കല്‍മാഡിക്ക് ചെരുപ്പേറ്

April 26th, 2011

suresh kalmadi-epathram

ന്യൂഡല്‍ഹി: കോമണ്‍‌വെല്‍ത്ത് ഗെയിംസ് അഴിമതി സംബന്ധിച്ച് അറസ്റ്റിലായ ഗെയിംസ് സമിതി അധ്യക്ഷന്‍ സുരേഷ് കല്‍മാഡിക്ക് നേരെ ചെരുപ്പേറ്. പോലീസ് അകമ്പടിയോടെ പട്യാല ഹൌസ് കോടതിയില്‍ ഹാജരാക്കിയ ഇദ്ദേഹത്തിന് നേരെ കപില്‍ താക്കൂര്‍ എന്ന മധ്യപ്രദേശ്‌ സ്വദേശി ചെരുപ്പ് എറിയുകയായിരുന്നു. ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെയാണ്‌ വഞ്ചന, ഗൂഢാലോചന, അഴിമതി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കല്‍മാഡിയെ സിബിഐ അറസ്‌റ്റ് ചെയ്‌തത്‌. ക്യൂന്‍സ് ബാറ്റണ്‍ റിലേ, തത്സമയ പ്രദര്‍ശനത്തിനുള്ള മോണിറ്ററുകള്‍ എന്നിവയുടെ ഇടപാടുകളില്‍ വന്‍ അഴിമതി നടന്നിരിക്കുന്നതായി സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്.

- ലിജി അരുണ്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കല്‍മാഡി അറസ്റ്റില്‍

April 25th, 2011

Suresh-Kalmadi-epathram

ന്യൂഡല്‍ഹി:കോമണ്‍‌വെല്‍ത്ത് ഗെയിംസ് അഴിമതിയുമായി ബന്ധപ്പെട്ട് സംഘാടക സമിതി അധ്യക്ഷന്‍ സുരേഷ് കല്‍മാഡിയെ സിബിഐ അറസ്റ്റ് ചെയ്തു. അറസ്റ്റ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉച്ച കഴിഞ്ഞ് ഉണ്ടാകും.

2010 ഒക്ടോബറില്‍ ദില്ലിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഇന്ന് കല്‍മാഡിയെ ചോദ്യം ചെയ്യാന്‍ വിളിച്ചിരുന്നു. ഇതിനിടയില്‍ ആയിരുന്നു അറസ്റ്റ്. ക്യൂന്‍സ് ബാറ്റണ്‍ റിലേയുമായി ബന്ധപ്പെട്ട് എ ‌എം കാര്‍സ് ആന്‍ഡ് ഫിലിംസ് എന്ന കമ്പനിയുമായുള്ള കരാറുകളില്‍ വന്‍ അഴിമതി നടന്നതായി അന്വേഷണ സംഘം കണ്ടെത്തി. ഇതിനെ കുറിച്ചുള്ള പല രേഖകളും ഇദ്ധേഹത്തിന്റെ ഓഫീസില്‍ നിന്നും വീട്ടില്‍ നിന്നും സി.ബി.ഐ കണ്ടെത്തിയിരുന്നു. സി.ബി.ഐ സംഘം ലണ്ടനില്‍ നടത്തിയ അന്വേഷണത്തില്‍ തത്സമയ പ്രദര്‍ശനത്തിനുള്ള മോണിറ്ററുകള്‍ വാങ്ങിയതും, റിലേയ്ക്കുള്ള ആവശ്യമായ ടാക്സി കാറുകള്‍ വാങ്ങിയതും അടക്കം കോടികളുടെ അഴിമതിക്കഥയാണ് പുറത്തു വന്നത്.

- ലിജി അരുണ്‍

വായിക്കുക: , ,

1 അഭിപ്രായം »

കോമണ്‍വെല്‍ത്ത് ഗെയിംസ് : കല്‍മാഡിയുടെ പേര് റിപ്പോര്‍ട്ടില്‍ ഇല്ല

March 7th, 2011

suresh-kalmadi-epathram

ന്യൂഡല്‍ഹി : അഴിമതി ആരോപണ വിധേയനായ കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടക സമിതി മുന്‍ ചെയര്‍മാന്‍ സുരേഷ് കല്‍മാഡിയുടെ പേര് കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ നടത്തിപ്പിലെ പ്രശ്നങ്ങള്‍ വിശദീകരിക്കുന്ന റിപ്പോര്‍ട്ടില്‍ പരാമര്ശിക്കപ്പെട്ടില്ല. ഗെയിംസുമായി ബന്ധപ്പെട്ട ചെറുതും വലുതുമായ എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളുന്ന ഈ റിപ്പോര്‍ട്ടില്‍ നിന്നും കല്‍മാഡിയുടെ പേര് ഒഴിവാക്കിയത്‌ ചര്‍ച്ചാവിഷയം ആയിട്ടുണ്ട്.

കരാറുകള്‍ നല്‍കുവാന്‍ ഇടയായ സാഹചര്യങ്ങള്‍, ഗെയിംസ് വൈകിയതിന്റെ കാരണങ്ങള്‍, പദ്ധതി ചെലവ് വര്‍ദ്ധിച്ചതിന്റെ കാരണങ്ങള്‍ എന്നിവയെല്ലാം ഈ റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നുണ്ട്.

കല്‍മാഡിക്കെതിരെ സി. ബി. ഐ. അന്വേഷണം നടക്കുന്നതിനാലാണ് റിപ്പോര്‍ട്ടില്‍ അദ്ദേഹത്തിന്റെ പേര് പരാമര്ശിക്കാഞ്ഞത് എന്നാണ് സൂചന. ഈ കാരണത്താല്‍ റിപ്പോര്‍ട്ടില്‍ ആരുടേയും പേര് ചേര്‍ക്കേണ്ട എന്ന തീരുമാനം സംഘാടക സമിതി സ്വീകരിച്ചു. വിശദമായ പഠനത്തിന് ശേഷം ഈ റിപ്പോര്‍ട്ട് രണ്ടു മാസത്തിനകം പ്രസിദ്ധീകരിക്കും.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശ്രീശാന്ത് ലോകകപ്പ് ടീമില്‍

February 9th, 2011

sreesanth-epathram

മുംബൈ: പരിക്ക് മൂലം ലോകകപ്പ് ടീമില്‍ നിന്നും പുറത്തായ പ്രവീണ്‍ കുമാറിന് പകരം ശ്രീശാന്തിനെ തിരഞ്ഞെടുത്തു. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ പേസ് ബൗളര്‍ പ്രവീണ്‍ കുമാറിന് പരിക്കേറ്റതാണ് ശ്രീശാന്തിന് ലോകകപ്പിലേക്ക് വഴി തുറന്നത്. ബാംഗ്ലൂരിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമയില്‍ ചികിത്സയിലായിരുന്ന പ്രവീണ്‍ വിദഗ്ധ ചികിത്സയ്ക്കായി ഇംഗ്ലണ്ടിലേക്ക് പോയിരുന്നു. അവിടെ വെച്ച് നടത്തിയ പരിശോധന കളിലാണ് പ്രവീണിന് ലോകകപ്പില്‍ കളിയ്ക്കാനാവില്ലെന്ന കാര്യം ഉറപ്പായത്.

ശ്രീശാന്തിനൊപ്പം ഇഷാന്ത് ശര്‍മ്മയെയും പരിഗണിച്ചിരുന്നു. എന്നാല്‍ ഇഷാന്തിന്റെ ഫോമില്ലായ്മ ശ്രീയ്ക്ക് അനുകൂലമായി. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ മണ്ണില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ശ്രീയെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത് ധോണിയുടെ താത്പര്യമില്ലായ്മ മൂലമാണെന്നും സൂചനകളുണ്ടായിരുന്നു. മുന്‍‌ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി, പാക് ക്യാപ്റ്റന്‍ വസിം അക്രം അടക്കമുള്ള പ്രമുഖര്‍ ശ്രീശാന്തിനെ ഒഴിവാക്കി യതിനെതിരെ രംഗത്തെത്തിയിരുന്നു.

-

വായിക്കുക: ,

1 അഭിപ്രായം »

കൊച്ചി ഐ പി എല്‍ ടീമിന്റെ പ്രമോഷന്‍ ആല്‍ബം ഒരുക്കുന്നത് പ്രിയദര്‍ശന്‍

February 7th, 2011

കൊച്ചി: കൊച്ചി ഐ പി എല്‍ ടീമിന്റെ പ്രമോഷന്‍ ആല്‍ബം പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശന്‍ തയ്യാറാക്കും. ഇതു സംബന്ധിച്ച കരാറില്‍ കൊച്ചി ടീം അധികൃതരും പ്രിയദര്‍ശനും ഒപ്പിട്ടു. അടുത്തമാസം ആദ്യത്തോടെ പ്രമോഷന്‍ ആല്‍ബം പുറത്തിറക്കാനാണ് ടീം അധികൃതര്‍ ലക്ഷ്യമിടുന്നത്.

ചെന്നൈയിലും കൊച്ചിയിലുമായായിരിക്കും ആല്‍ബം ചിത്രീകരിക്കുക. ബോളിവുഡിലെ തിരക്കേറിയ സംവിധായകനായ പ്രിയദര്‍ശന്‍ മുമ്പ് ഒരുക്കിയ ‘ഫെവിക്കോള്‍’, ‘പെപ്‌സി’ തുടങ്ങിയ ബ്രാന്‍ഡുകളുടെ പരസ്യ ചിത്രങ്ങള്‍ ഏറെ ശ്രദ്ധനേടിയിരുന്നു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

8 of 14789»|

« Previous Page« Previous « സ്‌പെക്ട്രം കേസ് പുതിയ വഴിത്തിരിവിലേക്ക്
Next »Next Page » സ്‌പെക്ട്രത്തേക്കാള്‍ വലിയ അഴിമതി;നഷ്ടം രണ്ടു ലക്ഷം കോടി »



  • പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിച്ചു
  • ഓപ്പറേഷൻ സിന്ദൂർ സൈനികരുടെ പേരുകൾ വെളിപ്പെടുത്തി
  • രാമക്ഷേത്ര നിർമ്മാണ തട്ടിപ്പ്
  • അഗ്നി-1 വിജയകരമായി പരീക്ഷിച്ചു
  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine