പാര്‍ളമെന്റ് ഭീകരാക്രമണക്കേസ്: ഒന്നാം പ്രതി അഫ്‌സല്‍ ഗുരുവിനെ തൂക്കിക്കൊന്നു

February 10th, 2013

ന്യൂഡെല്‍ഹി: ഇന്ത്യന്‍ പാര്‍ലമെന്റിനു നേരെ ഭീകരാക്രമണം നടത്തിയ കേസിലെ ഒന്നാം പ്രതി മുഹമ്മദ് അഫ്‌സല്‍ ഗുരുവിനെ തൂക്കിക്കൊന്നു. ഇന്നലെ രാവിലെ എട്ടുമണിയോടെ തീഹാര്‍ജയിലില്‍ വച്ച് അതീവ രഹസ്യമായിട്ടായിരുന്നു അഫ്‌സലിനെ തൂക്കിലെറ്റിയത്. ഈ കേസിന്റെ വിചാരണയ്ക്കൊടുവില്‍ അഫ്‌സലിനു വധ ശിക്ഷ വിധിച്ചിരുന്നു. 2005 ഓഗസ്റ്റ് നാലിനു സുപ്രീംകോടതിയും വധശിക്ഷ ശരിവച്ചതിനെ തുടര്‍ന്ന് ഇയാള്‍ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഈ ദയാഹര്‍ജി തള്ളുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ശിക്ഷാവിധി നടപ്പിലാക്കിയത്. മൃതദേഹം ജയില്‍ വളപ്പില്‍ മതാചാരപ്രകാരം സംസ്കരിച്ചു.

വധശിക്ഷ നടപ്പാക്കുന്ന വിവരം വെള്ളിയാഴ്ച വൈകുന്നേരം അഫ്‌സലിനെ ജയില്‍ അധികൃതര്‍ അറിയിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ അഞ്ചുമണിയോടെ ഉദ്യ്യൊഗസ്ഥര്‍ വിളിച്ചുണര്‍ത്തി ചായ നല്‍കി. അതിനു ശേഷം ഇയാള്‍ നിസ്കാരം നടത്തി. തുടര്‍ന്ന് വൈദ്യപരിശോധന ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി തൂക്കുമുറിയിലേക്ക് കൊണ്ടു പോയി. എട്ടുമണിയോടെ തൂക്കിലേറ്റി. പരിശോധനകള്‍ പൂര്‍ത്തിയാക്കി മൃദദേഹം മതപണ്ഡിതരുടെ നേതൃത്വത്തില്‍ മതാചാരപ്രകാരം സംസ്കരിക്കുകയായിരുന്നു. അഫ്‌സലിനെ തൂക്കിലേറ്റുന്ന വിവരം സ്പീഡ് പോസ്റ്റ് വഴി കുടുമ്പത്തെ അറിയിച്ചിരുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

കാശ്മീരിലെ സോപോര്‍ സ്വദേശിയാണ് അഫ്‌സല്‍. ഇയാളാണ് 2001 ഡിസംബര്‍ 13നു നടന്ന പാര്‍ളമെന്റ്റിനു നേരെ ആക്രമണത്തിന്റെ സൂത്രധാരന്‍ എന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. ആക്രമണത്തില്‍ എട്ടു സുരക്ഷാ ഉദ്യോഗസ്ഥരും ഒരു ഉദ്യാന പാലകനും കൊല്ലപ്പെട്ടിരുന്നു‍. സുരക്ഷാ ഭടന്മാരുടെ ആക്രമണത്തില്‍ അഞ്ച് ഭീകരരും കൊല്ലപ്പെട്ടിരുന്നു. മുന്‍‌രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ഇയാളുടെ ദയാഹര്‍ജിയില്‍ നടപടിയൊന്നും എടുത്തിരുന്നില്ല. എന്നാല്‍ പുതിയ രാഷ്ട്രപതി ചുമതലയേറ്റപ്പോള്‍ ആഭ്യന്തരമന്ത്രാലയം അഫ്‌സലിന്റെ ദയാഹര്‍ജി തള്ളുവാന്‍ ശുപാര്‍ശ ചെയ്യുകയായിരുന്നു. മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്‌മല്‍ കസബിനെ കഴിഞ്ഞ നവംബര്‍ 21 നു തൂക്കിലേറ്റിയിരുന്നു. അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയില്‍ തീര്‍പ്പാക്കാതെ നീട്ടിക്കൊണ്ടു പോകുന്നതില്‍ ബി.ജെ.പി ശക്തമായ രാഷ്ടീയ സമ്മര്‍ദ്ദം കൊണ്ടു വന്നിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അബ്ദുള്‍ നസര്‍ മ‌അദനിയുടെ ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍

January 21st, 2013

ബാംഗ്ലൂര്‍: പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മ‌അദനിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് മണിപ്പാല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആസ്പത്രി അധികൃതര്‍. സൌഖ്യ ഹോളിസ്റ്റിക് ഹെല്‍ത്ത് സെന്ററില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ തലകറക്കവും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിദഗ്ദ ചികിത്സയ്ക്കായി മണിപ്പാല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. ഐ.സി.യുവില്‍ പ്രവേശിപ്പിച്ച മദനിയെ കാര്‍ഡിയോളജി വിദഗ്ദര്‍ ഉള്‍പ്പെടെ ഉള്ളവര്‍ വിവിധ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ഇനിയും കൂടുതല്‍ വിദഗ്ദ പരിശോധനകള്‍ നടത്തും. പരിശോധനാഫലങ്ങള്‍ തൃപ്തികരമാണെങ്കില്‍ അദ്ദേഹത്തെ സൌഖ്യ ഹോളിസ്റ്റിക് ഹെല്‍ത്ത് സെന്ററിലേക്ക് മാറ്റും.

ഭാര്യ സൂഫിയാ മദനിയും മകന്‍ ഉമര്‍ മുഖ്‌താറും മ‌അദനിയ്ക്കൊപ്പം ആശുപത്രിയില്‍ ഉണ്ട്. ഇവര്‍ക്ക് ആവശ്യമായ ഭക്ഷണ സൌകര്യം ആശുപത്രിയില്‍ നിന്നും തന്നെ അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. സ്ഫോടനക്കേസ് പ്രതിയായതിനാല്‍ മ‌ദനിയ്ക്ക് കനത്ത പോലീസ് കാവലുണ്ട്. ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്നാണ് കര്‍ണ്ണാടക പോലീസ് മ‌അദനിയെ അറസ്റ്റു ചെയ്തത്. കേസിന്റെ വിചാരണ കര്‍ണ്ണാടകയിലെ കോടതിയില്‍ നടന്നു വരികയാണ്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ആര്‍.എസ്.എസ് തീവ്രവാദം വളത്തുന്നു: കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡേ

January 20th, 2013

ജയ്‌പൂര്‍: ആര്‍.എസ്.എസ് രാജ്യത്ത് ഹിന്ദു തീവ്രവാദം വളര്‍ത്തുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ. കോണ്‍ഗ്രസ്സിന്റെ ചിന്തന്‍ ശിബിരത്തില്‍ പങ്കെടുത്ത് സംസാരിക്കുമ്പോള്‍ ആയിരുന്നു ആര്‍.എസ്.എസിനെതിരെ ഉള്ള ഷിന്‍ഡെയുടെ പരാമര്‍ശം. ഹിന്ദു തീവ്രവാദം വളര്‍ത്തുന്നതില്‍ ആര്‍.എസ്.എസ്-ബി.ജെ.പി പരിശീലന ക്യാമ്പ്യുകള്‍ക്ക് പങ്കുള്ളതായി റിപ്പോര്‍ട്ട് ലഭിച്ചതായും അദ്ദേഹം പറഞ്ഞു. സംത്ധോധ, മെക്ക മസ്ജിദ്, മാലേഗാവ് സ്ഫോടനങ്ങളുടെ പുറകില്‍ ആര്‍.എസ്.എസ് ആണെന്ന് അദ്ദേഹം ആരോപിച്ചു.

ഷിന്‍ഡേയുടെ പ്രസ്ഥാവനയ്ക്കെതിരെ ബി.ജെ.പി രംഗത്തെത്തി. ഇന്ത്യയില്‍ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതിന് എതിരെ പാക്കിസ്ഥാനെ ശാസിക്കേണ്ടതിനു പകരം ബി.ജെ.പിയെ അപകീര്‍ത്തിപ്പെടുത്തുവാനാണ് ഷിന്‍ഡേ ശ്രമിക്കുന്നതെന്ന് ബി.ജെ.പി വക്താവ് മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. ഷിന്‍ഡേ നടത്തിയ പ്രസ്ഥാവനയ്ക്ക് സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

അബ്ദുള്‍ നാസര്‍ മഅദനിയെ മണിപ്പാല്‍ ആസ്പത്രിയിലേക്ക് മാറ്റി

January 19th, 2013

ബാംഗ്ലൂര്‍: പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയെ ശ്വാസതടസ്സവും തലകറക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മണിപ്പാല്‍ ആസ്പത്രിയിലേക്ക് മാറ്റി. ബാംഗ്ലൂര്‍ സ്ഫോടക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ജയിലില്‍ കഴിയുന്ന അദ്ദേഹം ഒരാഴ്ചയായി വൈറ്റ് ഫീല്‍ഡിലെ സൌഖ്യ ഹെല്‍ത്ത് സെന്ററില്‍ ചികിത്സ തേടി വരികയാണ്. കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന മ‌അദനിയെ നേത്രചികിത്സയ്ക്കായി അഗര്‍വാള്‍ ആസ്പത്രിയിലേക്ക് മാറ്റുവാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. അതിനിടയിലാണ് ശ്വാസതടസ്സവും മറ്റു അസ്വസ്ഥതകളും കണ്ടതിനെ തുടര്‍ന്ന് മണിപ്പാലില്‍ വിദഗ്ദ ചികിത്സയ്ക്കായി കൊണ്ടു പോയത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഭീകരവാദത്തിന് പരിഹാരം ആദ്ധ്യാത്മികത എന്ന് നരേന്ദ്ര മോഡി

January 8th, 2013

modi-epathram

അഹമ്മദാബാദ് : ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളായ ഭീകരവാദം ആഗോള താപനം മുതലായവയ്ക്കുള്ള പരിഹാരം ഭാരതീയ അദ്ധ്യാത്മികതയിൽ ഉണ്ടെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി. ഇതിന്റെ മുഴുവൻ സാദ്ധ്യതകളും ലോകം മനസ്സിലാക്കിയിട്ടില്ല. ഐ.ടി. മേഖലയിൽ ഇന്ത്യൻ യുവത്വത്തിന്റെ ശക്തി ലോകം മനസ്സിലാക്കി. എന്നാൽ ഇന്ത്യയിലെ ആദ്ധ്യാത്മികതയുടെ ശക്തി ഇനിയും പുറംലോകത്തിന് അജ്ഞാതമാണ്. അഗോള താപനം പോലുള്ള ആഗോള പ്രശ്നങ്ങൾക്ക് പരിഹാരമാണ് ഭാരതീയ ഋഷി വര്യന്മാർ കാണിച്ചു തന്ന ആദ്ധ്യാത്മികയുടെ പാത. പ്രകൃതിയെ അമ്മയായി കണ്ട് ആദരിക്കുന്ന രാജ്യമാണ് ഇന്ത്യ.

അഗോള താപനം ഉയർത്തുന്ന പാരിസ്ഥിതിക പ്രതിസന്ധിക്ക് പരിഹാരം കാണാനായി ലോകം നെട്ടോട്ടം ഓടുകയാണ്. എന്നാൽ നമ്മുടെ മുനിമാരും ആദ്ധ്യാത്മിക നേതാക്കളും നൽകിയ സന്ദേശം മനസ്സിലാക്കിയാൽ എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാവും. വസുദേവ കുടുംബകം എന്ന ഭാരതീയ സങ്കൽപ്പം ഭീകരവാദത്തിനുള്ള മറുപടിയാണ് എന്നും മോഡി പറഞ്ഞു. സർദാർ പട്ടേൽ സ്റ്റേഡിയത്തിൽ ഒരു മത സ്ഥാപനത്തിന്റെ അറുപതാം വാർഷിക ആഘോഷങ്ങളുടെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മോഡി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

12 of 531112132030»|

« Previous Page« Previous « പീഡനം തുടരുന്നു
Next »Next Page » ആസാറാം ബാപ്പുവിന് വട്ടായിപ്പോയെന്ന് ചാക്കോ »



  • അവിശ്വാസികള്‍ക്ക് ശരീ അത്ത് നിയമം ബാധകമാക്കരുത്
  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine