എയര്‍ ഇന്ത്യ ഓഹരി തല്‍ക്കാലം വിറ്റഴിക്കില്ല

June 20th, 2018

 air-india-for-sale-central-government-stopped-privatisation-ePathram
ന്യൂഡല്‍ഹി : എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴി ക്കുവാ നുള്ള നീക്ക ത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ താല്‍ ക്കാലി കമായി പിന്മാറി. മാത്രമല്ല എയര്‍ ഇന്ത്യയുടെ പ്രവര്‍ ത്തനങ്ങള്‍ കൂടുതല്‍ കാര്യ ക്ഷമം ആക്കി മാറ്റു വാന്‍ സാമ്പ ത്തിക സഹായം നല്‍കു വാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.

എയര്‍ ഇന്ത്യ യുടെ 76 ശത മാനം ഓഹരി കള്‍ മൂന്നാഴ്ച മുന്‍പേ വില്പ്പനക്കു വെച്ചിരുന്നു എങ്കിലും അനു കൂല മായ പ്രതി കരണ ങ്ങള്‍ ഉണ്ടാവാത്ത സാഹ ചര്യ ത്തിലാ ണ് സര്‍ക്കാര്‍ സാമ്പത്തിക സഹാ യം നല്‍കി എയര്‍ ഇന്ത്യ യെ പുന രുജ്ജീ വിപ്പി ക്കുവാന്‍ തീരുമാനിച്ചത്.

government-stopped-to-sale-air-india-share-ePathram

കേന്ദ്ര ധന മന്ത്രി അരുണ്‍ ജെയ്റ്റ്ലി യുടെ നേതൃത്വ ത്തില്‍ ചേര്‍ന്ന ഉന്നത തല യോഗ ത്തില്‍ ധനകാര്യ മന്ത്രാ ലയ ത്തി ന്റെ ചുമതല കൂടിയുള്ള മന്ത്രി പിയൂഷ് ഗോയല്‍, വ്യോമ യാന വകുപ്പ് മന്ത്രി സുരേഷ് പ്രഭു, ഗതാ ഗത മന്ത്രി നിതിന്‍ ഗഡ്കരി എന്നിവരും ധന കാര്യ, വ്യോമ യാന മന്ത്രാലയ ങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും സംബ ന്ധിച്ചു.

ലാഭ കര മായി തന്നെ യാണ് എയര്‍ ഇന്ത്യ സര്‍ വ്വീസു കള്‍ നടത്തുന്നത്. ഈ നില മെച്ച പ്പെടു ത്തു വാനു ള്ള ശ്രമ ങ്ങള്‍ നടത്തും എന്നും ഓഹരി കള്‍ വിറ്റഴി ക്കുവാനുള്ള അടിയന്തിര സാഹ ചര്യം ഇപ്പോഴില്ല എന്നും ഔദ്യോ ഗിക വൃത്ത ങ്ങള്‍ അറിയിച്ചു.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

എണ്ണ വില നിശ്ചയിക്കുന്ന രീതി പുനഃ പരിശോധിക്കില്ല : പെട്രോളിയം മന്ത്രി

June 5th, 2018

petrol-diesel-price-hiked-ePathram-
അഹമ്മദാബാദ് : പെട്രോള്‍ – ഡീസല്‍ വില ദിവസവും നിശ്ചയിക്കുന്ന രീതി പുന: പരി ശോധി ക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല എന്ന് കേന്ദ്ര പെട്രോളിയം വകുപ്പു മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍.

അന്താ രാഷ്ട്ര വിപണി യില്‍ ക്രൂഡോയി ലിന്റെ വില വര്‍ദ്ധനവ്, രൂപ യുടെ മുല്യക്കുറവ്, നികുതി പരമായ പ്രശ്‌ന ങ്ങള്‍ എന്നിവ യാണ് പെട്രോള്‍ – ഡീസല്‍ വില വര്‍ദ്ധിക്കുവാന്‍ പ്രധാന കാരണം.

എണ്ണ വില യുടെ വര്‍ദ്ധനവില്‍ സര്‍ക്കാരിന് ഉത്കണ്ഠ യുണ്ട്. ശാശ്വതമായ പരി ഹാര ത്തിനായി സക്കാര്‍ ശ്രമിക്കു കയാണ് എന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറക്കാന്‍ തയ്യാറാ വണം. ഉയര്‍ന്ന പെട്രോള്‍ വിലയുടെ ഭാഗ മായി ലഭി ക്കുന്ന ആനുകൂല്യ ങ്ങളും സംസ്ഥാന ങ്ങള്‍ വേണ്ടെന്ന് വെക്കണം. കേരള സര്‍ക്കാര്‍ നികുതി വേണ്ടെന്ന് വച്ചി രുന്നു. ഇതിനെ സ്വാഗതം ചെയ്യുന്നു. കഴിഞ്ഞ നവംബ റില്‍ മറ്റ് ചില സംസ്ഥാന ങ്ങളും വില കുറച്ചിരുന്നു.

മുന്‍ യു.പി.എ സര്‍ക്കാരിന്റെ കെടു കാര്യ സ്ഥത യാണ് ഇപ്പോഴത്തെ പ്രശ്ന ങ്ങള്‍ക്ക് കാരണം എന്നും മന്ത്രി ആരോപിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നൂറു രൂപ നോട്ടു കള്‍ക്ക് ക്ഷാമം

May 7th, 2018

writing-on-currency-rupee-note-rbi-ePathram
മുംബൈ : രാജ്യത്ത് നൂറു രൂപ നോട്ടുകൾക്കു ക്ഷാമം നേരിടുന്നു എന്ന് ബാങ്കുകൾ. നിലവില്‍ വിപണിയില്‍ പ്രചാര ത്തിലുള്ള 100 രുപ നോട്ടു കളില്‍ ഭൂരി ഭാഗവും മുഷിഞ്ഞതും എ. ടി. എം. മെഷ്യനു കളിൽ നിറക്കു വാൻ സാധി ക്കാത്ത തര ത്തിലുള്ള താണ് എന്നതു കൊണ്ടാണ് നോട്ടു ക്ഷാമം അനു ഭവ പ്പെടുന്നത് എന്നാണു ബാങ്കുകള്‍ പറയുന്നത്.

നോട്ട് അസാധു വാക്കലിനെ തുടര്‍ന്ന് മുഷിഞ്ഞ 100 രൂപ നോട്ടു കള്‍ വിനിമയം ചെയ്യാന്‍ ബാങ്കു കളെ അനു വദി ച്ചി രുന്നു. ഇവ ഇപ്പോഴും പ്രചാര ത്തിലുണ്ട്. 100 രൂപ നോട്ടു കളുടെ വിതരണം കുറയുന്ന വിവരം ബാങ്കുകള്‍ ആര്‍. ബി. ഐ. യെ അറിയിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വിദേശ ജോലിക്കു മുന്‍പ് നിശ്ചിതകാലം ഡോക്​ടർമാർ ഇന്ത്യയില്‍ സേവനം അനു​ഷ്​​ഠി​ക്കണം

March 26th, 2018

medical-student-stethescope-ePathram
ന്യൂഡല്‍ഹി : സര്‍ക്കാര്‍ മെഡിക്കല്‍ കോളേജു കളില്‍ പഠിച്ച ഡോക്ടര്‍മാര്‍ വിദേശ ജോലി സ്വീകരിക്കും മുന്‍പ് രാജ്യത്ത് നിശ്ചിത കാല വൈദ്യ സേവനം നിര്‍ബ്ബന്ധം ആക്കണം എന്ന് പാര്‍ല മെന്ററി സമിതി യുടെ ശുപാര്‍ശ.

നികുതി ദായകരുടെ പണം ഉപയോഗിച്ച് മെഡിക്കൽ കോളജു കളിൽ പഠിച്ചിറങ്ങുന്ന ഡോക്ടര്‍ മാര്‍ മെച്ചപ്പെട്ട അവസരം ലഭിക്കുന്ന ഉടൻ തന്നെ രാജ്യം വിടുകയാണ് എന്ന് ചൂണ്ടി ക്കാട്ടിയാണ് ആരോഗ്യ – കുടുംബ ക്ഷേമ മന്ത്രാലയ വുമായി ബന്ധപ്പെട്ട സമിതി ഇൗ ശുപാര്‍ശ സമർപ്പി ച്ചത്.

മെഡിക്കല്‍ കോളേജു കളില്‍ നിന്നും പഠിച്ചിറ ങ്ങുന്ന വര്‍ക്ക് ഒരുവര്‍ഷത്തെ ഗ്രാമീണ സേവന വും നിര്‍ബ്ബന്ധം ആക്കണം.

ഇതിന് മാന്യമായ വേതനവും അവർക്കു വേണ്ടുന്നതായ അടി സ്ഥാന സൗകര്യ ങ്ങള്‍, അനു ബന്ധ ജീവന ക്കാര്‍, മെഡി ക്കല്‍ ഉപകരണ ങ്ങള്‍ എന്നിവയും സര്‍ക്കാര്‍ ലഭ്യമാ ക്കണം.

പരിശീലന ത്തോ ടൊപ്പം ഗ്രാമീണ മേഖല യിലെ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാനും കഴിയും  എന്നും പ്രൊഫ. രാം ഗോപാല്‍ യാദവ് അദ്ധ്യ ക്ഷ നായ സമിതി നിര്‍ദ്ദേശിച്ചു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ആന്ധ്രക്ക് പ്രത്യേക പദവി നല്‍കില്ല : അരുണ്‍ ജെയ്റ്റ്‌ലി

March 8th, 2018

arun_epathram
ന്യൂഡല്‍ഹി : ആന്ധ്രക്ക് പ്രത്യേക പദവിയല്ല പ്രത്യേക പാക്കേജ് ആയിരിക്കും നല്‍കുക എന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ആന്ധ്രക്ക് പ്രത്യേക പദവി നല്‍കി യില്ല എങ്കില്‍ എന്‍. ഡി. എ. യുമായുള്ള സഖ്യം പിന്‍ വലിക്കും എന്ന തെലുങ്കു ദേശം പാര്‍ട്ടി (ടി. ഡി. പി.) യുടെ ഭീഷണി നില നില്‍ക്കെ യാണ് ധന മന്ത്രിയുടെ ഈ പ്രസ്ഥാവന

പാക്കേജ് എന്നത് പ്രത്യേക പദവി യില്‍ നിന്ന് വ്യത്യാസം ഇല്ലാ എന്നും സാമ്പത്തിക കമ്മീ ഷന്‍ റിപ്പോര്‍ട്ട് പ്രകാരം ഇതിനെ പ്രത്യേക പാക്കേജ് എന്ന് വിശേഷിപ്പിക്കുക മാത്ര മാണ് ചെയ്യുന്നത് എന്നും പ്രത്യേക പദവിക്ക് ലഭി ക്കുന്ന എല്ലാ ആനുകൂല്യ ങ്ങളും സഹായ ങ്ങളും പാക്കേജിലും ലഭിക്കും എന്നും മന്ത്രി പറഞ്ഞു.

മറ്റുള്ള സംസ്ഥാന ങ്ങള്‍ക്ക് എന്ന പോലെ ആന്ധ്രക്കും സാമ്പത്തിക വിഹിതം നല്‍കുവാന്‍ കേന്ദ്ര സര്‍ ക്കാര്‍ പ്രതിജ്ഞാ ബദ്ധ മാണ് എന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. സാമ്പത്തിക മാന്ദ്യ ത്തിന്റെ സമയ ത്തും 4000 കോടി രൂപ ആന്ധ്രക്ക് സഹായ മായി അനുവദിച്ചി ട്ടുണ്ട്. ഇനി 138 കോടി രൂപ മാത്ര മാണ് ബാക്കി യുള്ളത്.

എല്ലാ സംസ്ഥാന ങ്ങള്‍ക്കും കേന്ദ്ര വിഹിതം തുല്യ രീതി യില്‍ ലഭിക്കുവാനുള്ള അവകാശം ഉണ്ട് എന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മേഘാലയ മുഖ്യ മന്ത്രി യായി കോണ്‍ റാഡ് സാംഗ്മ സത്യ പ്രതിജ്ഞ ചെയ്തു
Next »Next Page » ത്രിപുരയില്‍ ബി. ജെ. പി. സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തു »



  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു
  • തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം
  • ജീവനാംശത്തിനായി ക്രിമിനൽ കേസ് നൽകാം : സുപ്രീം കോടതി
  • ഭീകരാക്രമണം : വീരമൃത്യു വരിച്ച അഞ്ച് സൈനികരുടെ വിവരങ്ങള്‍ കരസേന പുറത്തു വിട്ടു
  • മുലപ്പാലിന്‍റെ വാണിജ്യ വൽക്കരണം : മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ അഥോറിറ്റി
  • കേരളത്തിലും തമിഴ്‌ നാട്ടിലും ബി. ജെ. പി. എക്കൗണ്ട് തുറക്കും : അമിത് ഷാ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine