ന്യൂഡല്‍ഹി:കോണ്‍ഗ്രസ് രാഷ്ട്രപതി സ്ഥാനത്തേക്ക് ധനമന്ത്രി പ്രണബ് മുഖര്‍ജി പരിഗണിക്കാന്‍ സാദ്ധ്യത. ഇക്കാര്യത്തില്‍ ഡി.എം.കെയുടെ പിന്തുണ തേടി പ്രതിരോധ മന്ത്രി ആന്റണി ഡി.എം.കെ. പ്രസിഡന്റ് കരുണാനിധിയെ ചെന്നൈയില്‍ ചെന്നുകണ്ട് ചര്‍ച്ച നടത്തി.
ന്യൂഡല്‍ഹി:കോണ്‍ഗ്രസ് രാഷ്ട്രപതി സ്ഥാനത്തേക്ക് ധനമന്ത്രി പ്രണബ് മുഖര്‍ജി പരിഗണിക്കാന്‍ സാദ്ധ്യത. ഇക്കാര്യത്തില്‍ ഡി.എം.കെയുടെ പിന്തുണ തേടി പ്രതിരോധ മന്ത്രി ആന്റണി ഡി.എം.കെ. പ്രസിഡന്റ് കരുണാനിധിയെ ചെന്നൈയില്‍ ചെന്നുകണ്ട് ചര്‍ച്ച നടത്തി.
- ന്യൂസ് ഡെസ്ക്
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍
ന്യൂഡല്‍ഹി : ക്രിക്കറ്റ് ഇതിഹാസം സച്ചിനെ രാജ്യസഭയിലേക്ക് പരിഗണിച്ചതിന് പിന്നാലെ ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലിക്കും രാജ്യസഭാംഗത്വം നല്‍കണമെന്ന് ആവശ്യപ്പെട്ട് സി. പി. ഐ. രംഗത്ത് വന്നു.
ഗാംഗുലിക്ക് വളരെ നേരത്തെ തന്നെ രാജ്യസഭാംഗത്വം നല്‍കേണ്ടതായിരുന്നു എന്ന് സിപിഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്‌ത രാജ്യസഭയില്‍ പറഞ്ഞു. സച്ചിന്‍, ബോളിവുഡ് നടി രേഖ, പ്രമുഖ വനിതാ വ്യവസായി അനു ആഗ എന്നിവരെയാണ് രാഷ്‌ട്രപതി കഴിഞ്ഞ ദിവസം രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തിരുന്നു.
- ന്യൂസ് ഡെസ്ക്
വായിക്കുക: ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം, ക്രിക്കറ്റ്
ന്യൂഡല്‍ഹി: വിവാദമായ തെഹല്‍ക അഴിമതി ക്കേസില്‍ ബി. ജെ. പി. മുന്‍ അധ്യക്ഷന്‍ ബംഗാരു ലക്ഷ്‌മണ്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഏഴ് വര്‍ഷം വരെ തടവു ശിക്ഷ ലഭിച്ചേക്കുമെന്നാണ് സൂചന. ശിക്ഷ ശനിയാഴ്ച പ്രഖ്യാപിക്കും. ലക്ഷ്‌മണിനെ അറസ്റ്റ് ചെയ്തു റിമാന്‍ഡ് ചെയ്തിട്ടുണ്ട്. 2001-ലാണ് ഏവരെയും ഞെട്ടിച്ചു കൊണ്ട് തെഹെല്ക്ക ഒളി ക്യാമറ വെച്ച് ഷൂട്ട് ചെയ്ത ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. യു. കെ. ആസ്‌ഥാനമായ ആയുധ കമ്പനിയുടെ ഏജന്റുമാര്‍ ചമഞ്ഞ് എത്തിയ തെഹല്‍ഹ ചാനലിന്റെ പ്രതിനിധികളില്‍ നിന്ന് ലക്ഷ്‌മണ്‍ കൈക്കൂലി വാങ്ങുന്ന ദൃശ്യത്തില്‍ ആയുധ ഇടപാടിന് അനുകൂല നിലപാട് സ്വീകരിക്കാമെന്ന് ലക്ഷ്‌മണ്‍ ഇവര്‍ക്കു വാഗ്‌ദാനം നല്‍കുന്നുണ്ട്.
- ന്യൂസ് ഡെസ്ക്
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയം, കോടതി
ദില്ലി: അടുത്ത രാഷ്ട്രപതി ആരാകണമെന്ന് ആര്‍. ജെ. ഡി. അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ അഭിപ്രായത്തില്‍ വൈസ് പ്രസിഡന്റ് ഹമിദ് അന്‍സാരി. എന്നാല്‍ മുന്‍ പ്രസിഡന്റ് എ. പി. ജെ അബ്ദുല്‍കലാമിന്റെ പേരാണ് ഇപ്പോള്‍ പരിഗണിക്കപ്പെടുന്നവരുടെ ലിസ്റ്റില്‍ ഏറ്റവും മുന്നിലുള്ളത്. കൂടാതെ പ്രതിരോധ മന്ത്രി എ. കെ. ആന്റണി, സാം പെട്രോട എന്നീ പേരുകളും ഉയര്‍ന്നു വരുന്നുണ്ട്. ലാലു പ്രസാദ് യാദവിന്റെ അഭിപ്രായത്തില്‍ ഹമിദ് അന്‍സാരിയാണ് കലാമിനേക്കാളും ഈ പദവിക്ക് യോഗ്യന്‍. എന്നാല്‍ ലാലുവിന്റെ നിര്‍ദ്ദേശത്തിനോട് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ അനുകൂലമായല്ല പ്രതികരിച്ചിട്ടുള്ളത്. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകാന്‍ വിവിധ രീതിയിലുള്ള പ്രചാരണങ്ങളാണ് നടക്കാറുള്ളത്. അന്‍സാരിക്കുവേണ്ടി ലാലു രംഗത്തിറങ്ങിയെന്നു മാത്രം. ആര്. ജെ. ഡി നേതാവിന്റെ അഭിപ്രായം വ്യക്തിപരമാണ്. എന്നാല്‍ സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ്, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പിന്തുണയോടെ അബ്ദുല്‍കലാമിനെ സ്ഥാനാര്‍ത്ഥിയായി മുന്നോട്ടുവെയ്ക്കുന്നതിനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്. ഇടതു പക്ഷ കക്ഷികള്‍ക്കും സ്വീകാര്യനായ വ്യക്തിയാണ് കലാം. രാഷ്ട്രീയക്കാരനായ ഒരാളെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനേക്കാള്‍ നിഷ്പക്ഷ സ്വഭാവമുള്ള ഒരാളെ മുന്നോട്ടു വെയ്ക്കുകയെന്ന തന്ത്രമാണ് കോണ്‍ഗ്രസ് സ്വീകരിക്കാന്‍ പോകുന്നത്. കൂടാതെ യു. പി. എയിലെ പ്രമുഖ ഘടകകക്ഷിയായ എന്‍. സി. പിയും കലാം പ്രസിഡന്റ് ആകണമെന്ന നിലപാട് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. അതോടെ കൂടുതല്‍ സ്വീകാര്യന്‍ അബ്ദുല്‍ കലാം തന്നെയായി മാറിയിരിക്കുകയാണ് ഇപ്പോള്‍. ലാലുവല്ലാതെ മറ്റാരും ഹമീദ് അന്‍സാരിക്ക് വേണ്ടി പരസ്യമായി രംഗത്ത് വന്നിട്ടില്ല.
- ന്യൂസ് ഡെസ്ക്
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ ചേരാന്‍ വിസ്സമ്മതിച്ച യുവതിയെ മാനഭംഗപ്പെടുത്തി. ഇതേ തുടര്‍ന്ന് യുവതി ആത്മഹത്യക്ക് ശ്രമിച്ചു. അക്രമികള്‍ യുവതിയുടെ ബന്ധുക്കളെ മര്‍ദ്ദിക്കുകയും ചെയ്തു. ഈസ്റ്റ് മിഡ്‌നപൂരിനടുത്ത് കന്യാദിഗിരിയില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത് . യുവതിയുടെ മകന്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. സംഭവം പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ ഭരണത്തിനെതിരെ രോഷമുയരുവാന്‍ ഇടയാക്കിയിട്ടുണ്ട്.
- ന്യൂസ് ഡെസ്ക്
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, കുറ്റകൃത്യം, പീഡനം, സ്ത്രീ