യു.പി.യിൽ സൌജന്യ മെഡിക്കൽ എഞ്ജിനിയറിംഗ് വിദ്യാഭ്യാസം

April 13th, 2012

student with laptop

ലഖ്നൌ : ഉത്തർ പ്രദേശിലെ സർക്കാർ കോളജുകളിൽ പെൺകുട്ടികൾക്ക് സൌജന്യ മെഡിക്കൽ എഞ്ജിനിയറിംഗ് വിദ്യാഭ്യാസം ലഭ്യമാക്കും എന്ന് മുഖ്യമന്ത്രി അഖിലേഷ് യാദവ് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് വ്യവസായങ്ങൾ തുടങ്ങാൻ വ്യവസായ സംരംഭകർക്ക് വേണ്ട സൌകര്യങ്ങൾ എർപ്പെടുത്തി യുവാക്കൾക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും സർക്കാർ പദ്ധതി ഇട്ടിട്ടുണ്ട് എന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് കൂടുതൽ വിവര സാങ്കേതിക പാർക്കുകൾ തുടങ്ങും. സമാജ് വാദി പാർട്ടി ഇംഗ്ലീഷ് പഠനത്തിനും കമ്പ്യൂട്ടറിനും എതിരാണ് എന്ന ധാരണ ശരിയല്ല എന്ന് പറഞ്ഞ മുഖ്യമന്ത്രി കുട്ടികളുടെ ഭാവി ശോഭനമാക്കാനുള്ള പദ്ധതിയുടെ ഭാഗമായി സർക്കാർ അവർക്ക് ലാപ്ടോപ്പുകളും ടാബ്ളറ്റുകളും നൽകും എന്നും അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ജെ. എന്‍. യുവിലെ എസ്. ഫ്. ഐ കോട്ട “ഐസ“ തകര്‍ത്തു

March 4th, 2012
JNU-AISA-epathram
ന്യൂഡെല്‍ഹി: എസ്. എഫ്. ഐ കോട്ട എന്നറിയപ്പെട്ടിരുന്ന  ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാല(ജെ. എന്‍. യു)യില്‍ നടന്ന  യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്. എഫ്. ഐയെ തറപറ്റിച്ചുകൊണ്ട് ആള്‍ ഇന്ത്യ സ്റ്റുഡന്‍സ് അസോസിയേഷന്‍ (ഐസ) വന്‍ വിജയം കരസ്ഥമാക്കി. തീവ്ര ഇടതു പക്ഷ നിലപാടുള്ള ഐസക്ക് വിദ്യാര്‍ഥികള്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണ് ഉള്ളത്. എസ്. എഫ്. ഐ സ്ഥനാര്‍ഥിയെ 1251 വോട്ടിനു പരാജയപ്പെടുത്തിക്കൊണ്ടാണ് പ്രസിഡണ്ടായി ഐസയുടെ സുചേത ഡേ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്.  വൈസ് പ്രസിഡണ്ടായി അഭിഷേക് കുമാറും, ജനറല്‍ സെക്രട്ടറിയായി രവി പ്രകാശ് ശിങ്ങും  ജോയന്റ് സെക്രട്ടറിയായി മുഹമ്മദ് ഫിറോസ് അഹമ്മദും തിരഞ്ഞെടുക്കപ്പെട്ടു. ഇവരെല്ലാം ഐസയുടെ പാനലില്‍ മത്സരിച്ചവരാണ്. സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സ് വിഭാഗത്തില്‍ നിന്നും എസ്. എഫ്. ഐ സ്ഥാനാര്‍ഥിയായി മത്സരിച്ച മലയാളിയായ ആര്‍ദ്ര സുരേന്ദ്രന്‍ കൌണിസിലറായി തിരഞ്ഞെടുക്കപ്പെട്ടു.
29 കൌണ്‍സിലര്‍ സീറ്റുകളില്‍ 16 എണ്ണം ഐസയും, ആറെണ്ണം എ. ബി. വി. പിയും നേടിയപ്പോള്‍ നാലു സീറ്റുകള്‍ കരസ്ഥമാക്കിയ എന്‍. എസ്. യു (ഐ) മൂന്നാം സ്ഥാനത്തെത്തി. ഇതോടെ രണ്ടു കൌണ്‍സിലര്‍ മാരെ മാത്രം ലഭിച്ച എസ്. എഫ്. ഐ നാലാംസ്ഥാനത്തേക്ക് പിന്‍ തള്ളപ്പെടുകയായിരുന്നു. ഒരു സീറ്റില്‍ സ്വതന്ത്രസ്ഥാനാര്‍ഥി വിജയിക്കുകയും ചെയ്തു. മുപ്പതു വര്‍ഷത്തോളം ജെ. എന്‍. യുവില്‍ യൂണിയന്‍ ഭരണം കയ്യാളിയിരുന്ന എസ്. ഫ്. ഐക്ക് ഇപ്പോള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ സ്വീകാര്യതയും സ്വാധീനവും തീരെ കുറഞ്ഞിരിക്കുകയാണ്. 2004-ല്‍ മോണ ദാസിസ് ആണ് ജെ. എന്‍. യു യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഐസയുടെ പാനലില്‍ നിന്നും ആദ്യമായി വിജയിച്ചത്. തുടര്‍ന്ന് ഘട്ടം ഘട്ടമായി ഐസ പിടിമുറുക്കുകയായിരുന്നു. എസ്. എഫ്. ഐയുടെ നിലപാടുകളോട് വിമുഖതകാണിച്ച ഇടതു ചിന്തയുള്ളവര്‍ തീവ്ര ഇടതു നിലപാടുള്ള ഐസയിലേക്ക് ചേക്കേറുകയായിരുന്നു. ഐസ കഴിഞ്ഞാല്‍ സംഘപരിവാറിന്റെ വിദ്യാര്‍ഥി സംഘടനയായ എ. ബി. വി. പിയ്ക്കാണ് ജെ. എന്‍. യു വിദ്യാര്‍ഥികള്‍ക്കിടയില്‍ സ്വാധീനം.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

സൂര്യനമാസ്ക്കാര വിവാദം രൂക്ഷമാകുന്നു

January 12th, 2012

sooryanamaskar-epathram

ഭോപ്പാല്‍ : മധ്യപ്രദേശ്‌ സര്‍ക്കാര്‍ സ്ക്കൂളുകളില്‍ സൂര്യനമസ്ക്കാരം എന്ന യോഗാസനം കുട്ടികളെ പരിശീലിപ്പിക്കുന്നത് സംബന്ധിച്ച വിവാദം രൂക്ഷമാകുന്നു. ഒരു വശത്ത് നഗരത്തിലെ ഖാസി സൂര്യനമസ്ക്കാരം ചെയ്യുന്നതിന് എതിരെ ഫത്വ പുറപ്പെടുവിച്ചപ്പോള്‍ മറുഭാഗത്ത്‌ സര്‍ക്കാര്‍ പരമാവധി വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് ലോക റിക്കാര്‍ഡ്‌ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്.

സൂര്യനമസ്ക്കാരം എല്ലാ വിദ്യാര്‍ത്ഥികളും നിര്‍ബന്ധമായി ചെയ്യണം എന്നൊന്നും സര്‍ക്കാര്‍ നിഷ്കര്‍ഷിച്ചിട്ടില്ല. എന്നാല്‍ സര്‍ക്കാര്‍ വിദ്യാഭ്യാസ രംഗത്തെ കാവി പുതപ്പിക്കാന്‍ ശ്രമിക്കുകയാണ് എന്നും വിദ്യാര്‍ത്ഥികളെ വര്‍ഗ്ഗീയമായി വിഭജിക്കുകയാണ് എന്നും കോണ്ഗ്രസ് നയിക്കുന്ന പ്രതിപക്ഷം ആരോപിക്കുന്നു.

സൂര്യന് കാവി നിറമോ പച്ച നിറമോ അല്ലെന്നും ആരോഗ്യവും ഏകാഗ്രതയും വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു വ്യായാമ മുറ മാത്രമാണ് സൂര്യനമസ്ക്കാരം എന്നുമാണ് അധികൃതരുടെ പക്ഷം. ഇത് താല്പര്യമില്ലാത്തവര്‍ ചെയ്യണം എന്ന് നിര്‍ബന്ധവുമില്ല.

എന്നാല്‍ സൂര്യനെ നമസ്ക്കരിക്കുന്നത് വിഗ്രഹ ആരാധനയ്ക്ക് തുല്യമാണ് എന്നാണ് ഇതിനെതിരെ ഫത്വ ഇറക്കിയ ഖാസി പറയുന്നത്.

സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി. സര്‍ക്കാര്‍ ആര്‍. എസ്. എസിന്റെ അജന്‍ഡ നടപ്പിലാക്കുകയാണ് എന്ന് കോണ്ഗ്രസ് ആരോപിക്കുന്നു. കഴിഞ്ഞ വര്ഷം പാഠ്യ പദ്ധതിയില്‍ ഭഗവദ്‌ ഗീതയില്‍ നിന്നുമുള്ള ചില ഭാഗങ്ങള്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയത് ഏറെ വിമര്‍ശന വിധേയമായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് ആര്‍. എസ്. എസ്. പ്രസിദ്ധീകരണമായ “ദേവ് പുത്ര” എന്ന മാസിക സര്‍ക്കാര്‍ സ്ക്കൂളുകളില്‍ വിതരണം ചെയ്തതും ഏറെ ഒച്ചപ്പാട് ഉണ്ടാക്കിയിരുന്നു.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ന്യൂമോണിയ : ശിശു മരണങ്ങള്‍ വ്യാപകം

November 16th, 2011

pneumoniachild_deaths-epathram

മുംബൈ : 4 മിനിട്ടില്‍ 5 വയസില്‍ താഴെ പ്രായമുള്ള ഒരു കുഞ്ഞു വീതം ഇന്ത്യയില്‍ ന്യൂമോണിയ പോലുള്ള ഒഴിവാക്കാവുന്ന അസുഖങ്ങള്‍ മൂലം മരണമടയുന്നു എന്നാണ് കണക്ക്‌. പ്രതിരോധ മരുന്നുകള്‍ ലഭ്യമാക്കാത്തത് മൂലമാണ് ഇത് എന്ന് അന്താരാഷ്‌ട്ര ഏജന്‍സികള്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍ ന്യൂമോണിയ മൂലം പ്രതിവര്‍ഷം മരിക്കുന്ന 3.71 ലക്ഷം കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ കേവലം പ്രതിരോധ മരുന്ന് മാത്രമാണോ വഴി? അല്ലെന്ന് ആരോഗ്യ രംഗത്തെ വിദഗ്ദ്ധര്‍ അറിയിക്കുന്നു. ശുചിത്വമുള്ള ജീവിത സാഹചര്യങ്ങള്‍ തന്നെയാണ് ന്യൂമോണിയ തടയാന്‍ ഏറ്റവും ആവശ്യം എന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

വികസ്വര രാജ്യങ്ങളില്‍ മുഴുവന്‍ പ്രതിരോധ കുത്തിവെപ്പ്‌ നടത്താന്‍ ശുപാര്‍ശ ചെയ്യുന്ന അന്താരാഷ്‌ട്ര ഏജന്‍സികള്‍ പക്ഷെ പ്രതിരോധ വാക്സിന്റെ വില കുറയ്ക്കുവാന്‍ കൂടി നടപടികള്‍ സ്വീകരിക്കണം എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 4 ബൂസ്റ്റര്‍ കുത്തിവെപ്പുകള്‍ കൂടിയാവുമ്പോള്‍ ന്യൂമോനിയയുടെ പ്രതിരോധത്തിനുള്ള ചിലവ് 16000 രൂപയാവും. സമൂഹത്തിലെ ഒരു ചെറിയ വിഭാഗത്തിന് മാത്രമേ ഇത് താങ്ങാനാവൂ എന്നതാണ് ഇന്ത്യയില്‍ നിലവിലുള്ള അവസ്ഥ. എയിഡ്സ് മരുന്നിന് വില കുറച്ചത് പോലെ പ്രതിരോധ കുത്തിവെപ്പുകളുടെ വിളകള്‍ കൂടി കുറയ്ക്കണം എന്ന് ആരോഗ്യ രംഗത്തെ വിദഗ്ദ്ധര്‍ ആവശ്യപ്പെടുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പോഷകാഹാരക്കുറവ് മൂലം വന്‍ തോതില്‍ ശിശു മരണം

October 27th, 2011

Malnutrition-India-epathram

ന്യൂഡല്‍ഹി : 15 സെക്കണ്ടില്‍ ഒരു കുട്ടി വീതം ഇന്ത്യയില്‍ വയറിളക്കം പോലുള്ള ഒഴിവാക്കാവുന്ന രോഗങ്ങള്‍ മൂലം മരണമടയുന്നു. പോഷകാഹാര കുറവ് മൂലം കുട്ടികളുടെ രോഗ പ്രതിരോധ ശേഷി കുറയുന്നത് കൊണ്ടാണ് ഇത്തരം അസുഖങ്ങള്‍ വര്‍ദ്ധിക്കുന്നത് എന്ന് ആരോഗ്യ വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തിന്റെ  തലസ്ഥാനത്തെ കുട്ടികളുടെ കാര്യവും മറ്റിടങ്ങളില്‍ നിന്നും വ്യത്യസ്തമല്ല എന്ന് കുട്ടികളുടെ അവകാശങ്ങള്‍ക്ക്‌ വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായ ക്രൈ (CRY – Child Rights and You) നടത്തിയ സര്‍വേയില്‍ വെളിപ്പെട്ടു. അമ്പതു ശതമാനത്തില്‍ അധികം കുട്ടികള്‍ക്ക്‌ ഇവര്‍ പോഷകാഹാര കുറവ് കണ്ടെത്തി. പോഷകാഹാര കുറവും പട്ടിണിയും കാരണം കുട്ടികളുടെ രോഗ ടി]പ്രതിരോധ ശേഷി കുറയുകയും അവര്‍ക്ക്‌ വയറിളക്കം, മലേറിയ എന്നിങ്ങനെയുള്ള രോഗങ്ങള്‍ പിടിക്കുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ കുട്ടികളുടെ മരണ കാരണം ഈ രോഗങ്ങളല്ല, മറിച്ചു ഈ രോഗങ്ങള്‍ പിടികൂടാന്‍ കാരണമാവുന്ന പോഷകാഹാര കുറവാണ് എന്ന് ഇവര്‍ വിശദീകരിക്കുന്നു.

ശുചിത്വമില്ലാത്ത ജീവിത സാഹചര്യങ്ങളാണ് പലപ്പോഴും രോഗഹേതുവെങ്കിലും രോഗ പ്രതിരോധ ശേഷി കുറയുന്നതോടെ കുട്ടികള്‍ രോഗബാധിതരാകുന്നു. മിക്ക വീടുകളുടെയും പരിസരത്ത് പഴകിയ ഭക്ഷണവും മറ്റു മാലിന്യങ്ങളും കിടക്കുന്നു. അഴുക്ക് ചാലുകള്‍ ഒഴുകുന്നു. ഭക്ഷണം പാകം ചെയ്യുന്നതിന് മുന്‍പ്‌ അമ്മമാര്‍ കൈ സോപ്പ്‌ ഉപയോഗിച്ച് കഴുകുക എന്ന ശീലം സ്വായത്തമാക്കിയാല്‍ തന്നെ അതിസാരം പോലുള്ള രോഗങ്ങള്‍ ഒരു വലിയ പരിധി വരെ നിയന്ത്രിക്കാന്‍ സാധിക്കും എന്ന് യുനിസെഫ്‌ പറയുന്നത് ശ്രദ്ധേയമാണ്. ആഹാരത്തിന് മുന്‍പ്‌ കൈ കഴുകുവാനും കുട്ടികളെ പരിശീലിപ്പിക്കണം. പ്രതിദിനം ഇന്ത്യയില്‍ 1000 കുട്ടികളാണ് വയറിളക്കം മാത്രം ബാധിച്ച് മരിക്കുന്നത് എന്ന് അറിയുമ്പോള്‍ ഈ ശുചിത്വ ശീലങ്ങളുടെ പ്രാധാന്യം മനസിലാവും.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

11 of 17101112»|

« Previous Page« Previous « ടീം അണ്ണ ഒറ്റക്കെട്ട് : ‘യു.പി.എ. നാലംഗ ഗുണ്ടാ സംഘം’ പരാജയപ്പെട്ടു
Next »Next Page » ഭക്ഷ്യവില കുതിക്കുന്നു, ജനം വലയുന്നു »



  • സി. പി. രാധാകൃഷ്ണന്‍ ഉപ രാഷ്ട്ര പതിയായി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു
  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine