- ഫൈസല്‍ ബാവ
വായിക്കുക: ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം
ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനത്തേക്കുളള തെരഞ്ഞെടുപ്പില്‍ ബി. ജെ. പി സാങ്മയെ പിന്തുണക്കാന്‍ തീരുമാനിച്ചു. പിന്തുണ മല്‍സരത്തില്‍ നിന്നും പിന്മാറാന്‍ ആവശ്യപെട്ട് എന്‍. സി. പി. രംഗത്ത് വന്നിരുന്നു. എന്നാല്‍ എന്‍. സി. പിയില്‍ നിന്നും രാജിവെച്ച് രാഷ്ട്രപതി സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ തന്നെയായിരുന്നു സാങ്മയുടെ തീരുമാനം. എന്‍. ഡി. എയില്‍ സമവായം ഉണ്ടാകാത്തതാണ് സാങ്മയെ ബി. ജെ. പിക്ക് പിന്തുണക്കേണ്ടി വന്നത്. ഇന്നലെ ചേര്‍ന്ന ബി. ജെ. പി. നേതൃയോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായതെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് വാര്‍ത്താ ലേഖകരോട് വ്യക്തമാക്കി. എന്നാല്‍ എന്‍. ഡി. എ. സഖ്യകക്ഷികളായ ശിവസേന ജെ. ഡി. യു കക്ഷികള്‍ പിന്തുണക്കില്ലെന്നാണ് സൂചന
- ന്യൂസ് ഡെസ്ക്
വായിക്കുക: ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍
ന്യുഡല്‍ഹി : ആരോഗ്യമേഖലയിലെ തെറ്റായ പ്രവണതകളെ ‘സത്യമേവ ജയതേ’ എന്ന തന്റെ ടെലിവിഷന്‍ പരിപാടിയിലൂടെ തുറന്നുകാട്ടിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ബോളിവുഡ് നടന്‍ അമീര്‍ ഖാന്‍ പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരായി. ചാനലില്‍ മെയ് 27ന് സംപ്രേക്ഷണം ചെയ്‌ത ‘സത്യമേവ ജയതേ’ എന്ന പരിപാടിയില്‍ ചില ഡോക്‌ടര്‍മാര്‍ സാമ്പത്തിക നേട്ടത്തിനായി മെഡിക്കല്‍ എത്തിക്‌സ് മറികടന്ന് പ്രവര്‍ത്തിക്കുന്നുവെന്നും, നിസാര മരുന്നുകൊണ്ട് സുഖപ്പെടുന്ന അസുഖങ്ങള്‍ക്ക് പോലും ശസത്രക്രിയ നടത്തുന്നുവെന്നും അമീര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അമീറിന്റെ പ്രസ്‌താവനയ്‌ക്കെതിരെ രംഗത്തെത്തിയ ഡോക്‌ടര്‍മാരുടെ സംഘടനകള്‍, പ്രസ്‌താവന പിന്‍വലിച്ച് മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് പാര്‍ലമെന്റിന്റെ വാണിജ്യകാര്യ സ്‌റ്റാന്റിംഗ് കമ്മിറ്റി തലവനും ബി. ജെ. പി. രാജ്യസഭാ എം.പിയുമായ ശാന്തകുമാര്‍ ആണ് അമീറിനോട് സമിതിക്കു മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ മാപ്പുപറയില്ലെന്നും അസോസിയേഷന് നിയമ നടപടി സ്വീകരിക്കാമെന്നും അമീര്‍ വ്യക്‌തമാക്കി.
‘സത്യമേവ ജയതേ’യിലൂടെ അമീര്‍ഖാന്‍ നേരത്തെ അവതരിപ്പിച്ചത് ചെയ്ത പരിപാടികള്‍ സാമൂഹ്യ തിന്മകളായ പെണ്‍ഭ്രൂണഹത്യ, കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുക, ഗാര്‍ഹിക പീഡനം എന്നിവയ്‌ക്കെതിരെയായിരുന്നു. പതിവ് റിയാലിറ്റിഷോയില്‍ നിന്നും വ്യത്യസ്തമായി അമീര്‍ അവതരിപ്പിക്കുന്ന ‘സത്യമേവ ജയതേ’ ഇതിനകം തന്നെ ഏറെ ജന ശ്രദ്ധ നേടിക്കഴിഞ്ഞു. പ്രചാരണവുമായി രംഗത്തെത്തിയിരുന്നു. കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമം പാര്‍ലമെന്റ് പാസ്സാക്കിയതും. രാജസ്ഥാനില്‍ പെണ്‍ഭ്രൂണഹത്യ തടയാന്‍ അതിവേഗ കോടതികള്‍ സ്‌ഥാപിച്ചതും അമീറിന്റെ ഈ ഷോ കഴിഞ്ഞതിനു ശേഷമാണ്.
- ന്യൂസ് ഡെസ്ക്
വായിക്കുക: ആരോഗ്യം, ഇന്ത്യന്‍ രാഷ്ട്രീയം, പ്രതിഷേധം, വിവാദം
ന്യൂഡല്‍ഹി : മതേതര പ്രതിച്‌ഛായയുള്ള ആളാകണം എന്‍. ഡി. എയുടെ പ്രധാനമന്ത്രി സ്‌ഥാനാര്‍ഥിയെന്ന ജെ. ഡി. യു. നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്റെ പ്രസ്‌താവന എന്‍. ഡി. എ. യില്‍ പുതിയ കലഹത്തിലേക്കും പരസ്പരം പഴിചാരുന്നതിലേക്കും എത്തി നില്‍ക്കുന്നു. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്‌ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്നതിനെച്ചൊല്ലി നിധീഷ് കുമാര്‍ നടത്തിയ പ്രസ്താവനയാണ് ബി. ജെ. പിയും സഖ്യകക്ഷിയായ ജെ. ഡി. യു. വൂം തമ്മില്‍ രൂക്ഷമായ അഭിപ്രായ വ്യതാസത്തില്‍ എത്തി നില്‍ക്കുന്നത്. മോഡിയെ പിന്തുണച്ചു കൊണ്ട് ആര്‍. എസ്. എസ്. രംഗത്ത് വരുകയും അടുത്ത ഇന്ത്യന്‍ പ്രധാനമന്ത്രി ഹിന്ദുവായിരിക്കണം എന്ന തീവ്ര ഹിന്ദുത്വ നിലപാട് സ്വീകരിക്കുകയും ചെയ്തതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. മോഡിയെ ഉയര്‍ത്തിക്കാട്ടിയാല്‍ എന്‍. ഡി. എ സഖ്യം വിടുമെന്ന സൂചന നല്‍കി ജെ. ഡി. യു. നേതാവ് ശിവാനന്ദ് തിവാരി രംഗത്തെത്തിയതു. ഗുജറാത്ത് കലാപത്തിനു ശേഷം മോഡിയെ പുറത്താക്കാന്‍ അന്നു പ്രധാനമന്ത്രിയായിരുന്ന എ. ബി. വാജ്‌പേയി ആഗ്രഹിച്ചിരുന്നുവെന്നു വെളിപ്പെടുത്തി നിതീഷ് കുമാര്‍ പറഞ്ഞതോടെ ഇരു കക്ഷികളും കൂടുതല്‍ അകന്നു.
- ന്യൂസ് ഡെസ്ക്
വായിക്കുക: ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, തീവ്രവാദം
- ന്യൂസ് ഡെസ്ക്
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, വിവാദം