എയർ ഇന്ത്യ തീവ്ര പരിചരണ വിഭാഗത്തിലേക്ക് എന്ന് മന്ത്രി

May 11th, 2012

air-india-maharaja-epathram

ന്യൂഡൽഹി : അസുഖം ആണെന്ന കാരണം കാണിച്ച് ജോലിക്ക് ഹാജരാവാതെ പണിമുടക്ക് നടത്തി യാത്രക്കാരെ വലച്ച എയർ ഇന്ത്യാ പൈലറ്റുമാർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കും എന്ന് താൻ പ്രതീക്ഷിക്കുന്നു എന്ന് സിവിൽ വ്യോമയാന മന്ത്രി അജിത് സിംഗ് പരിഹസിച്ചു. കാര്യങ്ങൾ കൂടുതൽ വഷളാവില്ല എന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. രോഗം ഗുരുതരമായി അവസാനം എയർ ഇന്ത്യയെ മുഴുവനായി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കേണ്ടി വരുമോ എന്നും അദ്ദേഹം തുടർന്ന് ആശങ്കപ്പെട്ടു. സ്വന്തം കാലിൽ നിൽക്കാനുള്ള പ്രാപ്തി എയർ ഇന്ത്യ കൈവരിക്കണം. ഇതിനായി ജീവനക്കാർ സ്വാർത്ഥ താൽപര്യങ്ങൾ മാറ്റി വെച്ച് കഠിനാദ്ധ്വാനം ചെയ്യണം എന്ന് മന്ത്രി ആഹ്വാനം ചെയ്തു. അല്ലെങ്കിൽ എയർ ഇന്ത്യയും കൂടെ അവരും തകരും എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പൈലറ്റുമാരുടെ സമരം രൂക്ഷം; യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടുന്നു

May 11th, 2012

air-india-epathram

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ പൈലറ്റുമാരില്‍ ഒരു വിഭാഗം നടത്തുന്ന സമരം മൂന്നു ദിവസം പിന്നിട്ടതോടെ ജനങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കി. എന്നാല്‍ സമരം കൂടുതല്‍ വ്യാപിക്കുകയാണ്. കിംഗ്‌ ഫിഷറിലെ പൈലറ്റ് മാരും സമത്തിലേക്ക് ഇറങ്ങിയതോടെ പ്രശനം കൂടുതല്‍ രൂക്ഷമായി. സമരത്തെ തുടര്‍ന്ന് അനേകം സര്‍വീസുകളാണ് മുടങ്ങിയത്‌. ഇതോടെ നിരവധി പേരുടെ യാത്രകള്‍ അവതാളത്തിലായി. എന്നാല്‍ സമരത്തിന്റെ പേരില്‍ എയര്‍ ഇന്ത്യ സര്‍വീസ്‌ മുടങ്ങിയതോടെ മറ്റു വിമാന കമ്പനികള്‍ക്ക് കൊയ്ത്തു കാലമായി. അവസരം മുതലെടുത്ത് മറ്റു വിമാന ക്കമ്പനികള്‍ നിരക്ക് വര്‍ധിപ്പിക്കുന്നതായും ആക്ഷേപമുണ്ട്.

നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന എയര്‍ ഇന്ത്യയെ രക്ഷിക്കാന്‍ സമരം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് എം. പി. മാര്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. എന്നാല്‍ സമരം അവസാനിപ്പിച്ച ശേഷം ചര്‍ച്ചയാകാമെന്നാണ് വ്യോമയാന മന്ത്രി അജിത് സിംഗ് പറയുന്നത്. കോടതി പറഞ്ഞത് അംഗീകരിക്കാത്തവര്‍ തന്‍െറ വാക്ക് കേള്‍ക്കാനിടയില്ലെന്നും മന്ത്രി പറഞ്ഞു. സമര രംഗത്തുള്ള ഒന്‍പത്‌ പേരെ ഇന്നലെ സര്‍വീസില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതോടെ പുറത്താക്കിയ പൈലറ്റുമാരുടെ എണ്ണം 29 ആയി. പൈലറ്റുമാരെ പിരിച്ചു വിടുന്ന എയര്‍ ഇന്ത്യ മാനേജ്മെന്‍റിനെ തിരുത്താന്‍ ഇടപെടണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, യു. പി. എ. അധ്യക്ഷ സോണിയ ഗാന്ധി എന്നിവരോട് പൈലറ്റ് ഗില്‍ഡ് ആവശ്യപ്പെട്ടു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കോപ്റ്റര്‍ അപകടം ജാര്‍ഖണ്ഡ് മുഖ്യമന്ത്രി അര്‍ജുന്‍ മുണ്ട അത്ഭുതകരമായി രക്ഷപ്പെട്ടു

May 10th, 2012

helicopter-crash-epathram

റാഞ്ചി: റാഞ്ചിയിലെ ബിര്‍സ മുണ്ട വിമാനത്താവളത്തില്‍ കോപ്റ്റര്‍ തകര്‍ന്നു വീണ് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി അര്‍ജുന്‍ മുണ്ടക്ക് പരിക്കേറ്റു. പരിക്കേറ്റ മുണ്ടയെ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റി. അടിയന്തര ലാന്‍ഡിംഗ് നടത്താനുള്ള ശ്രമത്തിനിടെയാണ് കോപ്റ്റര്‍ തകര്‍ന്നു വീണത്. 30 അടി മുകളില്‍ നിന്നും താഴേക്ക് തകര്‍ന്നു വീഴുകയായിരുന്നു. സാങ്കേതിക പിഴവാണ് തകര്‍ച്ചക്ക്‌ കാരണം.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എയർ ഇന്ത്യ പൈലറ്റുമാർക്ക് എതിരെ കോടതിയെ സമീപിച്ചേക്കും

May 9th, 2012

airindia-epathram

മുംബൈ : മുംബൈയിൽ നിന്നും ഡൽഹിയിൽ നിന്നും തിരിക്കേണ്ട എയർ ഇന്ത്യയുടെ നാല് അന്താരാഷ്ട്ര വിമാനങ്ങൾ മുടങ്ങിയതോടെ പൈലറ്റുമാരുടെ സമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക് കടന്നു. ഇതേ തുടർന്ന് എയർ ഇന്ത്യ പൈലറ്റുമാർക്ക് എതിരെ കോടതിയെ സമീപിക്കും എന്നാണ് സൂചന. ഡൽഹിയിൽ നിന്നും രണ്ടും മുംബൈയിൽ നിന്നും രണ്ടും അന്താരാഷ്ട്ര വിമാനങ്ങളാണ് ഇന്ന് മുടങ്ങിയത്. മറ്റ് വിമാനങ്ങൾ അടിയന്തിര അടിസ്ഥാനത്തിൽ ലഭ്യമായ പൈലറ്റുമാരെ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാനാണ് എയർ ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്.

പൈലറ്റുമാരുടെ സംഘടനയായ ഇൻഡ്യൻ പൈലറ്റ്സ് ഗിൽഡിന്റെ അനുഭാവികളായ 200ഓളം പൈലറ്റുമാരാണ് ഇന്നലെ അസുഖമാണ് എന്ന കാരണം പറഞ്ഞ് ജോലിക്ക് ഹാജരാവാതെ പണിമുടക്കിയത്. ഇതേ തുടർന്ന് ഇന്നലെ അന്താരാഷ്ട്ര റൂട്ടുകളിൽ പറക്കേണ്ട 13 വിമാനങ്ങൾ മുടങ്ങി. ഇന്നലെ തന്നെ എയർ ഇന്ത്യ 10 പൈലറ്റുമാരെ പുറത്താക്കുകയും പൈലറ്റുമാരുടെ സംഘടനയുടെ അംഗീകാരം നീക്കം ചെയ്യുകയും ചെയ്തു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എയര്‍ ഇന്ത്യ പിഴ നല്‍കണം :അമേരിക്ക

May 4th, 2012

airindia-epathram
വാഷിങ്ടണ്‍: അമേരിക്കയുടെ ഉപഭോക്തൃനിയമം അനുസരിച്ച് വിമാന യാത്രക്കാര്‍ക്ക് നല്‍കേണ്ട സേവനങ്ങളില്‍ വീഴ്ച വരുത്തിയതിന്റെ പേരില്‍ എയര്‍ ഇന്ത്യക്കെതിരെ അമേരിക്കന്‍ ഗതാഗതവകുപ്പ് 80,000 ഡോളര്‍ പിഴശിക്ഷ ചുമത്തുന്നു. മോശം സര്‍വീസ് നല്‍കിയതിന്റെ പേരില്‍ നിരവധി തവണ എയര്‍ ഇന്ത്യക്കെതിരെ അമേരിക്കന്‍ പൗരന്‍മാരായ യാത്രക്കാര്‍ പരാതി നല്‍കിയിട്ടുണ്ട് ഇതിന്റെ അടിസ്ഥാനത്തിലാണ് യു.എസ്. ഗതാഗതവകുപ്പിന്റെ ഈ കടുത്ത നടപടി. കഴിഞ്ഞ ആഗസ്ത് മാസമാണ് അമേരിക്കയില്‍ പുതിയ ഉപഭോക്തൃനിയമം പാസ്സാക്കിയത്. ഇത്തരത്തിലുള്ള ആദ്യത്തെ സംഭാവമാണ് ഈ പിഴശിക്ഷയെന്ന് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്രട്ടറി റെ ലാഹുഡ് പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

6 of 1656710»|

« Previous Page« Previous « രാജ്യസഭ: ബിജെപി നേതാവ് അലുവാലിയ തോറ്റു
Next »Next Page » അഭിഷേക് സിംഗ്വിയെ തൂക്കിക്കൊല്ലണം : അണ്ണാ ഹസാരെ »



  • കേരളത്തിലും തമിഴ്‌ നാട്ടിലും ബി. ജെ. പി. എക്കൗണ്ട് തുറക്കും : അമിത് ഷാ
  • കെജ്രിവാളിൻ്റെ കസ്റ്റഡി കാലാവധി മെയ് 20 വരെ നീട്ടി
  • അവിശ്വാസികള്‍ക്ക് ശരീ അത്ത് നിയമം ബാധകമാക്കരുത്
  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine