ജാതി സെന്‍സസ്‌ നടപ്പിലാക്കും

August 12th, 2010

caste-census-india-epathramന്യൂഡല്‍ഹി : ഏറെ നാളായി നടക്കുന്ന ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ ജാതി സെന്സസുമായി മുന്നോട്ട് പോവാന്‍ ഈ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച മന്ത്രിമാരുടെ സംഘം തീരുമാനമായി. കേന്ദ്ര ധന മന്ത്രി പ്രണബ്‌ മുഖര്‍ജി നയിക്കുന്ന മന്ത്രിമാരുടെ സംഘമാണ് ഇന്നലെ വൈകീട്ട് ജാതി തിരിച്ചുള്ള സെന്‍സസ്‌ നടത്താനുള്ള തങ്ങളുടെ ശുപാര്‍ശ സര്‍ക്കാരിനെ അറിയിച്ചത്‌.

ജാതി സെന്‍സസ്‌ വഴി പിന്നോക്ക സമുദായങ്ങളുടെ കണക്കെടുപ്പ്‌ മാത്രമാവില്ല നടത്തുന്നത് എന്ന് സംഘം വ്യക്തമാക്കി. പതിനഞ്ചു വയസിനു മുകളിലുള്ള രാജ്യത്തെ ഓരോ പൌരനോടും തങ്ങളുടെ ജാതി എന്തെന്ന ചോദ്യം ചോദിക്കും. ഈ വിവരങ്ങള്‍ ക്രോഡീകരിച്ച് രാജ്യത്തെ മൊത്തം ജനത്തിന്റെ ജാതി തിരിച്ചുള്ള കണക്ക്‌ ലഭ്യമാക്കുക എന്നതാണ് ഈ സെന്‍സസിന്റെ ലക്‌ഷ്യം. ദേശീയ ജനസംഖ്യാ രെജിസ്റ്ററിലേക്കുള്ള ഈ കണക്കെടുപ്പ്‌ ഡിസംബറില്‍ ആരംഭിക്കും.

census-in-india-epathram

വിവരങ്ങള്‍ ശേഖരിക്കുന്ന ഒരു സെന്‍സസ്‌ ഉദ്യോഗസ്ഥന്‍

കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തലസ്ഥാനത്ത് മടങ്ങിയെത്തിയ ശേഷം നടന്ന കോണ്ഗ്രസ് കോര്‍ കമ്മിറ്റി യോഗത്തെ തുടര്‍ന്നാണ് ജാതി സെന്സസിനു പിന്തുണ നല്‍കാന്‍ കോണ്ഗ്രസ് തീരുമാനിച്ചത്.

വിരലടയാളം, കണ്ണിലെ ഐറിസ്‌ രേഖപ്പെടുത്തല്‍ ഫോട്ടോ എടുക്കല്‍ എന്നിങ്ങനെയുള്ള ബയോമെട്രിക്‌ സെന്‍സസിന്റെ കൂടെ തന്നെ ഇനി തങ്ങളുടെ ജാതി ഏതെന്ന ചോദ്യത്തിന് കൂടി രാജ്യത്തെ പൌരന്മാര്‍ ഉത്തരം നല്‍കേണ്ടി വരും.

ഇന്ത്യന്‍ സമൂഹത്തിന്റെ പരാധീനതയായ ജാതി വ്യവസ്ഥയെ രാഷ്ട്ര നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി ക്രമേണ തുടച്ചു നീക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിന് പകരം, സ്റ്റേറ്റ്‌ തന്നെ ഓരോ പൌരനോടും ജാതി ചോദിച്ച്‌, അത് അവന്റെ ദേശീയ സ്വത്വ ബോധത്തിന്റെ ഭാഗമാക്കി മാറ്റി, അവന്റെ രാഷ്ട്രീയ ബോധത്തിന് തന്നെ തുരങ്കം വെയ്ക്കാന്‍ ഉള്ള ഈ ശ്രമം പിന്നോക്ക വോട്ടു ബാങ്ക് ലക്‌ഷ്യം വെച്ചു മാത്രമുള്ളതാണ്. കുറ്റവാളികളെ പോലെ തങ്ങളുടെ വിരലടയാളവും മറ്റും സ്റ്റേറ്റിനു കൈമാറാനുള്ള നീക്കം പോലും അപലപിക്കപ്പെടാത്ത രാജ്യത്ത്‌ ജാതി സെന്‍സസ്‌ വിഷയം രാഷ്ട്രീയ കക്ഷികള്‍ കൈകാര്യം ചെയ്ത രീതി തീര്‍ത്തും പ്രതിഷേധാര്‍ഹമാണ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മദനിയുടെ അറസ്റ്റ്‌ ആസന്നം

August 11th, 2010

madani-epathramതിരുവനന്തപുരം : കര്‍ണ്ണാടകയില്‍ നിന്നുള്ള ഒരു പോലീസ്‌ സംഘം ഇന്നലെ കേരളത്തില്‍ എത്തിയതോടെ 2008ലെ ബാംഗ്ലൂര്‍ സ്ഫോടന കേസില്‍ പി. ഡി. പി. നേതാവ്‌ അബ്ദുല്‍ നാസര്‍ മദനി ഏതു നിമിഷവും പോലീസ്‌ പിടിയിലാവും എന്നുറപ്പായി. പോലീസ്‌ സംഘം സംസ്ഥാനത്ത് എത്തിയ വാര്‍ത്ത പരന്നതിനെ തുടര്‍ന്ന് ഇന്നലെ കൊല്ലം നഗരത്തില്‍ ചെറിയ തോതിലുള്ള സംഘര്‍ഷാവസ്ഥ ഉടലെടുത്തു. നൂറു കണക്കിന് പി. ഡി. പി. പ്രവര്‍ത്തകര്‍ നഗരത്തില്‍ ഒത്തു കൂടുകയും മദനിക്ക്‌ അനുകൂലമായി മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു. എന്ത് വില കൊടുത്തും മദനിയുടെ അറസ്റ്റ്‌ തങ്ങള്‍ തടയും എന്നായിരുന്നു പ്രതിഷേധക്കാരുടെ മുന്നറിയിപ്പ്‌.

കര്‍ണ്ണാടകയില്‍ നിന്നും പോലീസ്‌ കമ്മീഷണറുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ എത്തിയ സംഘം ഇന്നലെ മദനി തങ്ങുന്ന കൊല്ലം നഗരത്തിലേക്ക് തിരിച്ചു.

ഈ പ്രദേശത്ത് ഏറെ ജന പിന്തുണയുള്ള മദനിയുടെ അറസ്റ്റ്‌ ക്രമ സമാധാന പ്രശ്നങ്ങള്‍ സംജാതമാക്കും എന്ന് ആശങ്കയുണ്ട്. എന്നാല്‍ കര്‍ണ്ണാടക ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയ സാഹചര്യത്തില്‍ മദനിയെ അറസ്റ്റ്‌ ചെയ്യാന്‍ ആവശ്യമായ എല്ലാ സഹായവും കേരളാ പോലീസ്‌ ബാംഗളൂരില്‍ നിന്നും വന്ന പോലീസ്‌ സംഘത്തിന് ഉറപ്പു നല്‍കിയിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കൂടുതല്‍ സൈന്യം കാശ്മീരിലേക്ക്

August 3rd, 2010

kashmir-violence-curfew-epathram

ന്യൂഡല്‍ഹി : ക്രമ സമാധാന നില അനുദിനം വഷളായി കൊണ്ടിരിക്കുന്ന കാശ്മീര്‍ താഴ്വരയിലേയ്ക്ക് കൂടുതല്‍ സൈന്യത്തെ വിന്യസിക്കാന്‍ കേന്ദ്ര നേതൃത്വം തീരുമാനമായി. മുഖ്യ മന്ത്രി ഒമര്‍ അബ്ദുള്ള, പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം എന്നിവരുമായി നടത്തിയ സുദീര്‍ഘമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് കൂടുതല്‍ അര്‍ദ്ധ സൈനികരെ കാശ്മീരിലേയ്ക്ക് അയയ്ക്കാന്‍ തീരുമാനം കൈക്കൊണ്ടത്. രാഷ്ട്രീയമായ ഏതൊരു പരിഹാരത്തിനും സ്ഥിതി ഗതികള്‍ സാധാരണ നിലയില്‍ ആവേണ്ടത് അത്യാവശ്യം ആയത് കൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്‌ എന്ന് ചര്‍ച്ചകള്‍ക്ക് ശേഷം കാശ്മീര്‍ മുഖ്യ മന്ത്രി ഒമര്‍ അബ്ദുള്ള അറിയിച്ചു.

മുഖ്യ മന്ത്രിയെ മാറ്റുക, ഗവര്‍ണറെ അധികാരം ഏല്‍പ്പിക്കുക, കൂടുതല്‍ സൈന്യത്തെ വിന്യസിക്കുക എന്നിങ്ങനെ മൂന്നു പോംവഴികളാണ് കേന്ദ്രത്തിനു മുന്‍പില്‍ ഉണ്ടായിരുന്നത് എന്നാണു സൂചന. ഒമര്‍ അബ്ദുള്ളയ്ക്കെതിരെ താഴ്വരയില്‍ വികാരം ശക്തമാണെങ്കിലും തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ അട്ടിമറിയ്ക്കേണ്ട എന്നാണു കേന്ദ്രത്തിന്റെ നിലപാട്. സുരക്ഷാ സൈനികരുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന അമര്‍നാഥ് യാത്ര സമാധാന പരമായിരുന്നു എന്നതും ഒരു സൈനിക നടപടിയ്ക്ക് അനുകൂലമായ തീരുമാനം എടുക്കാന്‍ പ്രേരകമായി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കാശ്മീര്‍ : 7 പേര്‍ കൂടി കൊല്ലപ്പെട്ടു

August 2nd, 2010

violence-in-kashmir-epathram

ശ്രീനഗര്‍ : അക്രമം ആളിപ്പടരുന്ന കാശ്മീര്‍ താഴ്വരയില്‍ ഇന്നലെ നടന്ന അക്രമാസക്തമായ പ്രതിഷേധ പ്രകടനങ്ങളില്‍ 7 പേര്‍ കൂടി കൊല്ലപ്പെട്ടു. ഇതോടെ കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ഇവിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 13 ആയി. ക്രമ സമാധാന നില താറുമാറായ ഇവിടെ ജനക്കൂട്ടം പോലീസ്‌ സ്റ്റേഷനുകളും വാഹനങ്ങളും നശിപ്പിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്യുകയാണ്.

ദക്ഷിണ കാശ്മീരിലെ പുല്‍വാമാ ജില്ലയിലെ ഖ്രൂ പോലീസ്‌ സ്റ്റേഷന്‍ ഞായറാഴ്ച ആക്രമിച്ച ജനക്കൂട്ടം. സ്റ്റേഷന്റെ ഉള്ളില്‍ ഇരച്ചു കയറുകയും സ്റ്റേഷന് തീ ഇടുകയും ചെയ്തു. സ്റ്റേഷന്റെ അകത്തു സൂക്ഷിച്ചിരുന്ന ഗ്യാസ്‌ സിലിണ്ടര്‍ തീ പിടിച്ചു പൊട്ടി തെറിച്ചാണ് പോലീസ്‌ സ്റ്റേഷനില്‍ സ്ഫോടനം നടന്നത് എന്ന് പോലീസ്‌ അറിയിച്ചു. സ്ഫോടനത്തില്‍ 4 പേര്‍ കൊല്ലപ്പെടുകയും 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

സ്റ്റേഷന്‍ ആക്രമിക്കാനെത്തിയ ജനക്കൂട്ടത്തിനു നേരെ പോലീസ്‌ നടത്തിയ വെടി വെപ്പില്‍ പതിനേഴുകാരിയായ ഒരു പെണ്‍കുട്ടി കൊല്ലപ്പെടുകയും 3 പേര്‍ക്ക് മാരകമായി പരിക്കേല്‍ക്കുകയും ചെയ്തു.

ഇതേ ജില്ലയിലെ തന്നെ പാമ്പോര്‍ പോലീസ്‌ സ്റ്റേഷനും ജനക്കൂട്ടം ആക്രമിക്കുകയുണ്ടായി. ഈ ആക്രമണത്തിലും രണ്ടു പേര്‍ കൊല്ലപ്പെട്ടു.

അനന്ത്‌നാഗ്, ലസ്ജാന്‍, സീവാന്‍, നിഷാത്, ഷാ മോഹല്ല പരിമ്പൊറ, നൌഹട്ട, റായ്നാവരി, ഖന്യാര്‍, ബാരാമുള്ള, സോപോര്‍, നായ്ട്ഖായ്, ഗാന്ടെര്‍ബാല്‍, ഗലന്തര്‍, ഫ്രൈസ്തബാല്‍, ബര്സൂ, കാട്ലാബാല്‍, ഖന്നാബാല്‍, പിന്ഗ്ലാന, സിരിഗുഫ്‌വാര എന്നിവിടങ്ങളിലെല്ലാം അക്രമം തുടരുകയാണ്.

ഇതിനിടെ കേന്ദ്ര ക്യാബിനറ്റ്‌ സുരക്ഷാ കമ്മിറ്റി ഒരു മാസത്തിനകം രണ്ടാമതും യോഗം ചേര്‍ന്ന് താഴ്വരയിലെ സുരക്ഷാ സ്ഥിതി ഗതികള്‍ വിലയിരുത്തി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കാശ്മീര്‍ പുകയുന്നു

August 1st, 2010

kashmir-violence-curfew-epathramശ്രീനഗര്‍ : കലാപ കലുഷിതമായ കാശ്മീര്‍ താഴ്വരയില്‍ ഇന്നലെ നടന്ന അക്രമത്തെ തുടര്‍ന്ന് നടന്ന പോലീസ്‌ വെടി വെപ്പില്‍ ഒരു പെണ്‍കുട്ടി കൊല്ലപ്പെട്ടു. ഇതോടെ  കഴിഞ്ഞ ഏതാനും ആഴ്ചകളായി തുടര്‍ന്ന് വരുന്ന അക്രമങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം 22 ആയി. നാല്പതോളം പേര്‍ പരിക്കേറ്റു ആശുപത്രിയിലാണ്. ഇതില്‍ മുപ്പത്‌ പോലീസുകാരുമുണ്ട്. ചിലരുടെ നില ഗുരുതരമാണ്. ഏതാനും ദിവസം മുന്‍പ്‌ നദിയില്‍ മുങ്ങി മരിച്ച ഒരു യുവാവിന്റെ മൃതദേഹവും വഹിച്ചു നീങ്ങുകയായിരുന്ന ഒരു ശവസംസ്‌കാര ജാഥ അക്രമാസക്തമായതിനെ തുടര്‍ന്ന് പോലീസ്‌ ഇടപെടുകയും ജനക്കൂട്ടം പോലീസിനെ ആക്രമിക്കുകയും ചെയ്തിരുന്നു. അന്നത്തെ പോലീസ്‌ വെടി വെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് അസ്വസ്ഥമായ താഴ്വരയില്‍ പലയിടത്തായി അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു.

17 പേരുടെ മരണത്തെ കുറിച്ച് അന്വേഷിക്കാന്‍ മുഖ്യ മന്ത്രി ഒമര്‍ അബ്ദുള്ള ഒരു റിട്ടയേഡ്‌ ജഡ്ജി നയിക്കുന്ന കമ്മീഷനെ നിയമിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

61 of 671020606162»|

« Previous Page« Previous « സൈനയ്ക്ക് ഖേല്‍രത്ന
Next »Next Page » കാശ്മീര്‍ : 7 പേര്‍ കൂടി കൊല്ലപ്പെട്ടു »



  • അവിശ്വാസികള്‍ക്ക് ശരീ അത്ത് നിയമം ബാധകമാക്കരുത്
  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine