നിതീഷ് ‌- മോഡി തര്‍ക്കം രൂക്ഷം എന്‍.ഡി.എ. പിളര്‍പ്പിലേക്ക്

June 21st, 2012

nitish_modi_bjp_nda-epathram

ന്യൂഡല്‍ഹി : മതേതര പ്രതിച്‌ഛായയുള്ള ആളാകണം എന്‍. ഡി. എയുടെ പ്രധാനമന്ത്രി സ്‌ഥാനാര്‍ഥിയെന്ന ജെ. ഡി. യു. നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ്‌ കുമാറിന്റെ പ്രസ്‌താവന എന്‍. ഡി. എ. യില്‍ പുതിയ കലഹത്തിലേക്കും പരസ്പരം പഴിചാരുന്നതിലേക്കും എത്തി നില്‍ക്കുന്നു.  ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്‌ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്നതിനെച്ചൊല്ലി നിധീഷ്‌ കുമാര്‍ നടത്തിയ പ്രസ്താവനയാണ് ബി. ജെ. പിയും സഖ്യകക്ഷിയായ ജെ. ഡി. യു. വൂം തമ്മില്‍ രൂക്ഷമായ അഭിപ്രായ വ്യതാസത്തില്‍ എത്തി നില്‍ക്കുന്നത്‌. മോഡിയെ പിന്തുണച്ചു കൊണ്ട് ആര്‍. എസ്. എസ്. രംഗത്ത് വരുകയും അടുത്ത ഇന്ത്യന്‍ പ്രധാനമന്ത്രി ഹിന്ദുവായിരിക്കണം എന്ന തീവ്ര ഹിന്ദുത്വ നിലപാട്‌ സ്വീകരിക്കുകയും ചെയ്തതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. മോഡിയെ ഉയര്‍ത്തിക്കാട്ടിയാല്‍ എന്‍. ഡി. എ സഖ്യം വിടുമെന്ന സൂചന നല്‍കി ജെ. ഡി. യു. നേതാവ്‌ ശിവാനന്ദ്‌ തിവാരി രംഗത്തെത്തിയതു. ഗുജറാത്ത്‌ കലാപത്തിനു ശേഷം മോഡിയെ പുറത്താക്കാന്‍ അന്നു പ്രധാനമന്ത്രിയായിരുന്ന എ. ബി. വാജ്‌പേയി ആഗ്രഹിച്ചിരുന്നുവെന്നു വെളിപ്പെടുത്തി നിതീഷ്‌ കുമാര്‍ പറഞ്ഞതോടെ ഇരു കക്ഷികളും കൂടുതല്‍ അകന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പി. എ. സാങ്മ എന്‍. സി. പി. യില്‍നിന്നും രാജിവെച്ചു

June 20th, 2012
p a sangma-epathram
ന്യൂ ഡല്‍ഹി : രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മുന്നോട്ടു വച്ച കാല്‍ പിന്നോട്ടെടുക്കില്ല എന്ന ഉറച്ച നിലപാടെടുത്ത  മുന്‍ ലോക്സഭാ സ്പീക്കന്‍ പി. എ. സാങ്മ എന്‍. സി. പി. യില്‍നിന്നും രാജിവെച്ചു. മത്സരിക്കാനുള്ള തീരുമാനത്തില് എന്‍. സി. പിയുടെ പിന്തുണ ലഭിക്കാത്ത സാഹചര്യത്തിലാണ് രാജി. മത്സര രംഗത്ത്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ സാങ്മയെ പുറത്താക്കുമെന്ന് എന്‍. സി. പി. നേരത്തെ വ്യക്തമാക്കിയിരുന്നു. എന്‍. ഡി. എ. ഘടകകക്ഷിയായ ജനതാ പാര്‍ട്ടിയുടെ അധ്യക്ഷന്‍ സുബ്രഹ്മണ്യന്‍ സ്വാമിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് സാങ്മ രാജി പ്രഖ്യാപനം വന്നത്. ബി. ജെ. പിയുടെ പിന്തുണയും ഇദ്ദേഹത്തിനു തന്നെ ലഭിക്കുമെന്നാണ് സൂചന. എന്നാല്‍ എന്‍. ഡി. എ. ഘടക കക്ഷിയായ ശിവസേന പ്രണബ് മുഖര്‍ജിക്ക് പിന്തുണ പ്രഖ്യാപിച്ചത് എന്‍. ഡി. എ യില്‍ തര്‍ക്കം തുടരുന്നു എന്നതിന് തെളിവാണ്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

എ. കെ. ആന്റണിയുടെ ഭാര്യ വരച്ച ചിത്രങ്ങള്‍ക്ക് 28 കോടി

June 19th, 2012

elizabeth antony-epathram

ന്യൂഡല്‍ഹി: എയര്‍ അതോറിട്ടി ഓഫ് ഇന്ത്യ(എ. എ. ഐ.) വാങ്ങിയ ചിത്രങ്ങള്‍ വിവാദത്തില്‍.  28 കോടി രൂപ കൊടുത്ത്‌ പ്രതിരോധ മന്ത്രി എ. കെ. ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണി വരച്ച ചിത്രങ്ങളാണ്  എ. എ. ഐ വാങ്ങിയത്. ഇത്രയും വില നല്‍കി വാങ്ങിയത്‌ എന്തിനാണ് എന്നതാണ് വിവാദമായിരിക്കുന്നത്. അതേസമയം ചിത്രത്തിന് എത്ര രൂപ നല്‍കിയെന്ന് ഔദ്യോഗികമായി അറിയിക്കാന്‍ എ. എ. ഐ. തയ്യാറായിട്ടില്ല. എത്ര വില ലഭിച്ചെന്ന് എലിസബത്ത് ആന്റണിയും വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ വെറും എട്ട് ചിത്രങ്ങള്‍ സ്വന്തമാക്കാന്‍ ഇത്രയും പണം എ. എ. ഐ. ചെലവഴിച്ചത് വന്‍ വിവാദമാകുന്നു. എത്ര പണം കൈപറ്റി എന്ന് വെളിപ്പെടുത്തിയില്ല എങ്കിലും നവോത്ഥാന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന സംഘടനയിലൂടെ നിര്‍ധനരായ കാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്കായി, ചിത്രത്തിന് ലഭിച്ച പണം ചെലവഴിക്കുമെന്ന് എലിസബത്ത് ആന്റണി പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഹസാരെക്കെതിരെ ബി. ജെ. പിയും

June 19th, 2012
Mukhtar-Abbas-Naqvi-epathram
ന്യൂഡല്‍ഹി: ഹസാരെ സംഘം ഭരണഘടനാതീതമായ അധികാര സ്‌ഥാപനമാകാന്‍ ശ്രമിക്കരുതെന്ന്‌ പാര്‍ട്ടി വൈസ്‌ പ്രസിഡന്റ്‌ മുഖ്‌താര്‍ അബ്ബാസ്‌ നഖ്‌വി മുന്നറിയിപ്പു നല്‍കി. യു. പി. എയുടെ രാഷ്‌ട്രപതി സ്‌ഥാനാര്‍ഥി പ്രണബ്‌ മുഖര്‍ജിയുടെ അഴിമതി അന്വേഷിക്കണം എന്നാവശ്യപെട്ടു  രംഗത്തുവന്ന അണ്ണാ ഹസാരെ സംഘത്തിനു നേരെ  ബി. ജെ. പി രൂക്ഷവിമര്‍ശനം നടത്തി. രാഷ്‌ട്രപതി സ്‌ഥാനത്തേക്കു മത്സരിക്കുന്നതിനു മുമ്പ്‌ പ്രണബിനെതിരേ തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങളില്‍ സ്വതന്ത്രാന്വേഷണം നടത്തണമെന്ന ഹസാരെ സംഘത്തിന്റെ ആവശ്യമാണ്‌ ബി. ജെ. പിയുടെ പ്രതികരണത്തിനാധാരം. തങ്ങള്‍ പ്രണബിനെ പിന്തുണയ്‌ക്കുകയോ എതിര്‍ക്കുകയോ ചെയ്യുന്നില്ലെങ്കിലും പരാതികള്‍ അന്വേഷിക്കാനും നടപടിയെടുക്കാനും രാജ്യത്ത്‌ നിയമവും ഭരണഘടനാ സംവിധാനവുമുണ്ട് അതിനു മുകളില്‍ കയറി നിന്ന് പ്രവര്‍ത്തിക്കാന്‍ ആരെയും അനുവദിക്കില്ല ‌- നഖ്‌വി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും പ്രണബ്‌ മുഖര്‍ജിയുമുള്‍പ്പെടെ 13 കേന്ദ്രമന്ത്രിമാര്‍ക്കെതിരേ ഹസാരെ സംഘം അഴിമതിയാരോപണം ഉന്നയിച്ചിരുന്ന പശ്ചാതലത്തിലാണ് നഖ്‌വിയുടെ ഈ പ്രസ്താവന.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

തൃണമൂല്‍ യു. പി. എ. സഖ്യം വിടുന്നു

June 19th, 2012
mamta banerji-epathram
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് യു. പി. എ. സഖ്യം വിടാന്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്.  രാഷ്ട്രപതി തെരഞ്ഞെടുപ്പ് വിഷയത്തില്‍ കോണ്‍ഗ്രസുമായി ഉടക്കിയതാണ് ഈ ഭിന്നിപ്പിനു കാരണം എന്നറിയുന്നു.  തൃണമൂല്‍ കോണ്‍ഗ്രസ് നിര്‍ദേശിച്ച എ. പി. ജെ. അബ്ദുല്‍ കലാമിനെ പിന്തുണക്കില്ലെന്ന് കോണ്‍ഗ്രസ്‌ തീരുമാനമെടുത്തതാണ് മമതയെ ചൊടിപ്പിച്ചത്. സഖ്യം വിടാന് മന്ത്രിമാര്‍ ‍ മാനസികമായി തയാറെടുത്തതായാണ് അറിഞ്ഞത്. എന്നാല്‍ അന്തിമ തീരുമാനം മമതക്ക് വിട്ടുകൊടുത്തിരിക്കുകയാണ് എന്ന് ലോക്സഭയിലെ തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സുദീപ് ബന്ദോപാധ്യായ പറഞ്ഞു. അതേസമയം, എ.  പി.ജെ. അബ്ദുല്‍ കലാം മത്സരത്തിനില്ലെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുതിയ തീരുമാനം പാര്‍ട്ടി അധ്യക്ഷ മമത ബാനര്‍ജി കൈക്കൊള്ളുമെന്ന് പാര്‍ട്ടി രാജ്യസഭാ അംഗം കുനാല്‍ ഘോഷ് പറഞ്ഞു. പി. എ. സാങ്മയെ പിന്തുണക്കുമോയെന്ന ചോദ്യത്തിന് ഇക്കാര്യത്തിലും മമത തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കേരളത്തില്‍ ജനിതകമാറ്റം വരുത്തിയ നെല്‍ക്യഷിയ്ക്ക് അനുമതി
Next »Next Page » ഹസാരെക്കെതിരെ ബി. ജെ. പിയും »



  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine