
ന്യൂഡല്‍ഹി : സെര്‍വറുകള്‍ തകരാറില്‍ ആയതിനെ തുടര്‍ന്ന് ലോകത്തിന്‍റെ പല ഭാഗങ്ങളിലും വാട്സാപ്പ് സേവനങ്ങള്‍ നിലച്ചു. ഇന്ത്യന്‍ സമയം ഉച്ചക്ക് പന്ത്രണ്ടര മണിയോടെയാണ് സന്ദേശങ്ങള്‍ കൈമാറാന്‍ കഴിയാതെ വാട്സാപ്പ് നിലച്ചത്.
രണ്ട് മണിക്കൂറിലേറെ സമയം ലോക വ്യാപകമായി വാട്സാപ്പ് നിശ്ചലമായപ്പോള്‍ ഇതിന്‍റെ അനുരണനങ്ങള്‍ മുഴുവന്‍ ഏറ്റു വാങ്ങേണ്ടി വന്നത് സഹോദര സ്ഥാപന ങ്ങളായ ട്വിറ്ററും ഫേയ്സ് ബുക്കും ആയിരുന്നു.
എന്തു കൊണ്ടാണ് വാട്സാപ്പ് നിലച്ചു പോയത് എന്നുള്ള കാരണം ഇതുവരെയും അവ്യക്തമായി തുടരുന്നു. ഫേയ്സ് ബുക്ക്, യൂ ട്യൂബ് എന്നിവക്കു തൊട്ടു പിന്നില്‍ ഏറ്റവും വലിയ മൂന്നാമത്തെ വലിയ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം ആയി നില കൊള്ളുന്ന വാട്സാപ്പിന്ന് പ്രതിമാസം 200 കോടി ഉപയോക്താക്കള്‍ ഉണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ആഗോള വ്യാപകമായി മുന്‍പ് പലപ്പോഴും വാട്സാപ്പിന്‍റെ പ്രവര്‍ത്തനങ്ങളില്‍ സാങ്കേതിക തകരാരുകള്‍ നേരിട്ടിരുന്നു. മെയ് മാസത്തില്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഏതാനും മണിക്കൂര്‍ വാട്‌സാപ്പ് പ്രവര്‍ത്തന രഹിതമായി. കഴിഞ്ഞ സെപ്റ്റംബറിലും ലോകമെങ്ങും സാങ്കേതിക പ്രശ്നം നേരിട്ടിരുന്നു.
- Twitter : #hashtag : WhatsApp Down






ന്യൂഡല്‍ഹി : രാജ്യത്തെ ക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച എട്ട് യൂട്യൂബ് ചാനലുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ഇതില്‍ ഒരു ചാനല്‍ പാക്കിസ്ഥാനില്‍ നിന്നുള്ളതാണ്. ദേശ സുരക്ഷ, വിദേശ ബന്ധങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിനാണ് നടപടി എന്ന് വാര്‍ത്താ വിനിമയ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 114 കോടി കാഴ്ചക്കാരും 85.73 ലക്ഷം സബ്സ്ക്രൈബര്‍മാരും ഉള്ളതാണ് ഈ ചാനലുകള്‍.
























