നോട്ട്​ നിരോധനം അബദ്ധമായിരുന്നു : മന്‍മോഹന്‍ സിംഗ്

November 7th, 2017

manmohan-singh-epathram
ന്യൂഡൽഹി : നോട്ട് നിരോധനം മണ്ടത്തരം ആയി രുന്നു എന്ന് പ്രധാന മന്ത്രി നരേന്ദ്ര മോഡി അംഗീ കരി ക്കണം എന്ന് മന്‍മോഹന്‍ സിംഗ്. സാധാര ണ ക്കാ രിലും വ്യവ സായ രംഗ ത്തും നോട്ട് അസാധു വാ ക്കല്‍  സൃഷ്ടിച്ച പ്രത്യാ ഘാതം ചെറു തല്ല. ചെറുകിട – ഇടത്തര സംരംഭ മേഖല യിൽ വൻ തൊഴിൽ നഷ്ട മാണ് ഉണ്ടായി കൊണ്ടി രിക്കു ന്നത്.

കറൻസി നേരിട്ട് കൈമാറുന്ന ഇട പാടു കള്‍ കുറച്ചു കൊണ്ടു വന്ന് സമ്പദ്വ്യവ സ്ഥയെ ഡിജിറ്റൽ ഇട പാടു കളിലേക്ക് നയിക്കുന്ന ന്നതി നും അതി ലൂടെ കള്ള പ്പണം കണ്ടെ ത്തുവാ നുള്ള ശ്രമം ആയി രുന്നു നോട്ട് നിരോ ധനം എന്നാണ് സര്‍ക്കാര്‍ വിശദീ കരണം.

എന്നാല്‍ ഉദ്ദേശിച്ച ഫലം കൈവരി ക്കുവാൻ സാധിച്ചില്ല. ബല പ്രയോ ഗവും ഭീഷണിയും റെയ്ഡു കളും വിപ രീത ഫല മാണ് ഉണ്ടാ ക്കിയത്.

നോട്ട് നിരോധനത്തെ രാഷ്ട്രീയ വത്കരിച്ച് കാണു ന്നതി ന്റെ കാലം കഴിഞ്ഞു. ഇനി യെങ്കിലും രാഷ്ട്രീയം മാത്രം ചര്‍ച്ച ചെയ്യു ന്നത് അവ സാനി പ്പിച്ച് രാജ്യത്തി ന്റെ സമ്പദ് ഘടന യെ  പുനര്‍ നിര്‍മ്മി ക്കുവാൻ ആവ ശ്യമായ പദ്ധതികള്‍ ആവി ഷ്‌കരി ക്കുവാൻ നരേന്ദ്ര മോഡി തയ്യാറാവണം എന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

നോട്ട്​ നിരോധനം : പ്രൊഫൈൽ ചിത്രം കറുപ്പാക്കി പ്രതിഷേധിക്കുക

November 6th, 2017

mamta banerji-epathram
കൊല്‍ക്കത്ത : നോട്ട് നിരോധന ത്തിന്റെ ഒന്നാം ഒന്നാം വാര്‍ഷിക ത്തില്‍ ട്വിറ്റര്‍ അടക്കം എല്ലാ  സോഷ്യൽ മീഡിയ കളി ലേയും പ്രൊഫൈൽ ചിത്രം കറുപ്പ് നിറ മാക്കി പ്രതി ഷേധി ക്കുവാനും കരി ദിനം ആചരിക്കു വാനും  പശ്ചിമ ബംഗാൾ മുഖ്യ മന്ത്രി മമതാ ബാനർജി യുടെ ആഹ്വാനം.

നോട്ട് നിരോധനം വൻ ദുരന്ത മായിരുന്നു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ യെ തകർത്ത നോട്ട് നിരോധന അഴി മതി ക്ക് എതിരെ പ്രതി ഷേധ വുമായി അവര്‍ ട്വിറ്ററിൽ പ്രൊഫൈൽ ഫോട്ടോ കറുപ്പു നിറ മാക്കി.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മോഡി ഇന്ന് ചെന്നൈയിൽ

November 6th, 2017

modi-epathram

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡി തമിഴ് പ്രാദേശിക ദിനപത്രത്തിന്റെ പ്ലാറ്റിനം ജൂബിലിക്കായി ഇന്ന് ചെന്നൈയിലെത്തും. ഡിഎംകെ പ്രസിഡന്റ് കരുണാനിധിയെ മോഡി സന്ദർശിക്കുമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി പി. മുരളീധര റാവു അറിയിച്ചു. ഗോപാലപുരത്തെ കരുണാനിധിയുടെ വസതിയിൽ മോഡി എത്തും.

പ്രധാനമന്ത്രിയുടെ ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥനായ ടി വി സോമനാഥന്റെ മകളുടെ വിവാഹത്തിലും പങ്കെടുത്തതിനു ശേഷം മാത്രമേ മോഡി ദില്ലിയിലേക്ക് മടങ്ങുകയുള്ളൂ. ചെന്നൈയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി തമിഴ് നാട് മുഖ്യമന്ത്രി പളനി സ്വാമിയുമായി ചർച്ച നടത്തുമെന്നും കരുതുന്നു. മറ്റു രാഷ്ട്രീയ കാര്യങ്ങളിലും തീരുമാനങ്ങളുണ്ടാകും.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്വയംഭരണം ദേശ വിരുദ്ധത എങ്കില്‍ ഞങ്ങളും ദേശ വിരുദ്ധര്‍ : ഒമർ അബ്ദുള്ള

October 30th, 2017

Omar_Abdullah_epathram
ശ്രീനഗര്‍ : ഇന്ത്യൻ ഭരണ ഘടനക്ക് കീഴിൽ സ്വയം ഭരണാ ധികാരം വേണം എന്ന് ആവശ്യ പ്പെടുന്നത് ദേശ വിരുദ്ധ ത യാണ് എങ്കില്‍ ഞങ്ങളും ദേശ വിരുദ്ധരെന്ന് ജമ്മു കശ്മീർ മുൻ മുഖ്യ മന്ത്രിയും നാഷണൽ കോൺഫ്രൻസ് പ്രസിഡണ്ടു മായ ഒമർ അബ്ദുള്ള.

കശ്മീരിലെ ഭൂരിപക്ഷം ജന ങ്ങളും സ്വയം ഭരണം ആഗ്ര ഹിക്കുന്നു എന്നും അതിനോട് താന്‍ യോജി ക്കുന്നു എന്നും കഴിഞ്ഞ ദിവസം കോണ്‍ ഗ്രസ്സ് നേതാവ് പി. ചിദം ബരം അഭി പ്രായ പ്പെട്ടി രുന്നു.

കേന്ദ്ര മന്ത്രിമാര്‍ അടക്ക മുള്ളവർ ഇതിനെ എതിർത്ത് രംഗ ത്തു വരികയും അദ്ദേഹത്തെ രാജ്യ ദ്രോഹി യാക്കി മുദ്ര കുത്തുക യുമാ യിരുന്നു എന്നും ഒമർ അബ്ദുല്ല പറഞ്ഞു. കശ്മീരി ന്‍റെ സ്വയം ഭരണാധി കാര വിഷയ ത്തിൽ പാർട്ടി പ്രമേയം അവതരിപ്പിച്ച് സംസാരി ക്കുക യാ യി രുന്നു ഒമർ അബ്ദുള്ള.

‘പാകിസ്ഥാനില്‍ നിന്നോ റഷ്യയില്‍ നിന്നോ ബ്രിട്ടനില്‍ നിന്നോ സ്വയംഭരണാധികാരം വേണം എന്നല്ല ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഇന്ത്യന്‍ ഭരണ ഘടനയില്‍ അധിഷ്ഠി തമായ സ്വയം ഭരണാധികാരമാണ് ഞങ്ങള്‍ കാംക്ഷി ക്കുന്നത്. അത് നില വില്‍ ഭരണ ഘടന യിലുണ്ട് താനും…’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന ത്തിന്റെ അഖണ്ഡത യെ എതിര്‍ക്കുന്ന വിഭാഗീയ സ്വരങ്ങളെ ഞങ്ങള്‍ അപലപിക്കുമ്പോഴും ജമ്മു കശ്മീ രിന്‌ സ്വയം ഭരണാധി കാരം വിഭാവനം ചെയ്യുന്ന ഭരണ ഘടന യുടെ 370 – ആം വകുപ്പിന്റെ ആദ്യ കാല രൂപം പുന:സ്ഥാപിക്കണം എന്ന ആവശ്യ വു മായി ഞങ്ങള്‍ മുന്നോട്ട് പോവും എന്നാണ് പ്രമേയം പറ യുന്നത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അല്‍ഫോണ്‍സ് കണ്ണന്താനം രാജ സ്ഥാനില്‍ നിന്നും രാജ്യ സഭ യിലേക്ക്

October 30th, 2017

Alphons_epathram
ന്യൂഡല്‍ഹി: രാജ്യസഭാ ഉപ തെരഞ്ഞെടുപ്പില്‍ കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം രാജ സ്ഥാ നില്‍ നിന്നും ബി. ജെ. പി. സ്ഥാനാര്‍ത്ഥി യായി മല്‍സരിക്കും.

എം. വെങ്കയ്യ നായിഡു ഉപ രാഷ്ട്ര പതി യായി സ്ഥാന മേറ്റ പ്പോള്‍ ഒഴിവു വന്ന രാജ്യസഭാ സീറ്റിലേക്കാണ് അല്‍ ഫോണ്‍സ് കണ്ണന്താനം മത്സരിക്കുന്നത്.

നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുവാനുള്ള അവസാന തീയതി നവംബര്‍ 6. തെരഞ്ഞെടുപ്പ് തിയ്യതി നവംബര്‍ 16.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കശ്​മീരിന്​ സ്വയം ഭരണാധികാരം നൽകണം : പി. ചിദംബരം
Next »Next Page » സ്വയംഭരണം ദേശ വിരുദ്ധത എങ്കില്‍ ഞങ്ങളും ദേശ വിരുദ്ധര്‍ : ഒമർ അബ്ദുള്ള »



  • പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിച്ചു
  • ഓപ്പറേഷൻ സിന്ദൂർ സൈനികരുടെ പേരുകൾ വെളിപ്പെടുത്തി
  • രാമക്ഷേത്ര നിർമ്മാണ തട്ടിപ്പ്
  • അഗ്നി-1 വിജയകരമായി പരീക്ഷിച്ചു
  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine