
ന്യൂഡൽഹി : സർക്കാര്‍ ഉദ്യോഗസ്ഥർക്ക് സോഷ്യല്‍ മീഡിയ യില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്. ഔദ്യോഗിക ആവശ്യ ങ്ങള്‍ക്ക് ഉപ യോഗി ക്കുന്ന മൊബൈൽ ഫോൺ, കമ്പ്യൂട്ടര്‍ തുടങ്ങി യവ വഴി സമൂഹ മാധ്യമങ്ങൾ ഉപയോഗി ക്കരുത് എന്നും ഇന്റർ നെറ്റു മായി ബന്ധിപ്പി ച്ചിരി ക്കുന്ന കമ്പ്യൂട്ടറു കളിൽ രഹസ്യ സ്വഭാവ മുള്ള ജോലി കൾ ചെയ്യരുത് എന്നും കേന്ദ്ര ആഭ്യന്തര മന്ത്രാ ലയം സർക്കാര്‍ ഉദ്യോഗ സ്ഥർക്ക് മുന്നറിയിപ്പു നല്‍കി.
സർക്കാർ വെബ് സൈറ്റു കളിൽ നുഴഞ്ഞു കയറി രഹസ്യ വിവരങ്ങൾ ചോർത്തി എടു ക്കാൻ വിദേശത്തു നിന്നു ദിവസേന ശരാശരി 30 ശ്രമങ്ങൾ ഉണ്ടാവുന്നുണ്ട് എന്ന് ആഭ്യന്തര മന്ത്രാലയം വിലയിരുത്തുന്നു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കരാർ ജീവന ക്കാരും ഔദ്യോ ഗിക വിവര ങ്ങൾ സോഷ്യല്‍ മീഡിയ യില്‍ ഷെയര്‍ ചെയ്യരുത് എന്നും ആഭ്യന്തര മന്ത്രാലയം പുറത്തിറ ക്കിയ വാര്‍ത്താ കുറി പ്പിൽ പറയുന്നു.
സുരക്ഷാ വീഴ്ച പ്രതി രോധി ക്കു വാനും സർക്കാര്‍ വിവര ങ്ങൾ ഒന്നും തന്നെ ചോര്‍ന്നു പോകുന്നില്ല എന്നും ഉറപ്പു വരുത്തുവാന്‍ ആയിട്ടാണ് ഈ നടപടി.






അഹമ്മദാബാദ് : മുൻ ഐ. പി. എസ്. ഓഫീസർ സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് സി. ഐ. ഡി. കസ്റ്റഡി യില്‍ എടുത്തു. രണ്ടു പതിറ്റാണ്ടു മുന്‍പ് സഞ്ജീവ് ഭട്ട് ബനസ്‌കന്ദ യില്‍ ഡി. സി. പി. ആയിരിക്കെ അഭി ഭാഷ കനെ വ്യാജ മയക്കു മരുന്ന് കേസിൽ പ്പെടുത്തു വാന്‍ ശ്രമിച്ചു എന്നാണ് അദ്ദേഹ ത്തിന് എതിരെ യുള്ള കേസ്.
























