മുംബൈ:
ഡോളറിനെതിരെ ഉള്ള രൂപയുടെ മൂല്യത്തകര്‍ച്ച തുടര്‍ക്കഥയാകുന്നു. ഇന്നലെ 66 രൂപയിലെത്തിയ രൂപ ഇന്ന് വീണും ഇടിഞ്ഞ് 68 രൂപ 72 പൈസ എന്ന നിലയില്‍ എത്തി. ഈ സ്ഥിതി തുടര്‍ന്നാല്‍ രൂപയുടെ തകര്‍ച്ച തുടരാന്‍ സാധ്യതയുണ്ടെന്നാണ്‍` സാമ്പത്തിക വിഗദര്‍ ഭയപ്പെടുന്നത്. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് രാജ്യം നീങ്ങുന്നതെന്നും വിലയിരുത്തപ്പെടുന്നു. ഈ ആഴ്ചയില്‍ എട്ടുശതമാനത്തിലധികമാണ് രൂപയുടെ തകര്‍ച്ച രേഖപ്പെടുത്തിയത്. തര്‍കര്‍ച്ചയെ പിടിച്ചു നിര്‍ത്തുവാന്‍ ആര്‍.ബി.ഐ നടപടിയെടുത്തിരുന്നു എങ്കിലും കാര്യമായ ഫലം കണ്ടില്ലെന്ന് വേണം കരുതുവാന്‍. ഓഹരിവിപണിയിലും കനത്ത ഇടിവാണ് സംഭവിച്ചുകൊണ്ടിര്‍ക്കുന്നത്. ഇന്നലെ 590 പോയന്റോളം സെന്‍സെക്സ് തകര്‍ന്നു. ഇന്ന് വ്യാപാരം ആരംഭിച്ച് ആദ്യമണിക്കൂറുകളില്‍ തന്നെ 300 പോയന്റോളം സെന്‍സെക്സ് താഴേക്ക് പോയി. നിഫ്റ്റിയിലും തകര്‍ച്ച തുടരുകയാണ്.രൂപ തിരിച്ചു കയറുവാന്‍ ക്ഷമയോടെ കാത്തിരിക്കുവാനാണ് ധനകാര്യ മന്ത്രി പി.ചിതംബരത്തിന്റെ ഉപദേശം.