
ന്യൂഡൽഹി : എയർ ഇന്ത്യാ എക്‌സ്പ്രസ് ബാഗേജ് വെട്ടി ക്കുറച്ചത് ഒരാഴ്ചക്കകം പുന പരിശോധിക്കും എന്ന് എയർ ഇന്ത്യാ ജോയിന്റ് എം. ഡി. സെയ്ദ് നാസർ അലി, ഇന്ത്യൻ മീഡിയ അബുദാബി യുടെ നേതൃത്വ ത്തിലുള്ള പ്രവാസി സംഘടനാ നേതാക്കൾക്ക് ഉറപ്പ് നൽകി.
സാമ്പത്തിക വാണിജ്യ ഘടക കങ്ങളും പ്രവാസി യാത്രക്കാരുടെ ആവശ്യ ങ്ങളും പരിഗണി ച്ചായിരിക്കും അനുഭാവ പൂർവം പ്രശ്‌നം പരിഹരിക്കുക. ബാഗേജ് അലവൻസ് 30 കിലോ യിൽ നിന്ന് 20 കിലോ യായി വെട്ടി ക്കുറക്കാൻ എടുത്ത തീരുമാനത്തെ തുടർന്ന് ഗൾഫിലെ പ്രവാസി ഇന്ത്യ ക്കാരുടെ പ്രതിഷേധ ത്തിന്റെ ഭാഗ മായാണ് നിവേദക സംഘം ഡൽഹിയില്‍ എത്തിയത്.
പ്രതിരോധ മന്ത്രി എ. കെ. ആന്റണി, പ്രവാസി കാര്യ മന്ത്രി വയലാർ രവി, വ്യോമയാന മന്ത്രി അജിത് സിംഗ്, സഹ മന്ത്രി കെ. സി. വേണു ഗോപാൽ, മന്ത്രിമാരായ പ്രഫ. കെ. വി. തോമസ്, കൊടിക്കുന്നിൽ സുരേഷ് എന്നിവരെയും കേരള ത്തിൽ നിന്നുള്ള ഭരണ പ്രതിപക്ഷ എം. പി. മാരെയും നേരിൽ കണ്ട് നിവേദനം സമർപ്പിക്കുകയും ചെയ്തു.
മൂന്നു ദിവസം തുടർച്ച യായി നടത്തിയ നിവേദന ത്തെ തുടർന്ന് മന്ത്രി കെ. സി. വേണു ഗോപാൽ നടത്തിയ സമ്മർദ്ദ ത്തെ തുടർന്നാണ് പ്രശ്‌ന പരിഹാര ത്തിനുള്ള തീരുമാനം ആയതെന്നാണ് ഇന്നു രാവിലെ നടത്തിയ കൂടിക്കാഴ്ചയിൽ എയർ ഇന്ത്യാ ജോയിന്റ് എം. ഡി. സെയ്ദ് നാസർ അലി നിവേദക സംഘത്തെ അറിയിച്ചത്.
ഇന്ത്യൻ മീഡിയ അബുദാബി പ്രസിഡന്റ് ടി. എ. അബ്ദുൽ സമദ്, വൈസ് പ്രസിഡന്റ് ആഗിൻ കീപ്പുറം, അബുദാബി ഇന്ത്യാ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ പ്രസിഡന്റ് ജോയ് തോമസ് ജോൺ, മലയാളി സമാജം പ്രസിഡന്റ് മനോജ് പുഷ്‌ക്കർ, ജനറൽ സെക്രട്ടറി ഷിബു വർഗീസ്, ഇന്ത്യൻ ഇന്റർനാഷണൽ കൾചറൽ സെന്റർ ജനറൽ സെക്രട്ടറി ഹമീദ് ഈശ്വരമംഗലം, എമിറേറ്റ്‌സ് ഇന്ത്യാ ഫ്രറ്റേനിറ്റി ഫോറം പ്രസിഡന്റ് എ. എം. ഇബ്രാഹിം എന്നിവർക്കൊപ്പം ഡി. പി. സി. സി. സെക്രട്ടറി കെ. എൻ. ജയരാജ് എന്നിവരാണ് മന്ത്രി മാർക്കും മറ്റും നിവേദനം സമർപ്പിച്ചത്.