ഐ. പി. എ‌ല്‍ 20-20 മത്സരങ്ങള്‍ക്ക് കൊഴുപ്പേകാന്‍ കരീനയുടെ നൃത്തവും

March 21st, 2012

kareena-kapoor-epathram

ചെന്നൈ: ഐ. പി. എല്ലിന്റെ അഞ്ചാം സീസണിന്റെ ഉദ്‌ഘാടന ചടങ്ങില്‍ ഹോളീവുഡ്ഡിലെ ഹോട്ട് നായിക കരീനയും പങ്കെടുക്കും. ഏപ്രില്‍ മൂന്നിന് ചെന്നൈയിലെ വൈ. എം. സി. എ കോളേജിലാണ് ഐ. പി. എല്ലിന്റെ ഉദ്‌ഘാടന ചടങ്ങുകള്‍ നടക്കുക. കരീനയെ കൂടാതെ ബോളീവുഡ് സുന്ദരി പ്രിയങ്കാ ചോപ്രയും പങ്കെടുക്കും. നടന്മാരായ അമിതാഭ് ബച്ചന്‍, സല്‍മാന്‍ ഖാന്‍, പ്രഭുദേവ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിക്കും. കൊളോണിയല്‍ കസിന്‍സ്, കാത്തി പെറി എന്നിവരുടെ സംഗീത വിരുന്നും ചടങ്ങിനോടനുബന്ധിച്ച് ഉണ്ടാകും. ഏപ്രില്‍ നാലു മുതലാ‍ണ് ഐ. പി. എല്‍ മത്സരങ്ങള്‍ തുടങ്ങുക.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

സച്ചിന്റെ നൂറാം സെഞ്ചുറി അഭിമാന നേട്ടം

March 17th, 2012

sachin-tendulkar-epathram

ധാക്ക: ഇന്ത്യന്‍ ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ രാജ്യാന്തര ക്രിക്കറ്റില്‍ നൂറാം സെഞ്ചുറി തികച്ചു. ഒരാണ്ടു നീണ്ട കാത്തിരിപ്പിനു വിരാമമിട്ട്‌ ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരേ മിര്‍പുരിലെ ഷേരെ ബംഗ്ലാ നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ്‌ സച്ചിന്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ നേട്ടം കുറിച്ചത്‌. 138 പന്തുകളില്‍ ഒരു സിക്‌സറും 12 ഫോറുകളുമടക്കമായിരുന്നു സച്ചിന്‍ നൂറക്കം കടന്നത്‌. 14 റണ്‍സ്‌ കൂടി ചേര്‍ത്ത ശേഷം മഷ്‌റഫെ മൊര്‍ത്താസയുടെ പന്തില്‍ പുറത്താകുകയും ചെയ്‌തു. ഇതോടെ രാജ്യാന്തര ക്രിക്കറ്റില്‍ 100 സെഞ്ചുറി അപൂര്‍വ നേട്ടത്തിന് ഉടമയായി സച്ചിന്‍. 461 ഏകദിനങ്ങളില്‍നിന്നായി 49 സെഞ്ചുറികളും 95 അര്‍ധ സെഞ്ചുറികളും 188 ടെസ്‌റ്റുകളില്‍നിന്ന്‌ 51 സെഞ്ചുറിയും 65 അര്‍ധ സെഞ്ചുറികളും സച്ചിന്‍ നേടിയിട്ടുണ്ട്. ഇതില്‍  ടെസ്‌റ്റിലെ 51 സെഞ്ചുറികളില്‍ 29 ഉം വിദേശ പിച്ചിലായിരുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. സച്ചിന്റെ ഈ നൂറാം സെഞ്ചുറി രാജ്യത്തിന്റെ നേട്ടമായാണ് ക്രിക്കറ്റ്‌ പ്രേമികള്‍ ആഘോഷിക്കുന്നത്. ഇന്ത്യ ഈ ബംഗ്ലാദേശിനോട്‌  മല്‍സരത്തില്‍ പരാജയപ്പെട്ടതോന്നും അവര്‍ കാര്യമാക്കുന്നില്ല.1994 സെപ്‌റ്റംബര്‍ ഒന്‍പതിന്‌ കൊളംബോയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേയായിരുന്നു സച്ചിന്റെ കന്നി ഏകദിന സെഞ്ചുറി. 1990 ഓഗസ്‌റ്റ് 14 ന്‌ മാഞ്ചസ്‌റ്ററില്‍ ഇംഗ്ലണ്ടിനെതിരേയായിരുന്നു ആദ്യ ടെസ്‌റ്റ് സെഞ്ചുറി. കൂടാതെ ഏകദിനത്തില്‍ 154 വിക്കറ്റും ടെസ്‌റ്റില്‍ 45 വിക്കറ്റുകളും സച്ചിന്‍ നേടിയിട്ടുണ്ട്.
ഓസ്‌ട്രേലിയയ്‌ക്കെതിരെ ആണ്‌ സച്ചിന്‍ കൂടുതല്‍ സെഞ്ചുറി നേടിയത്‌. 35 ടെസ്‌റ്റില്‍നിന്ന്‌ 11 സെഞ്ചുറി. പിന്നാലെ ശ്രീലങ്കക്കെതിരേ 25 ടെസ്‌റ്റില്‍നിന്ന്‌ ഒന്‍പതു സെഞ്ചുറി. ഇംഗ്ലണ്ടിനെതിരെ 28 ടെസ്‌റ്റില്‍നിന്ന്‌ ഏഴ്‌ സെഞ്ചുറിയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 25 ടെസ്‌റ്റില്‍നിന്ന്‌ ഏഴ്‌ സെഞ്ചുറിയും ബംഗ്ലാദേശിനെതിരേ ഏഴ്‌ ടെസ്‌റ്റില്‍നിന്ന്‌ അഞ്ച്‌ സെഞ്ചുറിയും സച്ചിന്‍ നേടി. ന്യൂസിലന്‍ഡിനെതിരേ 22 ടെസ്‌റ്റില്‍ നിന്നും നാലും, പാകിസ്‌താനെതിരേ 18 ടെസ്‌റ്റില്‍ നിന്ന്  രണ്ടു സെഞ്ചുറികളും നേടി. വിന്‍ഡീസിനെതിരേ 19 ടെസ്‌റ്റില്‍നിന്ന്‌ മൂന്നും സിംബാബ്‌വേയ്‌ക്കെതിരേ ഒന്‍പതു ടെസ്‌റ്റില്‍നിന്ന്‌ മൂന്ന്‌ സെഞ്ചുറിയും നേടി. ലോകത്ത്‌ പകരം വെക്കാനില്ലാത്ത പ്രതിഭയാണ് സച്ചിന്‍. ലോകം കണ്ട എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്‍മാരില്‍ ഒരാളാണ് റെക്കോര്‍ഡുകളുടെ തോഴനായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഇന്ത്യയുടെ അഭിമാനം.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ക്രിക്കറ്റിലെ ഒത്തുകളിയില്‍ പങ്കില്ലെന്ന് ബോളുവുഡ് നടി നൂപുര്‍ മേഹ്‌ത

March 13th, 2012
Nupur-Mehta-epathram

ന്യൂഡെല്‍ഹി: ക്രിക്കറ്റിലെ ഒത്തുകളിയുമായി തനിക്ക് ബന്ധമില്ലെന്ന് ബോളിവുഡ് നടി നൂപുര്‍ മേഹ്‌ത. 2011-ലെ ലോകകപ്പില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ സെമിഫൈനലില്‍ ഒത്തുകളിനടന്നതായും ഇതില്‍ ഒരു ബോളിവുഡ് നടി ഉള്‍പ്പെട്ടതായുമുള്ള വാര്‍ത്തകള്‍ സണ്‍‌ഡേ ടൈംസില്‍  വന്നിരുന്നു.  കളിക്കാരെ സ്വാധീനിക്കുവാന്‍ ബോളിവുഡ്ഡ് നടി ഇടപെട്ടുവെന്ന പരാമര്‍ശം റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. നൂപുറിനോട് സാമ്യമുള്ള ഒരു സ്ത്രീയുടെ ചിത്രം റിപ്പോര്‍ട്ടിനൊപ്പം വന്നതാണ് നടിയെ ചൊടിപ്പിച്ചത്. പത്രത്തിനെതിരെ കേസുകൊടുക്കുവാന്‍ ആലോചിക്കുന്നതായി നടി പറഞ്ഞു

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഹോക്കി: ഫ്രാന്‍സിനെ തകര്‍ത്ത് ഇന്ത്യ ഒളിമ്പിക്സ് യോഗ്യത നേടി

February 27th, 2012

indian-hockey-team-2012-epathram

ന്യൂഡല്‍ഹി:  ഫ്രാന്‍സിന്റെ ഗോള്‍ വലയില്‍ ഇന്ത്യന്‍ താരങ്ങള്‍ ഗോള്‍ വര്‍ഷം തീര്‍ത്ത് ( 8-1 ) ലണ്ടന്‍ ഒളിം‌മ്പിക്സിലേക്ക് യോഗ്യത നേടി.  ഇന്ത്യന്‍ കളിക്കാരുടെ മാസ്മരികമായ പ്രകടനത്തോട് പിടിച്ചു നില്‍ക്കുവാനാകാതെ ഫ്രഞ്ചു താരങ്ങള്‍ക്ക് പലപ്പോഴും മനോനിയന്ത്രണം വിടുന്ന കാഴ്ച കാണാമായിരുന്നു. ഇന്ത്യന്‍ ടീമിലെ  പെനാല്‍ട്ടി കോര്‍ണര്‍ സ്പെഷ്യലിസ്റ്റായ സന്ദീപ് സിങ് ആയിരുന്നു ഗോള്‍വര്‍ഷത്തിന്റെ ചുക്കാന്‍ പിടിച്ചത്. ഹാട്രിക് ഉള്‍പ്പെടെ അഞ്ചു ഗോളുകള്‍ സന്ദീപ് സിന്ദ് നേടി. അഞ്ചും പെനാല്‍ട്ടി ഗോളുകള്‍ ആയിരുന്നു. ഗോള്‍മുഖത്തെ പ്രതിരോധ വലയം തീര്‍ക്കുന്ന എതിര്‍ ടീമിലെ താരങ്ങളെ ഒരു നിമിഷം സ്തബ്ദരാക്കുന്ന  കണ്‍കെട്ട് വിദ്യ സന്ദീപിനു സ്വന്തം.  ഗോള്‍മഴയുടെ തുടക്കമിട്ടത് ബീരേന്ദ്ര ലോക്രയായിരുന്നു. പിന്നീട് സന്ദീപിന്റെ ഊഴമായി. ഇതിനിടയില്‍ ഫ്രാന്‍സിന്റെ സൈമണ്‍ മാര്‍ട്ടിന്‍ ബ്രിസാക് ഇന്ത്യന്‍ പ്രതിരോധത്തിന്റെ പഴുത് മുതലെടുത്ത് ഒരു ഗോള്‍ മടക്കി. തുടര്‍ന്ന് സന്ദീപ് ഒന്നാം പകുതി പൂര്‍ത്തിയാക്കും മുമ്പുതന്നെ മറ്റൊരു ഗോള്‍ നേടിക്കൊണ്ട് തിരിച്ചടിച്ചു.  രണ്ടാം പകുതി അക്ഷരാര്‍ഥത്തില്‍ സന്ദീപും സംഘവും കളം നിറഞ്ഞാടുകയായിരുന്നു. ഇതിനിടയില്‍ ഇന്ത്യന്‍ താരങ്ങളായ എസ്.വി സുനില്‍, രഘുനാഥ് എന്നിവരും ഫ്രഞ്ചു ഗോള്‍വലയില്‍ ചലനം സൃഷ്ടിച്ചു. മഹത്തായ നേട്ടത്തില്‍   മലയാളിസാന്നിധ്യമായി ഗോള്‍ കീപ്പര്‍ ശ്രീജേഷും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അഞ്ചു പെനാല്‍ട്ടി കോര്‍ണറുകള്‍ ലഭിച്ചെങ്കിലും ശ്രീജേഷിന്റെ കാവലിനെ മറികടന്ന് വലകുലുക്കുവാന്‍ ഫ്രാന്‍സിനെ അനുവദിച്ചില്ല. മികച്ച സൌകര്യങ്ങള്‍ ഉള്ള ഫ്രഞ്ച് ടീമിനെ മുട്ടുകുത്തിച്ചതിലൂടെ അഭിമാനാര്‍ഹമായ നേട്ടമാണ് ഇന്ത്യന്‍ ഹോക്കി ടീം കൈവരിച്ചിരിക്കുന്നത്.  ഇന്ത്യന്‍ പൈതൃകം അവകാശപ്പെടാവുന്ന ഹോക്കി പക്ഷെ ക്രിക്കറ്റെന്ന “കച്ചവട“ കളിക്ക് മുമ്പില്‍ നിഷ്പ്രഭമാകുകയാണ്.

- ലിജി അരുണ്‍

വായിക്കുക:

അഭിപ്രായം എഴുതുക »

സച്ചിന്‍ വിരമിക്കാന്‍ സമയമായി: കപില്‍ ദേവ്

February 21st, 2012

sachin-kapildev-epathram

മുംബൈ: ഇന്ത്യയുടെ ബാറ്റിംഗ്‌ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക്‌ വിരമിക്കാന്‍ സമയമായെന്നും ലോകകപ്പ്‌ ക്രിക്കറ്റിനു ശേഷം തന്നെ അദ്ദേഹം വിരമിക്കേണ്ടതായിരുന്നു എന്നും മുന്‍ ക്യാപ്‌റ്റന്‍ കപില്‍ദേവ്‌ അഭിപ്രായപ്പെട്ടു. എല്ലാ കളിക്കാര്‍ക്കും ഒരു സമയമുണ്ട് സച്ചിന്റെ കാര്യത്തില്‍ നല്ല കാലം കഴിഞ്ഞു. അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റിനു സച്ചിന്‍ നല്‍കിയ സംഭാവന വളരെ വലുതാണ്‌ പക്ഷെ ഓസീസ്‌ പരമ്പരയിലെ മോശം ഫോം കണക്കിലെടുത്താല്‍ സച്ചിനു വിരമിക്കാന്‍ സമയമായി. അദ്ദേഹത്തിന്‌ ഏകദിന ക്രിക്കറ്റില്‍ ഇനി കളിക്കാന്‍ കഴിയില്ലെന്നും ടെസ്‌റ്റ് ക്രിക്കറ്റില്‍ തുടരണമെന്നും കപില്‍ നിര്‍ദേശിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

5 of 1445610»|

« Previous Page« Previous « റോഡ്ഷോയില്‍ രാഹുല്‍ ഗാന്ധി നിരോധനാജ്ഞ ലംഘിച്ചു
Next »Next Page » ഇറ്റാലിയന്‍ കമ്പനി 25 ലക്ഷം കെട്ടിവെക്കണം: ഹൈക്കോടതി »



  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine