ന്യൂഡല്ഹി : കര്ണാടക നിയമസഭക്കകത്ത് മൊബൈല് ഫോണില് അശ്ളീല വീഡിയോ കണ്ട് ജനാധിപത്യത്തെയും ഭരണഘടനയേയും അവഹേളിച്ച മൂന്ന് മന്ത്രിമാരെ ജയിലിലടക്കണമെന്നും മൂന്ന് പേരെയും അസംബ്ളിയില് ഉടന് നിന്ന് പുറത്താക്കണമെന്നും അണ്ണാ ഹസാരെ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ ഭാവി ഇത്തരക്കരുടെ കയ്യില് ഭദ്രമല്ലെന്നും, രാഷ്ട്രീയ പാര്ട്ടികളില് ഇത്തരക്കാര് വര്ദ്ധിച്ചിരിക്കുകയാണ് ഇവര് രാജ്യത്തെ പവിത്രതക്ക് കളങ്കം വരുത്തും എന്നും ഹസാരെ കുറ്റപ്പെടുത്തി. നിയമസഭക്കകത്ത് ഇരുന്ന് മൊബൈല് ഫോണില് അശ്ളീല ദൃശ്യങ്ങള് കണ്ടതായി ആരോപണമുയര്ന്നതിനെ തുടര്ന്ന് ബി. ജെ. പി. മന്ത്രിമാരായ കൃഷ്ണ പലേമര്, ലക്ഷ്മണ് സവാദി, സി. സി. പാട്ടീല് എന്നിവര് രാജി വെച്ചിരുന്നു.