ആ ഗുണ്ടകള്‍ക്ക് കടുത്ത ശിക്ഷ നല്‍കണം; ജെ.എന്‍.യു ആക്രമണത്തില്‍ ഗംഭീര്‍

January 6th, 2020

Gambhir_epathram

ജെ.എൻ.യു ആക്രമണം രാജ്യത്തിന്റെ ധാർമ്മികതയ്ക്ക് വിരുദ്ധമാണെന്ന് ബി.ജെ.പി എം.പി ഗൗതം ഗംഭീർ. “വിദ്യാർഥികള്‍ ഈ രീതിയിൽ ഉന്നംവെക്കപ്പെടരുത്.” അദ്ദേഹം ട്വീറ്റ് ചെയ്തു. “യൂണിവേഴ്സിറ്റി കാമ്പസിലെ ഇത്തരം അക്രമങ്ങൾ ഈ രാജ്യത്തിന്റെ ധാർമ്മികതയ്ക്ക് വിരുദ്ധമാണ്. എന്ത് പ്രത്യയശാസ്ത്രമായിക്കൊള്ളട്ടെ വിദ്യാർഥികള്‍ ഈ രീതിയിൽ ഉന്നംവെക്കപ്പെടരുത്. യൂണിവേഴ്സിറ്റിയിൽ പ്രവേശിക്കാൻ തുനിഞ്ഞ ഈ ഗുണ്ടകൾക്ക് കർശനമായ ശിക്ഷ നൽകേണ്ടതുണ്ട്. ” – ഗംഭീര്‍ പറഞ്ഞു.

ഇന്നലെയാണ് ജെ.എൻ.യു വിദ്യാർഥി യൂണിയൻ അധ്യക്ഷ ഐഷി ഘോഷ് അടക്കമുള്ള വിദ്യാർഥികള്‍ക്ക് നേരെ ആക്രമണമുണ്ടായത്. ഞായറാഴ്ച വൈകിട്ടോടെ സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ പുറത്തുനിന്നെത്തിയ ഗുണ്ടകളും കാമ്പസിനുള്ളിലെ എ.ബി.വി.പി പ്രവര്‍ത്തകരും ചേര്‍ന്നു ആക്രമിക്കുകയായിരുന്നു. 50ല്‍ അധികം ആളുകള്‍ ആക്രമണ സംഘത്തിലുണ്ടായിരുന്നെന്നു വിദ്യാര്‍ഥികള്‍ പറയുന്നു. മുഖംമൂടി ധരിച്ചാണ് അക്രമി സംഘമെത്തിയത്. ഇവര്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ ആക്രമിക്കുകയും വാഹനങ്ങള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ്‌ ഐഷി ഘോഷിന് ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റു.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഡിഗ്രി യോഗ്യത പോലും കാണിക്കാന്‍ കഴിയാത്ത പ്രധാന മന്ത്രി പൗരന്മാരോട് തെളിവ് ചോദിക്കുന്നു : സീതാറാം യെച്ചൂരി

January 3rd, 2020

Sitaram Yechury-epathram

ന്യൂഡല്‍ഹി : പൗരത്വ നിയമ ഭേദഗതി – പൗരത്വ രജി സ്റ്റര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന് എതിരെ വീണ്ടും രൂക്ഷ വിമര്‍ശവുമായി സി. പി. എം. ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. ഡിഗ്രി യോഗ്യത പോലും കാണിക്കാന്‍ കഴി യാത്ത പ്രധാന മന്ത്രി യും മന്ത്രി മാരു മുള്ള സര്‍ക്കാര്‍ ആണ് ഇപ്പോള്‍ പൗരന്മാരോട് തെളിവ് ചോദിക്കുന്നത്.

എന്‍. പി. ആര്‍. – എന്‍. ആര്‍. സി. വിഷയ വുമായി ബന്ധ പ്പെട്ട പത്ര വാര്‍ത്തകള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ട്വിറ്റ റില്‍ നല്‍കിയ മറുപടി യില്‍  ട്വീറ്റ് ചെയ്തു  കൊണ്ടാ യിരുന്നു അദ്ദേഹം ഇങ്ങിനെ പ്രതികരിച്ചത്.

വിദ്യാഭ്യാസ യോഗ്യത കള്‍ സംബന്ധിച്ച ആരോപണം നേരിടുന്ന ബി. ജെ. പി. മന്ത്രിമാരെയും പ്രധാന മന്ത്രി യെയും പരാമര്‍ശിച്ചു കൊണ്ടാ യിരു ന്നു അദ്ദേഹ ത്തിന്റെ വിമര്‍ശനം.

കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന എന്‍. പി. ആര്‍. – എന്‍. ആര്‍. സി. എന്നിവ പിന്‍വലിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ജാമിയ മിലിയ സര്‍വകലാശാലയിൽ പൊലീസ് വെടിവയ്പ്, മൂന്ന് ബസുകള്‍ കത്തിച്ചു

December 16th, 2019

delhi-protest_epathram

ജാമിയ മിലിയ സര്‍വകലാശാലയിൽ പൊലീസ് വെടിവയ്പ്. പൗരത്വനിയമഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനിടെയാണ് വെടിവയ്പ്പ്. ജാമിയ നഗറില്‍ പ്രക്ഷോഭകര്‍ മൂന്ന് ബസുകള്‍ കത്തിച്ചു.അഗ്നിമനസേനാംഗങ്ങള്‍ക്കുനേരെയുണ്ടായ കല്ലേറിൽ ഒരാള്‍ക്ക് പരുക്കേറ്റു. എന്നാൽ വിദ്യാര്‍ഥികളല്ല അക്രമം കാട്ടിയതെന്ന് സര്‍വകലാശാല യൂണിയനുകള്‍ അറിയിച്ചു.

ബംഗാളില്‍ വ്യാപക അക്രമമാണുണ്ടായത്. അഞ്ചു ജില്ലകളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. അസമില്‍ മരണം അഞ്ചായി. അക്രമങ്ങള്‍ക്കു പിന്നില്‍ കോണ്‍ഗ്രസാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചു.

- അവ്നി

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ശബരിമല : പുന: പരിശോധനാ ഹര്‍ജി കള്‍ ഏഴംഗ ഭരണ ഘടനാ ബഞ്ചിന്

November 14th, 2019

supreme-court-allows-entry-of-all-women-at-sabarimala-ePathram
ന്യൂഡല്‍ഹി : ശബരി മലയില്‍ യുവതി പ്രവേശനം അനുവദിച്ച വിധിക്ക് എതിരായ പുന: പരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി ഏഴംഗ ഭരണ ഘടനാ ബഞ്ചിന് വിട്ടു. എന്നാൽ പുതിയ വിധി വരുന്നത് വരെ നിലവിലെ വിധിക്ക് സ്റ്റേ ഇല്ല. ഇതു പ്രകാരം ഈ മണ്ഡല കാലത്ത് ശബരി മലയിൽ സ്ത്രീ കൾക്ക് പ്രവേശിക്കാം.

2018 സെപ്റ്റംബറില്‍ മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അദ്ധ്യക്ഷത യിലുള്ള ഭരണ ഘടനാ ബെഞ്ച് ആയി രുന്നു  ശബരി മലയില്‍ യുവതി പ്രവേശനം അനുവദിച്ച് ഉത്തരവ് ഇറക്കിയത്. ഇതിന് എതിരെ 56 പുനഃ പരിശോധനാ ഹര്‍ജി കളാണ് റജിസ്റ്റര്‍ ചെയ്തത്. ഈ ഹര്‍ജികള്‍ പരിഗണിച്ചു കൊണ്ടാണ് കേസ് ഏഴംഗ ഭരണ ഘടനാ ബഞ്ചിന് വിട്ടിരിക്കുന്നത്.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

രാഷ്ട്രപതി ഭരണം കുതിര ക്കച്ചവട ത്തിന് വഴി വെക്കും : ശിവസേന

November 13th, 2019

shiv-sena-chief-uddhav-thackeray-ePathram
മുംബൈ : രാഷ്ട്ര പതി ഭരണം കുതിരക്ക ച്ച വട ത്തിന് വഴി വെക്കും എന്ന് ശിവ സേന. പാർട്ടി മുഖ പത്രമായ സാമ്‌ന യുടെ മുഖ പ്രസംഗത്തില്‍ രൂക്ഷമായ ഭാഷ യിലാണ് രാഷ്ട്ര പതി ഭരണം പ്രഖ്യാപിച്ചതിനെ വിമർശി ച്ചിരി ക്കുന്നത്. ഗവര്‍ണ്ണറുടെ തീരുമാനം ഭരണ ഘടാനാ വിരുദ്ധവും നീതികരിക്കു വാന്‍ കഴിയാത്തതും ആണെന്ന് സാമ്‌ന യുടെ മുഖ പ്രസംഗ ത്തില്‍ പറയുന്നു.

കൂടിയാലോചനകള്‍ ഇല്ലാതെ വളരെ പെട്ടെന്നു തന്നെ മഹാരാഷ്ട്രയില്‍ രാഷ്ട്ര പതി ഭരണം ഏര്‍പ്പെടു ത്തിയ നടപടിക്ക് എതിരെ രാജ്യ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു. മന്ത്രിസഭ രൂപീകരി ക്കുന്നതിന് രാഷ്ട്രീയ പാർട്ടി കളെയും സഖ്യ കക്ഷി കളേയും ഗവർണ്ണർ ക്ഷണിക്കു ന്നതിന് കൃത്യമായ ക്രമങ്ങളുണ്ട്.

എന്നാല്‍ മഹാരാഷ്ട്ര യില്‍ ഭരണ ഘടനാ കീഴ് വഴക്ക ങ്ങളും സുപ്രീം കോടതി മാർഗ്ഗ നിർ ദ്ദേശ ങ്ങളും പാലി ക്കാതെ, ചട്ട വിരുദ്ധ മായിട്ടാണ് രാഷ്ട്ര പതി ഭരണം പ്രഖ്യാപിച്ചത് എന്നും ജനാധി പത്യത്തെ കൊല ചെയ്യുക യായിരുന്നു എന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

11 of 671011122030»|

« Previous Page« Previous « മഹാരാഷ്ട്ര യില്‍ രാഷ്ട്ര പതി ഭരണ ത്തിന് ഗവര്‍ണ്ണ റുടെ ശുപാര്‍ശ
Next »Next Page » വിവരാവകാശ നിയമ ത്തിന്റെ പരിധി യില്‍ ചീഫ് ജസ്റ്റിസിന്റെ ഓഫീസും ഉള്‍പ്പെടും »



  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു
  • തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം
  • ജീവനാംശത്തിനായി ക്രിമിനൽ കേസ് നൽകാം : സുപ്രീം കോടതി
  • ഭീകരാക്രമണം : വീരമൃത്യു വരിച്ച അഞ്ച് സൈനികരുടെ വിവരങ്ങള്‍ കരസേന പുറത്തു വിട്ടു
  • മുലപ്പാലിന്‍റെ വാണിജ്യ വൽക്കരണം : മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ അഥോറിറ്റി
  • കേരളത്തിലും തമിഴ്‌ നാട്ടിലും ബി. ജെ. പി. എക്കൗണ്ട് തുറക്കും : അമിത് ഷാ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine