ഗംഗയെ രക്ഷിക്കാന്‍ നിരാഹാരം : സത്യഗ്രഹി മരിച്ചു

June 14th, 2011

swami-nigamanand-in-icu-epathram

ന്യൂഡല്‍ഹി : ഗംഗയുടെ തീരത്ത് നടക്കുന്ന അനധികൃത ഖനനം നിര്‍ത്തലാക്കി ഗംഗയെ മലിനീകരണത്തില്‍ നിന്നും മുക്തമാക്കണം എന്ന ആവശ്യവുമായി അനിശ്ചിതകാല നിരാഹാര സത്യഗ്രഹം അനുഷ്ഠിച്ചയാള്‍ ഇന്ന് രാവിലെ മരണമടഞ്ഞു. ഫൈവ്‌ സ്റ്റാര്‍ സത്യഗ്രഹികള്‍ക്ക് ഒത്താശയുമായി മന്ത്രിമാരും അധികാര വര്‍ഗ്ഗവും ഓടി നടന്ന് പഴച്ചാറ് നല്‍കി നിരാഹാരം അവസാനിപ്പിക്കുന്ന കാലത്ത്‌ ഗംഗയെ രക്ഷിക്കാന്‍ ഒറ്റയാള്‍ പോരാട്ടം നടത്തിയ സ്വാമി നിഗമാനന്ദ്‌ മരിച്ചത്‌ ബാബാ രാംദേവ്‌ കഴിഞ്ഞ ദിവസം കിടന്ന ഹിമാലയന്‍ ആശുപത്രിയിലെ അതേ അത്യാഹിത ചികില്‍സാ വിഭാഗത്തില്‍ തന്നെയാണ് എന്നത് വിചിത്രമായ വൈരുദ്ധ്യമായി. 73 ദിവസമായി തുടരുന്ന ഈ സമരത്തിന് പക്ഷെ താര പരിവേഷം ഉണ്ടായിരുന്നില്ല. ബാബാ രാംദേവ്‌ പഴച്ചാറ് കുടിച്ചു നിരാഹാരം അവസാനിപ്പിച്ചു മണിക്കൂറുകള്‍ക്ക് ഉള്ളിലാണ് ഗംഗയെ മാലിന്യ വിമുക്തമാക്കാനായി രണ്ടര മാസത്തോളം ഹരിദ്വാറില്‍ നിരാഹാര സമരം ചെയ്ത സ്വാമി നിഗമാനന്ദ്‌ അന്ത്യ ശ്വാസം വലിച്ചത്.

baba-ramdev-ends-fast-epathramബാബാ രാംദേവ്‌ നിരാഹാരം അവസാനിപ്പിക്കുന്നു

68 ദിവസമായി ഇദ്ദേഹം തന്റെ ആശ്രമത്തില്‍ നിരാഹാര സമരം ചെയ്തു വരികയായിരുന്നു എന്ന് ഋഷികേശ്‌ അഡീഷനല്‍ ജില്ലാ മജിസ്ട്രേറ്റ്‌ പ്രതാപ്‌ ഷാ അറിയിച്ചു. എന്നാല്‍ ഈ ഒറ്റയാള്‍ പോരാട്ടം ആരും തിരിഞ്ഞു നോക്കിയില്ല. ഗംഗയെ മലിനമാക്കി അനധികൃത ഖനനം നടത്തുന്നവര്‍ കോടതിയില്‍ നിന്നും ഇടക്കാല വിധി സമ്പാദിച്ചു ഖനനം അനുസ്യൂതം തുടര്‍ന്നു. ആരോഗ്യ നില ഏറെ വഷളായതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ഹിമാലയന്‍ ആശുപത്രിയിലേക്ക്‌ മാറ്റുകയായിരുന്നു. രണ്ടു ദിവസം ഇദ്ദേഹം ബാബാ രാംദേവിനെ പ്രവേശിപ്പിച്ച അതെ അത്യാഹിത ചികില്‍സാ വിഭാഗത്തില്‍ മരണത്തോട് മല്ലടിച്ചു കിടന്നു.

swami-nigamanand-epathramസ്വാമി നിഗമാനന്ദ്‌

അവസാനം മരണത്തിന് മുന്‍പില്‍ കീഴടങ്ങിയ അദ്ദേഹത്തിന്റെ ഭൌതിക ശരീരം ആശുപത്രിയില്‍ നിന്നും കൊണ്ടു പോവുമ്പോള്‍ ആ പരിസ്ഥിതി സ്നേഹി മന്ത്രിമാരുടെയും രാഷ്ട്രീയക്കാരുടെയും പരിസ്ഥിതി വാദികളുടെയും ഒന്നും അകമ്പടിയില്ലാതെ തന്റെ അവസാനത്തെ യാത്രയില്‍ മറ്റ് ആരെയും പോലെ ഏകാകിയായിരുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കോടീശ്വരനായ സ്വാമി രാംദേവ്‌

June 6th, 2011

Baba-Ramdev-epathram

ന്യൂഡല്‍ഹി: കള്ളപ്പണത്തിനും അഴിമതിക്കും എതിരെ സത്യാഗ്രഹം നടത്തുന്ന ബാബ രാംദേവിന്റെ സ്വത്തുവിവരം തിരക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ എടുക്കുന്നു. വിദേശത്തുള്ള കള്ള പ്പണം ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക, അഴിമതിക്കാരെ തൂക്കിക്കൊല്ലുക, ഭൂമി ഏറ്റെടുക്കല്‍ നിയമം പരിഷ്കരിക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് ബാബ രാംദേവ് നിരാഹാരം നടത്തുമ്പോള്‍, അദ്ധേഹത്തിന്റെ പേരില്‍ ഇന്ത്യയിലും വിദേശത്തും ആയി കോടിക്കണക്കിനു രൂപയുടെ ആസ്തിയുള്ളതായി വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇന്ന് ബാബ രാംദേവിന് സ്കോട്‌ലന്‍ഡില്‍ ഒരു ദ്വീപ് സ്വന്തമായുണ്ട്. ഏകദേശം 20 ലക്ഷം പൌണ്ട് വില കൊടുത്താണ് അദ്ദേഹം ഇത് വാങ്ങിയത്‌. ഒരു സൈക്കിള്‍ മാത്രം സ്വന്തമായി ഉണ്ടായിരുന്ന ബാബ എങ്ങനെ ഈ നിലയില്‍ എത്തി എന്ന് ആര്‍ക്കും സംശയം ഉണ്ടാകാം. 2003 ല്‍ നടന്ന ഒരു ടിവി പരിപാടിയിലൂടെയാണ് ആണ് രാംദേവ്‌ പ്രശസ്തനായത്. പ്രാണായാമം പോലെ ലളിതമായ യോഗ മുറകള്‍ പ്രചരിപ്പിക്കുന്നതില്‍ വിജയിച്ച രാംദേവിന് കൂടുതല്‍ ആളുകളെ യോഗയിലേക്ക് ആകൃഷ്ടരാക്കാന്‍ സാധിച്ചു.ഇതേ തുടര്‍ന്ന് രാംദേവിന്റെ പ്രശസ്തി ഇന്ത്യയിലും വിദേശത്തും ഒരുപോലെ വര്‍ദ്ധിച്ചു.

ലോകത്തിലെ ഏറ്റവും വലിയ ആയുര്‍വേദ – യോഗ കേന്ദ്രം എന്ന ലക്‍ഷ്യത്തോടെ 2006-ല്‍ ഹരിദ്വാറില്‍ പതഞ്ജലി യോഗ പീഠം സ്ഥാപിച്ചു. ഇവിടെ ഒരു ആശുപത്രി, യോഗ കേന്ദ്രം, സര്‍വകലാശാല,  ഫുഡ് പാര്‍ക്ക്, ആയുര്‍വേദ ഫാര്‍മസി, സൗന്ദര്യവര്‍ദ്ധക നിര്‍മ്മാണ കേന്ദ്രം എന്നിവയും പ്രവര്‍ത്തിക്കുന്നു. പതജ്ഞലി യോഗ പീഠത്തിന് ഹരിദ്വാറില്‍ മാത്രം 1000 കോടി രൂപയുടെ വസ്തുവകകളുണ്ടെന്നാണ് കണക്കാക്കുന്നത്. ഈ യോഗപീഠം സ്ഥാപിക്കാന്‍ ബാബ രാംദേവ് കൃഷി ഭൂമി കൈയേറിയതായി പരാതിയുണ്ട്. ഔറംഗബാദ് ഗ്രാമത്തിലെ 3 ഹെക്ടര്‍ കൃഷി ഭൂമിയും അതിനോട് ചേര്‍ന്ന സര്‍ക്കാര്‍ ഭൂമിയും തട്ടിയെടുത്തു എന്നാണ് ആരോപണം.

ഗാന്ധിജിയുടെ ലളിതവും ശക്തവുമായ സമരമുറയായ സത്യഗ്രഹത്തിന് ബാബാ രാംദേവ്‌ ഒരു ‘5 സ്റ്റാര്‍’ പ്രതിച്ഛായയാണ് കൊടുത്തിരിക്കുന്നത്.  രാംലീല മൈതാനത്ത് ഒരുക്കിയിരിക്കുന്ന പന്തലിനും മറ്റ് സൌകര്യങ്ങള്‍ക്കുമായി 18 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. സത്യാഗ്രഹത്തിന് വേണ്ടി ഇദ്ദേഹം ഡല്‍ഹിയിലേക്ക് വന്നത് സ്വന്തമായി ഉള്ള ഹെലികോപ്റ്ററില്‍ ആണ്. ഭീമമായ തുകകള്‍ യോഗാ ഫീസിനത്തില്‍ വാങ്ങുന്ന ബാബ രാംദേവ് സന്യാസിയിക്കാളുപരി ഒരു വ്യാപാരിയാണെന്നാണ്  കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിംഗ് അഭിപ്രായപ്പെട്ടത്.

- ലിജി അരുണ്‍

വായിക്കുക: , , ,

1 അഭിപ്രായം »

ബാബാ രാംദേവ് യോഗ നിര്‍ത്തണമെന്ന് കോണ്ഗ്രസ്

June 3rd, 2011

baba-ramdev-epathram

ന്യൂഡല്‍ഹി : സര്‍ക്കാരിനെതിരെ നിരാഹാര സമരം തുടങ്ങാനിരിക്കുന്ന ബാബാ രാംദേവ്‌ യോഗ നിര്‍ത്തി രാഷ്ട്രീയത്തില്‍ ഇറങ്ങുകയാണ് വേണ്ടത്‌ എന്ന് കോണ്ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ്‌ സിംഗ് അഭിപ്രായപ്പെട്ടു. യോഗ പഠിപ്പിക്കാന്‍ 50,000 രൂപ ഫീസ്‌ വാങ്ങുന്ന രാംദേവ്‌ ഒരു വ്യവസായിയാണ്. കോടികളാണ് ഇയാള്‍ യോഗയുടെ പേരില്‍ സമ്പാദിക്കുന്നത്. ഇതിനാല്‍ ഇയാളെ നന്മയുടെ പ്രതീകമായി ഒന്നും കാണാന്‍ ആവില്ല. കോണ്ഗ്രസിന് രാംദേവിനെ പേടിയില്ല. അങ്ങനെ ആയിരുന്നെങ്കില്‍ അയാളെ തടവില്‍ ആക്കിയേനെ എന്നും അദ്ദേഹം അറിയിച്ചു.

എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ സര്‍ക്കാര്‍ ബാബാ രാംദേവുമായി സന്ധിയില്‍ എത്താനുള്ള തീവ്ര ശ്രമത്തിലായിരുന്നു എന്നാണ് തലസ്ഥാനത്ത് നിന്നുമുള്ള സൂചനകള്‍. രണ്ടു കേന്ദ്ര മന്ത്രിമാരാണ് ബാബ താമസിക്കുന്ന ഡല്‍ഹിയിലെ പഞ്ച നക്ഷത്ര ഹോട്ടലില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തിയത്‌.

വിദേശ ബാങ്കുകളിലെ കള്ളപ്പണം തിരികെ എത്തിക്കുന്നതിന് പുറമേ പുതിയ ഒരാവശ്യം കൂടി ബാബാ രാംദേവ്‌ ഉന്നയിച്ചിട്ടുണ്ട്. മെഡിക്കല്‍ എന്‍ജിനിയറിങ് കോളജുകളില്‍ ഇംഗ്ലീഷിനു പകരം പ്രാദേശിക ഭാഷകള്‍ പഠനത്തിനായി ഉപയോഗിക്കണം എന്നതാണ് ബാബയുടെ ഏറ്റവും പുതിയ ആവശ്യം.

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

നിരാഹാരം കൊണ്ട് അഴിമതി ഇല്ലാതാവില്ല എന്ന് കോണ്ഗ്രസ്

June 2nd, 2011

digvijay-singh-epathram

ന്യൂഡല്‍ഹി : നിരാഹാരം കിടന്നത് കൊണ്ടൊന്നും അഴിമതി ഇല്ലാതാവില്ല എന്ന് കോണ്ഗ്രസ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ദിഗ് വിജയ്‌ സിംഗ് പ്രസ്താവിച്ചു. വിദേശ ബാങ്കുകളിലെ കള്ളപ്പണം തിരികെ കൊണ്ടുവരണം എന്ന ആവശ്യവുമായി യോഗാചാര്യന്‍ ബാബാ രാംദേവ്‌ നടത്താന്‍ ഇരിക്കുന്ന നിരാഹാര സത്യഗ്രഹത്തെ പറ്റിയാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്‌. സത്യഗ്രഹത്തിനായി എത്തിയ ബാബാ രാംദേവിനെ നാല് മന്ത്രിമാര്‍ വിമാന താവളത്തില്‍ ചെന്ന് കണ്ടു ചര്‍ച്ച നടത്തിയത് കോണ്ഗ്രസ് അറിയാതെയാണ്. ഈ നടപടിയുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ല എന്ന് കോണ്ഗ്രസ് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചു. ധന മന്ത്രി പ്രണബ്‌ മുഖര്‍ജി, കപില്‍ സിബല്‍, പവന്‍ കുമാര്‍ ബന്‍സല്‍, സുബോദ് കാന്ത് സഹായ് എന്നിവരാണ് ബാബയെ വിമാന താവളത്തില്‍ സ്വീകരിക്കാന്‍ പോയത്‌.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മായാവതിക്ക്‌ തിരിച്ചടി

June 2nd, 2011

mayawati-reigns-epathram

ലഖ്‌നൗ : ഭൂമി പിടിച്ചെടുത്ത്‌ സ്വകാര്യ കെട്ടിട നിര്‍മ്മാതാക്കള്‍ക്ക്‌ നല്‍കിയ നടപടിക്കെതിരെ കര്‍ഷകര്‍ നല്‍കിയ ഹരജിയില്‍ അലഹബാദ്‌ ഹൈക്കോടതി നടപടി സ്വീകരിച്ചത്‌ മായാവതി സര്‍ക്കാരിന് വന്‍ തിരിച്ചടിയായി. ഗ്രെയ്റ്റര്‍ നോയ്ഡയിലെ ബിസ്രാഖ്‌ ജലാല്‍പൂര്‍, ദേവ്‌ലാ എന്നീ ഗ്രാമങ്ങളിലെ ഭൂമി പിടിച്ചെടുക്കല്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. ഈ ഗ്രാമങ്ങളിലെ കര്‍ഷകരില്‍ നിന്നും 32 ഹെക്ടര്‍ ഭൂമിയാണ് മായാവതി സര്‍ക്കാര്‍ പിടിച്ചെടുത്ത്‌ സ്വകാര്യ വ്യക്തികള്‍ക്ക് കെട്ടിട നിര്‍മ്മാണത്തിനായി വിറ്റത്. ഇതിനെതിരെ കര്‍ഷകര്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ കോടതി സംസ്ഥാന  സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. കേസിന്റെ വാദം ജൂലൈയില്‍ കോടതി കേള്‍ക്കും.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വിഷ കപ്പലായ പ്രോബോ കോള ഇന്ത്യയില്‍
Next »Next Page » നിരാഹാരം കൊണ്ട് അഴിമതി ഇല്ലാതാവില്ല എന്ന് കോണ്ഗ്രസ് »



  • ബസ്സുകളിലും മെട്രോയിലും ഉച്ചത്തിലുള്ള ഫോൺ ഉപയോഗം പാടില്ല
  • ധര്‍മ്മേന്ദ്ര പ്രധാൻ രാജി വെക്കാതെ സമരം അവസാനിപ്പിക്കില്ല : സി. ജെ. പി.
  • പാസ്സ്പോർട്ട്-വിസാ സേവനം : പുതിയ കരാർ ഡൽഹി ഹൈക്കോടതി റദ്ദ് ചെയ്തു
  • പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിച്ചു
  • ഓപ്പറേഷൻ സിന്ദൂർ സൈനികരുടെ പേരുകൾ വെളിപ്പെടുത്തി
  • രാമക്ഷേത്ര നിർമ്മാണ തട്ടിപ്പ്
  • അഗ്നി-1 വിജയകരമായി പരീക്ഷിച്ചു
  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine