സിഡ്‌നി: ഇന്ത്യന്‍ ക്രിക്കറ്റ് നായക സ്ഥാനത്ത് നിന്നും മാറാന്‍ തനിക്ക് ഒരു മടിയും ഇല്ലെന്ന് ക്യാപ്റ്റന്‍ മഹീന്ദ്ര സിംഗ് ധോണി അറിയിച്ചു. തന്നെക്കാള്‍ മികച്ച ഒരാള്‍ ഉയര്‍ന്നു വന്നാല്‍ അതാരായാലും അവര്‍ക്ക് ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനം ഏല്‍പ്പിക്കാമെന്ന് ധോണി പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റ് തന്നെയാണ് യഥാര്‍ഥ ക്രിക്കറ്റ്. എന്നാല്‍ അതുകൊണ്ടു മറ്റു ഫോര്‍മാറ്റുകളെ തള്ളിക്കളയാനാകരുത്. ഓരോ ഫോര്‍മാറ്റിനും അതിന്റേതായ വെല്ലുവിളികള്‍ ഉണ്ട്. എല്ലാറ്റിനും അതിന്റേതായ രസവുമുണ്ട്. അതുകൊണ്ട് മൂന്ന് ഫോര്‍മാറ്റിലും ഞാന്‍ തുടര്‍ന്നും കളിക്കും-ധോനി പറഞ്ഞു. അടുത്ത ലോകകപ്പില്‍ ഇന്ത്യയെ നയിക്കുകയാണെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ഒഴിഞ്ഞേക്കുമെന്ന തന്റെ പ്രസ്താവനയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് ധോണി ഇക്കാര്യം പറഞ്ഞത്.