വാഷിംഗ്‌ടൺ : രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖല യേയും ജി. എസ്. ടി. ക്കു കീഴില്‍ കൊണ്ടു വരും എന്ന് കേന്ദ്ര ധന മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. നികുതി പിരി വിന് ഏറ്റവും സാദ്ധ്യത യുള്ള മേഖല യാണ് ഇതെന്ന് തിരി ച്ചറി ഞ്ഞ തിനെ തുടര്‍ന്നാണ് റിയല്‍ എസ്റ്റേറ്റി നെയും ജി. എസ്. ടി. ക്ക് കീഴില്‍ കൊണ്ടു വരുന്നത്.
റിയല്‍ എസ്റ്റേറ്റ് മേഖല യില്‍ 12 ശതമാനം എങ്കിലും ജി. എസ്. ടി. ചുമത്താം. എന്നിട്ടു പോലും ഈ മേഖല ഇപ്പോള്‍ ജി. എസ്. ടി. യില്‍ ഉള്‍പ്പെടുന്നില്ല എന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം വാഷിംഗ് ടണ്ണിലെ ഹാര്‍വാര്‍ഡ് യൂണി വേഴ്‌സിറ്റി യില്‍ നടന്ന ശില്പ ശാല യില്‍ പങ്കെടു ത്ത് സംസാരി ക്കുക യായിരുന്നു ധനമന്ത്രി.
ഭൂമി ഇടപാടിനെ ജി. എസ്. ടി. ക്ക് കീഴില്‍ കൊണ്ടു വന്നാല്‍ അത് ഭൂമി വാങ്ങുന്ന വര്‍ക്ക് ഏറെ ഗുണം ചെയ്യും എന്നും നവംബര്‍ 9 ന് ഗുവാ ഹാട്ടി യില്‍ നടക്കുന്ന യോഗ ത്തില്‍ വിഷയം ചര്‍ച്ച ചെയ്യും എന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.