അജ്മാന്‍ : അജ്മാനിലെ പഴം – പച്ചക്കറി മാര്‍ക്കറ്റുകളിലും, കാരെഫോര്‍, ലുലു എന്നീ സൂപ്പര്‍ മാര്‍ക്കറ്റുകളിലും സാമ്പത്തിക കാര്യ വകുപ്പ് പരിശോധന നടത്തി. റമദാന്‍ മാസത്തില്‍ അന്യായമായി വില വര്‍ധിപ്പിക്കുന്നത് തടയാന്‍ ആയിരുന്നു പരിശോധന.
പൊതുവെ വില നിലവാരം ക്രമപ്പെടുത്തി വെയ്ക്കുന്നതില്‍ പരിശോധന സംഘം സംതൃപ്തി പ്രകടിപ്പിച്ചെങ്കിലും കാരെഫോറില്‍ കോഴി ഇറച്ചിയുടെ വിലയില്‍ കണ്ട വര്‍ധനവിനെ പറ്റി സംഘം വിശദീകരണം ആരാഞ്ഞു. അജ്മാനിലെ മന്ത്രാലയത്തില്‍ ഹാജരായി ഇതിന് വിശദീകരണം നല്‍കുവാനും ആവശ്യപ്പെടു കയുണ്ടായി.
ഉപഭോക്തൃ സംരക്ഷണ വകുപ്പ് മേധാവി ഡോ. ഹാഷിം അല്‍ നുഐമിയുടെ നേതൃത്വത്തില്‍ ആയിരുന്നു പരിശോധന. റമദാന്‍ മാസത്തില്‍ സാധന വിലകള്‍ ക്രമീകരിക്കുവാന്‍ അദ്ദേഹം വ്യാപാരികളോട് നിര്‍ദ്ദേശിക്കുകയും വിലകള്‍ വര്‍ധിപ്പിക്കുന്ന തിനെതിരെ താക്കീത് നല്‍കുകയും ചെയ്തു. ചില ചില്ലറ വില്‍പ്പനക്കാര്‍ റമദാന്‍ മാസത്തിലെ വില്‍പ്പന മുന്നില്‍ കണ്ട് സാധന വിലകള്‍ ഉയര്‍ത്തിയതായി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇത്തരകാരെ പിടി കൂടുന്നതിനായി പരിശോധകരുടെ സംഘങ്ങളെ എല്ലായിടത്തും വിന്യസിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കുറ്റം ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ തന്നെ ലഭിക്കാന്‍ ഉപഭോക്തൃ സംരക്ഷണ നിയമം (24)ല്‍ വകുപ്പുണ്ട്. വ്യാപാര സ്ഥാപനങ്ങള്‍ അടച്ചു പൂട്ടാനും സാധ്യത ഉണ്ട്.
ഏതെങ്കിലും കടയില്‍ അന്യായമായ വില വര്‍ധനവ് അനുഭവപ്പെട്ടാല്‍ പൊതു ജനങ്ങള്‍ക്ക് 600522225 എന്ന ഹോട്ട് ലൈന്‍ നമ്പറില്‍ വിളിച്ചു പരാതിപ്പെ ടാവുന്നതാണ് എന്നും അദ്ദേഹം അറിയിച്ചു.