രാം ദേവിനെതിരെ നടപടി ശരിയെന്ന്‌ പുരി ശങ്കരാചാര്യ

June 7th, 2011

ന്യൂഡല്‍ഹി: അഴിമതിക്കെതിരെ നിരാഹാര സമരം നടത്തിയ യോഗാചാര്യ ബാബ രാം ദേവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടി തികച്ചും ശരിയായിരുന്നു എന്ന് പുരി ശങ്കരാചാര്യ അധോക്ഷജനാന്ദ്‌ പറഞ്ഞു. “എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം രാം ദേവാണ്. സര്‍ക്കാരുമായി രഹസ്യ കരാറി ലെത്തിയ വിവരം അദ്ദേഹം അനുയായികളില്‍ നിന്നും മറച്ചു വെച്ചു. കാഷായ വസ്ത്രത്തെ വര്‍ഷങ്ങളായി ദുരുപയോഗം ചെയ്യുന്ന അദ്ദേഹത്തിനെതിരെ രാംലീല മൈതാനിലെ നടപടി അന്യായമല്ല.” ശങ്കരാചാര്യ പറഞ്ഞു.

രാം ദേവിന്റെ മനസ്സില്‍ വാണിജ്യ താല്പര്യങ്ങളാണ് ഉള്ളത്, ഒരു സന്യാസിയുടെ അടിസ്ഥാന തത്വങ്ങള്‍ക്കെതിരായ നടപടികളാണ് യോഗഗുരുവിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. വ്യക്തികള്‍ വാണിജ്യ താല്പര്യങ്ങള്‍ ഉപേക്ഷിക്കണം എങ്കിലേ ഗുരുക്കന്മാരാകൂ. ഗുരുക്കന്മാരും സന്ന്യാസിമാരും സുഖഭോഗങ്ങള്‍ പരിത്യജിച്ച് മറ്റുള്ളവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നവരാണ്. രാം ദേവിനെ ആ കൂട്ടത്തില്‍ പെടുത്താനാവില്ല. വലിയ കൂട്ടക്കുരുതിക്ക് ഉത്തരവാദികളായവരാണ് രാംലീലയിലെ പോലീസ് നടപടിയെ കുറ്റപ്പെടുത്തുന്നത്. ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പോലുള്ളവരാണ് ആരോപണം ഉന്നയിക്കുന്നത്. ആദ്യം അവര്‍ സ്വന്തം ചെയ്തികളെ ക്കുറിച്ച് പരിശോധിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രാജീവ്‌ ഗാന്ധി വധം: എല്‍. ടി. ടി. നേതാവ് ക്ഷമാപണം നടത്തി

May 25th, 2011

ന്യൂഡല്‍ഹി: ഇന്ത്യന്‍ മുന്‍ പ്രധാന മന്ത്രിയായിരുന്ന രാജീവ്‌ ഗാന്ധിയെ വധിച്ചതിന് അക്കാലത്തെ എല്‍. ടി. ടി. യുടെ ട്രഷറര്‍ ആയിരുന്ന കുമാരന്‍ പത്മനാഭന്‍ ഇന്ത്യയോട് മാപ്പ് ചോദിച്ചു. വേലുപ്പിള്ള പ്രഭാകരനും, പൊട്ടു അമ്മനും ചേര്‍ന്ന് വളരെ ആസൂത്രിതമായി നടത്തിയ പദ്ധതിയായിരുന്നു രാജീവ്‌ വധം എന്നും സി. എന്‍. എന്.‍, ഐ. ബി. എന്‍. ചാനലുകള്‍ക്ക്‌ നല്‍കിയ അഭിമുഖത്തിലാണ് കുമാരന്‍ പതമാനാഭാന്‍  ഇക്കാര്യം പറഞ്ഞത്‌. പ്രഭാകരന്‍ ചെയ്ത തെറ്റിന് ഇന്ത്യന്‍ ജനതയോടും പ്രത്യേകിച്ച് രാജീവിന്റെ കുടുംബത്തോടും മാപ്പ് ചോദിക്കുന്നതായി അദ്ദേഹം പറഞ്ഞു.

rajeev-gandhi-assassination-epathramകൊല്ലപ്പെടുന്നതിന് ഏതാനും നിമിഷങ്ങള്‍ക്ക്‌ മുന്‍പ്‌

1991 മെയ്‌ 21നാണ് തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടയില്‍ തമിഴ്നാട്ടിലെ ശ്രീ പെരുമ്പത്തൂരില്‍ വെച്ച് മനുഷ്യ ബോംബ്‌ സ്‌ഫോടനത്തില്‍ രാജീവ്‌ ഗാന്ധി കൊല്ലപ്പെട്ടത്‌.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സിംഗൂരിലെ ഭൂമി കര്‍ഷകര്‍ക്ക്‌ തിരിച്ചു നല്‍കും: മമത

May 21st, 2011

mamatha-banarji-epathram

കൊല്‍ക്കത്ത: അധികാരമേറ്റ ബംഗാള്‍ മന്ത്രി സഭയുടെ ആദ്യ തീരുമാനം കര്‍ഷകര്‍ക്ക്‌ അനുകൂലമായി. സിംഗൂരിലെ വിവാദമായ 400 ഏക്കര്‍ ഭൂമി കര്‍ഷകര്‍ക്ക്‌ തന്നെ തിരിച്ചു നല്‍കാന്‍ തീരുമാനിച്ചു. മമത ബാനര്‍ജി  മുഖ്യ മന്ത്രിയായി അധികാരമേറ്റ്‌ ആദ്യം എടുത്ത പ്രധാന തീരുമാനങ്ങളില്‍ ഒന്നാണ് ഇത്. എന്നാല്‍ ബാക്കിയുള്ള 600ഏക്കറില്‍ ടാറ്റക്ക് ഫാക്ടറി പണിയാന്‍ ഒരു തടസവുമില്ലെന്നും അതിനവര്‍ തയ്യാറാവുമെന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്നും മമത പറഞ്ഞു.

കഴിഞ്ഞ 34 വര്‍ഷത്തെ ഇടതു പക്ഷ സര്‍ക്കാരിനെ പ്രതിസന്ധി യിലാക്കിയ ഈ വിവാദ വിഷയം അധികാരം നഷ്ടപ്പെടുന്ന തരത്തിലേക്ക് എത്തിയിരുന്നു. ഇടതു സര്‍ക്കാരുമായി ടാറ്റ ഉണ്ടാക്കിയ കരാറിന്റെ കോപ്പി കിട്ടിയാല്‍ പരസ്യപ്പെടുത്തുമെന്നും, കാര്യങ്ങള്‍ സുതാര്യമായി മുന്നോട്ട് കൊണ്ട് പോകുവാനാണ് ആഗ്രഹിക്കുന്നത് എന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ ഇതിനെ പറ്റി ടാറ്റാ മോട്ടേഴ്സ്  പ്രതികരിച്ചില്ല.

തൃണമൂല്‍ കോണ്ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രക്ഷോഭത്തെ തുടര്‍ന്ന് നാനോ കാര്‍ ഫാക്ടറി ഗുജറാത്തിലേക്ക് മാറ്റിയിരുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രകാശ്‌ കാരാട്ടിനെ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റില്ല

May 15th, 2011

prakash-karat-epathram

ന്യൂഡല്‍ഹി : ബംഗാളിലും കേരളത്തിലും പാര്‍ട്ടിക്കേറ്റ ശക്തമായ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടിനെ തല്‍സ്ഥാനത്തു നിന്നും മാറ്റേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി. പരാജയപ്പെടുമ്പോള്‍ നേതാക്കളെ ബലിയാടാക്കുന്ന രീതി സി. പി. എമ്മില്‍ ഇല്ലെന്നും അത് കോണ്‍ഗ്രസിന്റെ രീതിയാണെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. നിയമ സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ പരാജയത്തെ പറ്റി വിലയിരുത്താന്‍ പാര്‍ട്ടി പോളിറ്റ്ബ്യൂറോ യോഗം തിങ്കളാഴ്ച്ച ചേരും.

2005ലെ പതിനേഴാമത് പാര്‍ട്ടി കോണ്‍ഗ്രസിലാണ് പ്രകാശ്‌ കാരാട്ട് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റത്. തുടര്‍ന്ന്‌ 2008ല്‍ കോയമ്പത്തൂരില്‍ പതിനെട്ടാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ വീണ്ടും തെരഞ്ഞെടുക്ക പ്പെടുകയായിരുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

ആദര്‍ശ്‌ ഫ്ലാറ്റ്‌ രേഖകള്‍ കാണാതായി

May 15th, 2011

cbi-logo-big-epathram
മുംബൈ: വിവാദമായ ആദര്‍ശ്‌ ഫ്ലാറ്റ് അഴിമതിയുടെ പ്രധാനപ്പെട്ട രേഖകള്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നും കാണാതായതായി സി. ബി. ഐ. വെളിപ്പെടുത്തി. ആദര്‍ശ്‌ ഹൌസിംഗ് സൊസൈറ്റിയുമായി ബന്ധപ്പെട്ട സുപ്രധാന രേഖകളാണ് കാണാതായത്‌. തീര സംരക്ഷണ മേഖലയുമായി (സി. ആര്‍. ഇ. സെഡ്.‌) ബന്ധപ്പെട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം മഹാരാഷ്ട്ര സര്‍ക്കാരിനയച്ച കത്തുകളാണ് കാണാതായത്‌. പരിസ്ഥിതി മന്ത്രാലയ ത്തിലെത്തിയ സി. ബി. ഐ. ഉദ്യോഗസ്ഥര്‍ കത്തുകളുടെ പകര്‍പ്പ്‌ ആവശ്യ പെട്ടപ്പോഴാണ് രേഖകള്‍ കാണാനില്ല എന്ന വിവരം അറിയുന്നത്. ആദര്‍ശ്‌ ഫ്ലാറ്റ്‌ അഴിമതി വിവാദം ദേശീയ രാഷ്ട്രീയത്തില്‍ തന്നെ ചര്‍ച്ചാ വിഷയമായിരുന്നു. അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ രേഖകള്‍ കാണാതായത്‌ കൂടുതല്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്ക്‌ കാരണമായേക്കും.

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വംഗദേശം മാറി ചിന്തിച്ചു, ബംഗാളില്‍ തൃണമൂല്‍ അധികാരത്തില്‍
Next »Next Page » പ്രകാശ്‌ കാരാട്ടിനെ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റില്ല »



  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine