അജിത് സിംഗിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ നിന്നും വയലാര്‍ രവി വിട്ടുനിന്നു

December 18th, 2011

ajit_singh-epathram

ന്യൂഡല്‍ഹി: രാഷ്ട്രീയ ലോക്ദള്‍(ആര്‍. എല്‍. ഡി‍) നേതാവ് അജിത് സിംഗ് കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ നിന്നും നിലവില്‍ വ്യോമയാന വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി വയലാര്‍ രവി ചടങ്ങില്‍ നിന്ന് വിട്ടുനിന്നു. അജിത്‌ സിങ്ങിന് വ്യോമയാന വകുപ്പാണ് അദ്ദേഹത്തിന് ലഭിക്കുവാന്‍ സാധ്യത. പശ്ചിമ ഉത്തര്‍പ്രദേശില്‍ ഏറെ സ്വാധീനമുള്ള ആര്‍എല്‍ഡിയെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഹുല്‍ ഗാന്ധിയുടെ പ്രത്യേക താല്പര്യപ്രകാരമാണ് യു. പി. എ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ ക്യാബിനറ്റ് മന്ത്രിമാരുടെ എണ്ണം 33 ആയി. ലോക്സഭയില്‍ ആര്‍എല്‍ഡിക്ക് അഞ്ച് എം. പിമാരുണ്ട്. ഇതോടു കൂടി യുപിഎ അംഗസംഖ്യ 277 ആയി വര്‍ധിച്ചു. എന്നാല്‍ പ്രതിഷേധം മൂലമല്ല സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് വിട്ടുനിന്നതെന്ന് വയലാര്‍ രവി പ്രതികരിച്ചു

-

വായിക്കുക: , ,

Comments Off on അജിത് സിംഗിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ നിന്നും വയലാര്‍ രവി വിട്ടുനിന്നു

അജിത്‌സിങിനെ വ്യോമയാനമന്ത്രിയാക്കും

December 13th, 2011

ajit_singh-epathram

ന്യൂഡല്‍ഹി: യു.പി. തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുള്ള രാഹുല്‍ഗാന്ധിയുടെ തന്ത്രത്തിന്റെ ഭാഗമായി ആര്‍. എല്‍. ഡി. നേതാവ് അജിത്‌സിങ് വ്യോമയാനമന്ത്രിയാകും. കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയാണ് ഈ തീരുമാനം എടുത്തത്‌. അടുത്തയാഴ്ച്ച തന്നെ സത്യപ്രതിജ്ഞ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. അജിത്‌സിങ് സോണിയഗാന്ധി അടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കോണ്‍ഗ്രസും രാഷ്ട്രീയ ലോക്ദളുമായുള്ള സഖ്യം നിലവില്‍ വന്നതിനു പകരമാണ് ഈ കേന്ദ്രമന്ത്രിസ്ഥാനം. അതോടെ വ്യോമയാനവകുപ്പിന്‍റെ ചുമതലയുള്ള വയലാര്‍ രവിക്ക് മാറേണ്ടി വരും.

-

വായിക്കുക: ,

Comments Off on അജിത്‌സിങിനെ വ്യോമയാനമന്ത്രിയാക്കും

എയര്‍ ഇന്ത്യ 6,994 കോടി നഷ്ടത്തില്‍

December 2nd, 2011

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ നഷ്ടം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 6,994 കോടി രൂപയായി ഉയര്‍ന്നു പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ വര്‍ഷാവര്‍ഷം നഷ്ടത്തിലേക്ക്‌ കൂപ്പു കുത്തുകയാണ്. 2008-09ല്‍ 5,548.26 കോടി രൂപയും 2009-10ല്‍ 5,552.55 കോടിയുമായിരുന്ന നഷ്ടം എങ്കില്‍ അത് 2010-11ല്‍ 6,994 കോടി രൂപയായതായി. വിവിധ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി കേന്ദ്ര വ്യോമയാന മന്ത്രി വയലാര്‍ രവി രാജ്യസഭയില്‍ പറഞ്ഞു. 175 ആഭ്യന്തര – അന്താരാഷ്ട്ര റൂട്ടുകളില്‍ കൊല്‍ക്കത്ത – യന്‍ഗോണ്‍, കൊല്‍ക്കത്ത – കാഠ്മണ്ഡു എന്നീ രണ്ടെണ്ണം ഒഴിച്ചാല്‍ ബാക്കിയെല്ലാം വന്‍ നഷ്ടത്തിലാണ് എന്ന് മന്ത്രി പറഞ്ഞു. ഇതില്‍ 109 സര്‍വീസുകള്‍ കഷ്ടിച്ച് ഇന്ധന ചെലവ് മാത്രമാണ് തിരിച്ചു പിടിക്കുന്നത്‌. എട്ടു റൂട്ടുകള്‍ വന്‍ നഷ്ടത്തില്‍ ആണ് സര്‍വീസ്‌ നടത്തുന്നത് എന്നും ഇന്ധനവില ഉയര്‍ന്നതും മത്സരം കടുത്തതുമാണ് വിവിധ റൂട്ടുകള്‍ നഷ്ടത്തിലാകാന്‍ കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എ.പി.ജെ.അബ്ദുള്‍ കലാമിന്‍റെ ദേഹപരിശോധന; ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

November 17th, 2011

abdul-kalam-epathram

വാഷിംഗ്ടണ്‍: ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ വെച്ച് ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുള്‍ കലാമിനെ ദേഹപരിശോധന നടത്തിയ സംഭവം പുറംലോകം അറിഞ്ഞതോടെ ട്രാന്‍സ്‌പോര്‍ട്ട് സെക്യൂരിറ്റി ഏജന്‍സിയിലെ രണ്ട് ഉദ്യോഗസ്ഥരെ അമേരിക്ക ജോലിയില്‍ നിന്നും പിരിച്ചുവിട്ടു.
സംഭവത്തില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം അമേരിക്കയെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് അമേരിക്ക കലാമിനോട് ഖേദം പ്രകടിപ്പിച്ചിരുന്നു. സപ്തംബര്‍ 29ന് അമേരിക്കന്‍ സന്ദര്‍ശന വേളയിലാണ് സംഭവം നടന്നത്. വിമാനത്താവളത്തില്‍ വെച്ചും വിമാനത്തിനകത്ത് വെച്ചും രണ്ട് തവണയാണ് അദ്ദേഹത്തെ ദേഹപരിശോധനയ്ക്ക് വിധേയനാക്കിയത്. കലാമിന്റെ പ്രോട്ടോക്കോള്‍ ഉദ്യോഗസ്ഥര്‍ അദ്ദേഹം ആരാണെന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി എങ്കിലും അതൊന്നും ശ്രദ്ധിയ്ക്കാതെ വിമാനത്തിനുള്ളില്‍ വച്ച് കലാമിന്റെ കോട്ടും ഷൂസും അഴിച്ചുമാറ്റിയാണ്  ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.

- ഫൈസല്‍ ബാവ

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വിമാന ഇന്ധന വില ഉയര്‍ന്നു

November 16th, 2011

air-fuel-hike-epathram

ന്യൂഡല്‍ഹി : വിമാന ഇന്ധന വില സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണ കമ്പനികള്‍ വീണ്ടും വര്‍ദ്ധിപ്പിച്ചു. ഒരു മാസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് ഇന്ധന വില വര്‍ദ്ധിപ്പിക്കുന്നത്. രണ്ടു ശതമാനമാണ് വില വര്‍ദ്ധിപ്പിച്ചത്‌. ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ പുതുക്കിയ വില നിലവില്‍ വന്നു. ഇന്ധന ചിലവ് വിമാന കമ്പനികളുടെ പ്രവര്‍ത്തന ചിലവിന്റെ 40 ശതമാനം വരും എന്നതിനാല്‍ വിലക്കയറ്റം കമ്പനികളുടെ മേല്‍ വന്‍ ഭാരമാണ് വരുത്തുക എന്നുറപ്പാണ്. ഇത് യാത്രാ നിരക്കുകളെ എത്രത്തോളം ബാധിക്കും എന്ന് അറിവായിട്ടില്ല.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

9 of 178910»|

« Previous Page« Previous « മായാവതി ഉത്തര്‍പ്രദേശ്‌ വിഭജിക്കാന്‍ ഒരുങ്ങുന്നു
Next »Next Page » വിദ്യാര്‍ത്ഥിനിയെ അപമാനിച്ച പ്രിന്‍സിപ്പലിനെ നീക്കി »



  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും
  • ജസ്റ്റിസ് സൂര്യ കാന്ത് ചീഫ് ജസ്റ്റിസ്സായി ചുമതലയേറ്റു
  • അറസ്റ്റിനുള്ള കാരണം എഴുതി നൽകണം : സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine