മാവോയിസ്റ്റുകള്‍ വെടി നിര്‍ത്തലിന് ഒരുങ്ങുന്നു

November 16th, 2011

maoists-india-epathram

കൊല്‍ക്കത്ത : മാവോയിസ്റ്റ്‌ വിരുദ്ധ നീക്കം ശക്തമായ സാഹചര്യത്തില്‍ 4 മാസത്തേക്ക്‌ സൈനിക നടപടികള്‍ നിര്‍ത്തി വെയ്ക്കുകയാണെങ്കില്‍ തങ്ങളും വെടി നിര്‍ത്താന്‍ തയ്യാറാണ് എന്ന് മാവോയിസ്റ്റുകള്‍ അറിയിച്ചു. ഈ കാര്യം അറിയിച്ച് മാവോയിസ്റ്റുകള്‍ കത്തെഴുതി എന്നാണ് സര്‍ക്കാര്‍ വക്താവ്‌ അറിയിച്ചത്‌. രണ്ടു തൃണമൂല്‍ കോണ്ഗ്രസ് നേതാക്കളെ വെടി വെച്ച് കൊന്ന സാഹചര്യത്തില്‍ മാവോയിസ്റ്റുകളുടെ നേരെയുള്ള സൈനിക നടപടികള്‍ പുനരാരംഭിക്കും എന്ന് ഇന്നലെ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രഖ്യാപിച്ചിരുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പെട്രോള്‍ വില വീണ്ടും വര്‍ദ്ധിപ്പിച്ചു

November 4th, 2011

petroleum-epathram

ന്യൂഡല്‍ഹി : സാധാരണക്കാരന്റെ ജീവിതഭാരം വര്‍ദ്ധിപ്പിച്ചു കൊണ്ട് രാജ്യത്തെ എണ്ണ കമ്പനികള്‍ പെട്രോള്‍ വില വീണ്ടും ഉയര്‍ത്തി. ഇന്നലെ രാത്രി മുതല്‍ ലിറ്ററിന് 1.80 രൂപയാണ് പെട്രോള്‍ വിലയില്‍ വന്ന വര്‍ദ്ധനവ്‌. ഈ വര്‍ഷത്തെ അഞ്ചാമത് പെട്രോള്‍ വില വര്‍ദ്ധനവാണ് ഇത്. രാജ്യത്തെ പലിശ നിരക്ക് 4 ശതമാനം കൂടിയതും ഭക്ഷ്യ വില 5 ശതമാനം വര്‍ദ്ധിച്ചതും കണക്കിലെടുക്കുമ്പോള്‍ ഇത് സാധാരണ ജനത്തിന് മേല്‍ അടിച്ചേല്‍പ്പിക്കുന്ന അധിക ഭാരം കടുത്തതാണ്. പെട്രോള്‍ വില നിയന്ത്രിക്കാനുള്ള സര്‍ക്കാരിന്റെ അധികാരം എടുത്തു മാറ്റി വില സ്വന്തമായി നിശ്ചയിക്കാനുള്ള അവകാശം എണ്ണ കമ്പനികള്‍ക്ക്‌ വിട്ടു കൊടുത്തതോടെ ഈ വര്ഷം 23 ശതമാനമാണ് കമ്പനികള്‍ വില വര്‍ദ്ധിപ്പിച്ചത്‌.

2010 ജൂണില്‍ പെട്രോളിന്റെ വില നിശ്ചയിക്കുവാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് വിട്ടു നല്‍കുവാന്‍ കേന്ദ്ര ഗവണ്മെന്റ് തീരുമാനിച്ചിരുന്നു. ഇത് എണ്ണക്കമ്പനികള്‍ക്ക് രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കുവാന്‍ അവസരമൊരുക്കുമെന്ന് പറഞ്ഞ് ഇടതു പക്ഷ രാഷ്ടീയ കക്ഷികള്‍ അന്ന് ഇതിനെ ശക്തമായി എതിര്‍ത്തു. എന്നാല്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വില കുറയുമ്പോള്‍ പെട്രോളിനു വില കുറയുമെന്ന് പറഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ തല്‍ക്കാലം തടി തപ്പി. വില നിശ്ചയിക്കുവാനുള്ള അധികാരം ലഭിച്ചതിനു ശേഷം എണ്ണക്കമ്പനികള്‍ പല തവണ പെട്രോളിന്റെ വില വര്‍ദ്ധിപ്പിച്ചു. എന്നാല്‍ ആഗോള വിപണിയില്‍ വലിയ തോതില്‍ ക്രൂഡോയിലിനു വിലയിടിഞ്ഞപ്പോളും ഇന്ത്യയില്‍ തുച്ഛമായ വിലക്കുറവാണ് എണ്ണക്കമ്പനികള്‍ വരുത്തിയത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

തെലുങ്കാന വിഷയത്തെ ചൊല്ലി മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂടി രാജിവെച്ചു

October 30th, 2011

telengana-epathram

ഹൈദരാബാദ് :തെലുങ്കാന പ്രശ്നത്തില്‍ ആന്ധ്ര സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിലാക്കികൊണ്ട് കോണ്ഗ്രസ്സിന്റെ മൂന്ന്‌   എം. എല്‍. എമാര്‍കൂടി ഞായറാഴ്ച രാജിവെച്ചു. ഇതോടെ   തെലുങ്കാന വിഷയം  കോണ്‍ഗ്രസിനു വീണ്ടും തിരിച്ചടിയായി. ഇവര്‍ ഉടനെ  തെലുങ്കാന രാഷ്ട്രസമിതിയില്‍ (ടി. ആര്‍. എസ്) ചേരുമെന്നാണ് റിപ്പോര്‍ട്ട് . കൊല്ലാപ്പൂര്‍ മണ്ഡലത്തില്‍നിന്നുള്ള ജുപ്പള്ളി കൃഷ്ണറാവു, രാമഗുണ്ടം എം. എല്‍. എ. എസ്. സത്യനാരായണന്‍, ഗാണ്‍പൂര്‍ എം. എല്‍. എ ടി. രാജയ്യ എന്നിവരാണ് രാജിവെച്ച എം. എല്‍. എമാര്‍ കൂടാതെ   മുന്‍ മന്ത്രിയും എം. എല്‍. എയുമായ വെങ്കട്ട്റെഡ്ഡി കോണ്‍ഗ്രസില്‍നിന്ന് രാജിവെക്കുമെന്നറിയിച്ചിട്ടുണ്ട്. ഇനിയും ചിലര്‍ രാജിക്കായി ഒരുങ്ങുന്നുണ്ട് എന്നാണ് ഇവര്‍ പറയുന്നത്.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഹസാരെ മൗനവ്രതത്തില്‍ തന്നെ, കോര്‍ കമ്മിറ്റിയില്‍ പങ്കെടുക്കില്ല

October 28th, 2011

ANNA_Hazare-epathram

ന്യൂഡല്‍ഹി: വിവാദങ്ങള്‍ വേട്ടയാടുന്ന ‘ടീം അണ്ണ’യുടെ കോര്‍ കമ്മിറ്റി യോഗം നാളെ ചേരും എന്നാല്‍ അണ്ണാ ഹസാരെ കോര്‍ കമ്മിറ്റി യോഗത്തില്‍ നിന്നു വിട്ടു നില്‍ക്കാനും മൗനവ്രതം തുടരാനും തീരുമാനിച്ചു.ടീം അണ്ണയെ ചൂഴ്‌ന്നു നില്‍ക്കുന്ന വിവാദങ്ങള്‍ പരിഹരിക്കുന്നതിന്‌ കാര്യമായ മാര്‍ഗങ്ങളൊന്നും തെളിഞ്ഞു വന്നിട്ടില്ലാത്ത സാഹചര്യത്തിലാണ്‌ കോര്‍ കമ്മിറ്റി യോഗത്തില്‍ നിന്ന്‌ അദ്ദേഹം വിട്ടു നില്‍ക്കുന്നതെന്നാണു സൂചന. ഹസാരെ യോഗത്തില്‍ പങ്കെടുക്കാത്ത സാഹചര്യത്തില്‍ വിവാദ വിഷയങ്ങളില്‍ കോര്‍ കമ്മിറ്റി തീരുമാനമെടുക്കില്ലെന്നും പ്രശ്‌നം സാവകാശം പരിഹരിക്കാമെന്നുമാണ്‌ അദ്ദേഹം കരുതുന്നതെന്നും അനുയായികള്‍ വ്യക്‌തമാക്കി. പ്രശാന്ത്‌ ഭൂഷന്‍ കാശ്‌മീരില്‍ ഹിത പരിശോധന വേണമെന്നാവശ്യപ്പെട്ടു നടത്തിയ വിവാദ പ്രസ്‌താവന, അരവിന്ദ്‌ കെജ്രിവാളിനെതിരേ ടീമിലെ പഴയ അനുയായി സ്വാമി അഗ്നിവേശ്‌ നടത്തിയ പണം തിരിമറി ആരോപണം, കിരണ്‍ ബേദി ഉള്‍പ്പെട്ട വിമാന ടിക്കറ്റ്‌ വിവാദം തുടങ്ങിയ പ്രശ്‌നങ്ങളാണ്‌ ഹസാരെ ടീമിനെ അലട്ടുനനത്‌.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

റെയില്‍വേ ബജറ്റ്‌ പോലെ ഇന്ധന ബജറ്റും വേണം

October 24th, 2011

petroleum-epathram

ന്യൂഡല്‍ഹി : രാജ്യത്തെ ഇന്ധന വില നിര്‍ണ്ണയിക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങുകയും പൊതു മേഖലയിലെ എണ്ണ വിപണന കമ്പനികള്‍ക്ക്‌ വില നിര്‍ണ്ണയിക്കാനുള്ള അധികാരം നല്‍കുകയും ചെയ്തതിന് എതിരെ ഓള്‍ ഇന്ത്യ യൂത്ത്‌ ഫെഡറേഷന്‍ സുപ്രീം കോടതിയില്‍ പൊതു താല്‍പര്യ ഹരജി ഫയല്‍ ചെയ്തു. ഇത്തരം വില നിര്‍ണ്ണയ സംവിധാനം ശാസ്ത്രീയമല്ല എന്ന് ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഇതിന്റെ ഗുണഭോക്താക്കള്‍ ഈ എണ്ണ കമ്പനികള്‍ മാത്രമാണെന്നും സാധാരണ ജനം കൊള്ളയടിക്കപ്പെടുകയാണ് എന്നും ഹരജിയില്‍ പറയുന്നു. ലാഭവിഹിതം സര്‍ക്കാരുമായി പങ്കു വെയ്ക്കുന്ന ഈ കമ്പനികള്‍ നഷ്ടത്തിലാണ് എന്ന വാദം അസത്യമാണ്. രാജ്യത്തെ മൊത്തം സമ്പദ്‌ വ്യവസ്ഥയെ സ്വാധീനിക്കുന്ന ഇന്ധന വില നിര്ന്നയിക്കുവാന്‍ ഇത്തരം കമ്പനികള്‍ക്കല്ല മറിച്ച് സര്‍ക്കാരിനാണ് അധികാരം. ഈ അധികാരം വിനിയോഗിച്ച് സര്‍ക്കാര്‍ സാധാരണ ജനത്തിന്റെ മേലുള്ള അധികഭാരം ലഘൂകരിക്കണം.

പെട്രോള്‍ വിലയിലെ വര്‍ദ്ധനവ്‌ മൂലം ഡീസല്‍ വാഹനങ്ങള്‍ കൂടുതലായി ഉപയോഗത്തില്‍ വരുന്നത് പരിസ്ഥിതിയെയും പ്രതികൂലമായി ബാധിക്കുന്നു എന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി.

പെട്രോള്‍ വില ലോകത്തില്‍ ഏറ്റവും അധികം ഇന്ത്യയിലാണ് എന്ന് പരാതിക്കാര്‍ പറഞ്ഞു. ഇന്ത്യയില്‍ പെട്രോള്‍ വില 67.71 രൂപയുള്ളപ്പോള്‍ പാക്കിസ്ഥാനില്‍ ഇത് 43.29, ചൈനയില്‍ 47.50, അമേരിക്കയില്‍ 43.70, റഷ്യയില്‍ 41.96, മലേഷ്യയില്‍ 26.78 എന്നിങ്ങനെയാണ് പെട്രോള്‍ വില.

ഇന്ധന വിലയുടെ കാര്യത്തില്‍ നിലനില്‍ക്കുന്ന അരാജകത്വം അവസാനിപ്പിക്കാന്‍ പാര്‍ലമെന്റില്‍ റെയില്‍വേ ബജറ്റ്‌ പോലെ ഇന്ധന ബജറ്റും അവതരിപ്പിക്കണം എന്നും പരാതിക്കാര്‍ ആവശ്യപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വോട്ടിന് കോഴ, അമര്‍സിങ്ങിന് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു
Next »Next Page » ധോണിയുടെ പട ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടി, ഇന്ത്യക്ക്‌ പരമ്പര »



  • റോഡ് അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ
  • വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ ബന്ധിത ഫോൺ നമ്പർ നിർബ്ബന്ധം
  • സി. പി. രാധാകൃഷ്ണന്‍ ഉപ രാഷ്ട്ര പതിയായി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു
  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine