പാട്‌ന: ഇത്തവണ ബിഹാറില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ താന്‍ സി. പി. ഐ ജനറല്‍ സെക്രട്ടറി സ്ഥാനമൊഴിയുമെന്ന് എ. ബി. ബര്‍ദന്‍. പാര്‍ട്ടിയുടെ ഭരണഘടന പ്രകാരം ഇനിയും തുടരാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പാട്‌നയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ്സിനോട് അനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിലെ സി. പി. ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന സി. കെ ചന്ദ്രപ്പന്റെ നിര്യാണത്തെ തുടര്‍ന്ന് പുതിയ സെക്രട്ടറിയെ ഏപ്രില്‍ 9 ന് ചേരുന്ന സംസ്ഥാന കൌണ്‍സില്‍ യോഗം തീരുമാനിക്കുമെന്നും ബര്‍ദന്‍ അറിയിച്ചു.