പോര്‍ട്ടബിലിറ്റി ഉപയോഗിച്ചത് 17 ലക്ഷം പേര്‍

February 10th, 2011

mobile-number-portability-kerala-epathram

ന്യൂഡല്‍ഹി : ലോകത്ത് അതിവേഗം വളരുന്ന മൊബൈല്‍ വിപണികളിലൊന്നായ ഇന്ത്യയില്‍ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി (എം‌എന്‍പി) സൌകര്യം ഇതു വരെ ഉപയോഗിച്ചത് 17.1 ലക്ഷം ഉപയോക്താക്കള്‍. ഫെബ്രുവരി അഞ്ച് വരെയുള്ള കണക്കുകളാണ് ഇതെന്ന് ‘ട്രായ്’ വ്യക്തമാക്കി. നവംബര്‍ 25 ന് ഹരിയാനയിലാണ് ആദ്യമായി എം‌എന്‍പി സംവിധാനം നടപ്പിലാക്കിയത്. പിന്നീട്, ജനുവരി ഇരുപതോടെ രാജ്യത്തെ 22 സോണുകളിലും എം‌എന്‍പി സൌകര്യം പ്രാബല്യത്തിലായി.

മൊബൈല്‍ നമ്പര്‍ മാറാതെ സേവന ദാതാവിനെ മാറ്റാന്‍ കഴിയുന്ന സൌകര്യമാണ് എം‌എന്‍പി. പതിനഞ്ചോളം കമ്പനികള്‍ക്കിടയില്‍ ഇത് മത്സരം സൃഷ്ടിക്കുന്നു എങ്കിലും ഉപയോക്താക്കളെ നിലനിര്‍ത്തുന്നതിനായി ഒരു കമ്പനിയും കാര്യമായ ഓഫറുകള്‍ ഒന്നും പ്രഖ്യാപിച്ചിട്ടില്ല എന്നതാണ് വാസ്തവം.

മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാന്‍ വെറും 19 രൂപ മാത്രമാണ് ഉപയോക്താവിന് ചെലവ് വരിക. ഇതിനായി ഇംഗ്ലീഷില്‍ “പോര്‍ട്ട്” (PORT) എന്ന് ടൈപ്പ് ചെയ്ത് ഒരു സ്പേസ് വിട്ട ശേഷം നിലവിലുള്ള നമ്പര്‍ കൂടി ടൈപ്പ് ചെയ്ത് 1900 എന്ന നമ്പറിലേക്ക് എസ്‌എം‌എസ് അയച്ചാല്‍ മതിയാവും.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

സുതാര്യതയ്ക്ക് പുതിയ മാനം

February 5th, 2011

p-manivannan-internet-camera-epathram

ബാംഗ്ലൂര്‍ : ഇന്ത്യയുടെ അന്താരാഷ്‌ട്ര പ്രതിച്ഛായക്ക് വരെ അഴിമതിയുടെ കഥകള്‍ മൂലം കോട്ടം തട്ടിയിരിക്കുന്ന സമയത്ത് ബാംഗ്ലൂരിലെ ഒരു ഐ. എ. എസ്. ഉദ്യോഗസ്ഥന്‍ ഭരണ രംഗത്തെ സുതാര്യതയ്ക്ക് ഒരു പുതിയ മാനം കണ്ടെത്തിയിരിക്കുന്നു. ബാംഗ്ലൂരിലെ വൈദ്യുതി വിതരണ കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ പി. മണിവന്നനാണ് തന്റെ ഓഫീസില്‍ തന്റെ മുറിയില്‍ സ്ഥാപിച്ചിരിക്കുന്ന സെക്യൂരിറ്റി ക്യാമറ ഇന്റര്‍നെറ്റ്‌ വഴി ബന്ധപ്പെടുത്തി തങ്ങളുടെ വെബ് സൈറ്റില്‍ തന്റെ മുറിയിലെ ദൃശ്യങ്ങള്‍ തല്‍സമയം സംപ്രേഷണം ചെയ്തു കൊണ്ട് ആധുനിക സാങ്കേതിക വിദ്യ ഭരണ രംഗത്തെ സുതാര്യത ഉറപ്പു വരുത്തുവാന്‍ ഫലപ്രദമായി ഉപയോഗിച്ച് ഒരു പുതിയ മാതൃകയായത്‌.

കര്‍ണ്ണാടകയിലെ ഏറ്റവും സത്യസന്ധനായ ഉദ്യോഗസ്ഥന്‍ എന്ന് നേരത്തെ കീര്‍ത്തി നേടിയ ഉദ്യോഗസ്ഥനാണ് മണിവന്നന്‍. എച്ച്. ഡി. കുമാരസ്വാമിയുടെ ഭരണ കാലത്ത്‌ രാഷ്ട്രീയ സമ്മര്‍ദ്ദം വക വെയ്ക്കാതെ നിയമ വിരുദ്ധമായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റി ഒട്ടേറെ ശത്രുക്കളെ സൃഷ്ടിച്ച സിറ്റി കമ്മീഷണറാണ് ഇദ്ദേഹം. പിന്നീട് യെദ്യൂരപ്പ മുഖ്യമന്ത്രി ആയപ്പോള്‍ ഇദ്ദേഹത്തെ ഷിമോഗയിലേക്ക് സ്ഥലം മാറ്റിയതിന് എതിരെ വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും ഏറെ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

കര്‍ണ്ണാടക ബാംഗ്ലൂര്‍ വൈദ്യുതി വിതരണ കമ്പനി (Bangalore Electricity Supply Company – BESCom) യുടെ വെബ് സൈറ്റ്‌ സന്ദര്‍ശിച്ച് അതില്‍ “എം.ഡി. യുടെ റൂം കാണൂ” എന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്‌താല്‍ ക്യാമറയിലെ ദൃശ്യങ്ങള്‍ കാണാം. എന്നാല്‍ ഈ വാര്‍ത്ത പുറത്തായതോടെ സന്ദര്‍ശകരുടെ ക്രമാതീതമായ തള്ളിക്കയറ്റം മൂലമാവണം ഈ വെബ് സൈറ്റ്‌ പലപ്പോഴും സെര്‍വര്‍ പ്രവര്‍ത്തനരഹിതമാണ് എന്ന സന്ദേശമാണ് ഇപ്പോള്‍ കാണിക്കുന്നത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

റോക്കറ്റ്‌ പരാജയം പുനപരിശോധിക്കും

December 26th, 2010

gslv-failure-epathram

ശ്രീഹരിക്കോട്ട : ഇന്ത്യയുടെ വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരാനുള്ള ദൌത്യവുമായി ഇന്നലെ (ശനിയാഴ്ച) ആകാശത്തേക്ക് കുതിച്ചുയര്‍ന്ന റോക്കറ്റ്‌ ഏതാനും നിമിഷങ്ങള്‍ക്കകം പൊട്ടിത്തെറിച്ചത് ഇന്ത്യന്‍ ശാസ്ത്ര സമൂഹത്തെ ഒരു നിമിഷം നിരാശരാക്കിയെങ്കിലും ഈ പരാജയം ഇന്ത്യയുടെ വാര്‍ത്താ വിനിമയ രംഗത്തെ പരിഷ്കരണ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കില്ല എന്ന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം തലവന്‍ ഡോ. കെ. രാധാകൃഷ്ണന്‍ അറിയിച്ചു. ബാങ്കിംഗ്, വിദ്യാഭ്യാസം, ആരോഗ്യ രംഗം എന്നിങ്ങനെ സുപ്രധാന മേഖലകളിലെ വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനുള്ള 36 ട്രാന്‍സ്പോണ്ടറുകളായിരുന്നു പൊട്ടിത്തെറിച്ച റോക്കറ്റ്‌ ജി. എസ്. എല്‍. വി. എഫ് – 06 (GSLV – Geo Geo-synchronous Satellite Launch Vehicle – F-06) വഹിച്ച ഉപഗ്രഹമായ ജി സാറ്റ്‌ 5 – പി (GSAT-5P) യില്‍ ഉണ്ടായിരുന്നത്.

എന്നാല്‍ അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വിക്ഷേപിക്കുന്ന നിരവധി ഉപഗ്രഹങ്ങള്‍ ഈ നഷ്ടം നികത്തുമെന്ന് ഡോ. രാധാകൃഷ്ണന്‍ അറിയിച്ചു. 24 ട്രാന്‍സ്പോണ്ടറുകളുമായി 2011 മാര്‍ച്ച് മാസത്തോടെ ഫ്രഞ്ച് ഗയാനയില്‍ നിന്നും വിക്ഷേപിക്കുന്ന ജി സാറ്റ്‌ – 8, അതിനെ തുടര്‍ന്ന് വിക്ഷേപിക്കാനിരിക്കുന്ന ജി സാറ്റ്‌ – 9, ജി സാറ്റ്‌ – 10, ജി സാറ്റ്‌ – 12 എന്നീ ഉപഗ്രഹങ്ങള്‍ ഇന്ത്യയുടെ വാര്‍ത്താ വിനിമയ രംഗത്തെ ശക്തിപ്പെടുത്തും എന്ന് അദ്ദേഹം വ്യക്തമാക്കി.

ഇപ്പോള്‍ സംഭവിച്ച വിക്ഷേപണ പരാജയം കേവലം ഒരു ആകസ്മികത മാത്രമാണ് എന്ന് വെളിപ്പെടുത്തിയ അദ്ദേഹം റോക്കറ്റിന്റെ രൂപകല്‍പ്പനയില്‍ സംഭവിച്ച പിഴവ്‌ അല്ലാത്തതിനാല്‍ ഇത് ഗൌരവമേറിയ ഒരു വിഷയമല്ല എന്നും വിശദീകരിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ രൂപയ്‌ക്ക് പുതിയ ചിഹ്നം

July 16th, 2010

rupee-symbol-epathram ന്യൂഡല്‍ഹി:  ഡോളറും ($), യൂറോയും () പോലെ ഇന്ത്യന്‍ രൂപയ്‌ക്കും ഇനി സ്വന്ത മായി ഒരു ചിഹ്നം. ദേവ നാഗരി ലിപി യിലെ ‘ര’ () എന്ന അക്ഷര വും ഇംഗ്ലീ ഷിലെ ‘R‘ എന്ന അക്ഷര വും ചേര്‍ത്താണ്‌ പുതിയ ചിഹ്നം ഉണ്ടാക്കിയത്‌.

കേന്ദ്ര സര്‍ക്കാര്‍ നടത്തിയ മത്സര ത്തില്‍ നിന്ന്‌ തെര ഞ്ഞെ ടുത്ത അഞ്ചു മാതൃക കളില്‍ നിന്നും, തമിഴ്‌ നാട്‌ സ്വദേശി യും മുംബൈ ഐ. ഐ. ടി. വിദ്യാര്‍ത്ഥി യു മായ  ഡി. ഉദയ കുമാര്‍ രൂപ കല്‍പന ചെയ്‌ത ചിഹ്ന മാണ്‌ കേന്ദ്ര മന്ത്രി സഭ അംഗീ കരിച്ചത്‌. അട യാള ത്തിന്‍റെ മുകളിലെ രണ്ട്‌ വര കള്‍ ദേശീയ പതാക യിലെ നിറ ങ്ങളെ പ്രതി നിധീ കരിക്കും.

ഇനി അച്ചടിക്കുന്ന നോട്ടുകളില്‍ പുതിയ ചിഹ്നം ഉണ്ടാകും. അമേരിക്കന്‍ ഡോളര്‍, ബ്രിട്ടീഷ്‌ പൗണ്ട്‌, യൂറോ, ജാപ്പനീസ്‌ യെന്‍ എന്നിവയ്‌ക്ക്‌ സ്വന്തമായി ചിഹ്ന മുണ്ട്‌.  ഇപ്പോള്‍ Rs, Re, INR എന്നീ ചിഹ്ന ങ്ങളാണ്‌ ഇന്ത്യന്‍ രൂപ യ്‌ക്ക്‌ ഉപ യോഗി ക്കുന്നത്‌.

അയല്‍ രാജ്യ ങ്ങളായ പാകിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക യും കൂടാതെ ഇന്തോ നേഷ്യ തുടങ്ങിയ സ്ഥല ങ്ങളിലെ കറന്‍സി യും രൂപ ( Re ) എന്ന് അറിയപ്പെട്ടു വരുന്നു. ഇതും പുതിയ ചിഹ്നം വേണമെന്ന തീരു മാന ത്തിനു കാരണമായി.

ഈ ചിഹ്നം യൂണികോഡ്‌ സ്റ്റാന്‍ഡേര്‍ഡ്‌ ആയി അംഗീ കരി ച്ചാല്‍ ഇന്ത്യന്‍ സോഫ്റ്റ്‌ വെയര്‍ കമ്പനി കളുടെ സംയുക്‌ത സംഘടന യായ നാസ്‌കോം, തങ്ങളുടെ ഓപ്പ റേറ്റീവ്‌ സോഫ്റ്റ്‌ വെയറി ന്‍റെ ഭാഗ മാക്കും.

ബ്യൂറോ ഓഫ്‌ ഇന്ത്യന്‍ സ്‌റ്റാന്‍ഡേര്‍ഡ്‌ അംഗീ കരി ച്ചാല്‍ പുതിയ ചിഹ്നം ഉള്‍ പ്പെടുത്തി കീ ബോര്‍ഡു കള്‍ നിര്‍ മ്മിക്കും. കഴിഞ്ഞ ബജറ്റ്‌ സമ്മേളന ത്തില്‍ ഇന്ത്യന്‍ രൂപയ്‌ക്ക്‌ ചിഹ്നം കണ്ടെത്തും എന്ന്‌ ധന മന്ത്രി പ്രണബ്‌ മുഖര്‍ജി അറിയിച്ചിരുന്നു.

രൂപയുടെ പുതിയ ചിഹ്നം രൂപ കല്‍പന ചെയ്ത ഉദയ കുമാറിന്‌ സമ്മാനമായി 2.5 ലക്ഷം രൂപ ലഭിക്കും.

- pma

വായിക്കുക: , , , , , ,

1 അഭിപ്രായം »

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പെരുമാറ്റ ചട്ടം

October 30th, 2009

mobile-phoneഈജിപ്റ്റ് : മൊബൈല്‍ ഫോണ്‍ ഉപയോക്താ ക്കള്‍ക്കായി ഈജിപ്റ്റിലെ ടെലിഫോണ്‍ റെഗുലേറ്ററി അതോറിറ്റി പെരുമാറ്റ ചട്ടങ്ങള്‍ പുറപ്പെടുവിച്ചു. ഫോണ്‍ മറ്റുള്ളവര്‍ക്ക് ശല്യമാകാതെ എങ്ങനെ ഉപയോഗിക്കാം എന്നതാണ് പെരുമാറ്റ ചട്ടത്തിന്റെ കാതല്‍. ഫോണ്‍ എപ്പോള്‍ ഓണ്‍ ചെയ്യണം, ഓഫ് ചെയ്യേണ്ടത് ഏത് സാഹചര്യത്തില്‍ എന്ന് തുടങ്ങി റിംഗ് ടോണുകളുടെ നിയന്ത്രണവും ഉച്ചത്തില്‍ സംസാരിച്ച് മറ്റുള്ളവരെ ശല്യപ്പെടുത്തുന്നതും ഇതില്‍ വിലക്കിയിട്ടുണ്ട്. മറ്റുള്ളവരുടെ ഫോട്ടോ അവരുടെ അനുമതി ഇല്ലാതെ എടുക്കരുത്. അശ്ലീല ഫോട്ടോകള്‍ അയക്കരുത്. അശ്ലീല പദങ്ങള്‍ ഉള്ള മെസേജുകള്‍ അയക്കരുത്. റോംഗ് നമ്പറുകള്‍ വന്നാല്‍ ക്ഷമയോടെ കൈകാര്യം ചെയ്യാന്‍ ഉപദേശിക്കുന്നതിനോടൊപ്പം അറിയാത്ത നമ്പറുകളില്‍ നിന്നും വരുന്ന കോളുകള്‍ ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്. മറ്റുള്ളവര്‍ ഉറങ്ങുന്ന സമയത്ത് അവരെ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുന്നതും ഒഴിവാക്കണം.
 


Egypt issues code of conduct for mobile phone use


 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

64 of 661020636465»|

« Previous Page« Previous « മുംബൈയില്‍ വന്‍ വിമാന ദുരന്തം ഒഴിവായി
Next »Next Page » എഡിറ്ററുടെ അറസ്റ്റ് മാധ്യമങ്ങള്‍ക്ക് ഭീഷണി »



  • റോഡ് അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ
  • വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ ബന്ധിത ഫോൺ നമ്പർ നിർബ്ബന്ധം
  • സി. പി. രാധാകൃഷ്ണന്‍ ഉപ രാഷ്ട്ര പതിയായി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു
  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine