രാം ജെഠ്മലാനി അന്തരിച്ചു

September 8th, 2019

ram-jethmalani-epathram
ന്യൂഡല്‍ഹി : രാജ്യ സഭാംഗവും മുന്‍ കേന്ദ്ര മന്ത്രിയും സുപ്രീം കോടതി യിലെ അഭിഭാഷ കനുമായി രുന്ന രാം ജെഠ് മലാനി (രാം ബൂല്‍ ചന്ദ് ജെഠ് മലാനി ) അന്തരിച്ചു‍‌. 95 വയസ്സ് ആയിരുന്നു. ഞായറാഴ്ച രാവിലെ ഡല്‍ഹി യിലെ വസതി യില്‍ വെച്ചായിരുന്നു അന്ത്യം.

1923 സെപ്റ്റംബർ 14 ന് പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ ശിഖര്‍ പുറില്‍ ജനിച്ചു. വിഭജന ത്തെ തുടര്‍ന്ന് മുംബൈ യില്‍ എത്തി. പതി നേഴാം വയസ്സിൽ നിയമ ബിരുദം നേടി. ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന അഭി ഭാഷ കരില്‍ ഒരാളായ രാം ജെഠ് മലാനി, ബാര്‍ കൗണ്‍ സില്‍ ഓഫ് ഇന്ത്യ യുടെ ചെയര്‍ മാന്‍, രാജ്യാ ന്തര ബാർ അസോസി യേഷൻ അംഗം എന്നിങ്ങനെ സേവനം അനുഷ്ടി ച്ചിട്ടുണ്ട്.

രത്‌ന ജെഠ് മലാനി, ദുര്‍ഗ്ഗ ജെഠ് മലാനി എന്നി വര്‍ ഭാര്യ മാരാണ്. രണ്ട് ആണ്‍ മക്കളും രണ്ട് പെണ്‍ മക്കളും. അതില്‍ മഹേഷ് ജെഠ് മലാനി, റാണി ജെഠ് മലാനി എന്നി വര്‍ അഭിഭാഷകരാണ്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ആദായ നികുതി സ്ലാബില്‍ സമഗ്ര മായ മാറ്റ ങ്ങള്‍ വരുന്നു

August 29th, 2019

logo-income-tax-department-ePathram
ന്യൂഡൽഹി : നികുതി നിയമം പരിഷ്ക രിക്കു ന്നതി നായി രൂപീകരിച്ച സമിതി യുടെ നിര്‍ദ്ദേശ ങ്ങള്‍ അനു സരിച്ച് ആദായ നികുതി നിയമ ത്തി ല്‍ സമഗ്ര മായ മാറ്റ ങ്ങള്‍ വരുത്തു വാൻ കേന്ദ്ര സർക്കാർ നീക്കം.

ഇത് അനുസരിച്ച് രണ്ടര ലക്ഷം രൂപ വരെ വരു മാനം ഉള്ളവരെ പരിധി യില്‍ നിന്ന് ഒഴി വാക്കും. 2.5 ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെ വരുമാനം ഉള്ളവര്‍ 10 ശത മാനം നികുതി അടക്കണം.

10 ലക്ഷം മുതല്‍ 20 ലക്ഷം വരെ യുള്ള വരുമാന ക്കാര്‍ 20 ശതമാനം നികുതിയും അതിനു മുക ളില്‍ രണ്ടു കോടി രൂപ വരെ വരു മാനം ഉള്ള വര്‍ 30 ശതമാനം നികുതി യുമാണ് നല്‍കേണ്ടത്.

നിലവില്‍ രണ്ടര ലക്ഷം രൂപ മുതല്‍ അഞ്ചു ലക്ഷം രൂപ വരെ യുള്ള വരു മാന ക്കാരില്‍ നിന്നും അഞ്ചു ശത മാന മാണ് ആദായ നികുതി ഈടാക്കുന്നത്. അഞ്ചു ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെ യുള്ള വര്‍ക്ക് 20 ശതമാനവും 10 ലക്ഷ ത്തിന് മുകളി ലുള്ള വര്‍ക്ക് 30 ശതമാനവും നികുതി യാണ് ചുമത്തുന്നത്

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

പ്രത്യേക പദവി ഇല്ലാതായി : ജമ്മു കശ്‍മീർ വിഭജിച്ചു

August 5th, 2019

indian-government-revoked-article-370-in-jammu-kashmir-ePathram
ന്യൂഡൽഹി : ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണ ഘടന യുടെ അനുച്ഛേദം 370 കേന്ദ്ര സർക്കാർ റദ്ദാക്കി. ജമ്മു കശ്മീർ സംസ്ഥാനം രണ്ടായി വിഭജി ക്കുവാനും തിങ്കളാഴ്ച രാവിലെ ചേർന്ന കേന്ദ്ര മന്ത്രി സഭാ യോഗം തീരുമാനിച്ചു.

രാജ്യസഭ യില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ യുടെ പ്രഖ്യാപന ത്തി നു പിന്നാലെ പ്രത്യേക ഭരണ ഘടന പദവി റദ്ദാക്കിയ ഉത്തര വിൽ രാഷ്ട്ര പതി ഒപ്പു വെച്ചു. രാഷ്ട്ര പതി യുടെ ഉത്തരവും പുറത്തിറങ്ങി.

ആര്‍ട്ടിക്കിള്‍ 370 റദ്ദാവുന്നതോടെ ജമ്മു കശ്മീ രിന് പ്രത്യേക പദവിയും അധി കാരവും അനുവദി ക്കുന്ന ആര്‍ട്ടിക്കിള്‍ 35 A യും ഇല്ലാതെ ആവും. ഇനി മുതല്‍ ജമ്മു കശ്മീർ – ലഡാക് എന്നിങ്ങനെ വിഭജിച്ച് കേന്ദ്ര ഭരണ പ്രദേശ ങ്ങള്‍ ആയി രിക്കും.

ജമ്മു കശ്മീ രിന് സംസ്ഥാന പദവി നഷ്ടമായി. എന്നാൽ ഡൽഹി മാതൃക യിൽ നിയമ സഭ ഉണ്ടാകും. ലഡാ ക്കിൽ നിയമ സഭ ഉണ്ടാവുകയില്ല.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ആദായ നികുതി റിട്ടേണ്‍ : ആഗസ്റ്റ് 31 വരെ സമയം നല്‍കി

July 24th, 2019

logo-income-tax-department-ePathram
ന്യൂഡൽഹി : ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കു വാനുള്ള സമയം ആഗസ്റ്റ് 31 വരെ ദീര്‍ഘിപ്പിച്ചു. ജൂലായ് 31 ആയിരുന്നു ആദായ നികുതി റിട്ടേണ്‍ സമര്‍പ്പി ക്കുവാ നുള്ള അവസാന തിയ്യതിയായി പ്രഖ്യാപിച്ചി രുന്നത്.

അവസാന തീയ്യതി ഒരു മാസം കൂടി ദീര്‍ഘിപ്പിച്ചു എന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (The Central Board of Direct Taxes -CBDT) അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ആള്‍ക്കൂട്ട കൊല പാതകം : നിയമം കൊണ്ടു വരാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍

July 21st, 2019

stop-mob-lynching-ePathram
ന്യൂഡല്‍ഹി : രാജ്യത്ത് ആള്‍ക്കൂട്ട കൊല പാതക ങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതില്‍ ആശങ്ക പ്രകടി പ്പിച്ച് ഇതിനു എതിരെ നിയമം കൊണ്ടു വരണം എന്നുള്ള സുപ്രീം കോടതി നിർദ്ദേ ശത്തെ പരി ഗണിച്ച് കൊണ്ട് കേന്ദ്ര സര്‍ ക്കാര്‍ തയ്യാറാ ക്കിയ ബില്‍ പാര്‍ല മെന്റി ല്‍ അവതരി പ്പിക്കും.

സോഷ്യൽ മീഡിയ കൾ വഴി പങ്കു വെക്കുന്ന സന്ദേശ ങ്ങളാണ് ആള്‍ ക്കൂട്ട കൊല പാതക ങ്ങളി ലേക്ക് എത്തി ക്കുന്നത് എന്നാണു വിലയിരുത്തുന്നത്. രാജ്യത്ത് 20 കോടി യോളം പേർ സോഷ്യൽ മീഡിയ ഉപ യോഗി ക്കുന്നുണ്ട്. അത് കൊണ്ട് തന്നെ സോഷ്യൽ മീഡിയ യുമായി ബന്ധപ്പെട്ട കാര്യ ങ്ങൾ ശ്രദ്ധ യോടെ പഠിച്ച് നിയമം തയ്യാറാക്കണം എന്നാണ് നിയമ മന്ത്രാലയ ത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഷീലാ ദീക്ഷിത് അന്തരിച്ചു
Next »Next Page » ജനാധിപത്യം സംരക്ഷി ക്കുവാന്‍ തെരഞ്ഞെടുപ്പ് പരിഷ്‌കരണം വേണം : മമതാ ബാനര്‍ജി »



  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു
  • തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം
  • ജീവനാംശത്തിനായി ക്രിമിനൽ കേസ് നൽകാം : സുപ്രീം കോടതി
  • ഭീകരാക്രമണം : വീരമൃത്യു വരിച്ച അഞ്ച് സൈനികരുടെ വിവരങ്ങള്‍ കരസേന പുറത്തു വിട്ടു
  • മുലപ്പാലിന്‍റെ വാണിജ്യ വൽക്കരണം : മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ അഥോറിറ്റി
  • കേരളത്തിലും തമിഴ്‌ നാട്ടിലും ബി. ജെ. പി. എക്കൗണ്ട് തുറക്കും : അമിത് ഷാ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine