ആശുപത്രിയില്‍ നിന്നും രക്തം സ്വീകരിച്ച കുട്ടികള്‍ക്ക്‌ എച്ച്. ഐ. വി. ബാധ

September 12th, 2011

thalassemia-children-epathram

ജുനാഗഡ് : രക്തം മാറ്റി വെച്ചത് മൂലം ഗുജറാത്തിലെ ജുനാഗഡ് സര്‍ക്കാര്‍ ആശുപത്രിയില്‍ 23 കുട്ടികള്‍ എച്ച്. ഐ. വി. ബാധിതരായതായി കണ്ടെത്തി. 5 മുതല്‍ 10 വയസു വരെ പ്രായമുള്ള തലസീമിയ രോഗികളായ കുട്ടികള്‍ക്കാണ് ഈ ദുരന്തം ഉണ്ടായത്. ആശുപത്രിയിലെ രക്ത ബാങ്കില്‍ നിന്നുമാണ് എച്ച്. ഐ. വി. ബാധിത രക്തം കുട്ടികള്‍ക്ക്‌ നല്‍കിയത്‌. രക്തത്തിനു എച്ച്. ഐ. വി. ബാധയുണ്ടോ എന്ന് മുന്‍കൂട്ടി പരിശോധിക്കാനുള്ള സംവിധാനം ഈ ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല. ആദ്യം തങ്ങളുടെ തെറ്റ് ആശുപത്രി അധികൃതര്‍ സമ്മതിച്ചിരുന്നുവെങ്കിലും പിന്നീട് ഇവര്‍ ഇത് തിരുത്തി. കുട്ടികള്‍ നേരത്തേ എച്ച്. ഐ. വി. ബാധിതരായിരുന്നു എന്നാണ് ഇപ്പോള്‍ ഡോക്ടര്‍മാര്‍ പറയുന്നത്.

തലസീമിയ രോഗം ബാധിച്ച കുട്ടികള്‍ക്ക്‌ പതിവായി ഇത്തരത്തില്‍ രക്തം നല്‍കേണ്ടതുണ്ട്. നേരെതെയും പല തവണ ഇവര്‍ക്ക്‌ ഈ ആശുപത്രിയില്‍ നിന്നും രക്തം നല്‍കിയിട്ടുമുണ്ട്. എച്ച്. ഐ. വി. ബാധ പരിശോധിക്കാനുള്ള സംവിധാനം ഇല്ലാത്ത ഈ ആശുപത്രിയില്‍ നിന്നും ഇനിയും എത്ര പേര്‍ക്ക് ഇത്തരത്തില്‍ എച്ച്. ഐ. വി. ബാധ ഉണ്ടായിട്ടുണ്ട് എന്നത് ഉറപ്പാക്കാനാവില്ല എന്നത് ഏറെ ഭീതി ജനകമായ വസ്തുതയാണ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ത്യയില്‍ പ്രതിവര്‍ഷം 17.4 ലക്ഷം ശിശു മരണം

September 1st, 2011

malnutrition-children-india-epathram

ന്യൂഡല്‍ഹി : അഞ്ചു വയസ് പ്രായമാവുന്നതിന് മുന്‍പ്‌ പ്രതിവര്‍ഷം 17.4 ലക്ഷം കുട്ടികള്‍ ഇന്ത്യയില്‍ മരണമടയുന്നു എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. രാജ്യ സഭയില്‍ കേന്ദ്ര ആരോഗ്യ സഹ മന്ത്രി സുദീപ്‌ ബന്ധോപാദ്ധ്യായയാണ് ഈ കണക്കുകള്‍ വെളിപ്പെടുത്തിയത്‌. ഇതില്‍ 55 ശതമാനം കുട്ടികളും ജനിച്ച ഉടനെയോ 28 ദിവസത്തിനുള്ളിലോ മരിക്കുന്നു. 11 ശതമാനം മരണങ്ങള്‍ ന്യൂമോണിയയും അതിസാരവും മൂലമാണ്. 4 ശതമാനം മീസല്‍സ് മൂലവും.

പോഷകാഹാര ക്കുറവ് അനുഭവിക്കുന്ന കുട്ടികളുടെ എണ്ണം ആഫ്രിക്കയെക്കാള്‍ അധികമാണ് ഇന്ത്യയില്‍ എന്ന് മന്ത്രി പറഞ്ഞു. ശിശു മരണത്തിന് ഇത് നേരിട്ട് കാരണമാവുന്നില്ലെങ്കിലും രോഗ പ്രതിരോധ ശേഷി കുറയുവാനും രോഗങ്ങള്‍ക്ക്‌ എളുപ്പം വശംവദരാവുവാനും പോഷകാഹാര കുറവ് കാരണമാവുന്നുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് വ്യക്തമായ കണക്കുകള്‍ ലഭ്യമല്ല. യൂണിസെഫ്‌ കണക്കുകള്‍ പ്രകാരം ലോകത്ത്‌ പോഷകാഹാര കുറവ്‌ അനുഭവിക്കുന്ന കുട്ടികളില്‍ മൂന്നില്‍ ഒന്ന് ഇന്ത്യക്കാരനാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

എന്റെ ദൈവം മരിച്ച ദിവസം

May 15th, 2011

the-day-my-god-died-epathram

മുംബൈ : പന്ത്രണ്ടു കാരിയായ മീനയെ ഗ്രാമത്തിലെ പരിചയമുള്ള ഒരു സ്ത്രീയാണ് ഉത്സവം കാണിക്കാന്‍ കൊണ്ട് പോയത്‌. ഉത്സവ പറമ്പില്‍ മറ്റൊരു സ്ത്രീയും അവരുടെ കൂടെ കൂടി. വിശക്കുന്നില്ലേ എന്ന് ചോദിച്ചു ആ സ്ത്രീ നല്‍കിയ ബിസ്ക്കറ്റ് കഴിച്ചത് മാത്രമേ മീന ഓര്‍ക്കുന്നുള്ളൂ. ബോധം വീണപ്പോള്‍ മീന ബോംബെയിലെ ചുവന്ന തെരുവില്‍ എത്തിയിരുന്നു.

അനിതയെ സിനിമ കാണാന്‍ കൊണ്ട് പോയത്‌ തന്റെ കൂടെ സ്ക്കൂളില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടി തന്നെയാണ്. സിനിമ കാണാന്‍ രണ്ടു പുരുഷന്മാരും അവരുടെ കൂടെ ചേര്‍ന്നു. തനിക്ക്‌ പരിചയമുള്ള ആള്‍ക്കാരാണ് എന്ന് സുഹൃത്ത്‌ അവരെ പരിചയപ്പെടുത്തിയപ്പോള്‍ അനിത കൂടുതലൊന്നും ചിന്തിച്ചില്ല. എന്നാല്‍ ഭക്ഷണത്തില്‍ എന്തോ മരുന്ന് ചേര്‍ത്ത് നല്‍കി ഇരുവരെയും അവര്‍ മയക്കി. ബോധം തെളിഞ്ഞപ്പോള്‍ അവര്‍ ബോംബെയിലെ കുപ്രസിദ്ധമായ കാമാട്ടിപുരയില്‍ എത്തിയിരുന്നു.

red-street-mumbai-epathramകാമാട്ടിപുരയിലെ ചുവന്ന തെരുവ്‌

പത്തൊന്‍പതുകാരിയായ മൈലിയുടെ മകള്‍ക്ക് സുഖമില്ലാതായ വിവരം അറിഞ്ഞ് പട്ടണത്തിലുള്ള നല്ല ഡോക്ടറുടെ അടുത്ത് കൊണ്ട് പോകാന്‍ സഹായത്തിന് എത്തിയ ഗ്രാമത്തിലെ പരിചയമുള്ള ചെറുപ്പക്കാരന്‍ പെപ്സിയില്‍ മയക്കു മരുന്ന് ചേര്‍ത്ത് നല്‍കി. ബോധം വന്നപ്പോള്‍ മൈലിയും മകളും ബോംബെയിലെ ഒരു വേശ്യാലയത്തില്‍ എത്തിയിരുന്നു. ഒന്‍പതു വര്‍ഷത്തോളം പരിചയം ഉണ്ടായിരുന്ന അയാള്‍ തന്നെ 50,000 രൂപയ്ക്കാണ് വിറ്റത് എന്ന് മൈലി പറഞ്ഞു.

ഏഴു വയസുള്ള ജിനയെ തട്ടിക്കൊണ്ടു വന്ന ആദ്യ രാത്രി പതിനാല് പേരാണ് അവളെ ക്രൂരമായി ബലാല്‍സംഗം ചെയ്തത്. ഇതിനു ശേഷം വടികളും അലൂമിനിയം ദണ്ഡുകളും കൊണ്ട് അവളെ അവര്‍ മര്‍ദ്ദിച്ചു അവശയാക്കി.

ഐക്യ രാഷ്ട്ര സഭയുടെ കണക്ക് പ്രകാരം പ്രതിദിനം ലോകമെമ്പാടും നിന്ന് 2500 സ്ത്രീകളും കുട്ടികളും കാണാതാവുകയും ഇത്തരം ചുവന്ന തെരുവുകളില്‍ എത്തുകയും ചെയ്യുന്നു.

ഇരുട്ട് മുറികളില്‍ അടച്ച് മര്‍ദ്ദിച്ചും, പട്ടിണിക്കിട്ടും, സിഗരറ്റ് കൊണ്ട് പൊള്ളിച്ചും, ക്രൂരമായ ബലാല്‍സംഗത്തിന് ഇരകളാക്കിയും, കൂടെ തട്ടിക്കൊണ്ടു വന്ന സ്വന്തം കുട്ടികളെ ഉപദ്രവിക്കും എന്ന് ഭീഷണിപ്പെടുത്തിയും ഒക്കെ ദിവസങ്ങള്‍ക്കുള്ളില്‍ ഇവരെ മാംസക്കച്ചവടത്തിനായി അവര്‍ മാനസികമായി തയ്യാറാക്കുന്നു.

ബോംബെയിലെ കാമാട്ടിപുരയില്‍ മാത്രം രണ്ടു ലക്ഷത്തിലേറെ കുട്ടികള്‍ ഇത്തരത്തില്‍ കഴിയുന്നു എന്നാണ് കണക്ക്‌. ഗര്‍ഭ നിരോധന ഉറകള്‍ ധരിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ ആവാത്ത ഇവരില്‍ 80 ശതമാനം പേരും എച്ച്. ഐ. വി. ബാധിതരാണ്.

ഇവരുടെ കഥ ഒളി ക്യാമറകള്‍ വഴി പകര്‍ത്തി നിര്‍മ്മിച്ച സിനിമയാണ് “ദ ഡേയ് മൈ ഗോഡ്‌ ഡൈഡ് ” (The Day My God Died). തന്നെ തട്ടിക്കൊണ്ടു വന്ന ദിവസം തന്റെ ദൈവം മരിച്ചതായി ഒരു കൊച്ചു പെണ്‍കുട്ടി പറഞ്ഞതാണ് ഈ ചിത്രത്തിന്റെ പേരായി മാറിയത്.

ഈ ചിത്രം കണ്ട ഒരു പാട് പേര്‍ ഈ കുട്ടികളുടെ സഹായത്തിന് എത്തുകയുണ്ടായി. ഇവരെ സഹായിക്കുന്നത് എങ്ങനെ എന്നറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക.

- ജെ.എസ്.

വായിക്കുക: , , , , ,

1 അഭിപ്രായം »

സര്‍ക്കസ്സില്‍ കുട്ടികളെ ഉപയോഗിക്കുന്നതില്‍ സുപ്രീംകോടതി വിലക്ക്‌

April 18th, 2011

supremecourt-epathram

ന്യൂഡല്‍ഹി: സര്‍ക്കസ്‌ കമ്പനികള്‍ ഇനി കുട്ടികളെ ഉപയോഗിച്ചുള്ള പ്രദര്‍ശനങ്ങള്‍ പാടില്ല എന്ന് സുപ്രീംകോടതി അനുശാസിക്കുന്നു. ഇത് സംബന്ധിച്ചുള്ള നിയമം 10 ആഴ്ചയ്ക്കകം നടപ്പിലാക്കാന്‍ സുപ്രീംകോടതി തിങ്കളാഴ്ച സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുക എന്നുള്ള കുട്ടികളുടെ ഭരണ ഘടനാ പരമായ മൌലിക അവകാശത്തെ ലംഘിക്കുന്നതാണ് ഇത്തരത്തിലുള്ള ബാല വേലകള്‍. രാജ്യത്തൊട്ടാകെയുള്ള സര്‍ക്കസ്സ് ട്രൂപ്പുകളില്‍ പരിശോധന നടത്തുവാനും കുട്ടികളെ രക്ഷപ്പെടുത്താനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ‌ നിര്‍ദേശം കൊടുക്കുവാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്‌.

രക്ഷപ്പെടുത്തുന്ന കുട്ടികളെ മാതാപിതാക്കളുടെ അടുത്തേക്ക് തിരികെ അയയ്ക്കുവാനും, ഏറ്റെടുക്കാന്‍ ആരുമില്ലാത്ത കുട്ടികളെ പുനരധിവസിപ്പിക്കുവാനും വേണ്ട പദ്ധതികള്‍ ആസൂത്രണം ചെയ്യുവാനും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നിതാരിയിലെ ഹിംസ്ര ജന്തുവേത്?

February 16th, 2011

nithari-murder-case-epathram

നോയ്ഡ : പത്തൊന്‍പതോളം കുട്ടികളാണ് നോയ്ഡ നിതാരിയില്‍ നിന്നും കാണാതായത്. പോലീസും അധികൃതരും പരാതികള്‍ കിട്ടിയിട്ടും ഇരകളുടെ കുടുംബങ്ങള്‍ ദാരിദ്രരായത് കൊണ്ട് മാത്രം നടപടികള്‍ സ്വീകരിക്കാഞ്ഞതിനാലാണ് മരണ സംഖ്യ ഇത്രയധികമായത്. കാണാതായ പായല്‍ എന്ന പെണ്‍കുട്ടി പ്രതിയുടെ വീട്ടില്‍ പോയതിനു ശേഷം തിരികെ വന്നില്ല എന്ന പെണ്‍കുട്ടിയുടെ അച്ഛന്റെ മൊഴി മാത്രം മതിയായിരുന്നു പോലീസിനു അന്വേഷണം നടത്തി കൊലയാളിയെ തളയ്ക്കാന്‍.

എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം, 2007 മെയ്‌ 7ന് കാണാതായ പായല്‍ എന്ന ഇരുപതു കാരിയുടെ കൈവശം ഉണ്ടായിരുന്ന ഒരു മൊബൈല്‍ ഫോണിന്റെ ഐ. എം. ഇ. ഐ. നമ്പര്‍ (IMEI – International Mobile Equipment Identifier) ഒരു മൊബൈല്‍ ഫോണ്‍ കമ്പനിയുടെ സ്ക്രീനില്‍ തെളിഞ്ഞതാണ് നിതാരി കൂട്ടക്കൊല കേസ്‌ അന്വേഷണത്തില്‍ വഴിത്തിരിവായത്‌. മൊബൈല്‍ കമ്പനി ഉടന്‍ തന്നെ വിവരം നോയ്ഡ സബ് ഇന്‍സ്പെക്ടര്‍ വിനോദ് പാണ്ടെയെ അറിയിച്ചു.

സ്ഥലത്തെ ധനികനായ മോനീന്ദര്‍ സിംഗ് പാന്തെറിന്റെ വീട്ടിലേക്ക്‌ പോയ തന്റെ മകള്‍ തിരിച്ചു വന്നില്ല എന്ന് അടുത്ത ദിവസം തന്നെ പായലിന്റെ അച്ഛനായ നന്ദലാല്‍ പോലീസില്‍ പരാതിപ്പെട്ടതാണ്. മോനീന്ദറിനെയും അയാളുടെ വേലക്കാരന്‍ സുരേന്ദറിനെയും സംശയമുണ്ടെന്ന് പോലീസില്‍ പേരെടുത്ത് പരാതിപ്പെടുകയും ചെയ്തു. എന്നാല്‍ പോലീസ്‌ ഒരു നടപടിയും എടുത്തില്ല. ഇതിനു ശേഷം നന്ദലാല്‍ പല ഉന്നത പോലീസ്‌ ഉദ്യോഗസ്ഥരെയും ചെന്ന് കണ്ടുവെങ്കിലും ഫലമൊന്നും ഉണ്ടായില്ല.

ഒടുവില്‍ അയാള്‍ കോടതിയെ സമീപിച്ചു. കോടതി ഉത്തരവിന് മറുപടിയായി പോലീസ്‌ പായല്‍ ഒരു പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയാണെന്നും അവള്‍ കാമുകനോടൊപ്പം ഒളിച്ചോടി പോയതാണെന്നും കോടതിയെ അറിയിച്ചു.

എന്നാല്‍ കോടതി പോലീസിനോട്‌ പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. പായലിനെ കാണാതായി 5 മാസം കഴിഞ്ഞാണ് അവസാനം പോലീസ്‌ പ്രഥമ വിവര റിപ്പോര്‍ട്ട് തയ്യാറാക്കിയത്‌. എന്നാല്‍ മോനീന്ദറിനെ രക്ഷിക്കാന്‍ ഉറപ്പിച്ച പോലീസ്‌ അലഹബാദ്‌ ഹൈക്കോടതിയില്‍ അയാള്‍ക്ക്‌ അനുകൂലമായി സത്യവാങ്മൂലം സമര്‍പ്പിച്ചു. സര്‍ക്കിള്‍ ഇന്‍സ്പെക്ടറും ഒരു പോലീസുകാരനും ഇതിനായി അലഹബാദിലേക്ക് പോയത്‌ മോനീന്ദറിന്റെ ചിലവിലായിരുന്നു എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. ഇത് പിന്നീട് സി. ബി. ഐ. യാണ് കണ്ടെത്തിയത്‌.

Moninder-Singh-Pandher-Surender-Koli-ePathram

മോനീന്ദര്‍ സിംഗ് പാന്തെറും സുരേന്ദര്‍ കോലിയും

ഇതിനിടെ കാണാതായ പെണ്‍കുട്ടിയുടെ അച്ഛനെ പോലീസ്‌ സ്റ്റേഷനില്‍ വിളിച്ചു വരുത്തി പ്രതികളായ മോനീന്ദറിന്റെയും സുരേന്ദറിന്റെയും മുന്നിലിട്ട് പോലീസ്‌ പൊതിരെ തല്ലി. മകളെയും മരുമകളെയും വെച്ച് അയാള്‍ വീട്ടില്‍ വേശ്യാലയം നടത്തുകയാണെന്ന് പറഞ്ഞു അപഹസിച്ചു. നന്ദലാലിന്റെ മകനെയും മരുമകളെയും പോലീസ്‌ തല്ലി ചതയ്ക്കുകയും കാണാതായ പായല്‍ ഒരു വേശ്യയാണ് എന്ന് ഇവരെ കൊണ്ട് മൊഴി എഴുതി വാങ്ങിക്കുകയും ചെയ്തു. ഇതിനു പുറമേ പോലീസ്‌ ഗ്രാമ വാസികളെ വിളിച്ചു കൂട്ടി പായല്‍ ഒരു വേശ്യയായിരുന്നു എന്ന് കൊട്ടിഘോഷിക്കുകയും ചെയ്തു.

പ്രതികള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാതെ ദിവസങ്ങള്‍ കടന്നു പോകുന്നതിനിടെയാണ് ഒരു ദിവസം പായലിന്റെ ഫോണ്‍ മൊബൈല്‍ നെറ്റ്വര്‍ക്കില്‍ സജീവമായത്. മൊബൈല്‍ കമ്പനി അറിയിച്ചതിനെ തുടര്‍ന്ന് സബ് ഇന്‍സ്പെക്ടര്‍ വിനോദ് പാണ്ടെ ഈ മൊബൈല്‍ ഫോണ്‍ പിന്തുടര്‍ന്ന് അത് സുരേന്ദറിന്റെ കൈവശം കണ്ടെത്തി. തുടര്‍ച്ചയായ ചോദ്യം ചെയ്യലിനൊടുവില്‍ അയാള്‍ കുറ്റം സമ്മതിച്ചു. പായലിനെ താന്‍ കൊന്നതിനു ശേഷം വെട്ടി നുറുക്കി ഓടയില്‍ ഒഴുക്കി കളഞ്ഞു എന്ന് അയാള്‍ പോലീസിനോട് പറഞ്ഞു. വാര്‍ത്ത പുറത്തായതോടെ ഗ്രാമത്തില്‍ നിന്നും കാണാതായ കുട്ടികളുടെ ബന്ധുക്കള്‍ മോനീന്ദറിന്റെ വീട്ടില്‍ പാഞ്ഞെത്തി ഓട മുഴുവന്‍ പരിശോധിച്ചു.

എല്ലുകളും മറ്റും പെറുക്കിയെടുത്തു. 4 കൊലപാതകങ്ങളാണ് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടത്‌. എന്നാല്‍ 19 ഓളം കുട്ടികള്‍ ഗ്രാമത്തില്‍ നിന്നും കാണാതായിട്ടുണ്ട്.

nithari-murdered-children-epathram

കാണാതായ കുട്ടികള്‍

മാധ്യമങ്ങള്‍ കൂടി സ്ഥലത്ത് എത്തിയതോടെ കുറ്റവാളികളെ സംരക്ഷിക്കാന്‍ പോലീസിന് കഴിയാതെ വന്നു. സംഗതി പരസ്യമായതോടെ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായി. കുറെ പോലീസ്‌ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ്‌ ചെയ്തു. കൂട്ടത്തില്‍ ഈ അന്വേഷണം സജീവമാക്കിയ സബ് ഇന്‍സ്പെക്ടര്‍ വിനോദ് പാണ്ടെയെയും സസ്പെന്‍ഡ്‌ ചെയ്തു. മൂടി വെച്ചിരുന്ന കേസ്‌ കുത്തി പൊക്കി പോലീസിന് തലവേദന സൃഷ്ടിച്ചതിന്റെ പ്രതികാരം.

കാണാതായ കുട്ടികളെ ബലാല്‍സംഗം ചെയ്യുകയും കഴുത്ത് ഞെരിച്ചു കൊല്ലുകയുമായിരുന്നു. ഇതിനു ശേഷം ശരീരം വറ്റി നുറുക്കി ഓടയില്‍ ഒഴുക്കി കളഞ്ഞു എന്നാണ് മോഴിയെങ്കിലും മനുഷ്യ മാംസം ഭക്ഷിച്ചിരുന്നുവോ എന്നും സംശയമുണ്ട്. തന്റെ യജമാനന്‍ നിരപരാധിയാണെന്ന് സുരേന്ദര്‍ ആണയിട്ട് പറയുന്നുണ്ടെങ്കിലും പാന്തെറിനെ വെറുതെ വിടുന്നതിനെതിരെ സി. ബി. ഐ. നല്‍കിയ ഹരജി കോടതി കോടതി നിതാരിയിലെ മറ്റു കൊലപാതകങ്ങള്‍ കൂടി തെളിയുന്നതിനൊപ്പം പരിഗണിക്കാം എന്ന നിലപാടാണ് സ്വീകരിച്ചത്. കേസ്‌ സങ്കീര്‍ണ്ണമാണ് എന്ന് നിരീക്ഷിച്ച കോടതി സ്വന്തം വീട്ടില്‍ നടന്ന ഇത്രയേറെ കൊലപാതകങ്ങള്‍ താന്‍ അറിഞ്ഞില്ല എന്ന മോനീന്ദറിന്റെ വാദം സ്വീകരിച്ചിട്ടില്ല.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

12 of 17111213»|

« Previous Page« Previous « നിതാരി കൊലക്കേസ് : കൊഹ്‌ലിക്ക് വധശിക്ഷ
Next »Next Page » വിവരാവകാശം : എയര്‍ ഇന്ത്യയുടെ കള്ളി വെളിച്ചത്തായി »



  • സി. പി. രാധാകൃഷ്ണന്‍ ഉപ രാഷ്ട്ര പതിയായി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു
  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine