- ന്യൂസ് ഡെസ്ക്
വായിക്കുക: അഴിമതി, ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം, കുറ്റകൃത്യം, പ്രതിഷേധം, വിവാദം
- ലിജി അരുണ്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, പ്രതിഷേധം, വിവാദം
ഡല്‍ഹി:യുപിഎയുടെ രാഷ്‌ട്രപതി സ്‌ഥാനാര്‍ത്ഥിയായി പ്രണബ് മുഖര്‍ജിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. മമതാ ബാനര്‍ജിയുടെ ശക്‌തമായ എതിര്‍പ്പ് നിലനില്‍ക്കെയാണ് ഇന്ന് നാല് മണിക്ക് ചേര്‍ന്ന യുപിഎ യോഗത്തില്‍ അദ്ധ്യക്ഷ സോണിയാ ഗാന്ധി സ്‌ഥാനാര്‍ത്ഥിയായി പ്രണബ് മുഖര്‍ജിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എതിര്‍പ്പുകള്‍ക്കിടയിലും യുപിഎ യോഗത്തിലുണ്ടായ സമവായത്തിന്റെ അടിസ്‌ഥാനത്തിലാണ് ഈ തീരുമാനം എന്നറിയുന്നു. രാഷ്‌ട്രപതി സ്‌ഥാനാര്‍ത്ഥിയാകുന്നതിന്റെ ഭാഗമായി പ്രണബ് മുഖര്‍ജി ഈ മാസം 24 ന് കേന്ദ്ര മന്ത്രി സ്‌ഥാനം രാജിവെക്കുകയും 25 ന് പത്രിക സമര്‍പ്പിക്കുകയും ചെയ്യും. സമാജ് വാദി പാര്‍ട്ടി, ബി. എസ്. പി, ഇടതു പാര്‍ട്ടികള്‍ എന്നിവരുടെ പിന്തുണയും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്. ജയലളിതയുടെ പിന്തുണയോടെ പി. എ. സാംഗ്മയും മല്‍സരിക്കുമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകന്നതോടെ ശക്തമായ ഒരു മല്‍സരം ഉണ്ടാകുമെന്ന് ഉറപ്പായി. ബി ജെ പി ഇതുവരെ തങ്ങളുടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല മുന്‍ രാഷ്‌ട്രപതി അബ്ദുല്‍ കലാമിനെ പരിഗണിക്കുന്നുണ്ട് എങ്കിലും കാര്യമായ പിന്തുണ കിട്ടിയിട്ടില്ല. അതേസമയം തന്റെ സ്ഥാനാര്‍ഥിത്വത്തെ പറ്റി ഉചിതമായ സമയത്ത് പ്രതികരിക്കുമെന്നാണ് അബ്‌ദുള്‍ കലാം പറഞ്ഞിരിക്കുന്നത്.
- ന്യൂസ് ഡെസ്ക്
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍
ഹൈദരാബാദ്: ആന്ധ്ര പ്രദേശില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു കനത്ത ആഘാതം ഏല്‍പ്പിച്ചു കൊണ്ട് വൈ. എസ്. ആര്‍ കോണ്‍ഗ്രസിനു തിളക്കമാര്‍ന്ന വിജയം നേടി. ആന്ധ്രയിലെ 18 സീറ്റുകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 15 സീറ്റുകളിലാണ് തിരിച്ചടിയേറ്റു. വൈ. എസ്. ആര്‍ കോണ്‍ഗ്രസ് 15 സീറ്റുകളിലും വിജയം നേടി. രണ്ടെണ്ണം കോണ്‍ഗ്രസും ഒരു സീറ്റ് തെലങ്കാന രാഷ്ര്ടീയ സമിതിയും പിടിച്ചെടുത്തു. ഇതില്‍ 16 സിറ്റിംഗ് സീറ്റുകളാണ് വൈ. എസ്. ആര്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തത്. നെല്ലൂര്‍ ലോക്സഭാ സീറ്റില്‍ വൈ. എസ്. ആര്‍ കോണ്‍ഗ്രസിലെ മേഘാപതി രാജ്മോഹന്‍ റെഡ്ഡി 52,000 ത്തിന്റെ വന്‍ ഭൂരിപക്ഷം നേടി. ഇതോടെ 294 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന്റെ അംഗബലം 154 ആയി കുറഞ്ഞു.
- ന്യൂസ് ഡെസ്ക്
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍
കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭയിലെ ദസ്പൂര്‍, ബംഗൂര എന്നീ രണ്ട് നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് സിറ്റിംഗ് സീറ്റുകള്‍ നില നിര്‍ത്തി. ഈ മണ്ഡലങ്ങളില്‍ എംഎല്‍എമാരുടെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ബംഗൂരയില്‍ നിന്നും മിനാതി മിശ്രയും ദസ്പൂരില്‍ നിന്നും മമത ബുനിയയുമാണ് വിജയിച്ചത്.
- ന്യൂസ് ഡെസ്ക്
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍