പീഢനക്കാർക്ക് ശിക്ഷ ഷണ്ഡത്വം

December 30th, 2012

castrated-rapist-epathram

ന്യൂഡൽഹി : ഡൽഹിയിൽ നടന്ന ക്രൂരമായ സ്ത്രീ പീഡനത്തെ തുടർന്ന് കോൺഗ്രസ് ശിക്ഷാ നിയമത്തിൽ കൊണ്ടു വരാൻ ഉദ്ദേശിക്കുന്ന ഭേദഗതികളിൽ പ്രതികളെ ബലപൂർവ്വം ഷണ്ഡവൽക്കരിക്കുന്നതും ഉൾപ്പെടുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിവരാവകാശ നിയമം പോലുള്ള സുപ്രധാന നിയമ നിർമ്മാണ നടപടികൾക്ക് ചുക്കാൻ പിടിച്ച സോണിയാ ഗാന്ധി നയിക്കുന്ന ദേശീയ ഉപദേശക സമിതിയാണ് കോൺഗ്രസിന് വേണ്ടി ഈ വിഷയം കൈകാര്യം ചെയ്യുന്നത്. ബന്ധപ്പെട്ട അധികാരികളുമായി വെള്ളിയാഴ്ച്ച സ്ത്രീ – ശിശു വികസന വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ നിരവധി നിർദ്ദേശങ്ങളാണ് ഉയർന്നു വന്നത്. ഇതിൽ അപൂർവ്വങ്ങളിൽ അപൂർവ്വം കേസുകളിൽ പ്രതിയെ രാസ പ്രയോഗത്തിലൂടെ നിരവ്വീര്യനാക്കി ഷണ്ഡത്വം അടിച്ചേൽപ്പിക്കുക എന്ന നിർദ്ദേശവും അടങ്ങുന്നു. എല്ലാ നിർദ്ദേശങ്ങളും സംഗ്രഹിച്ച് സ്ത്രീകൾക്ക് എതിരെയുള്ള അക്രമങ്ങൾ നിയന്ത്രിക്കുവാൻ നിലവിലെ നിയമങ്ങൾ പരിഷ്ക്കരിക്കുന്നതിനായി അവലോകനം നടത്താൻ ഏർപ്പെടുത്തിയ ജസ്റ്റിസ് വർമ്മ നയിക്കുന്ന മൂന്നംഗ സമിതിക്ക് സമർപ്പിക്കും. കേസുകളിൽ 3 മാസത്തിനകം തീർപ്പ് കൽപ്പിക്കുക, 30 വർഷം വരെ തടവ് തുടങ്ങിയ നിർദ്ദേശങ്ങളും ഇതിൽ പെടും.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കൃഷ്ണഗിരി എസ്റ്റേറ്റ് കേസ്: ശ്രേയാംസ് കുമാര്‍ എം.എല്‍.എയുടെ അപ്പീല്‍ തള്ളി

December 3rd, 2012

ന്യൂഡെല്‍ഹി: വയനാട് ജില്ലയിലെ മീനങ്ങാടിക്കടുത്തുള്ള കൃഷ്ണഗിരി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ ആദിവാസി ക്ഷേമസമിതിയെ കക്ഷി ചേര്‍ക്കുന്നതിനെതിരെ എം.വി.ശ്രേയാംസ് കുമാര്‍ എം.എല്‍.എ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി. ഭൂമിയില്ലാത്ത ആദിവാസികള്‍ ഭൂമിക്കായി അവകാശം ഉന്നയിക്കുമ്പോള്‍ അവരുടെ വാദം എങ്ങിനെ കേള്‍ക്കാതിരിക്കാനാവുമെന്ന് കോടതി ചോദിച്ചു. എന്നാല്‍ ആദിവാസികള്‍ക്ക് ഈ ഭൂമിയില്‍ അവകാശമുണ്ടെന്നല്ല ഇതിനര്‍ഥമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ആര്‍.എം.ലോധ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്. ശ്രേയാംസ് കുമാറിനു തന്റെ വാദങ്ങള്‍ ബത്തേരി സബ് കോടതിയില്‍ ഉന്നയിക്കാവുന്നതാണെന്ന് കോടതി പറഞ്ഞു. 14.44 ഏക്കര്‍ ഭൂമിയുടെ അവകാശം സ്ഥാപിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ട് ആദിവാസി ക്ഷേമ സമിതി വയനാട് സബ് കോടതിയിലാണ് കക്ഷി ചേര്‍ന്നത്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വിദേശ നിക്ഷേപം : സുപ്രീം കോടതി ഇടപെടില്ല

November 5th, 2012

supremecourt-epathram

ന്യൂഡൽഹി : ചില്ലറ വ്യാപാര രംഗത്ത് വിദേശ നിക്ഷേപം അനുവദിക്കാനുള്ള മൻമോഹൻ സിംഗ് സർക്കാരിന്റെ നീക്കത്തിനെതിരെ ഇടപെടണം എന്ന ആവശ്യം സുപ്രീം കോടതി നിരാകരിച്ചു. ഇത്തരം നയപരമായ തീരുമാനങ്ങൾ സ്വീകരിക്കാനുള്ള അധികാരം സർക്കാരിൽ നിക്ഷിപ്തമാണ് എന്ന് വ്യക്തമാക്കിയ കോടതി ഇത് പാർലമെന്റിന്റെ പരിഗണനയ്ക്ക് വെയ്ക്കാതെ നിയമമാക്കും എന്ന പരാതിക്കാരന്റെ വാദം തള്ളി. വരാനിരിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ഇത് സർക്കാർ പാർലമെന്റിന്റെ പരിഗണനയ്ക്ക് വെയ്ക്കാനുള്ള സാദ്ധ്യത തള്ളികളയാനാവില്ല എന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ കാര്യം സർക്കാരിനോട് നിർദ്ദേശിക്കാൻ തയ്യാറല്ല എന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇത് സർക്കാർ സ്വയമേവ ചെയ്തില്ലെങ്കിൽ അപ്പോൾ നോക്കാം എന്നും കോടതി അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പിതാവിന് കുഞ്ഞിനെ ഈമെയിൽ, ചാറ്റ്, ഫോൺ എന്നിവ വഴി ബന്ധപ്പെടാം എന്ന് ഹൈക്കോടതി

October 25th, 2012

lady-of-justice-epathram

മുംബൈ : വിവാഹ ബന്ധം വേർപെടുത്തിയ തനിക്ക് തന്റെ കുഞ്ഞുമായി ഈമെയിൽ, ചാറ്റ്, വീഡിയോ കോൺഫറൻസിങ്ങ്, ടെലിഫോൺ എന്നിങ്ങനെയുള്ള ആധുനിക വാർത്താവിനിമയ സങ്കേതങ്ങൾ ഉപയോഗിച്ച് ബന്ധപ്പെടാൻ അനുവദിക്കണമെന്ന പിതാവിന്റെ ആവശ്യം ബോംബെ ഹൈക്കോടതി അംഗീകരിച്ചു. നേരിട്ട് ബന്ധപ്പെടാൻ കഴിഞ്ഞില്ലെങ്കിലും ഇത്തരം മാർഗ്ഗങ്ങളിലൂടെ തനിക്ക് തന്റെ കുഞ്ഞുമായി ബന്ധം നിലനിർത്തണം എന്നായിരുന്നു പിതാവിന്റെ ആവശ്യം. ഈ ആവശ്യം നേരത്തേ പൂനെ കുടുംബ കോടതി നിരാകരിച്ചിരുന്നു. ഇതിനെതിരെ അപ്പീൽ പോയ ഗാരി സാവെല്ലിനാണ് ബോംബെ ഹൈക്കോടതി അനുകൂല ഉത്തരവ് നൽകിയത്.

സൌദിയിൽ ജോലി ചെയ്യുന്ന തനിക്ക് ബോംബെയിൽ ഉള്ള തന്റെ മുൻ ഭാര്യയോടൊപ്പം കഴിയുന്ന കുഞ്ഞിന്റെ പഠന കാര്യങ്ങളും മറ്റ് പുരോഗതിയും അറിയുവാൻ ആഗ്രഹമുണ്ട് എന്ന സാവെല്ലിന്റെ വാദം കോടതി അംഗീകരിച്ചു. സ്ക്കൂൾ റിപ്പോർട്ടുകളുടെയും മാർക്ക് ലിസ്റ്റുകളുടേയും കോപ്പികൾ ഒരാഴ്ച്ചയ്ക്കകം പിതാവിന് നൽകാൻ കോടതി കുഞ്ഞിന്റെ അമ്മയോട് നിർദ്ദേശിച്ചു. ഇത്തരം എല്ലാ റിപ്പോർട്ടുകളുടേയും കോപ്പികൽ ഇനി മുതൽ കുഞ്ഞിന്റെ അച്ഛനും ഒരു കോപ്പി കോടതി മുൻപാകെയും സമർപ്പിക്കണം. കൂടാതെ റിപ്പോർട്ടുകളുടെ ഒറിജിനൽ പിതാവിന് പരിശോധിക്കാൻ നൽകണം എന്നും കോടതി ഉത്തരവിട്ടു.

കുഞ്ഞിന് പിതാവുമായി വീഡിയോ കോൺഫറൻസിങ്ങ് വഴി സംസാരിക്കാൻ കോടതിയുടെ മേൽനോട്ടത്തിൽ സൌകര്യം ഒരുക്കും. കോടതി ഇതിനായി നിയോഗിക്കുന്ന ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ നടക്കുന്ന ഇത്തരം ചാറ്റിങ്ങ് വഴി പിതാവുമായുള്ള ആത്മബന്ധം വളർന്നു കഴിഞ്ഞതിന് ശേഷം സ്വതന്ത്രമായി പിതാവിന് കുഞ്ഞുമായി ഈമെയിൽ, ചാറ്റ്, ടെലിഫോൺ, മറ്റ് ആധുനിക സാങ്കേതിക വിദ്യകൾ എന്നിവ ഉപയോഗിച്ച് ബന്ധപ്പെടാം എന്ന് കോടതി അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വിമാന റാഞ്ചല്‍ സന്ദേശം: പൈലറ്റിനെതിരെ നടപടി ഉണ്ടായേക്കും

October 23rd, 2012

ന്യൂദല്‍ഹി : യാത്രക്കാരുടെ പ്രതിഷേധത്തെ വിമാന റാഞ്ചല്‍ എന്ന് പറഞ്ഞ് സന്ദേശം അയച്ച എയര്‍ ഇന്ത്യ പൈലറ്റിന് എതിരെ നടപടി എടുക്കുന്നതു സംബന്ധിച്ച് ഡി. ജി. സി. എ. യുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തീരുമാനിക്കും എന്നു വ്യോമയാന മന്ത്രി അജിത് സിംഗ് പറഞ്ഞു.

പൈലറ്റിനെതിരെ നടപടി വേണമോ എന്ന കാര്യം ഇപ്പോള്‍ പറയാനാകില്ല എന്നും അന്വേഷണം നടന്നു കൊണ്ടിരിക്കുക യാണ് എന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം വിമാനത്താവള ത്തിലുണ്ടായ സംഭവങ്ങള്‍ നിര്‍ഭാഗ്യകരം ആയിപ്പോയെന്നും മന്ത്രി പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഫസീഹ് മഹ്മൂദിനെ അറസ്റ്റ് ചെയ്തു
Next »Next Page » നാരായണ മൂർത്തിക്ക് ഹൂവർ മെഡൽ »



  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine