പൈലറ്റ് സമരം ഒത്തുതീര്‍പ്പില്‍

May 7th, 2011

airindia-epathram

ന്യൂഡല്‍ഹി: ശമ്പള വര്‍ധന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉന്നയിച്ച് എയര്‍ ഇന്ത്യ പൈലറ്റുമാര്‍ കഴിഞ്ഞ ഒന്‍പതു ദിവസമായി നടത്തുന്ന സമരം പിന്‍വലിച്ചു. ഇന്നലെ വൈകിട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയം പൈലറ്റുമാരുമായി ചര്‍ച്ച നടത്തി. സമരത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ 300 ഓളം വിമാനങ്ങള്‍ റദ്ദാക്കേണ്ടി വന്നിരുന്നു. കോടികളുടെ നഷ്ടമാണ് ഇത് മൂലം എയര്‍ ഇന്ത്യക്ക് വന്നത്.

ശമ്പളവര്‍ധന, എയര്‍ഇന്ത്യയുടെ ദുര്‍ഭരണം, അഴിമതി തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് സി.ബി.ഐ. അന്വേഷണം, എയര്‍ഇന്ത്യ സി.എം.ഡി. അരവിന്ദ് ജാദവിനെതിരെ നടപടി തുടങ്ങിയ ആവശ്യങ്ങളാണ് സമരം ചെയ്യുന്ന പൈലറ്റുമാര്‍ മുന്നോട്ടുവെച്ചത്. സമരത്തെ തുടര്‍ന്നു പൈലറ്റുമാരുടെ സംഘടനയായ ഇന്ത്യന്‍ കമേഴ്‌സ്യല്‍ പൈലറ്റ്‌സ് അസോസിയേഷന്റെ അംഗീകാരം റദ്ദാക്കിയിരുന്നു. ഇത് പിന്‍വലിക്കുവാനും പൈലറ്റുമാരുടെ ആവശ്യങ്ങള്‍ പരിഗണിക്കാനും എയര്‍ ഇന്ത്യ മാനേജ്‌മെന്റ് സമ്മതിച്ചതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ഇന്നലെ രാത്രി തന്നെ പൈലറ്റുമാര്‍ ജോലിയില്‍ പ്രവേശിച്ചു.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

മോഹന്‍ദാസ് പൈ ഇന്‍ഫോസില്‍ നിന്നും രാജിവെച്ചു

April 16th, 2011

tv_mohandas_pai-epathram

ഇന്‍ഫോസിസിന്റെ ഡയറക്ടറും എച്ച് ആര്‍ വിഭാഗം മേധാവിയുമായ ടി വി മോഹന്‍ദാസ് പൈ രാജിവച്ചു. ജൂണ്‍ 11ന് നടക്കുന്ന വാര്‍ഷിക പൊതു യോഗത്തോടെ ഇന്‍ഫോസിസ് വിടാനാണ് അദ്ധേഹത്തിന്റെ തീരുമാനം.
ഇന്‍ഫോസിസിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് 17 വര്‍ഷമായി കമ്പനിയ്ക്കൊപ്പം ഉള്ള പൈ. ഭാവിയില്‍  കമ്പനിയുടെ സി.ഇ.ഒ ആകാന്‍ ഏറ്റവുമധികം സാധ്യത കല്‍പ്പിച്ചിരുന്ന ആളാണ് മോഹന്‍ദാസ് പൈ. എന്നാല്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി കമ്പനിയുടെ ബിസിനസ്‌ തന്ത്രങ്ങളില്‍ പൈ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ബോര്‍ഡ്‌ മീറ്റിങ്ങുകളില്‍ ഇവ തുറന്നു പറഞ്ഞ ഇദ്ദേഹത്തിന് സ്ഥാപക പ്രവര്‍ത്തകരില്‍ ചിലരുമായി സ്വരച്ചേര്‍ച്ച ഇല്ലാതെയായി.

അതിനിടെ, കമ്പനിയുടെ സ്ഥാപകരിലൊരാളായ കെ.ദിനേഷ് വിരമിക്കുകയാണ്. ജൂണ്‍ 11ന് ഇദ്ദേഹം ഡയറക്ടര്‍ സ്ഥാനം ഒഴിയും. ചെയര്‍മാന്‍ എന്‍ ആര്‍ നാരായണമൂര്‍ത്തിയുടെ പിന്‍ഗാമിയെ പ്രഖ്യാപിക്കാന്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് ഈ മാസം 30ന് യോഗം ചേരും

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

സ്വതന്ത്രമായ ആണവ നയം നടപ്പിലാക്കും: പ്രധാനമന്ത്രി

March 30th, 2011

Manmohan-Singh-epathram

ന്യൂഡല്‍ഹി: ജപ്പാനിലെ ഇപ്പോഴത്തെ ആണവ അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തില്‍,ഇന്ത്യയിലെ എല്ലാ ആണവോര്‍ജ കേന്ദ്രങ്ങളുടെയും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കുമെന്ന് പ്രധാനമന്ത്രി മന്മോഹന്‍ സിംഗ്. ആണവ ഊര്‍ജ നിയന്ത്രണ ബോര്‍ഡിന് സ്വയംഭരണാവകാശവും സുപ്രധാനമായ ആണവ തീരുമാനങ്ങളില്‍ സര്‍വ്വ സ്വാതന്ത്ര്യവും നല്‍കും. ആണവ ശാസ്ത്രജ്ഞന്‍മാരെ ആദരിക്കുവാന്‍ ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ഒരു സമ്മേളനത്തിലാണ്  പ്രധാന മന്ത്രി ഇങ്ങനെ പറഞ്ഞത്.

ആണവ സുരക്ഷയ്ക്ക് വേണ്ടിയാണ് ആണവ ഊര്‍ജ നിയന്ത്രണ ബോര്‍ഡ്‌ (എ.ഇ.ആര്‍.ബി) പ്രവര്‍ത്തിക്കുന്നതെങ്കിലും ഇപ്പോള്‍ ഇത് ആണവോര്‍ജ വകുപ്പിന് കീഴില്‍ വരുന്നതിനാല്‍ പല ആണവ സുരക്ഷ പ്രശ്നങ്ങളിലും എ.ഇ.ആര്‍.ബിക്ക് വിട്ടു വീഴ്ചകള്‍ ചെയ്യേണ്ടി വരാറുണ്ട്. എന്നാല്‍  പുതിയ ആണവ നയം അനുസരിച്ച് എ.ഇ.ആര്‍.ബിയുടെ അധികാരങ്ങള്‍ ശക്തമാക്കും. ആണവ വിഷയങ്ങളുടെ സ്വകാര്യ സ്വഭാവം കൈ വെടിയുമെന്നും, ഇവ പൊതു ജങ്ങള്‍ക്ക് കൂടുതല്‍ പ്രാപ്യമാക്കത്തക്ക വിധത്തില്‍ സുതാര്യം  ആക്കുമെന്നും പ്രധാന മന്ത്രി ഉറപ്പു നല്‍കി. ഇന്ത്യയിലെ എല്ലാ ആണവ നിലയങ്ങളിലെയും
സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തും. ഈ സുരക്ഷാ സംവിധാനങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടി ഇരിക്കുന്നു. ഇന്ത്യയില്‍ ഏതൊക്കെ ആണവ റിയാക്ടറുകള്‍ സ്ഥാപിച്ചാലും അവയെല്ലാം കര്‍ശനമായ സുരക്ഷാ പരിശോധനകള്‍ക്ക്‌ വിധേയമാക്കപ്പെടും. എന്നാല്‍ രാജ്യത്തിന്റെ വളര്‍ന്നു വരുന്ന ഊര്‍ജ്ജ പ്രതിസന്ധിയെ നേരിടാന്‍ ഇന്ത്യയില്‍ കൂടുതല്‍ ഊര്‍ജ്ജ നിലയങ്ങള്‍ ആവശ്യമാണെന്നും ജപ്പാന്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ആണവോര്‍ജ്ജ പദ്ധതികളെ പാടെ അവഗണിക്കാന്‍ സാധിക്കുകയില്ലെന്നും അദ്ധേഹം പറഞ്ഞു.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

വാതക ചോര്‍ച്ച : 120 പേര്‍ ആശുപത്രിയില്‍

March 9th, 2011

bromine leak cudallore-Epathram

കൂടല്ലൂര്‍ : സിപ്ക്കോട്ട് വ്യാവസായിക മേഖലയിലെ ഒരു ഫാക്ടറിയില്‍ നിന്നും തിങ്കളാഴ്ച രാത്രി ഉണ്ടായ ബ്രോമിന്‍ വാതക ചോര്‍ച്ചയെ തുടര്‍ന്ന് സ്ത്രീകളും കുട്ടികളും അടക്കം 120 പേര്‍ ആശുപത്രിയിലായി.
ഷാസുന്‍ കെമിക്കല്സ് എന്ന ഫാക്ടറിയുടെ പരിസര പ്രദേശങ്ങളില്‍ താമസിക്കുന്ന കൂടിക്കാട്‌, ഈച്ചന്‍ഗഡ്, നോച്ചികാട്‌ എന്നി ഗ്രാമങ്ങളിലെ നിവാസികള്‍ രാത്രി 9 മണിയോടെ ശര്‍ദ്ദിയും, ശാരീരിക അസ്വസ്ഥതയും ഉണ്ടായതിനെ തുടര്‍ന്ന് കൂടല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുകയായിരുന്നു. എന്നാല്‍ തുടര്‍ന്ന് റോഡില്‍ കൂടി അനേകം പേര്‍ പരിഭ്രാന്തരായി ഓടുവാന്‍ തുടങ്ങിയതോടെ സംഭവത്തിന്റെ ഗൌരവസ്ഥിതി മനസിലാക്കി ജില്ല കളക്ടര്‍ പി.സീതാരാമന്‍ പോലീസ് സംഘത്തോടൊപ്പം ഉടന്‍ സ്ഥലം സന്ദര്‍ശിച്ചു. സമീപ പ്രദേശങ്ങളില്‍ താമസിക്കുന്ന 1500 പേരെ ഉടനടി ദൂരെയുള്ള കല്യാണ ഹാള്കളിലും സ്കൂളുകളിലും ആയി മാറ്റി പാര്‍പ്പിച്ചു.ഉച്ച ഭാഷിണിയിലൂടെ ജനങ്ങള്‍ക്ക്‌ വേണ്ട മാര്‍ഗ നിര്‍ദേശങ്ങളും ഇദ്ദേഹം നല്‍കി. ഒരു മെഡിക്കല്‍ ക്യാമ്പ്‌ ഉടന്‍ തന്നെ സംഘടിപ്പിക്കുക ഉണ്ടായി.

ജന പ്രക്ഷോഭത്തെ തുടര്‍ന്ന് കൂടല്ലൂര്‍ – ചിദംബരം റോഡില്‍ ഗതാകതം തടസ്സപ്പെടുക ഉണ്ടായി. എന്നാല്‍ പോലീസും കളക്ടറും ഇടപെട്ടു ജനങ്ങളെ ശാന്തരാക്കി മടക്കി അയച്ചു.ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്ന 70 പേരെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു. എന്നാല്‍ 30 പേരോളം ഇന്നലെ അസ്വസ്തകളെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ പുതുതായി പ്രവേശിപ്പിച്ചു.

ഒത്തിരി കാലം പഴക്കം ചെന്ന ബ്രോമിന്‍ വാതക കുറ്റികള്‍ അന്തരീക്ഷ ഈര്‍പ്പം വലിച്ചെടുക്കുകയും ഇതേ തുടര്‍ന്ന് ചോര്‍ച്ച സംഭവിക്കുകയും ചെയ്യുകയായിരുന്നു എന്ന് കളക്ടര്‍ പറഞ്ഞു. സംഭവ സ്ഥലത്ത് എത്തിയ അഗ്നി ശമന സേന പ്രവര്‍ത്തകര്‍ വെള്ളം തളിച്ച് വാതകം നിര്‍വീര്യം ആക്കി.എന്നാല്‍ ഫാക്ടറിയില്‍  ഈ പ്രദേശത്ത് ജോലിയില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ എല്ലാവരും തന്നെ മാസ്ക് ധരിച്ചിരുന്നതിനാല്‍ ആര്‍ക്കും തന്നെ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായില്ല. തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോര്ടിനോട് ഈ സംഭവത്തിലേക്ക് അന്വേഷണത്തിന് കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രണ്ടാം ഘട്ട സെന്‍സസ് അംബാസഡര്‍മാരായി സച്ചിനും പ്രിയങ്കയും

February 8th, 2011

മുംബൈ: സെന്‍സസ് അംബാസഡര്‍മാരായി സച്ചിനും പ്രിയങ്കയും. രാജ്യത്തെ രണ്ടാം ഘട്ട സെന്‍സസ് വിജയകരമാക്കാന്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും അംബാസഡര്‍മാരാകുന്നു. ഫെബ്രുവരി 9ന് ബുധനാഴ്ചയാണ് സെന്‍സസിന്റെ രണ്ടാം ഘട്ടം തുടങ്ങുന്നത്. ഇതിന്റെ നടപടികള്‍ ഫെബ്രുവരി 28ന് അവസാനിക്കും.

സെന്‍സസ് നടപടിക്രമങ്ങളുടെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താനും കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ അവരെ പ്രോത്സാഹിപ്പിക്കാനുമായി സച്ചിനും പ്രിയങ്കയും അംബാസഡര്‍മാരാകുമെന്ന് സെന്‍സസ് ഡയറക്ടര്‍ രഞ്ജിത് സിങ് ഡിയോള്‍ അറിയിച്ചു.

മൂന്നാഴ്ച നീണ്ടുനില്‍ക്കുന്ന സെന്‍സസ് പ്രക്രിയകള്‍ക്ക് 2,200 കോടിരൂപയാണ് മൊത്തം ചെലവ് കണക്കാക്കുന്നതെന്ന് സെന്‍സസ് വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. രണ്ടാംഘട്ടത്തില്‍ പൗരന്മാര്‍ 26 ചോദ്യങ്ങള്‍ക്കാണ് ഉത്തരം നല്‍കേണ്ടത്. സ്ത്രീകള്‍ മൂന്ന് ഇതില്‍ നിന്നും വ്യത്യസ്തമായി മൂന്ന് ചോദ്യങ്ങള്‍ക്കുകൂടി ഉത്തരം നല്‍കേണ്ടിവരും. ഇത് അവരുടെ പ്രത്യുല്‍പാദനക്ഷമതയുമായി ബന്ധപ്പെട്ട ചോദ്യങ്ങളായിരിക്കും. 21ദിവസമോ അതില്‍ അധികമോ രാജ്യത്ത് താമസിക്കുന്ന വിദേശികളും സെന്‍സസ് വിവരങ്ങള്‍ നല്‍കാന്‍ ബാധ്യസ്ഥരാണെന്ന് രഞ്ജിത് സിങ് അറിയിച്ചു.

-

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

26 of 291020252627»|

« Previous Page« Previous « മായാവതിയുടെ ചെരുപ്പ് തുടയ്ക്കാനും പോലീസുകാര്‍
Next »Next Page » ശ്രീശാന്ത് ലോകകപ്പ് ടീമില്‍ »



  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു
  • തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം
  • ജീവനാംശത്തിനായി ക്രിമിനൽ കേസ് നൽകാം : സുപ്രീം കോടതി
  • ഭീകരാക്രമണം : വീരമൃത്യു വരിച്ച അഞ്ച് സൈനികരുടെ വിവരങ്ങള്‍ കരസേന പുറത്തു വിട്ടു
  • മുലപ്പാലിന്‍റെ വാണിജ്യ വൽക്കരണം : മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ അഥോറിറ്റി
  • കേരളത്തിലും തമിഴ്‌ നാട്ടിലും ബി. ജെ. പി. എക്കൗണ്ട് തുറക്കും : അമിത് ഷാ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine