കല്‍മാഡിയെ പുറത്താക്കാന്‍ ആവില്ലെന്ന് സര്‍ക്കാര്‍

December 21st, 2010

suresh-kalmadi-epathram

ന്യൂഡല്‍ഹി : കോമണ്‍ വെല്‍ത്ത് ഗെയിംസ് സംഘാടക സമിതിയില്‍ നിന്നും അഴിമതി ആരോപണത്തിന് വിധേയനായ അദ്ധ്യക്ഷന്‍ സുരേഷ് കല്‍മാഡിയെയും സെക്രട്ടറി ലളിത് ഭാനോട്ടിനെയും ഉടന്‍ നീക്കം ചെയ്യണമെന്ന സി. ബി. ഐ. യുടെ ആവശ്യം നടപ്പിലാക്കാന്‍ ആവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. അന്താരാഷ്‌ട്ര ഒളിമ്പിക്‌ സമിതിയില്‍ അംഗത്വമുള്ള ഇന്ത്യന്‍ ഒളിമ്പിക്‌ അസോസിയേഷന്റെ കീഴിലാണ് കോമണ്‍ വെല്‍ത്ത് ഗെയിംസ് സംഘാടക സമിതിക്ക് രൂപം നല്‍കിയത്‌. 1860 ലെ സൊസൈറ്റീസ്‌ രജിസ്ട്രേഷന്‍ ആക്റ്റ്‌ പ്രകാരം ഒരു സൊസൈറ്റി ആയിട്ടാണ് ഇത് രെജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അന്താരാഷ്‌ട്ര ഒളിമ്പിക്‌ സമിതിയുടെ ചാര്‍ട്ടര്‍ പ്രകാരം സര്‍ക്കാരിന് സംഘാടക സമിതിയുടെ പ്രവര്‍ത്തനത്തില്‍ ഇടപെടാന്‍ അധികാരമില്ല എന്ന കാരണം കാണിച്ചാണ് സര്‍ക്കാര്‍ സി. ബി. ഐ. യുടെ ആവശ്യം നിരാകരിച്ചത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കല്‍മാഡിയെ നീക്കണമെന്ന് സി.ബി.ഐ.

December 16th, 2010

cbi-logo-big-epathram

ന്യൂഡല്‍ഹി : കോമണ്‍ വെല്‍ത്ത് ഗെയിംസ് സംഘാടക സമിതി അദ്ധ്യക്ഷന്‍ സുരേഷ് കല്‍മാഡിയെയും സെക്രട്ടറി ലളിത് ഭാനോട്ടിനെയും തല്‍സ്ഥാനങ്ങളില്‍ നിന്നും ഉടന്‍ നീക്കം ചെയ്യണമെന്ന് സി. ബി. ഐ. സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഗെയിംസുമായി ബന്ധപ്പെട്ടു നടന്ന അഴിമതി ആരോപണങ്ങളെ കുറിച്ചുള്ള അന്വേഷണത്തിന് ഇവര്‍ തടസ്സമാകുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഈ ആവശ്യം ഉന്നയിച്ചിട്ടുള്ളത്.

അന്വേഷണത്തിന്റെ സുഗമമായ പുരോഗതിക്ക്‌ കല്‍മാഡിയെയും ഭാനോട്ടിനെയും എത്രയും പെട്ടെന്ന് നീക്കം ചെയ്യണം എന്നാണ് സി. ബി. ഐ. കാബിനറ്റ്‌ സെക്രട്ടറി കെ. എം. ചന്ദ്ര ശേഖറിനോട് ആവശ്യപ്പെട്ടിട്ടുള്ളത്‌.

അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഇവരുടെ സാന്നിധ്യം കീഴുദ്യോഗസ്ഥരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാന്‍ സി. ബി. ഐ. ക്ക് തടസ്സമായിട്ടുണ്ട് എന്ന് സി. ബി. ഐ. വ്യക്തമാക്കി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നഗര സൌന്ദര്യത്തിനായി പുറത്താക്കപ്പെട്ടവര്‍ ഇപ്പോഴും തെരുവില്‍

December 13th, 2010

cwg-homeless-slum-dwellers-epathram

ന്യൂഡല്‍ഹി : കോമണ്‍ വെല്‍ത്ത് ഗെയിംസ് സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കുന്നതിനും ഗെയിംസ് നടക്കുന്ന വേളയില്‍ നഗര സൌന്ദര്യത്തിന് കോട്ടം തട്ടാതിരിക്കുന്നതിനും വേണ്ടി ഗെയിംസ് ഗ്രാമ പരിസരങ്ങളിലെ ചേരികള്‍ കുടി ഒഴിപ്പിച്ച അധികൃതര്‍ കുടി ഒഴിപ്പിക്കുമ്പോള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും തന്നെ പാലിക്കാഞ്ഞതിനെ തുടര്‍ന്ന് കുടി ഒഴിപ്പിക്കപ്പെട്ടവരുടെ പിന്തുണയ്ക്കായി സന്നദ്ധ സംഘടനകള്‍ രംഗത്തെത്തി.

രണ്ടര ലക്ഷം പേര്ക്കാണ് ഇത്തരത്തില്‍ കിടപ്പാടം നഷ്ടപ്പെട്ടത്. ഇവരില്‍ ഏതാണ്ട് അന്‍പതിനായിരം പേര്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ താല്‍ക്കാലിക താമസ സൗകര്യം ഏര്‍പ്പെടുത്തിയത്. തങ്ങളുടെ ചേരികളും, കിടപ്പാടങ്ങളും അതിലെ സാധന സാമഗ്രികള്‍ ഒന്നാകെയും നഷ്ടപ്പെട്ടത് കണ്ടു അമ്പരന്നു നിലവിളിച്ച ആയിരങ്ങളാണ് ഇവര്‍ക്കിടയില്‍ ഉള്ളത്.

താല്‍ക്കാലിക കിടപ്പാടം നല്‍കാമെന്ന് പറഞ്ഞു ലോറികളില്‍ കയറ്റി കൊണ്ട് പോയവരെ നഗരത്തില്‍ നിന്നും നാല്‍പ്പത് കിലോമീറ്റര്‍ അകലെ ഭാവന എന്ന സ്ഥലത്തേക്കാണ് കൊണ്ട് പോയത്‌. നഗര ഹൃദയത്തില്‍ വിവിധ തൊഴിലുകള്‍ ചെയ്തു ഉപജീവനം കഴിച്ച ഇവരുടെ ജീവനോപാധികള്‍ ഇതോടെ ഇല്ലാതായി. പലരും തിരികെ നഗരത്തിലേക്ക് തന്നെ ചേക്കേറി രാത്രി കാലങ്ങളില്‍ തെരുവോരങ്ങളിലും പീടിക തിണ്ണകളിലും കഴിച്ചു കൂട്ടുകയാണ്.

അതി ശൈത്യത്തില്‍ കുടുംബം മുഴുവന്‍ മരിച്ച സ്ത്രീകള്‍ നിരവധിയാണ് ഇവിടെയുള്ളത്. നൂറു കണക്കിന് ആളുകള്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ തണുപ്പില്‍ രോഗം ബാധിച്ചു മരിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

നഗര സൌന്ദര്യ വല്ക്കരണത്തിനായി കുടി ഒഴിപ്പിക്കപ്പെട്ടവര്‍ ജീവിതോപാധി തേടി തിരികെ നഗരത്തില്‍ എത്തിയതോടെ തലസ്ഥാനത്ത് തെരുവോരങ്ങളില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്‌ എന്ന് ഈ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകര്‍ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കോമണ്‍വെല്‍ത്ത് ഗെയിംസ് അന്വേഷണം സി.ബി.ഐ. ഏറ്റെടുത്തു

October 20th, 2010

cbi-logo-epathramന്യൂഡല്‍ഹി : കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതി ആരോപണങ്ങളെ കുറിച്ചുള്ള അന്വേഷണം സി. ബി. ഐ. ഏറ്റെടുത്തു. സി. ബി. ഐ. യുടെ അഴിമതി വിരുദ്ധ ശാഖയിലെ ഒരു സംഘം ഉദ്യോഗസ്ഥന്‍മാര്‍ ഇന്നലെ സംഘാടക സമിതി ഓഫീസില്‍ എത്തി ഖ്വീന്‍സ്‌ ബാറ്റണ്‍ റിലേ ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ ഒന്നടങ്കം കൈവശപ്പെടുത്തി.

ഗെയിംസ് വില്ലേജ്‌ വികസനത്തിന്റെ ചുമതലയുണ്ടായിരുന്ന ഇമാര്‍ എം. ജി. എഫ്. കണ്‍സ്ട്രക്ഷന്‍ പ്രൈവറ്റ്‌ ലിമിറ്റഡ് പദ്ധതി കാര്യക്ഷമമായി നടത്തിയില്ല എന്ന് ആരോപണമുണ്ട്. കേന്ദ്ര പൊതു മരാമത്ത്‌ വകുപ്പ്‌, ഡല്‍ഹി വികസന അതോറിറ്റി, ന്യൂ ഡല്‍ഹി മുനിസിപ്പല്‍ കൌണ്‍സില്‍, പൊതു മരാമത്ത്‌ വകുപ്പ്‌, ഡല്‍ഹി മുനിസിപ്പല്‍ കൊര്‍പ്പോറെയ്ഷന്‍ എന്നീ സര്‍ക്കാര്‍ ഏജന്‍സികളും അന്വേഷണത്തിന്റെ പരിധിയില്‍ വരും. എന്ഫോഴ്സ്മെന്റ്റ്‌, വിജിലന്‍സ്‌ എന്നീ വകുപ്പുകളുമായി സഹകരിച്ചായിരിക്കും സി. ബി. ഐ. അന്വേഷണം നടത്തുക. പ്രാഥമിക അന്വേഷണങ്ങള്‍ക്ക് ശേഷം ഒക്ടോബര്‍ 28ന് മുന്‍പായി ഔദ്യോഗികമായി കേസ്‌ റെജിസ്റ്റര്‍ ചെയ്യും എന്ന് കരുതപ്പെടുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കളി കഴിഞ്ഞു; ഇനി കാര്യം

October 15th, 2010

cwg-closing-ceremony-epathram

ന്യൂഡല്‍ഹി : കോമണ്‍വെല്‍ത്ത് ഗെയിംസിന് തിരശ്ശീല വീണതോടെ ഏറെ നാളായി മാറ്റി വെച്ചിരുന്ന അഴിമതി അന്വേഷണത്തിന് കേന്ദ്രം ഉത്തരവിട്ടു. മുന്‍ കോംട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറല്‍ വി. കെ. ഷുന്ഗ്ളൂ നേതൃത്വം നല്‍കുന്ന ഉന്നത തല സമിതി ഗെയിംസിന്റെ സംഘാടനവും നടത്തിപ്പും സംബന്ധിച്ച വിവിധ വിഷയങ്ങളെ പറ്റി വിശദമായ അന്വേഷണം നടത്തും. മൂന്നു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് പ്രധാന മന്ത്രിക്ക്‌ സമര്‍പ്പിക്കുവാനാണ് നിര്‍ദ്ദേശം.

ഗെയിംസ് നടത്തിപ്പുമായി ബന്ധപ്പെട്ടു നടന്ന അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കണം എന്ന് പ്രതിപക്ഷം ഏറെ നാളായി ആവശ്യപ്പെട്ടു വന്നിരുന്നു. സര്‍ക്കാര്‍ പണം ആരെങ്കിലും വഴി മാറി ചിലവഴിച്ചു എന്ന് കാണുന്ന പക്ഷം അവര്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കും എന്ന് കോണ്ഗ്രസ് വക്താവ്‌ മനീഷ്‌ തിവാരി അറിയിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

9 of 148910»|

« Previous Page« Previous « ഗഗന്‍ നരംഗിന് നാലാം സ്വര്‍ണ്ണം
Next »Next Page » വിശ്വാസ വോട്ടെടുപ്പില്‍ യദിയൂരപ്പയ്ക്ക് വീണ്ടും വിജയം »



  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു
  • തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം
  • ജീവനാംശത്തിനായി ക്രിമിനൽ കേസ് നൽകാം : സുപ്രീം കോടതി
  • ഭീകരാക്രമണം : വീരമൃത്യു വരിച്ച അഞ്ച് സൈനികരുടെ വിവരങ്ങള്‍ കരസേന പുറത്തു വിട്ടു
  • മുലപ്പാലിന്‍റെ വാണിജ്യ വൽക്കരണം : മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ അഥോറിറ്റി
  • കേരളത്തിലും തമിഴ്‌ നാട്ടിലും ബി. ജെ. പി. എക്കൗണ്ട് തുറക്കും : അമിത് ഷാ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine