നരേന്ദ്ര മോഡിക്ക് ഫലസ്തീനിന്റെ പരമോന്നത ബഹുമതി

February 10th, 2018

narendra-modi-conferred-grand-collar-of-the-state-of-palestine-ePathram
ന്യൂഡൽഹി : ഫലസ്തീനിലെ പരമോന്നത ബഹുമതി യായ ‘ഗ്രാന്‍ഡ് കോളര്‍’ നല്‍കി നരേന്ദ്ര മോഡിയെ ആദരിച്ചു. റാമല്ല യില്‍ നടന്ന ചടങ്ങില്‍ ഫലസ്തീന്‍ പ്രസിഡണ്ട് മഹ്മൂദ് അബ്ബാസ് ഗ്രാന്‍ഡ് കോളര്‍ ബഹുമതി നരേന്ദ്ര മോഡിക്കു സമ്മാനിച്ചു. ഒരു വിദേശിക്ക് നല്‍കുന്ന പരമോന്നത ബഹു മതി യാണ് ‘ഗ്രാന്‍ഡ് കോളര്‍’.

ഇന്ത്യക്ക് ഇത് അഭിമാന മുഹൂര്‍ത്ത മാണ്. ഇന്ത്യയും ഫലസ്തീനും തമ്മിലുള്ള സൗഹൃദ ത്തിന്റെ പ്രതിഫലന മാണ് ഈ ബഹുമതി എന്നും പുരസ്‌കാരം സ്വീകരിച്ചു കൊണ്ട് നരേന്ദ്ര മോഡി പറഞ്ഞു.

നാലു ദിവസത്തെ വിദേശ സന്ദര്‍ശന ത്തി നായി ട്ടാണ് പ്രധാന മന്ത്രി ഫലസ്തീനില്‍ എത്തിയത്.ആദ്യ മായാണ് ഒരു ഇന്ത്യന്‍ പ്രധാന മന്ത്രി ഫലസ്തീനില്‍ സന്ദര്‍ശി ക്കു ന്നത്. ഫലസ്തീന്‍ സന്ദ ര്‍ശന ത്തിന് ശേഷം യു. എ. ഇ, ഒമാന്‍ എന്നി വിടങ്ങളിലും പ്രധാന മന്ത്രി സന്ദര്‍ശിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പെൺകുട്ടികളുടെ മദ്യപാനം എന്നെ ഭയപ്പെടുത്തുന്നു : ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍

February 10th, 2018

manohar-parrikar-ePathram.jpg
പനാജി : പെണ്‍ കുട്ടികള്‍ മദ്യം കഴിക്കുന്നത് തന്നെ ഭയ പ്പെടു ത്തുന്നു എന്ന് ഗോവ മുഖ്യ മന്ത്രി മനോഹര്‍ പരീ ക്കര്‍. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച യുവ ജന പാര്‍ല മെന്റില്‍ സംസാരി ക്കുക യായി രുന്നു മുഖ്യ മന്ത്രി.

ഗോവയിലെ കോളജുകളിലെ ലഹരി ഉപ യോഗം പുറത്തു കേൾക്കുന്നത്ര ഭീകരമല്ല  എങ്കിലും ആശങ്ക പ്പെടേ ണ്ടതുണ്ട്. ‘ലഹരി ഉപ യോഗം ഇക്കാലത്തെ മാത്രം പ്രതിഭാസമല്ല. ഐ. ഐ. ടി. യിൽ ഞാൻ പഠിക്കുന്ന സമയ ത്തും കഞ്ചാവ് ഉപയോഗി ക്കുന്ന ചെറു സംഘ ങ്ങൾ ഉണ്ടാ യി രുന്നു. ലഹരി മാഫിയക്ക് എതിരെ കരുതി യി രി ക്കണം.

ഗോവ യിലെ മയക്കു മരുന്നു മാഫിയ കള്‍ക്ക് എതിരെ യുള്ള നടപടി കള്‍ ശക്ത മായി തുടരു കയാണ് എന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ടു ജി കേസ് : എല്ലാ പ്രതികളെയും വെറുതെ വിട്ടു

December 21st, 2017

2g spectrum_epathram

ന്യൂഡൽഹി : ടു ജി സ്പെക്ട്രം കേസിൽ എ.രാജ, കനിമൊഴി എന്നിവരുൾപ്പെട്ട എല്ലാ പ്രതികളെയും ദില്ലി സിബിഐ കോടതി വെറുതെ വിട്ടു. കേസിൽ സിബിഐ സമർപ്പിച്ച രണ്ടു കുറ്റപത്രവും കോടതി റദ്ദാക്കി. പ്രതികൾക്കെതിരെ തെളിവുകൾ നിരത്തുന്നതിന് പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് സിബിഐ കോടതി ജഡ്ജി ഒ.പി സൈനി വ്യക്തമാക്കി.

തിങ്ങി നിറഞ്ഞ പ്രത്യേക കോടതി മുറിയിൽ ഒറ്റവരിയിലൊതുക്കിയുള്ള വിധി പ്രസ്താവനയാണ് ഒ.പി സൈനി നടത്തിയത്. ചട്ടങ്ങൾ മറികടന്ന് 2008 ൽ 2 ജി സ്പെക്ട്രം ലൈസൻസുകൾ 2001 ലെ വിലക്ക് വിറ്റതിലൂടെ പൊതുഖജനാവിന് 1.76 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി എന്നാണ് സി.എ.ജി കണ്ടെത്തിയത്. ആറു വർഷത്തോളം നീണ്ടു നിന്ന വിചാരണക്കൊടുവിൽ 2000 ത്തിലധികം പേജുള്ള വിധിയാണ് സിബിഐ കോടതി തയ്യാറാക്കിയത്.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഗുജറാത്തിൽ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

December 9th, 2017

electronic-voting-india-epathram

അഹമ്മദാബാദ് : ഗുജറാത്ത് നിയമസഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. തെക്കൻ ഗുജറാത്തിലേയും സൗരാഷ്ട്രയിലേയും 89 മണ്ഡലങ്ങളാണ് പോളിങ്ങ് ബൂത്തിലേക്ക് പോകുന്നത്. രാവിലെ എട്ടു മണി മുതൽ വൈകിട്ട് അഞ്ചു മണി വരേയാണ് പോളിങ്ങ്. പട്ടേൽ വോട്ടർമാർക്ക് സ്വാധീനം കൂടുതലുള്ള മണ്ഡലങ്ങൾ ഈ ഘട്ടത്തിലാണ്.

ആദ്യ ഘട്ടത്തിൽ മുഖ്യമന്ത്രി വിജയ് രൂപാനി, ഉപ മുഖ്യമന്ത്രി നിതിൻ പട്ടീൽ തുടങ്ങിയവർ മൽസരിക്കുന്നുണ്ട്. പരസ്യ പ്രചാരണം ഇന്നലെ വൈകിട്ട് സമാപിച്ചിരുന്നു. രണ്ടാം ഘട്ട വോട്ടെടുപ്പ് 14 നു നടക്കും.18 ന് ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും ഫലപ്രഖ്യാപനം ഒരുമിച്ച് നടത്തും.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നോട്ടു നിരോധനം : സഹകരിച്ച ജന ങ്ങൾക്ക് പ്രണാമ വുമായി പ്രധാന മന്ത്രി

November 8th, 2017

narendra modi-epathram
ന്യൂഡല്‍ഹി : നോട്ടു നിരോധനം ഒരു വൻ വിജയം ആയി രുന്നു എന്നും രാജ്യ ത്തിന്റെ നിര്‍ണ്ണാ യക മായ പോരാട്ട ത്തില്‍ 125 കോടി ജന ങ്ങളും പങ്കാളികള്‍ ആയി എന്നും അഴി മതിയും കള്ള പ്പണവും തുടച്ചു നീക്കു വാ നുള്ള സർക്കാറി ന്‍റെ ശ്രമ ങ്ങൾക്ക് ഉറച്ച പിന്തുണ നൽ കിയ ഇന്ത്യ യിലെ ജനങ്ങളെ പ്രണമിക്കുന്നു എന്നും പ്രധാന മന്ത്രി നരേന്ദ്ര മോഡി.

തന്റെ ട്വിറ്റര്‍ അക്കൗണ്ടി ലൂടെ യാണ് പ്രധാന മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്.  മാത്രമല്ല നോട്ടു നിരോധന ത്തി ന്‍റെ നേട്ട ങ്ങൾ വിശദീ കരി ക്കുന്ന ഒരു വിഷ്വലും  ട്വിറ്റ റില്‍ അദ്ദേഹം പങ്കു വെച്ചിട്ടുണ്ട്.

ഇന്ത്യ യിലെ സമ്പദ് വ്യവ സ്ഥ യെ ഉടച്ചു വാർ ക്കു ന്നതിനും പാവ ങ്ങൾ ക്ക് തൊഴില്‍ അവ സര ങ്ങൾ നൽകു ന്നതിലും മികച്ച നേട്ടം കൈ വരിക്കുവാൻ നോട്ടു നിരോ ധന ത്തിന് കഴി ഞ്ഞു എന്ന് വ്യക്ത മാക്കുന്ന വാർത്ത കളും കണക്കു കളും അദ്ദേഹം പങ്കു വെച്ചി ട്ടുണ്ട്.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നോട്ട്​ നിരോധനം തീവ്ര വാദ ത്തിന് എതിരായ പോരാട്ടം ആയിരുന്നു : നിര്‍മ്മലാ സീതാ രാമൻ
Next »Next Page » ഇസ്ലാമിക് ബാങ്കിംഗ് ഇന്ത്യ യില്‍ നടപ്പി ലാക്കു വാന്‍ കഴിയില്ല : ആര്‍. ബി. ഐ. »



  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും
  • ജസ്റ്റിസ് സൂര്യ കാന്ത് ചീഫ് ജസ്റ്റിസ്സായി ചുമതലയേറ്റു
  • അറസ്റ്റിനുള്ള കാരണം എഴുതി നൽകണം : സുപ്രീം കോടതി
  • റോഡ് അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ
  • വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ ബന്ധിത ഫോൺ നമ്പർ നിർബ്ബന്ധം
  • സി. പി. രാധാകൃഷ്ണന്‍ ഉപ രാഷ്ട്ര പതിയായി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു
  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine