ആനയെഴുന്നള്ളിപ്പ്: മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് സുപ്രീം കോടതി

May 13th, 2015

ന്യൂഡല്‍ഹി: ഉത്സവാഘോഷങ്ങള്‍ക്ക് ആനകളെ എഴുന്നള്ളിക്കുന്നത് മാനദണ്ഡങ്ങള്‍ പാലിച്ചു വേണമെന്ന് സുപ്രീം കോടതി. നിയമം ലംഘിച്ചാല്‍ ആനയുടമകള്‍ക്കും സംഘാടകര്‍ക്കും എതിരെ ജാമ്യ്മൈല്ലാ വകുപ്പു പ്രകാരമായിരിക്കും കേസെടുക്കുക. ഇതു സംബന്ധിച്ച് ആനയുടമകളുടെ സംഘടനകള്‍ക്കും കേന്ദ്ര മൃഗസംരക്ഷണ വകുപ്പിനും നോട്ടീസ് നല്‍കുമെന്ന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ജൂണ്‍ 20 നു അകം ഇവരോട് മറുപടി നല്‍കുവാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേസ് ജൂലായ് 14 നു വീണ്ടും പരിഗണിക്കും.

ബാംഗ്ലൂരു ആസ്ഥാനമായുള്ള വൈല്‍ഡ് ലൈഫ് റെസ്ക്യൂ ആന്റ് റീഹാബിലിറ്റേഷന്‍ സെന്റര്‍ എന്ന സന്നദ്ധ സംഘടനയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ആനകള്‍ക്ക് നേരെ നടക്കുന്ന പീഡനങ്ങള്‍ നിസ്സാരമായി കാണന്‍ ആകില്ലെന്നും കേന്ദ്ര വന്യ ജീവി സംരക്ഷണ നിയമം ലംഘിച്ചാണ് പല എഴുന്നള്ളിപ്പുകളും നടക്കുന്നതെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു. ആനകള്‍ക്കെതിരായ ക്രൂരതകള്‍ തടയുന്നതിനും അവയെ വേണ്ടും വിധം സംരക്ഷിക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുള്ള നിയമങ്ങള്‍ ആനയുടമകളും സംഘാടകരും പാലിക്കുന്നില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ കേരളവും തമിഴ്‌നാടും ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങള്‍ക്ക് കോടതി നോട്ടീസ് അയച്ചിരുന്നു. എട്ടാഴ്ചക്കകം മറുപടി നല്‍കുവാന്‍ ആവശ്യപ്പെട്ടിരുന്നു. നാട്ടാനകളുടെ എണ്ണം, ആനകള്‍ ചരിഞ്ഞതും, അപകടങ്ങള്‍ ഉണ്ടാക്കിയതും, ആനകളുമായി ബന്ധപ്പെട്ട് എടുത്തിട്ടുള്ള കേസുകള്‍ ഉള്‍പ്പെടെ ഉള്ള വിവരങ്ങള്‍ നല്‍കുവാന്‍ ആയിരുന്നു നിര്‍ദ്ദേശം.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പ്രവാസി വോട്ട് : ഭേദഗതി ബില്‍ മന്ത്രിസഭ യുടെ പരിഗണനയ്ക്ക്

March 24th, 2015

voter-verifiable-paper-audit-trail-in-india-ePathram
ന്യൂഡല്‍ഹി : പ്രവാസികള്‍ക്ക് വോട്ടു ചെയ്യാനുള്ള സൌകര്യങ്ങള്‍ ഒരുക്കാനായി 1950 ലെ ജന പ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യുന്ന ബില്‍ കേന്ദ്ര മന്ത്രി സഭ ഉടന്‍ പരിഗണിക്കും.

വിദേശ ഇന്ത്യ ക്കാര്‍ക്ക് നാട്ടില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ മുക്ത്യാര്‍ വോട്ടോ ഇലക്ട്രോണിക് തപാല്‍ വോട്ടോ രേഖ പ്പെടുത്താന്‍ അവസരം നല്‍കുന്നതാണ് നിയമ ഭേദഗതി.

ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം, നിയമ മന്ത്രാലയം മന്ത്രിസഭ യുടെ പരിഗണനയ്ക്ക് സമര്‍പ്പിച്ചു. മന്ത്രിസഭ അനുമതി നല്‍കിയാല്‍ ബജറ്റ് സമ്മേളന ത്തിന്റെ രണ്ടാംഘട്ട ത്തില്‍ ബില്‍ പാര്‍ലമെന്റില്‍ അവതരി പ്പിക്കും എന്നറിയുന്നു.

പ്രവാസി വോട്ടു മായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി പരിഗണിച്ച പ്പോള്‍, നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാറിന് ഒന്നര മാസം സമയം അനുവദിച്ചിരുന്നു.

വിദേശ ഇന്ത്യ ക്കാര്‍ക്ക് മുക്ത്യാര്‍ വോട്ടോ ഇലക്ട്രോണിക് തപാല്‍ വോട്ടോ അനുവദി ക്കണം എന്നുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശ, സര്‍ക്കാര്‍ അംഗീകരിക്കുക യായിരുന്നു.

- pma

വായിക്കുക: , , , ,

Comments Off on പ്രവാസി വോട്ട് : ഭേദഗതി ബില്‍ മന്ത്രിസഭ യുടെ പരിഗണനയ്ക്ക്

ഒ.പനീര്‍ ശെല്‍‌വം തമിഴ്‌നാട് മുഖ്യമന്ത്രി

September 29th, 2014

ചെന്നൈ: ഒ.പനീര്‍ശെല്‍‌വത്തെ മുഖ്യമന്ത്രിയാക്കുവാന്‍ എ.ഐ.എ.ഡി.എം.കെ നിയമസഭാ കക്ഷിയോഗം തീരുമാനിച്ചു. അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ജയിലില്‍ ആയതിനെ തുടര്‍ന്ന് കുമാരി ജയലളിതക്ക് മുഖ്യമന്ത്രി സ്ഥാനം നഷ്ടാമായതിനെ തുടര്‍ന്നാണ് പനീര്‍ ശെല്‍‌വം മുഖ്യമന്ത്രിയാകുന്നത്. നാലു വര്‍ഷത്തേക്കാണ് ജയലളിതയെ കോടതി ശിക്ഷിച്ചത്.

തിങ്കളാഴ്ച രാവിലെ 11 മണിക്ക് ചെന്നൈയിലെ രാജ്‌ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.തേനി ജില്ലയിലെ ബോഡിനായ്കന്നൂര്‍ നിയമ സഭാമണ്ഡലത്തില്‍ നിന്നുമാണ് 63 കാരനായ പനീര്‍ശെല്‍‌വം നിയമ സഭയില്‍ എത്തുന്നത്. ഇത് രണ്ടാം തവണയാണ് ജയലളിതയുടെ വിശ്വസ്ഥനായ പനീര്‍ ശെല്‍‌വം മുഖ്യമന്ത്രിയാകുന്നത്. 2001-ല്‍ മറ്റൊരു കേസില്‍ സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ജയലളിത രാജിവെച്ചപ്പോളാണ് അദ്ദേഹത്തിനു അവസരം ലഭിച്ചത്. എന്നാല്‍ ആറുമാസത്തിനു ശേഷം കോടതി ജയലളിതയെ കുറ്റവിമുക്തയാക്കിയപ്പോള്‍ സ്ഥാനം ഒഴിഞ്ഞു.

234- അംഗ നിയമസഭയില്‍ എ.ഐ.എ.ഡി.എം.കെയ്ക്ക് 151 അംഗങ്ങളാണ് നിലവില്‍ ഉള്ളത്. ജയില്‍ ശിക്ഷ ലഭിച്ചതിനെ തുടര്‍ന്ന് ജയലളിതയ്ക്ക് മുഖ്യമന്ത്രി സ്ഥാനത്തോടൊപ്പം എം.എല്‍.എ സ്ഥാനവും നഷ്ടമായി. ബാംഗ്ലൂരിലെ പരപ്പന അഗ്രഹാര ജയിലില്‍ ആണ് ജയലളിതയെ പാര്‍പ്പിച്ചിട്ടുള്ളത്. ജയലളിതയുടെ ശിക്ഷാവിധിയെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ പലയിടങ്ങളും അക്രമങ്ങളും പ്രതിഷേധ പ്രകടനങ്ങളും നടന്നിരുന്നു. ജയലളിത ജയിലില്‍ ആയതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ഇതിനോടകം അഞ്ചുപേര്‍ ജീവനൊടുക്കി.

- എസ്. കുമാര്‍

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

ഉഭയലിംഗത്തിന് സുപ്രീം കോടതിയുടെ അംഗീകാരം

April 16th, 2014

third-gender-epathram

ന്യൂഡൽഹി: ചരിത്ര പ്രാധാന്യമുള്ള ഒരു ഉത്തരവിലൂടെ സുപ്രീം കോടതി ഉഭയലിംഗത്തിന് അംഗീകാരം നൽകി. പരമ്പരാഗത സങ്കൽപ്പത്തിനുപരിയായി സ്ത്രീക്കും പുരുഷനും മാത്രമല്ല ഇതിനു പുറമെ ഉഭയലിംഗക്കാർക്കും സമൂഹത്തിൽ തുല്യ പദവിക്കും അവകാശ സംരക്ഷണത്തിനുമുള്ള അവസരം ഒരുക്കുന്നതിൽ ചരിത്രപരമായ പങ്ക്‍ വഹിക്കുന്നതാണ് വൈകി വന്ന ഈ ഉത്തരവ്.

കാലാ കാലങ്ങളായി സമൂഹം അവജ്ഞയോടെ നോക്കിക്കാണുകയും, അകറ്റി നിർത്തുകയും ചെയ്തു പോന്ന ഹിജഡകൾക്കും, നപുംസകങ്ങൾക്കും ഏറെ ആശ്വാസം പകരുന്ന ഈ ഉത്തരവ് സമൂഹത്തിൽ വൻ ചലനങ്ങൾ ഉണ്ടാക്കുവാൻ ഉതകുന്നതാണ്.

ഉഭയലിംഗക്കാരെ സാമൂഹികമായും സാമ്പത്തികമായും പിന്നോക്ക വർഗ്ഗമായി കണക്കിലാക്കി ഇവർക്ക് വിദ്യാഭാസം തൊഴിൽ എന്നീ രംഗങ്ങളിൽ സംവരണം ഏർപ്പെടുത്തണം എന്ന് സുപ്രീം കോടതി കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകി.

ലൈംഗിക സ്വത്വ ബോധം വ്യക്തിയുടെ സ്വയം പര്യാപ്തതയുടേയും അന്തസ്സിന്റേയും കാതലാണ് എന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അരവിന്ദ് കെജ്‌രിവാള്‍ രാജി വെച്ചു

February 15th, 2014

arvind-kejriwal-epathram
ന്യൂഡല്‍ഹി : അഴിമതി തടയാനുള്ള ജന്‍ലോക്പാല്‍ ബില്‍ ഡല്‍ഹി നിയമ സഭ യില്‍ അവതരി പ്പിക്കാനുള്ള ശ്രമം പരാജയ പ്പെട്ട തോടെ അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാര്‍ രാജി വെച്ചു. ബില്‍ പരാജയ പ്പെട്ടാല്‍ രാജി വെക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു.

ബില്ലിന് നിയമ സഭ അവതരണാനുമതി നിഷേധി ച്ചതിനെ ത്തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി എട്ടു മണി യോടെ മുഖ്യമന്ത്രി കെജ്‌രിവാള്‍ ഡല്‍ഹി ലഫ്റ്റന്റ് ഗവര്‍ണര്‍ക്ക് രാജി ക്കത്ത് അയയ്ക്കുക യായിരുന്നു. നിയമ സഭ പിരിച്ചു വിട്ട് തെരഞ്ഞെടുപ്പ് നടത്താനും ശുപാര്‍ശ ചെയ്തു.

റിലയന്‍സ് മേധാവി മുകേഷ് അംബാനിക്ക് എതിരെ കേസ് എടുത്ത താണ് കോണ്‍ഗ്രസ്സും ബി. ജെ. പി. യും ഒറ്റ ക്കെട്ടായി സര്‍ക്കാറിന് എതിരെ തിരിയാന്‍ കാരണം എന്നും അദ്ദേഹം ആരോപിച്ചു.

അവസാന മന്ത്രി സഭാ യോഗം ചേര്‍ന്നതിനു ശേഷ മായിരുന്നു രാജി തീരുമാനം. എഴുപതംഗ നിയമ സഭ യില്‍ 28 സീറ്റില്‍ ആം ആദ്മി വിജയിച്ചു എങ്കിലും കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ആം ആദ്മി പാര്‍ട്ടി തയ്യാറാക്കിയ ജന ലോക്പാല്‍ ബില്‍ ഭരണ ഘടനാ വിരുദ്ധം എന്ന് നിയമോപദേശം ലഭിച്ചതിനെ ത്തുടര്‍ന്ന്, ഡല്‍ഹി ലഫ്റ്റ്. ഗവര്‍ണര്‍ അനുമതി തടയുക യായിരുന്നു. ഇതോടെ 48 ദിവസം മാത്രം ഭരണ ത്തില്‍ ഇരുന്നു ശ്രദ്ധേയ നടപടികള്‍ കൈക്കൊണ്ട സര്‍ക്കാര്‍ പടിയിറങ്ങി.

ഭരണ ത്തില്‍ നിന്നും ബി. ജെ. പി. യെ അകറ്റി നിര്‍ത്താന്‍ ആം ആദ്മി പാര്‍ട്ടിയെ സര്‍ക്കാര്‍ രൂപീ കരണ ത്തിന് കോണ്‍ഗ്രസ്സ് പിന്തുണച്ചു. ഒന്നര മാസത്തിനുള്ളില്‍ സൗജന്യ ജല വിതരണം, വൈദ്യുതി നിരക്കു കുറയ്ക്കല്‍, കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലിക്കും റിലയന്‍സ് മേധാവി മുകേഷ് അംബാനിക്കും എതിരെ അഴിമതിക്ക് കേസെടുക്കല്‍ തുടങ്ങി ജനപ്രിയവും വിവാദവുമായ ഒട്ടേറെ തീരുമാനങ്ങള്‍ ആം ആദ്മി സര്‍ക്കാര്‍ കൈക്കൊണ്ടു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വി. എം. സുധീരന്‍ കെ. പി. സി. സി. പ്രസിഡണ്ട്; വി. ഡി. സതീശന്‍ വൈസ് പ്രസിഡണ്ട്
Next »Next Page » മല്ലികാ സാരാഭായ് മൽസരത്തിനില്ല »



  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു
  • തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം
  • ജീവനാംശത്തിനായി ക്രിമിനൽ കേസ് നൽകാം : സുപ്രീം കോടതി
  • ഭീകരാക്രമണം : വീരമൃത്യു വരിച്ച അഞ്ച് സൈനികരുടെ വിവരങ്ങള്‍ കരസേന പുറത്തു വിട്ടു
  • മുലപ്പാലിന്‍റെ വാണിജ്യ വൽക്കരണം : മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ അഥോറിറ്റി
  • കേരളത്തിലും തമിഴ്‌ നാട്ടിലും ബി. ജെ. പി. എക്കൗണ്ട് തുറക്കും : അമിത് ഷാ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine