിച്ചു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ആന്ധ്രക്ക് പ്രത്യേക പദവി നല്‍കില്ല : അരുണ്‍ ജെയ്റ്റ്‌ലി

March 8th, 2018

arun_epathram
ന്യൂഡല്‍ഹി : ആന്ധ്രക്ക് പ്രത്യേക പദവിയല്ല പ്രത്യേക പാക്കേജ് ആയിരിക്കും നല്‍കുക എന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ആന്ധ്രക്ക് പ്രത്യേക പദവി നല്‍കി യില്ല എങ്കില്‍ എന്‍. ഡി. എ. യുമായുള്ള സഖ്യം പിന്‍ വലിക്കും എന്ന തെലുങ്കു ദേശം പാര്‍ട്ടി (ടി. ഡി. പി.) യുടെ ഭീഷണി നില നില്‍ക്കെ യാണ് ധന മന്ത്രിയുടെ ഈ പ്രസ്ഥാവന

പാക്കേജ് എന്നത് പ്രത്യേക പദവി യില്‍ നിന്ന് വ്യത്യാസം ഇല്ലാ എന്നും സാമ്പത്തിക കമ്മീ ഷന്‍ റിപ്പോര്‍ട്ട് പ്രകാരം ഇതിനെ പ്രത്യേക പാക്കേജ് എന്ന് വിശേഷിപ്പിക്കുക മാത്ര മാണ് ചെയ്യുന്നത് എന്നും പ്രത്യേക പദവിക്ക് ലഭി ക്കുന്ന എല്ലാ ആനുകൂല്യ ങ്ങളും സഹായ ങ്ങളും പാക്കേജിലും ലഭിക്കും എന്നും മന്ത്രി പറഞ്ഞു.

മറ്റുള്ള സംസ്ഥാന ങ്ങള്‍ക്ക് എന്ന പോലെ ആന്ധ്രക്കും സാമ്പത്തിക വിഹിതം നല്‍കുവാന്‍ കേന്ദ്ര സര്‍ ക്കാര്‍ പ്രതിജ്ഞാ ബദ്ധ മാണ് എന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. സാമ്പത്തിക മാന്ദ്യ ത്തിന്റെ സമയ ത്തും 4000 കോടി രൂപ ആന്ധ്രക്ക് സഹായ മായി അനുവദിച്ചി ട്ടുണ്ട്. ഇനി 138 കോടി രൂപ മാത്ര മാണ് ബാക്കി യുള്ളത്.

എല്ലാ സംസ്ഥാന ങ്ങള്‍ക്കും കേന്ദ്ര വിഹിതം തുല്യ രീതി യില്‍ ലഭിക്കുവാനുള്ള അവകാശം ഉണ്ട് എന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മദ്യം നിരോധി ക്കുന്നത് ഗുണ കരമല്ല : കമല്‍ ഹാസന്‍

March 1st, 2018

alcohol-bar-new-law-ePathram
ചെന്നൈ : പൂര്‍ണ്ണ മദ്യനിരോധനം നടപ്പി ലാക്കു ന്നത് ഗുണ കര മല്ല എന്നും അതു സമൂഹത്തില്‍ എന്തെങ്കിലും മാറ്റം ഉണ്ടാക്കും എന്നുള്ള വിശ്വാസം മക്കള്‍ നീതി മയ്യം പ്രവര്‍ത്തകര്‍ക്ക് ഇല്ലാ എന്ന് കമല്‍ ഹാസന്‍.

പൂര്‍ണ്ണ മായി മദ്യ നിരോധനം നടപ്പാക്കുന്നത് മാഫിയ കളെ സൃഷ്ടിക്കും. സമൂഹ ത്തില്‍ നിന്ന് മദ്യ ത്തെ ഒറ്റ യ ടിക്ക് മാറ്റാനാവില്ല. മനുഷ്യ ശരീര വും അതിന് അനുവദി ക്കില്ല. മദ്യ ത്തി ന്റെ ഉപയോഗം കുറച്ചു കൊണ്ടു വരിക എന്നതാണ് മാര്‍ഗ്ഗം എന്നും കമല്‍ പറഞ്ഞു.

നിലവിലെ സാഹ ചര്യ ത്തില്‍ തമിഴ്‌ നാട്ടില്‍ പോസ്റ്റ് ഓഫീസ് തെരഞ്ഞ് നടക്കേണ്ടി വരും എന്നാല്‍ മദ്യ ശാല കള്‍ തെര യേണ്ടി വരില്ല, ഇതിന് മക്കള്‍ നീതി മയ്യം ഒരു മാറ്റം വരുത്തും. തമിഴ്‌ നാട്ടില്‍ മദ്യ ശാല കള്‍ വ്യാപക മാക്കണോ എന്ന ചോദ്യ ത്തോട് പ്രതി കരി ക്കുക യായി രുന്നു കമല്‍.

മദ്യം നിരോധിക്കാൻ അബ്കാരി നിയമമില്ല

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നീരവ് മോദിയുടെ 44 കോടിയുടെ വസ്തുക്കൾ കണ്ടുകെട്ടി

February 24th, 2018

neerav_epathram

മുംബൈ : ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് രത്നവ്യാപാരി നീരവ് മോദിയുടെയും അമ്മാവൻ മെഹുൽ ചോക്സിയുടെയും സ്ഥാപനങ്ങളും വീടുകളും റെയ്ഡ് ചെയ്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ 44 കോടിയുടെ വസ്തുക്കൾ കൂടി പിടിച്ചെടുത്തു. ഇരുവരുടെയും ബാങ്ക് അക്കൗണ്ടിൽ നിന്നു 30 കോടി രൂപയാണ് കണ്ടെത്തിയത്.

വിദേശവാച്ചുകളുടെ വലിയ ശേഖരമാണ് നീരവ് മോദിക്കുള്ളത്. രഹസ്യ വിവരം കിട്ടിയതിനെ തുടർന്ന് ഇവ പിടികൂടാൻ പോലീസിന് കഴിഞ്ഞു. നീരവ് മോദി ഗ്രൂപ്പിന്റെ 100 കറന്റ് അക്കൗണ്ടുകൾ മരവിപ്പിച്ചു.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മക്കള്‍ നീതി മയ്യം : കമല്‍ ഹാസന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു
Next »Next Page » ശ്രീദേവിയുടെ മൃതദേഹം രാത്രിയോടെ മുംബൈയിലെത്തിക്കും »



  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine