- ലിജി അരുണ്‍
വായിക്കുക: അഴിമതി, ഇന്ത്യ, കുറ്റകൃത്യം, വിമാനം, വിവാദം
ന്യൂദല്‍ഹി : യാത്രക്കാരുടെ പ്രതിഷേധത്തെ വിമാന റാഞ്ചല്‍ എന്ന് പറഞ്ഞ് സന്ദേശം അയച്ച എയര്‍ ഇന്ത്യ പൈലറ്റിന് എതിരെ നടപടി എടുക്കുന്നതു സംബന്ധിച്ച് ഡി. ജി. സി. എ. യുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തീരുമാനിക്കും എന്നു വ്യോമയാന മന്ത്രി അജിത് സിംഗ് പറഞ്ഞു.
പൈലറ്റിനെതിരെ നടപടി വേണമോ എന്ന കാര്യം ഇപ്പോള്‍ പറയാനാകില്ല എന്നും അന്വേഷണം നടന്നു കൊണ്ടിരിക്കുക യാണ് എന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം വിമാനത്താവള ത്തിലുണ്ടായ സംഭവങ്ങള്‍ നിര്‍ഭാഗ്യകരം ആയിപ്പോയെന്നും മന്ത്രി പറഞ്ഞു.
- pma
ന്യൂഡൽഹി : ആത്മഹത്യ ചെയ്ത മുൻ എയർ ഹോസ്റ്റസ് ഗീതിക ശർമ്മയുടെ തൊഴിൽ കരാറിൽ ജോലി കഴിഞ്ഞാൽ മന്ത്രിയെ ചെന്നു കാണണം എന്ന വിചിത്രമായ വ്യവസ്ഥ ഉണ്ടായിരുന്നതായി വെളിപ്പെട്ടു. ഇത് തന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദി മുൻ മന്ത്രി ഗോപാൽ ഗോയൽ കാണ്ട ആണെന്ന ഗീതികയുടെ ആത്മഹത്യാ കുറിപ്പിന് ബലം നല്കുന്നു.
23 കാരിയായ ഗീതിക രണ്ടാഴ്ച്ച മുൻപാണ് ന്യൂഡൽഹിയിലെ സ്വവസതിയിൽ തൂങ്ങിമരിച്ചത്. 2006ൽ 17 വയസുള്ളപ്പോഴാണ് ഗീതിക ആദ്യമായി കാണ്ടയുടെ ഉടമസ്ഥതയിൽ ഉള്ള എം. ഡി. എൽ. ആർ. എന്ന വിമാന കമ്പനിയിൽ ജോലിക്ക് ചേർന്നത്. അതേ വർഷം തന്നെ ഗീതിക ജോലി രാജി വെയ്ക്കാൻ തുനിഞ്ഞെങ്കിലും കമ്പനി ശമ്പളം വർദ്ധിപ്പിക്കുകയായിരുന്നു. 2009ൽ കമ്പനി പ്രവർത്തനം നിർത്തിയപ്പോൾ ഗീതിക ദുബായിൽ എത്തി എമിറേറ്റ്സിൽ ജോലിക്ക് പ്രവേശിച്ചു. എന്നാൽ വെറും 7 മാസത്തിനകം അവർ വീണ്ടും ഡൽഹിയിൽ തിരിച്ചെത്തി കാണ്ടയുടെ തന്നെ മറ്റൊരു കമ്പനിയിൽ ജോലിക്ക് ചേർന്നു.
നിരന്തരം കാണ്ട ഗീതികയെ പീഡിപ്പിക്കാറുണ്ടായിരുന്നു എന്നാണ് ഗീതികയുടെ കുടുംബം പറയുന്നത്. തന്റെ ജോലി ഉപേക്ഷിച്ച് ദുബായിലേക്ക് പോയ ഗീതികയെ ഭീഷണിപ്പെടുത്തുകയും ജീവിതം ദുസ്സഹമാക്കുകയും ചെയ്തതിനെ തുടർന്നാണ് ഗീതിക തിരികെ ഡൽഹിയിൽ വീണ്ടുമെത്തി കാണ്ടയുടെ കീഴിൽ വീണ്ടും ജോലി നോക്കിയത് എന്നും ഇവർ പറയുന്നു. ഈ ജോലിയുടെ കരാറിലാണ് ജോലി സമയത്തിന് ശേഷം കാണ്ടയെ ഗീതിക നേരിട്ട് വന്ന് കാണണം എന്ന വ്യവസ്ഥ ഉണ്ടായിരുന്നത് എന്നാണ് പുതിയ വെളിപ്പെടുത്തൽ.
മുൻ മന്ത്രി ഗോപാൽ ഗോയൽ കാണ്ട ഇപ്പോഴും ഒളിവിലാണ്. കാണ്ടയുടെ ഓഫീസ് കമ്പ്യൂട്ടറിൽ നിന്നും ഗീതികയ്ക്ക് അയച്ച ഈമെയിലുകൾ എല്ലാം നീക്കം ചെയ്തിരിക്കുന്നതായി പോലീസ് കണ്ടെത്തി. ഗീതികയുടെ ലാപ് ടോപ്പിൽ നിന്നും എന്തെങ്കിലും സൂചനകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ അന്വേഷണ ഉദ്യോഗസ്ഥർ.
- ജെ.എസ്.
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, തട്ടിപ്പ്, പീഡനം, വിമാനം, സ്ത്രീ
ന്യൂഡൽഹി : മൂന്നാഴ്ച്ചയിലേറെ നീണ്ട പൈലറ്റ് സമരം മൂലം ഉണ്ടായ നഷ്ടത്തിൽ കുറവ് വരുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി എയർ ഇന്ത്യ ജൂൺ 1 മുതൽ ഇടക്കാല പദ്ധതി നടപ്പിലാക്കും. ഇതിന്റെ ഭാഗമായി യാത്രക്കാരുടെ എണ്ണം കുറവായ ഒട്ടേറെ അന്താരാഷ്ട്ര പാതകളിൽ തല്ക്കാലം എയർ ഇന്ത്യ വിമാനങ്ങൾ പറത്തില്ല. ഇവയിൽ ഹോങ്കോങ്ങ്, ഒസാക്ക, ടൊറോണ്ടോ, സിയോൾ എന്നിവയും ഉൾപ്പെടും എന്നാണ് സൂചന. ഇതോടെ ഇപ്പോൾ എയർ ഇന്ത്യ വിമാനങ്ങൾ പറക്കുന്ന 45 അന്താരാഷ്ട്ര റൂട്ടുകൾ 38 ആയി ചുരുങ്ങും. 24 ദിവസം പിന്നിട്ട പൈലറ്റ് സമരം മൂലം 330 കോടിയിലേറെയാണ് എയർ ഇന്ത്യക്ക് നേരിട്ട നഷ്ടം.
- ജെ.എസ്.
ന്യൂഡല്‍ഹി: ഒരു വിഭാഗം എയര്‍ ഇന്ത്യ പൈലറ്റുമാര്‍ നടത്തുന്ന സമരം ഏഴാം ദിവസത്തിലേക്ക് കടന്നതോടെ പ്രശ്നം കൂടുതല്‍ രൂക്ഷമായി. സമരം മൂലം ഇതുവരെ എയര്‍ ഇന്ത്യക്ക് 96 കോടി രൂപയുടെ നഷ്‌ടമുണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. എയര്‍ ഇന്ത്യ പൈലറ്റുമാരുടെ സമരത്തിനു പിന്തുണയേകി ജെറ്റ് എയര്‍വേസ് പൈലറ്റുമാരും സമരം നടത്താന്‍ തീരുമാനിച്ചു. കൂടതെ എയര്‍ ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് പൈലറ്റ്‌സ് അസോസിയേഷനും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചു. ഇന്നും ഒമ്പത് രാജ്യാന്തര സര്‍വീസുകളും മൂന്ന് ആഭ്യന്തര സര്‍വീസുകളും എയര്‍ ഇന്ത്യ റദ്ദാക്കി. ഇതോടെ യാത്രാ പ്രശ്നം കൂടുതല്‍ രൂക്ഷമായി എന്നാല്‍ സമരം മതിയാക്കിയാലേ ചര്ച്ചയ്ക്കുള്ളൂ എന്ന വാശിയിലാണ് വ്യാമയാന മന്ത്രി. പണിമുടക്ക് തുടങ്ങിയ ശേഷം ഇതാദ്യമായാണ് ആഭ്യന്തര സര്‍വീസുകള്‍ റദ്ദാക്കുന്നത്
- ന്യൂസ് ഡെസ്ക്
വായിക്കുക: വിമാനം, സാമ്പത്തികം