ധോണിയുടെ പട ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടി, ഇന്ത്യക്ക്‌ പരമ്പര

October 26th, 2011

cricket-epathram

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് ധോണിയുടെ ദീപാവലി സമ്മാനമായി ടീം ഇന്ത്യുടെ വിജയം. അവസാന ഏകദിനത്തില്‍ 95 റണ്‍സ് ജയം തുടര്‍ച്ചയായി മൂന്ന് ഓവറുകളിലെ രവീന്ദ്ര ജഡേജയുടെ പ്രഹരത്തില്‍ ഇന്ത്യക്കെതിരായ പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ഇംഗ്ലണ്ട് 95 റണ്‍സിന് കൂപ്പുകുത്തി വീണു ഇതോടെ ഏകദിന പരമ്പര ഇന്ത്യക്ക്‌. ഇതോടെ പരമ്പരയിലെ എല്ലാ മല്‍സരങ്ങളും വിജയിച്ച ഇന്ത്യ ഇംഗ്ലണ്ടിലേറ്റ പരാജയത്തിന് അതേ ശക്തിയില്‍ തന്നെ പകരം വീട്ടി. നേരത്തെ തന്നെ ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. ക്രെയ്ഗ് കീസ്‌വെറ്റര്‍, ജൊനാഥന്‍ ട്രോട്ട്, ജോണി ബെയര്‍‌സ്റ്റോ എന്നിവരെ പുറത്താക്കി ജഡേജ ഇംഗ്ലണ്ടിന്റെ പതനത്തിന് തുടക്കമിട്ടു. സമിത് പട്ടേലിന്റെ വിക്കറ്റ് കൂടി പിഴുതുകൊണ്ടാണ് ജഡേജ പട്ടിക പൂര്‍ത്തിയാക്കി. രവിചന്ദ്രന്‍ അശ്വിന്‍ മൂന്ന് വിക്കറ്റുകള്‍ കൂടി പിഴുതതോടെ വിജയിക്കാന്‍ 272 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സ് 37 ഓവറില്‍ 176ന് അവസാനിച്ചു. മനോജ് തിവാരി, വരുണ്‍ ആരോണ്‍, സുരേഷ് റെയ്‌ന എന്നിവരും ഓരോ വിക്കറ്റ് വീതം നേടി. കീസ്‌വെറ്ററെ വിക്കറ്റിനു മുന്നില്‍ കുടുക്കികൊണ്ട് ജഡേജ വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്‌ . കീസ്‌വെറ്റര്‍ ഒമ്പതു ഫോറിന്റെ പിന്തുണയോടെ 64 പന്തില്‍ 63 റണ്‍സെടുത്തു. അടുത്ത ഓവറില്‍ ട്രോട്ടിനെയാണ് ജഡേജ വീഴ്ത്തിയത്. വിരാട്ട് കോഹ്‌ലിയുടെ കൈകുമ്പിളില്‍ ഒതുക്കുമ്പോള്‍ ട്രോട്ട് 10 പന്തില്‍ വെറും അഞ്ചു റണ്‍സ് മാത്രമാണ് നേടിയിരുന്നത്. അടുത്ത ഓവറില്‍ തന്നെ ബെയര്‍‌സ്റ്റോയെ റെയ്നയുടെ കൈയിലെത്തിച്ചു. വരുണ്‍ ആരോണ്‍ ക്യാപ്റ്റന്‍ അലെയ്സ്റ്റര്‍ കുക്കിനെ പുറത്താക്കിയാണ് ഇന്ത്യയ്ക്ക് മേല്‍കൈ നേടികൊടുത്തത്. ഓപ്പണിങ് കൂട്ടുകെട്ട് വളരെ ശക്തമായ നിലയില്‍ നീങ്ങുന്നതിനിടെയായിരുന്നു കുക്കിന്റെ ഔട്ട്‌. എട്ടു ഫോറിന്റെ അകമ്പടിയോടെ കുക്ക് 61 പന്തില്‍ 60 റണ്‍സ് നേടിയിരുന്നു. അശ്വിനാണ് ഇന്ത്യയ്ക്ക് മൂന്നാം ബ്രേക്ക് നല്‍കിയത്. ഇയാന്‍ ബെല്ലിനെ ക്യാപ്റ്റന്‍ ധോണി വിക്കറ്റിന് പിന്നില്‍ പിടിച്ചു. കീസ്‌വെറ്ററും കുക്കും ചേര്‍ന്ന് നല്‍കിയ 129 റണ്‍സിന്റെ ശക്തമായ അടിത്തറകൊണ്ട് പക്ഷെ ഇംഗ്ലണ്ടിന് ഗുണമൊന്നുനുണ്ടായില്ല.‌നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നായകന്‍ ധോണിയുടെ(69 പന്തില്‍ 75 പുറത്താകാതെ) തകര്‍പ്പന്‍ ബാറ്റിംഗിന്റെ മികവില്‍ 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സെടുത്തു.നാലിന് 123 എന്ന നിലയില്‍ നിന്നാണ് ധോണി ടീമിനെ പടുത്തുയര്‍ത്തിയത്. ധോണിക്ക് പുറമെ രഹാനെ(42), ഗംഭീര്‍(38), തിവാരി(24), റെയ്‌ന(38), ജഡേജ(21) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ഓപ്പണിംഗ് വിക്കറ്റില്‍ ഗംഭീര്‍-രഹാനെ സഖ്യം 80 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായത് ഇന്ത്യയുടെ സ്‌കോറിംഗ് വേഗം കുറച്ചു. ധോണിയുടെ ബാറ്റിംഗ് മികവില്‍ അവസാന പത്തോവറില്‍ 90 റണ്‍സാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. ഇംഗ്ലണ്ടിനെതിരായ അഞ്ച് ഏകദിനങ്ങളിലും ഇതോടെ ധോണി പുറത്താകാതെ നിന്നു. ഇതില്‍ 39 റണ്‍സും അവസാന രണ്ട് ഓവറിലായിരുന്നു. ഇംഗ്ലണ്ടിനു വേണ്ടി സമിത് പട്ടേല്‍ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഫിന്‍ രണ്ടു വിക്കറ്റെടുത്തു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കൃഷ്ണ പൂനിയ ഒളിമ്പിക്സിലേക്ക്

October 15th, 2011

krishna-poonia-epathram

പോര്‍ട്ട്‌ലാന്‍ഡ്‌ : അമേരിക്കയിലെ പോര്‍ട്ട്‌ലാന്‍ഡില്‍ നടന്ന അന്താരാഷ്‌ട്ര മല്‍സരത്തില്‍ സ്വര്‍ണ മെഡല്‍ നേടിയതോടെ ഇന്ത്യന്‍ ഡിസ്ക്കസ് ത്രോ താരം കൃഷ്ണ പൂനിയ ലണ്ടന്‍ ഒളിമ്പിക്സിലേക്കുള്ള യോഗ്യത നേടി. 2012 ലെ ലണ്ടന്‍ ഒളിമ്പിക്സില്‍ പങ്കെടുക്കുവാനുള്ള യോഗ്യതാ ദൂരം 59.5 മീറ്റര്‍ ആണെന്നിരിക്കെ 61.12 മീറ്റര്‍ ആണ് കൃഷ്ണ കൈവരിച്ച ദൂരം. കഴിഞ്ഞ വര്‍ഷത്തെ കോമണ്‍വെല്‍ത്ത് ഗെയിംസിന്‍ കാല്‍ മുട്ടിന് പരിക്കേറ്റ ശേഷം ആദ്യമായാണ്‌ ഇത്രയും ദൂരം കൃഷ്ണയ്ക്ക് രേഖപ്പെടുത്താന്‍ കഴിയുന്നത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ടൈഗര്‍ പട്ടോഡിക്ക് ആദരാഞ്ജലികള്‍

September 23rd, 2011

tiger-pataudi-epathram

ന്യൂഡല്‍ഹി : അന്തരിച്ച മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം ക്യാപ്റ്റന്‍ “ടൈഗര്‍” മന്‍സൂര്‍ അലി ഖാന്‍ പട്ടോഡിക്ക് രാജ്യം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഇന്നലെ അന്തരിച്ച അദ്ദേഹത്തിന് 70 വയസായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റന്‍ ആയിരുന്നു ടൈഗര്‍ പട്ടോഡി.

ഒരു കണ്ണിന് കാഴ്ച ഇല്ലാതെ തന്നെ മൂവായിരത്തോളം റണ്ണുകള്‍ നേടിയ പട്ടോഡി ഒരു ക്രിക്കറ്റ്‌ ഇതിഹാസം ആയിരുന്നു എന്ന് സുനില്‍ ഗാവസ്കര്‍ പറഞ്ഞു. ഒറ്റ കണ്ണ് കൊണ്ട് കളിക്കുന്നത് എത്ര ദുഷ്കരമാണ് എന്ന് ബാറ്റ്‌ ചെയ്തിട്ടുള്ള ആര്‍ക്കും അറിയാം. എന്നിട്ടും അദ്ദേഹം കൈവരിച്ച നേട്ടം എത്ര മഹാനായ കളിക്കാരനായിരുന്നു അദ്ദേഹം എന്ന് തെളിയിക്കുന്നു എന്നാണ് മുന്‍ പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ഇമ്രാന്‍ ഖാന്‍ പറഞ്ഞത്‌. ക്രിക്കറ്റ്‌ ലോകത്തിന് തീരാ നഷ്ടമാണ് പട്ടോഡിയുടെ വിയോഗമെന്നാണ് ഇന്ത്യന്‍ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പറഞ്ഞത്‌.

1961 മുതല്‍ 1975 വരെ 46 ടെസ്റ്റ്‌ മല്‍സരങ്ങളില്‍ പട്ടോഡി ഇന്ത്യന്‍ ടീമില്‍ കളിച്ചു. ഇതില്‍ 40 മല്‍സരങ്ങളില്‍ അദ്ദേഹമാണ് ഇന്ത്യയെ നയിച്ചത്‌. ഇതില്‍ ഒന്‍പത് മല്‍സരങ്ങള്‍ ജയിക്കുകയും ചെയ്തു.

ടെസ്റ്റ്‌ ക്രിക്കറ്റില്‍ പകച്ചു നിന്നിരുന്ന ഇന്ത്യന്‍ ടീമിനെ 1968ല്‍ ന്യൂസീലന്‍ഡിനെതിരെ വിദേശ മണ്ണിലുള്ള ആദ്യ ടെസ്റ്റ്‌ വിജയത്തിലേക്ക് അദ്ദേഹം നയിച്ചു. പട്ടോഡി ഇല്ലായിരുന്നുവെങ്കില്‍ ജയിക്കാനായി കളിക്കുന്ന ഒരു ലോകോത്തര ടീമായി വളരാന്‍ ഇന്ത്യന്‍ ടീമിന് ഏറെ നാള്‍ കാത്തിരിക്കേണ്ടി വന്നേനെ എന്നാണ് വിലയിരുത്തപ്പെടുന്നത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അസറുദ്ദീന്റെ മകന്‍ മരിച്ചു

September 16th, 2011

ayazuddin-epathram

ഹൈദരാബാദ് : ബൈക്ക്‌ അപകടത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ അപ്പോളോ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയായിരുന്ന മുന്‍ ക്രിക്കറ്റ്‌ താരവും മൊറാദാബാദ് എം. പി. യുമായ മൊഹമ്മദ്‌ അസറുദ്ദീന്റെ മകന്‍ അയസുദ്ദീന്‍ മരിച്ചു. 19 വയസായിരുന്നു. സെപ്റ്റെംബര്‍ 11 നാണ് അയസുദ്ദീനും പതിനാറുകാരനായ ബന്ധു അജ്മല്‍ ഉര്‍ റഹ്മാനും ഓടിച്ചിരുന്ന സ്പോര്‍ട്ട്സ് ബൈക്ക്‌ ഹൈദരാബാദില്‍ റോഡില്‍ നിന്നും തെറിച്ചു പോയി അപകടത്തില്‍ പെട്ടത്. അജ്മല്‍ അപകടത്തില്‍ തല്‍ക്ഷണം കൊല്ലപ്പെട്ടിരുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ ടീമിന്റെ ഏറ്റവും മോശം പ്രകടനം: ഗാംഗുലി

August 14th, 2011

ganguly-epathram

ബര്‍മിങ്ങാം: ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിനെതിരെ നിശിതമായ വിമര്‍ശനവുമായി മുന്‍ ക്യാപ്റ്റന്‍ സൗരവ്‌ ഗാംഗുലി രംഗത്ത്‌ വന്നു. കഴിഞ്ഞ ദശാബ്ദത്തിലെ ഏറ്റവും മോശം ഇന്ത്യന്‍ ടീമാണ് ഇപ്പോഴത്തേതെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്‌. നമ്മള്‍ ഒരു സാധാരണ ടീം മാത്രമാണെന്ന് ഇനിയെങ്കിലും അംഗീകരിക്കേണ്ടിയിരിക്കുന്നു. ഇതില്‍ തന്നെ തീര്‍ത്തും പരിതാപകരമായിരുന്നു ഇഗ്ലണ്ടുമായി മൂന്നാം ടെസ്റ്റിലെ രണ്ടാം ദിവസത്തെ കളി. 90 ഓവറില്‍ നിന്ന് ഇംഗ്ലണ്ട് 372 റണ്‍സെടുത്തപ്പോള്‍ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്താനേ കഴിഞ്ഞുള്ളു. തയ്യാറെടുപ്പുകളിലെ അപര്യാപ്തതയാണ് ഇന്ത്യയുടെ തിരിച്ചടിക്ക് വഴിവച്ചത്. ഇംഗ്ലണ്ടിനെപ്പോലെ കരുത്തുറ്റ ഒരു നിരയ്‌ക്കെതിരെ വെറുതെ വന്ന് വിജയിക്കാന്‍ കഴിയില്ല. ബാറ്റിങ്ങും ബൌളിങ്ങും ഒരുപോലെ മോശമായി. ഇതോടെ ടെസ്റ്റ്‌ റാങ്കിംഗില്‍ ഇന്ത്യ താഴേക്ക്‌ പോയി കഴിഞ്ഞ ഇരുപതു മാസമായി ഇന്ത്യയായിരുന്നു റാങ്കിംഗില്‍ ഒന്നാമത്‌. ഇംഗ്ലണ്ടിനെതിരെ ദയനീയമായി പരാജയപ്പെട്ടതോടെ ടെസ്റ്റ്‌ റാങ്കിംഗില്‍ ഇന്ത്യുടെ സ്ഥാനം ഇംഗ്ലണ്ട്‌ പിടിച്ചുവാങ്ങി. ബി.ബി.സി.ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗാംഗുലി ഇന്ത്യന്‍ ടീമിനെതിരെ ശക്തമായി തുറന്നടിച്ചത്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

7 of 1467810»|

« Previous Page« Previous « അന്നാ ഹസാരെ അഴിമതിക്കാരന്‍: കോണ്‍ഗ്രസ്‌
Next »Next Page » രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ കേരളത്തില്‍ 14 പേര്‍ക്ക് »



  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു
  • തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine