ആധാർ നിർബ്ബന്ധം ആക്കരുത് : വിമർശന വുമായി എഡ്വേഡ് സ്നോഡൻ

January 22nd, 2018

edward-snowden-ePathram
ന്യൂഡൽഹി : ആധാർ വിവരങ്ങൾ സുരക്ഷിത മല്ല എന്ന മുന്നറി യിപ്പും അതോടൊപ്പം ആധാറിന് എതിരെ കടുത്ത വിമര്‍ശന ങ്ങളു മായി എഡ്വേഡ് സ്നോഡൻ. തന്റെ ട്വിറ്റർ അക്കൗണ്ടി ലൂടെയാണ് സ്നോ ഡൻ വിമര്‍ ശനം ഉന്നയിച്ചിരി ക്കുന്നത്.

ഇന്ത്യൻ ചാര സംഘടന യായ റിസർച്ച് ആൻഡ് അനാലി സിസ് വിംഗ് (റോ) മുൻ തലവൻ കെ. സി. വർമ്മ എഴു തിയ ലേഖനം പങ്കു വെച്ചു കൊണ്ട്, വിവിധ സേവന ങ്ങൾ ലഭ്യ മാക്കു ന്നതിന് ആധാർ നിർബ്ബന്ധം ആക്കു ന്നത് ക്രിമി നൽ നട പടി യായി കണക്കാക്കി നേരിടണം എന്നാണ് അദ്ദേഹം വിശദീ കരി ച്ചിരി ക്കുന്നത്.

ആധാര്‍ ഒരു തിരിച്ചറിയൽ രേഖ മാത്രമാണ് എന്നും അല്ലാതെ വ്യക്തി വിവര ങ്ങൾ സൂക്ഷി ക്കു വാനു ള്ളതല്ലാ എന്നുമുള്ള യുണിക് ഐഡന്റി ഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ (യു. ഐ. ഡി. എ. ഐ.) യുടെ വാദ ത്തെ സ്നോഡൻ വിമർശിച്ചു.

ഇന്ത്യയിലെ ബാങ്കുകളും ടെലികോം കമ്പനി കളും ആധാറിനു വേണ്ടി നിർബന്ധ ബുദ്ധി യോടെ നില കൊള്ളു ന്നതി നെയും അദ്ദേഹം വിമർശിച്ചു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ഓംപ്രകാശ് റാവത്ത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍

January 22nd, 2018

om-prakash-rawath-22nd-chief-election-commissioner-of-india-ePathram
ന്യൂദൽഹി : മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ആയി ഓം പ്രകാശ് റാവത്തിനെ നിയമിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ഇറക്കി.

നിലവിലെ മുഖ്യതെരഞ്ഞെടുപ്പു കമ്മിഷണർ എ. കെ. ജ്യോതി തിങ്കളാഴ്ച വിരമിക്കുന്ന സാഹ ചര്യ ത്തി ലാണ് നിലവില്‍ തെരഞ്ഞെടുപ്പ് കമ്മിഷ ണറായി പ്രവര്‍ത്തി ക്കുന്ന ഓം പ്രകാശ് റാവത്ത് ചുമതല ഏറ്റെടു ക്കുന്നത്. 2015 ലാണ് തെരഞ്ഞെടുപ്പു കമ്മിഷണർ സ്ഥാനത്ത് എത്തി യത്.

മധ്യപ്രദേശില്‍ നിന്നുള്ള 1977 ബാച്ച് ഐ. എ. എസ്. ഓഫീസ റായ ഓം പ്രകാശ് റാവത്ത്   കേന്ദ്ര ത്തി ലെയും വിവിധ സംസ്ഥാന ങ്ങളിലെയും നിര വധി സുപ്രധാന സ്ഥാന ങ്ങളില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്.

അറുപത്തി നാലു കാരനായ ഇദ്ദേഹം രാജ്യത്തിന്റെ 22-ാമത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ആയി ചൊവ്വാഴ്ച ചുമതല യേല്‍ക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വടക്കു കിഴക്കന്‍ സംസ്ഥാന ങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

January 18th, 2018

voter-verifiable-paper-audit-trail-in-india-ePathram
ന്യൂദല്‍ഹി : ത്രിപുരയിലും മേഘാലയയിലും നാഗാ ലാന്‍ ഡിലും നിയമ സഭാ തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാ പിച്ചു. ത്രിപുര യില്‍ ഫെബ്രുവരി 18 നും മേഘാലയ യിലും നാഗാ ലാന്‍ഡിലും ഫെബ്രുവരി 27 നും തെരഞ്ഞെ ടുപ്പും മാര്‍ച്ച് മൂന്നിനു വോട്ടെണ്ണലും ഫല പ്രഖ്യാപ ന വും നടക്കും.

60 സീറ്റുകളിലേക്കാണ് തെര ഞ്ഞെടുപ്പ് നടക്കുന്നത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും വിവി പാറ്റും ഉപ യോഗി ച്ചായി രിക്കും മൂന്നു സംസ്ഥാന ങ്ങളി ലേയും മുഴുവന്‍ ബൂത്തു കളി ലും തെരഞ്ഞെടുപ്പ് നടക്കുക.

മുഖ്യ തെ രഞ്ഞെടുപ്പ് കമ്മീഷണര്‍ എ. കെ. ജ്യോതി യാണ് പ്രഖ്യാപനം നടത്തിയത്. ഇന്നു മുതല്‍ ഇവിടങ്ങളില്‍ തെ രഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരും.

നിലവിൽ ത്രിപുര യിൽ മണിക് സർക്കാറും (സി. പി. എം.) മേഘാലയ യിൽ മുകുൾ സാംഗ്മ യും (കോൺ ഗ്രസ്സ്) നാഗാ ലാന്‍ഡി ൽ ടി. ആർ. സെലിംഗ് (നാഗാ പീപ്പിൾസ് ഫ്രണ്ട്) എന്നിവരാണ് മുഖ്യ മന്ത്രിമാർ.

മേഘാലയയില്‍ മാര്‍ച്ച് 6 നും നാഗാ ലാന്‍ ഡി ല്‍ മാര്‍ച്ച് 13 നും ത്രിപുര യില്‍ മാര്‍ച്ച് 14 നും നിലവിലെ സര്‍ക്കാ രുക ളുടെ കാലാവധി അവസാനിക്കും

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഹജ്ജ് സബ്സിഡി നിർത്തലാക്കി

January 16th, 2018

arafa-day-hajj-ePathram
ന്യൂദൽഹി : കേന്ദ്ര സർക്കാർ ഹജ്ജ് സബ്സിഡി നിർത്ത ലാക്കി. പുതിയ ഹജ്ജ് നയത്തിന്റെ ഭാഗ മായാണ് സബ്‌സിഡി നിര്‍ത്തലാക്കുന്നത്.

പത്തു വര്‍ഷം കൊണ്ട് പൂര്‍ണ്ണ മായും ഹജ്ജ് സബ്സിഡി നിര്‍ത്തലാ ക്കുവാന്‍ സുപ്രീം കോടതി കേന്ദ്ര സർക്കാ റിനോട് നിര്‍ദ്ദേശി ച്ചിരുന്നു. തുടർന്ന് ഹജ്ജ് സബ്സിഡി സംബന്ധിച്ച് പഠനം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആറംഗ കമ്മിറ്റി യെ നിയോ ഗിച്ചു.

ഈ കമ്മിറ്റി യാണ് ഹജ്ജ് സബ്സിഡിയുടെ ഫല പ്രദ മായ വിനിയോഗം സംബ ന്ധിച്ച്  റിപ്പോര്‍ട്ട് ന്യൂന പക്ഷ മന്ത്രാലയ ത്തിന് നൽകി യത്.

ഹജ്ജ് സബ്‌സിഡി യായി 700 കോടി യോളം രൂപ യാണ് കേന്ദ്രം നല്‍കി വന്നി രുന്നത് എന്നും പകരം ഈ പണം ന്യൂന പക്ഷ വിദ്യാർത്ഥി കളുടെ ക്ഷേമ ത്തിനായി ഉപയോഗിക്കും എന്നും ന്യൂന പക്ഷ ക്ഷേമ വകുപ്പു മന്ത്രി മുക്താർ അബ്ബാസ് നഖ് വി വാർത്താ കുറി പ്പിൽ അറിയിച്ചു.

ഹജ്ജ് സബ്സിഡി യുടെ പ്രധാന ഗുണ ഭോക്താവ് എയർ ഇന്ത്യ ആയിരുന്നു എന്നും മന്ത്രി കൂട്ടി ച്ചേര്‍ത്തു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

എടിഎം ഇടപാട് നിരക്ക് ബാങ്കുകൾ ഉയർത്തിയേക്കും

January 2nd, 2018

rbi-logo-reserve-bank-of-india-ePathram.jpg

മുംബൈ : എടിഎം ഇടപാട് നിരക്ക് ബാങ്കുകൾ ഉയർത്തിയേക്കുമെന്ന് സൂചന. പരിപാലന ചെലവും ഇന്റർബാങ്ക് ഇടപാട് ചെലവും വർധിച്ചതിനെ തുടർന്നാണിത്. സേവന നിരക്ക് വർധിപ്പിക്കാൻ അനുവദിക്കണമെന്ന് ബാങ്കുകൾ ആർബിഐയോട് ആവശ്യപ്പെട്ടതായാണ് സൂചന.

പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും ബാങ്കുകളുമായി ചർച്ച ചെയ്ത പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി ആർബിഐയെ സമീപിച്ചത്. സ്വകാര്യബാങ്കുകളിൽ നിന്നാണ് ഈ ആവശ്യം ആദ്യമുയർന്നത്. അതേസമയം പൊതുമേഖല ബാങ്കുകൾ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ഇത് കനത്ത ബാധ്യത വരുത്തുമെന്നാണ് ഇവരുടെ വിലയിരുത്തൽ.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ടു ജി കേസ് : എല്ലാ പ്രതികളെയും വെറുതെ വിട്ടു
Next »Next Page » ജഡ്ജിമാരുടെ പ്രതിരോധം »



  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine