പൈലറ്റ് സമരം ഒത്തുതീര്‍പ്പില്‍

May 7th, 2011

airindia-epathram

ന്യൂഡല്‍ഹി: ശമ്പള വര്‍ധന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉന്നയിച്ച് എയര്‍ ഇന്ത്യ പൈലറ്റുമാര്‍ കഴിഞ്ഞ ഒന്‍പതു ദിവസമായി നടത്തുന്ന സമരം പിന്‍വലിച്ചു. ഇന്നലെ വൈകിട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയം പൈലറ്റുമാരുമായി ചര്‍ച്ച നടത്തി. സമരത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ 300 ഓളം വിമാനങ്ങള്‍ റദ്ദാക്കേണ്ടി വന്നിരുന്നു. കോടികളുടെ നഷ്ടമാണ് ഇത് മൂലം എയര്‍ ഇന്ത്യക്ക് വന്നത്.

ശമ്പളവര്‍ധന, എയര്‍ഇന്ത്യയുടെ ദുര്‍ഭരണം, അഴിമതി തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് സി.ബി.ഐ. അന്വേഷണം, എയര്‍ഇന്ത്യ സി.എം.ഡി. അരവിന്ദ് ജാദവിനെതിരെ നടപടി തുടങ്ങിയ ആവശ്യങ്ങളാണ് സമരം ചെയ്യുന്ന പൈലറ്റുമാര്‍ മുന്നോട്ടുവെച്ചത്. സമരത്തെ തുടര്‍ന്നു പൈലറ്റുമാരുടെ സംഘടനയായ ഇന്ത്യന്‍ കമേഴ്‌സ്യല്‍ പൈലറ്റ്‌സ് അസോസിയേഷന്റെ അംഗീകാരം റദ്ദാക്കിയിരുന്നു. ഇത് പിന്‍വലിക്കുവാനും പൈലറ്റുമാരുടെ ആവശ്യങ്ങള്‍ പരിഗണിക്കാനും എയര്‍ ഇന്ത്യ മാനേജ്‌മെന്റ് സമ്മതിച്ചതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ഇന്നലെ രാത്രി തന്നെ പൈലറ്റുമാര്‍ ജോലിയില്‍ പ്രവേശിച്ചു.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദോര്‍ജി ഖണ്ഡുവിന്റെ മൃതദേഹം കണ്ടെത്തി

May 4th, 2011

satellite image-epathram

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി ദോര്‍ജി ഖണ്ഡു സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ തവാന്‍ഗ് ജില്ലയിലെ കേലയ്ക്കും ലുഗുദാങ്ങിനും ഇടയിലായി ജങ് വെള്ളച്ചാട്ടത്തിനു സമീപം തകര്‍ന്ന നിലയില്‍ കണ്ടെത്തി.

ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങളും മൂന്നു മൃതദേഹങ്ങളും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഖണ്ഡുവടക്കം അഞ്ചു പേരായിരുന്നു വിമാനത്തില്‍ യാത്ര ചെയ്തിരുന്നത്. ആഭ്യന്തര മന്ത്രിയായ പി.ചിദംബരം ആണ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. പ്രതികൂല കാലാവസ്ഥയും മഞ്ഞു മൂടിയ ഭൂപ്രകൃതിയും തിരച്ചില്‍ ദുഷ്കരമാക്കി. മറ്റു രണ്ടു മൃതദേഹങ്ങള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു.

കഴിഞ്ഞ ശനിയാഴ്‌ച രാവിലെയാണു തവാങില്‍നിന്നു മുഖ്യമന്ത്രിയും മറ്റു നാലുപേരുമായി പറന്നുയര്‍ന്ന പവന്‍ ഹാന്‍സ്‌ എന്ന ഹെലികോപ്‌ടര്‍ കാണാതായത്‌.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

അരുണാചല്‍ മുഖ്യമന്ത്രിയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു

May 4th, 2011

arunachal-cm-epathram

ഇറ്റാനഗര്‍: കാണാതായ അരുണാചല്‍ പ്രദേശ്‌ മുഖ്യമന്ത്രി ദോര്‍ജി ഖണ്ഡുവിനുള്ള തിരച്ചില്‍ അഞ്ചാം ദിവസത്തിലേക്ക് കടന്നു. ഹെലികോപ്‌ടര്‍ യാത്രയ്‌ക്കിടെ സേല പാസിനു സമീപത്തു വച്ചാണ് അദ്ദേഹം സഞ്ചരിച്ചിരുന്ന ഹെലികോപ്‌ടര്‍ കാണാതായത്. ഇന്ത്യന്‍ വ്യോമസേനയുടെയും കരസേനയുടെയും ജീവനക്കാരും പൊതു ജനങ്ങളും അടക്കം ഏകദേശം 4000 ആളുകള്‍ അദ്ദേഹത്തിനു വേണ്ടിയുള്ള തിരച്ചിലില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഹെലികോപ്‌ടര്‍ സേല പാസിനു സമീപം എവിടെയെങ്കിലും തകര്‍ന്നു വീണതാകാമെന്നാണ് സംശയിക്കപ്പെടുന്നത്. ഇന്ത്യ-ഭൂട്ടാന്‍ അതിര്‍ത്തി കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ തിരച്ചില്‍ നടത്തുന്നത്. ഇതിനായി ഭൂട്ടാന്‍ സര്‍ക്കാരില്‍ നിന്നും പ്രത്യേക അനുമതി ലഭിച്ചിട്ടുണ്ട്. ആസ്സാമില്‍ നിന്നുമുള്ള 6 ഹെലികോപ്റ്ററുകളില്‍ അന്വേഷണസംഘം തിരച്ചില്‍ നടത്തുന്നു.

കഴിഞ്ഞ ശനിയാഴ്‌ച രാവിലെയാണു തവാങില്‍നിന്നു മുഖ്യമന്ത്രിയും മറ്റു നാലുപേരുമായി പറന്നുയര്‍ന്ന പവന്‍ ഹാന്‍സ്‌ എന്ന ഹെലികോപ്‌ടര്‍ കാണാതായത്‌. പറന്നുയര്‍ന്നു 20 മിനിട്ട് ശേഷം ആണ് വിമാനത്തില്‍ നിന്നുമുള്ള അവസാന റേഡിയോ സന്ദേശം ലഭിച്ചിരിക്കുന്നത്. ഹെലികോപ്‌ടര്‍ കാണാതായി നാലു ദിവസം കഴിഞ്ഞിട്ടും കാര്യമായ വിവരങ്ങളൊന്നും ലഭിക്കാത്തതിനാല്‍ ഖണ്ഡുവിനെ ജീവനോടെ കണ്ടെത്താമെന്ന പ്രതീക്ഷ മങ്ങുകയാണ്.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഒരു വ്യാജ പൈലറ്റ്‌ കൂടി പിടിയില്‍

April 5th, 2011

pilot-in-cockpit-epathram

ന്യൂഡല്‍ഹി : വ്യാജ രേഖകള്‍ ചമച്ച് കൊമേഴ്സ്യല്‍ പൈലറ്റ്‌ ലൈസന്‍സുകള്‍ കൈവശമാക്കിയ ഒരാളെ കൂടി ഡല്‍ഹി പോലീസ്‌ ക്രൈംബ്രാഞ്ച് പിടികൂടി. ഇന്‍ഡിഗോ യുടെ വൈമാനികനായ അഭിനവ്‌ കൌശിക് ആണ് പോലീസ്‌ പിടിയില്‍ ആയത്.

ഇതോടെ പിടിയിലായ വ്യാജ വൈമാനികരുടെ എണ്ണം ആറായി. ഇന്‍ഡിഗോ യിലെ പര്മീന്ദര്‍ കൌര്‍ ഗുലാട്ടി, മീനാക്ഷി സെഹ്ഗാല്‍, എയര്‍ ഇന്ത്യ യിലെ ജെ. കെ. വര്‍മ, സ്പൈസ് ജെറ്റിലെ അനൂപ്‌ ചൌധരി, അമിത്‌ മൂന്ദ്ര എന്നിവരാണ് നേരത്തെ പിടിയിലായ വ്യാജന്മാര്‍. കോടതി ഉത്തരവ്‌ സമ്പാദിച്ച മീനാക്ഷിയെ പോലീസ്‌ അറസ്റ്റ്‌ ചെയ്തിട്ടില്ല. എന്നാല്‍ അന്വേഷണവുമായി സഹകരിക്കാന്‍ ഇവരോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വ്യാജ പൈലറ്റുമാര്‍ പിടിയില്‍

March 24th, 2011

fake-pilots-epathram

ജെയ്പൂര്‍ : രാജസ്ഥാന്‍ അഴിമതി വിരുദ്ധ ബ്യൂറോ രണ്ടു വ്യാജ പൈലറ്റുമാരെ പിടികൂടി. ഇവര്‍ വ്യാജ രേഖകള്‍ ചമച്ചാണ് കൊമേഴ്സ്യല്‍ പൈലറ്റ്‌ ലൈസന്‍സുകള്‍ കൈവശമാക്കിയത് എന്നാണ് കണ്ടെത്തല്‍. കൊമേഴ്സ്യല്‍ വിമാനങ്ങള്‍ പറപ്പിക്കുവാന്‍ ഇത്ര മണിക്കൂര്‍ വിമാനം പറപ്പിച്ചിരിക്കണം എന്ന് നിബന്ധനയുണ്ട്. ഇതാണ് ഇവര്‍ വ്യാജമായി സംഘടിപ്പിച്ചത്. സ്പൈസ് ജെറ്റ്‌ വിമാന കമ്പനിയുടെ വൈമാനികരാണ് പിടിക്കപ്പെട്ടത്. എന്നാല്‍ ഇനിയും എട്ടു വൈമാനികര്‍ കൂടി ഇത്തരത്തില്‍ വ്യാജ രേഖകളുടെ സഹായത്താല്‍ ജോലി ചെയ്യുന്നുണ്ട് എന്നാണ് ഞെട്ടിപ്പിക്കുന്ന പുതിയ വെളിപ്പെടുത്തല്‍. ഇതില്‍ എയര്‍ ഇന്ത്യയുടെ ഒരു എന്‍ജിനീയറും ഉള്‍പ്പെടുന്നു.

സര്‍ക്കാര്‍ അധീനതയിലുള്ള രാജസ്ഥാന്‍ ഫ്ലയിംഗ് സ്ക്കൂളിന്റെ പേരിലാണ് ഇവര്‍ വ്യാജ രേഖ കൈക്കലാക്കിയത്. എന്നാല്‍ മറ്റു സ്ക്കൂളുകളുടെ രേഖകളും ഇപ്പോള്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ഇനിയും കൂടുതല്‍ വ്യാജന്മാരെ കണ്ടെത്താനാവും എന്നാണ് അഴിമതി വിരുദ്ധ ബ്യൂറോ കരുതുന്നത്. ഈ അഴിമതിയില്‍ സിവില്‍ വ്യോമയാന ഡയറക്ടര്‍ക്ക് പങ്കുണ്ടോ എന്ന കാര്യം അന്വേഷിക്കണം എന്ന് സി. ബി. ഐ. യോട് ആവശ്യപ്പെട്ടിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

11 of 17101112»|

« Previous Page« Previous « വിക്കിലീക്സ് : ബി.ജെ.പി. യും വെട്ടിലായി
Next »Next Page » സ്വതന്ത്രമായ ആണവ നയം നടപ്പിലാക്കും: പ്രധാനമന്ത്രി »



  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine