ഹസാരെയുടെ വാഹനത്തിനുനേരെ കല്ലേറ്

May 17th, 2012

anna-hazare-fasting-epathram

മുംബൈ: നാഗ്പൂരിലെ ചിട്ണീസ് പാര്‍ക്കില്‍ പൊതുയോഗത്തിന് പങ്കെടുക്കാന്‍ എത്തിയ അണ്ണാ ഹസാരെയുടെ വാഹനത്തിന് നേരെ കല്ലേറ്. കല്ലേറില്‍ വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ന്നു. ഹസാരെ സുരക്ഷിതനാണെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ആരാണ് ആക്രമണം നടത്തിയതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പോലിസ്‌ അന്വേഷണം ആരംഭിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നടി രേഖ ഇനി രാജ്യസഭാംഗം

May 16th, 2012

rekha-epathram

ദില്ലി: ബോളിവുഡ്‌ നടി രേഖ രാജ്യസഭാംഗമായി സത്യ പ്രതിജ്ഞ ചെയ്‌തു. ഉപരാഷ്ട്രപതി ഹമീദ്‌ അന്‍സാരി മുന്‍പാകെയാണ്‌ രേഖ സത്യപ്രതിജ്ഞ ചെയ്‌തത്‌. എണ്‍പതുകളില്‍ ഹിന്ദി ചലച്ചിത്ര ലോകത്തെ പ്രമുഖ നായികാ നടിയായിരുന്നു രേഖ. രേഖയ്ക്ക് ഇപ്പോള്‍ 57 വയസ്സാണ്. കേന്ദ്ര സര്‍ക്കാരാണ് ബോളിവുഡ് നടി രേഖയേയും ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെയും രാജ്യസഭാംഗമായി നാമനിര്‍ദ്ദേശം ചെയ്തത്. ബുധനാഴ്‌ച സച്ചിന്റെ സത്യപ്രതിജ്ഞ ചെയ്തു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

2ജി സ്‌പെക്ട്രം അഴിമതി എ. രാജയ്ക്ക് ജാമ്യം ലഭിച്ചു

May 15th, 2012

a-raja-epathram
ന്യൂഡല്‍ഹി: 2ജി സ്‌പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ കുടുങ്ങി കഴിഞ്ഞ 15 മാസമായി ജയിലില്‍ കഴിയുന്ന മുന്‍ ടെലികോം മന്ത്രി എ. രാജയ്ക്ക് സി. ബി. ഐ. പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. 20 ലക്ഷം രൂപയുടെ ബോണ്ടിനും തുല്യ തുകക്കുള്ള മറ്റ് രണ്ട് ജാമ്യത്തിലുമാണ് രാജയ്ക്ക് പുറത്തേക്ക് ഇറങ്ങാന്‍ സാധിച്ചത്. എന്നാല്‍ കോടതിയുടെ അനുമതിയില്ലാതെ തമിഴ്‌നാട് സന്ദര്‍ശിയ്ക്കരുതെന്ന കര്‍ശന വ്യവസ്ഥയും ജഡ്ജി ഒ. പി. സെയ്‌നി ജാമ്യവ്യവസ്ഥയില്‍ പറയുന്നു. ഇതോടൊപ്പം ടെലികോം ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഓഫീസ് സന്ദര്‍ശിക്കുകയോ കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുകയോ ചെയ്യരുതെന്ന് കോടതി കര്‍ശനമായി പറഞ്ഞു. ടു. ജി. സ്‌പെക്ട്രം ലൈസന്‍സ് അനുവദിച്ചതില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ച്‌ 2011 ഫെബ്രുവരി 2 നാണ് രാജ അറസ്റ്റിലായത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

യെദിയൂരപ്പയ്ക്കൊപ്പമുള്ള 7 മന്ത്രിമാര്‍ രാജിഭീഷണി മുഴക്കി

May 13th, 2012

yeddyurappa-epathram

ബാംഗ്ലൂര്‍: കര്‍ണാടക നിയമസഭയില്‍ വീണ്ടും രാജി ഭീഷണി മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയെ പിന്തുണക്കുന്ന ഏഴു മന്ത്രിമാര്‍ രാജി ഭീഷണി മുഴക്കി. അഴിമതിക്കേസില്‍ സി.ബി.ഐ. അന്വേഷണം യെദിയൂരപ്പക്കെതിരെയുള്ള അന്വേഷണത്തെ പ്രതിരോധിക്കുനാണ് ഇതെന്ന് സൂചന. അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ശോഭ കരന്തലജെ, വി.സോമണ്ണ, എം.വി.രേണുകാചാര്യ, ഉമേഷ് കാത്തി, ബസവരാജ് ബൊമ്മൈ, മുരുകേഷ് നിരാണി, സി.എം.ഉദാസി എന്നീ ഏഴ് മന്ത്രിമാരാണ് രാജിഭീഷണി മുഴക്കിയത്. ഇവരോടൊപ്പം ആറു എം. എല്‍. എ മാരും ഉണ്ട്. ഇവര്‍ ശനിയാഴ്ച രാത്രിയോടെ രാജിവെക്കുമെന്നും സൂചനയുണ്ട്. അനധികൃത ഖനനഇടപാടില്‍ യെദിയൂരപ്പ യ്‌ക്കെതിരെ അന്വേഷണം തുടരാമെന്ന സുപ്രീംകോടതി ഉത്തരവ് വന്നതിന്റെ പിറ്റേന്നാണ് കര്‍ണാടക മന്ത്രിസഭയില്‍ രാജി ഭീഷണി മുഴക്കി പുതിയ പ്രതിസന്ധിക്ക് തുടക്കമിട്ടത്‌. മുഖ്യമന്ത്രി സദാനന്ദ ഗൗഡ ഈ വിഷയത്തില്‍ യെദിയൂരപ്പയെ അനുകൂലിച്ചില്ല എന്നതാണ് രാജിഭീഷണിയുടെ പ്രധാന കാരണം എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കച്ചവട മുറപ്പിക്കാന്‍ ഹിലരി ബംഗാളില്‍ എത്തി.

May 7th, 2012

hillary-clinton-epathram

കോല്‍ക്കത്ത: ചില്ലറ വ്യാപാര രംഗത്ത്‌ നേരിട്ടുള്ള വിദേശ നിക്ഷേപം ഇറക്കുക എന്ന ലക്ഷ്യത്തോടെ പശ്ചിമ ബംഗാള്‍ സന്ദര്‍ശിച്ച യു. എസ്. സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റന് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഹൃദ്യമായ സ്വീകരണം. കവി രവീന്ദ്രനാഥ ടാഗോറിന്റെ കൃതികളായ ഗീതാഞ്ജലിയും ഗീതാബിദനും സ്വാമി വിവേകാനന്ദന്‍ കൃതികള്‍ ഒപ്പം ശാന്തിനികേതനില്‍ നിന്ന് കൊണ്ടുവന്ന സ്കാര്‍ഫ് എന്നിവ അടങ്ങിയ വൈവിധ്യമാര്‍ന്ന സമ്മാനങ്ങളാണ് ഹിലരി ക്ലിന്റന് മമത ബാനര്‍ജി നല്‍കിയത്‌. ബംഗാളില്‍ നിക്ഷേപങ്ങള്‍ നടത്താന്‍ അമേരിക്ക തയാറാണെന്ന് ഹിലരി അറിയിച്ചിട്ടുണ്ട് എന്നാല്‍ ചില്ലറ വ്യാപാരരംഗത്ത് നേരിട്ടുളള വിദേശ നിക്ഷേപം എന്ന വിഷയം ചര്‍ച്ച ചെയ്തില്ല എന്നാണ് മമത പറഞ്ഞത്‌.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

Comments Off on കച്ചവട മുറപ്പിക്കാന്‍ ഹിലരി ബംഗാളില്‍ എത്തി.


« Previous Page« Previous « രാഷ്‌ട്രപതി സ്‌ഥാനാര്‍ഥിയെ തീരുമാനിച്ചില്ലെന്ന്‌ സോണിയ
Next »Next Page » എയർ ഇന്ത്യ പൈലറ്റുമാർക്ക് എതിരെ കോടതിയെ സമീപിച്ചേക്കും »



  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine