ലാലുവിനു തിരിച്ചടി; റാബറി ദേവി രണ്ടിടത്തും പരാജയപ്പെട്ടു

November 25th, 2010

rabri-devi-lalu-prasad-epathram

പാട്ന : ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ടു മണ്ഡലങ്ങളില്‍ മത്സരിച്ച മുന്‍ മുഖ്യമന്ത്രിയും ലാലു പ്രസാദ് യാദവിന്റെ ഭാര്യയുമായ റാബറി ദേവിയ്ക്ക് പരാജയം. റാബറിയുടെ പരാജയം ലാലു പ്രസാദ് യാദവിനു ബീഹാര്‍ തിരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിയുടെ ആഘാതം ഒന്നു കൂടെ വര്‍ദ്ധിപ്പിച്ചു. രഖോപൂര്‍, സോനെപൂര്‍ മണ്ഡലങ്ങളിലാണ് റാബറി ദേവി മത്സരിച്ചിരുന്നത്. മുന്‍‌പ് കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് ലാലുവിന് സ്ഥാനം ഒഴിയേണ്ടി വന്നപ്പോള്‍ പകരം റാബറി ദേവിയെ മുഖ്യമന്ത്രി യാക്കുകയായിരുന്നു. നിധീഷ് കുമാറിന്റെ നേതൃത്വത്തില്‍ ഉള്ള സഖ്യം ബീഹാര്‍ തിരഞ്ഞെടുപ്പില്‍ അക്ഷരാര്‍ത്ഥത്തില്‍ വിജയം തൂത്തു വാരുകയായിരുന്നു. ജാതി രാഷ്ടീയത്തില്‍ നിന്നും വികസന രാഷ്ടീയത്തിലേക്കുള്ള ഒരു വഴിത്തിരിവായിട്ടാണ് പലരും ഇതിനെ കാണുന്നത്.

- എസ്. കുമാര്‍

വായിക്കുക: , ,

1 അഭിപ്രായം »

സ്പെക്ട്രം അഴിമതി : ആരോപണം മാധ്യമ പ്രവര്‍ത്തകരുടെ നേരെയും

November 22nd, 2010

vir-sanghvi-barkha-dutt-niira-radia-epathram

ന്യൂഡല്‍ഹി : 2 ജി സ്പെക്ട്രം അഴിമതിയില്‍ ആരോപണ വിധേയനായ മുന്‍ മന്ത്രി എ. രാജയെ മന്ത്രി സ്ഥാനത്ത്‌ അവരോധിക്കാനുള്ള നീക്കത്തില്‍ പല പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ക്കും പങ്കുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിനെ തുടര്‍ന്ന് അഴിമതി കഥകള്‍ പ്രസിദ്ധപ്പെടുത്തിയ പല മാധ്യമങ്ങളും വെട്ടിലായി. അധികാരത്തിന്റെ കൊത്തളങ്ങളില്‍ പ്രബലയായ കൊര്‍പ്പോറേറ്റ്‌ ഇടനിലക്കാരി നീര റാഡിയ ചില പ്രമുഖ മാധ്യമ പ്രവര്‍ത്തകരുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങളാണ് ഔട്ട്ലുക്ക്, ഓപ്പണ്‍ എന്നീ പ്രസിദ്ധീകരണങ്ങള്‍ പുറത്തു കൊണ്ട് വന്നത്.

എന്‍. ഡി. ടി. വി. യുടെ ഗ്രൂപ്പ്‌ എഡിറ്റര്‍ ബര്ഖ ദത്ത്‌, ഹിന്ദുസ്ഥാന്‍ ടൈംസിന്റെ എഡിറ്റോറിയല്‍ ഡയറക്ടറും, ഏറെ ജനപ്രീതിയുള്ള കോളമിസ്റ്റും ആയ വീര്‍ സാംഗ്വി എന്നിവരുമായി എ. രാജയ്ക്ക് ടെലികോം വകുപ്പ്‌ ലഭിക്കുമെന്ന് ഉറപ്പു വരുത്താന്‍ നീര റാഡിയ ചരടു വലികള്‍ നടത്തുന്ന സംഭാഷണങ്ങള്‍ ഔട്ട്ലുക്ക് തങ്ങളുടെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചത്‌ ഇവിടെ ക്ലിക്ക്‌ ചെയ്ത് വായിക്കാം.

എന്നാല്‍ മുതിര്‍ന്ന കോണ്ഗ്രസ് നേതാക്കളുമായി ഒരു പത്ര പ്രവര്‍ത്തകന്‍ എന്ന നിലയില്‍ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്ന തന്നോട് ഡി.എം.കെ. യ്ക്ക് വേണ്ടി ചില കൂടിക്കാഴ്ചകള്‍ നടത്തുന്നത് സംബന്ധിച്ച അഭിപ്രായം ആരായാന്‍ നീര റാഡിയ നടത്തിയ സംഭാഷണങ്ങളില്‍ അസ്വാഭാവികമായി യാതൊന്നുമില്ല എന്ന് വീര്‍ സാംഗ്വി തന്റെ വെബ് സൈറ്റില്‍ വിശദീകരിക്കുന്നത് ഇവിടെ ക്ലിക്ക്‌ ചെയ്ത് വായിക്കാം.

വാര്‍ത്ത ശേഖരിക്കുന്നതിന്റെ ഭാഗമായി പത്ര പ്രവര്‍ത്തകര്‍ നടത്തുന്ന സംഭാഷണങ്ങള്‍ക്ക് അപ്പുറത്ത് ഈ സംഭാഷണങ്ങള്‍ക്ക് മറ്റു അര്‍ത്ഥങ്ങള്‍ ഒന്നും നല്‍കേണ്ട കാര്യമില്ലെന്ന് എന്‍. ഡി. ടി. വി. യും തങ്ങളുടെ വെബ് സൈറ്റില്‍ വിശദീകരിക്കുന്നത് ഇവിടെ ക്ലിക്ക്‌ ചെയ്‌താല്‍ വായിക്കാം.

എന്നാല്‍ തങ്ങളുടെ മാധ്യമ സുഹൃത്തുക്കളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുമാറ് റാഡിയാ ടേപ്പുകളെ കുറിച്ചുള്ള വാര്‍ത്ത പ്രമുഖ ദേശീയ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കാഞ്ഞത് മാധ്യമ രംഗത്തെ അഴിമതിയുടെ കറുത്ത ചിത്രമാണ് വെളിച്ചത്ത് കൊണ്ടു വന്നത് എന്ന ആരോപണം ശക്തമാണ്.

കൊര്‍പ്പോറേറ്റ്‌ ഭീമന്മാരായ മുകേഷ്‌ അംബാനിയുടെയും ടാറ്റയുടെയും പബ്ലിക്ക് റിലേഷന്‍സ്‌ കൈകാര്യം ചെയ്യുന്ന വൈഷ്ണവി കമ്മ്യൂണിക്കേഷന്‍സ് നീര റാഡിയയുടേതാണ്.

ഈ ടേപ്പുകളില്‍ ഒന്നും തന്നെ ആരോപണ വിധേയരായ മാധ്യമ പ്രവര്‍ത്തകര്‍ എന്തെങ്കിലും പ്രതിഫലം പറ്റുന്നതായി സൂചനയില്ല. എന്നാല്‍ ഇവര്‍ നല്‍കിയ വിശദീകരണങ്ങള്‍ കൂടുതല്‍ ചോദ്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു. രാഷ്ട്രീയമായ സംഭവ വികാസങ്ങള്‍ അറിയുവാന്‍ പത്ര പ്രവര്‍ത്തകര്‍ കൊര്‍പ്പോറേറ്റ്‌ വൃത്തങ്ങളെയാണോ ആശ്രയിക്കുന്നത്? പൊള്ളയായ വാഗ്ദാനങ്ങള്‍ നല്കിയാണോ ഇവര്‍ വാര്‍ത്ത ശേഖരിക്കുന്നത്? കൊര്‍പ്പോറേറ്റ്‌ അജണ്ടകള്‍ നടപ്പിലാക്കാന്‍ മാധ്യമങ്ങളെ ഉപയോഗിക്കുന്നത് വാര്‍ത്ത വില്‍ക്കുന്നതിനേക്കാള്‍ വലിയ വിപത്ത്‌ തന്നെയല്ലേ? ഇന്ത്യന്‍ റിപ്പബ്ലിക്ക് വില്‍പ്പനയ്ക്ക് എന്ന് ഔട്ട്ലുക്ക് പറഞ്ഞത്‌ ഇവിടെ അന്വര്‍ത്ഥമാകുകയല്ലേ?

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സ്പെക്ട്രം അഴിമതി : പ്രധാനമന്ത്രി മറുപടി പറയണം

November 18th, 2010

2g-spectrum-scam-epathram

ന്യൂഡല്‍ഹി : സ്പെക്ട്രം അഴിമതി ഇത്രയും കാലം തടയാന്‍ തയ്യാറാവാത്ത പ്രധാന മന്ത്രി ഇതിന് മറുപടി പറഞ്ഞേ മതിയാവൂ എന്ന് സി.പി.ഐ. (എം.) പോളിറ്റ്‌ ബ്യൂറോ പ്രസ്താവനയില്‍ അറിയിച്ചു. അഴിമതി നടത്തിയ മന്ത്രി എ. രാജയെ പ്രോസിക്യൂട്ട്‌ ചെയ്യാനുള്ള അനുമതി പ്രധാന മന്ത്രി ഇത്രയും കാലം വൈകിച്ചത് എന്തിനാണ് എന്ന് കോടതി ചോദിച്ചത് ന്യായമാണ്. ഇതിന് പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ് പാര്‍ലമെന്റിനു മുന്‍പില്‍ വിശദീകരണം നല്‍കണം. നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഈ അഴിമതിക്കെതിരെ അന്വേഷണം നടത്താന്‍ പ്രധാന മന്ത്രി തയ്യാര്‍ ആവാഞ്ഞത് എന്ത് എന്നും അദ്ദേഹം വിശദീകരിക്കണം. 2008 നവംബറില്‍ രാജ്യ സഭാംഗം സീതാറാം യെച്ചൂരി ഈ വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് പ്രധാന മന്ത്രിക്ക്‌ എഴുത്ത് അയച്ച കാര്യവും പോളിറ്റ്‌ ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

രാജ രാജി വെച്ചു

November 15th, 2010

a-raja-epathram

ന്യൂഡല്‍ഹി : 2 ജി സ്പെക്ട്രം അഴിമതി വിവാദത്തില്‍ കുരുങ്ങിയ കേന്ദ്ര ടെലികോം മന്ത്രി എ. രാജ രാജി വെച്ചു. എന്നാല്‍ രാജി മാത്രം പോര എന്നും സംയുക്ത പാര്‍ലമെന്ററി സമിതി സ്പെക്ട്രം കുംഭകോണം അന്വേഷിക്കണം എന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം പാര്‍ലമെന്റിലെ ഇരു സഭകളും സ്തംഭിപ്പിച്ചു. സര്‍ക്കാരിന് 1.76 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഈ അഴിമതി മൂലം സംഭവിച്ചത് എന്നും അതിനാല്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ രാജി വെറും പ്രഹസനമാകും എന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. വിവാദ ഡി. എം. കെ. മന്ത്രി രാജയെ ഉടന്‍ അറസ്റ്റ്‌ ചെയ്യണം എന്ന് എ. ഐ. എ. ഡി. എം. കെ നേതാവ് ജയലളിത ആവശ്യപ്പെട്ടിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

സാമ്പത്തിക സമ്മര്‍ദ്ദത്തിന് വഴങ്ങരുത് : കാരാട്ട്

November 9th, 2010

prakash-karat-epathram

ന്യൂഡല്‍ഹി : അമേരിക്കന്‍ പ്രസിഡണ്ട് ബരാക്‌ ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ മൂന്നാം ദിവസം അമേരിക്കയുടെ മേല്‍ക്കൊയ്മാ നിലപാടുകള്‍ക്ക്‌ എതിരെ ഇടതു പക്ഷ പാര്‍ട്ടികള്‍ പ്രതിഷേധ പ്രകടനം നടത്തി. അമേരിക്കന്‍ പ്രസിഡണ്ടിന്റെ സന്ദര്‍ശനത്തിന് തങ്ങള്‍ എതിരല്ലെങ്കിലും ഇന്ത്യയുടെ സാധാരണ ജനത്തിന്റെയും കര്‍ഷകരുടെയും താല്‍പര്യങ്ങള്‍ക്ക് എതിരായ കരാറുകളില്‍ ഏര്‍പ്പെടാനുള്ള അമേരിക്കയുടെ സമ്മര്‍ദ്ദ തന്ത്രത്തിന് മുന്നില്‍ നമ്മുടെ പരമാധികാരം പണയപ്പെടുത്തരുത് എന്ന് പ്രതിഷേധ പ്രകടനം അഭിസംബോധന ചെയ്തു കൊണ്ട് സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട് പറഞ്ഞു.

അമേരിക്കന്‍ താല്‍പര്യങ്ങള്‍ മാത്രം മുന്‍നിര്‍ത്തി ഉള്ള പദ്ധതികളാണ് ഒബാമ മുന്നോട്ട് വെയ്ക്കുന്നത്. അമേരിക്കന്‍ വാണിജ്യ കാര്‍ഷിക ഭീമന്മാര്‍ക്ക് ഇന്ത്യന്‍ വിപണി തുറന്നു കൊടുക്കുവാനുള്ള നീക്കം നമ്മുടെ ചെറുകിട വ്യവസായങ്ങളെ തകര്‍ക്കും എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭോപ്പാല്‍ വാതക ദുരന്തത്തിന് കാരണക്കാരായ അമേരിക്കയിലെ യൂണിയന്‍ കാര്‍ബൈഡ്‌ കമ്പനിയുടെ അന്നത്തെ ചെയര്‍മാന്‍ വാറന്‍ ആന്ഡേഴ്സനെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിനു മുന്നില്‍ എത്തിക്കാനുള്ള സമ്മര്‍ദ്ദം ഈ സന്ദര്‍ശന വേളയില്‍ ഇന്ത്യ ഒബാമയുടെ മേല്‍ ചെലുത്തണം എന്നും കാരാട്ട് ആവശ്യപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

98 of 1031020979899»|

« Previous Page« Previous « മിസ്. സൗത്ത് ഇന്ത്യ പട്ടം ശുഭ ഫുത്തേല യ്ക്ക്
Next »Next Page » ജസ്റ്റിസ്‌ സൌമിത്ര സെന്‍ കുറ്റക്കാരന്‍ »



  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു
  • തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം
  • ജീവനാംശത്തിനായി ക്രിമിനൽ കേസ് നൽകാം : സുപ്രീം കോടതി
  • ഭീകരാക്രമണം : വീരമൃത്യു വരിച്ച അഞ്ച് സൈനികരുടെ വിവരങ്ങള്‍ കരസേന പുറത്തു വിട്ടു
  • മുലപ്പാലിന്‍റെ വാണിജ്യ വൽക്കരണം : മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ അഥോറിറ്റി
  • കേരളത്തിലും തമിഴ്‌ നാട്ടിലും ബി. ജെ. പി. എക്കൗണ്ട് തുറക്കും : അമിത് ഷാ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine