അബ്ദുള്‍ നാസര്‍ മഅദനിയെ മണിപ്പാല്‍ ആസ്പത്രിയിലേക്ക് മാറ്റി

January 19th, 2013

ബാംഗ്ലൂര്‍: പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയെ ശ്വാസതടസ്സവും തലകറക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മണിപ്പാല്‍ ആസ്പത്രിയിലേക്ക് മാറ്റി. ബാംഗ്ലൂര്‍ സ്ഫോടക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ജയിലില്‍ കഴിയുന്ന അദ്ദേഹം ഒരാഴ്ചയായി വൈറ്റ് ഫീല്‍ഡിലെ സൌഖ്യ ഹെല്‍ത്ത് സെന്ററില്‍ ചികിത്സ തേടി വരികയാണ്. കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന മ‌അദനിയെ നേത്രചികിത്സയ്ക്കായി അഗര്‍വാള്‍ ആസ്പത്രിയിലേക്ക് മാറ്റുവാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. അതിനിടയിലാണ് ശ്വാസതടസ്സവും മറ്റു അസ്വസ്ഥതകളും കണ്ടതിനെ തുടര്‍ന്ന് മണിപ്പാലില്‍ വിദഗ്ദ ചികിത്സയ്ക്കായി കൊണ്ടു പോയത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഭീകരവാദത്തിന് പരിഹാരം ആദ്ധ്യാത്മികത എന്ന് നരേന്ദ്ര മോഡി

January 8th, 2013

modi-epathram

അഹമ്മദാബാദ് : ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളായ ഭീകരവാദം ആഗോള താപനം മുതലായവയ്ക്കുള്ള പരിഹാരം ഭാരതീയ അദ്ധ്യാത്മികതയിൽ ഉണ്ടെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി. ഇതിന്റെ മുഴുവൻ സാദ്ധ്യതകളും ലോകം മനസ്സിലാക്കിയിട്ടില്ല. ഐ.ടി. മേഖലയിൽ ഇന്ത്യൻ യുവത്വത്തിന്റെ ശക്തി ലോകം മനസ്സിലാക്കി. എന്നാൽ ഇന്ത്യയിലെ ആദ്ധ്യാത്മികതയുടെ ശക്തി ഇനിയും പുറംലോകത്തിന് അജ്ഞാതമാണ്. അഗോള താപനം പോലുള്ള ആഗോള പ്രശ്നങ്ങൾക്ക് പരിഹാരമാണ് ഭാരതീയ ഋഷി വര്യന്മാർ കാണിച്ചു തന്ന ആദ്ധ്യാത്മികയുടെ പാത. പ്രകൃതിയെ അമ്മയായി കണ്ട് ആദരിക്കുന്ന രാജ്യമാണ് ഇന്ത്യ.

അഗോള താപനം ഉയർത്തുന്ന പാരിസ്ഥിതിക പ്രതിസന്ധിക്ക് പരിഹാരം കാണാനായി ലോകം നെട്ടോട്ടം ഓടുകയാണ്. എന്നാൽ നമ്മുടെ മുനിമാരും ആദ്ധ്യാത്മിക നേതാക്കളും നൽകിയ സന്ദേശം മനസ്സിലാക്കിയാൽ എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാവും. വസുദേവ കുടുംബകം എന്ന ഭാരതീയ സങ്കൽപ്പം ഭീകരവാദത്തിനുള്ള മറുപടിയാണ് എന്നും മോഡി പറഞ്ഞു. സർദാർ പട്ടേൽ സ്റ്റേഡിയത്തിൽ ഒരു മത സ്ഥാപനത്തിന്റെ അറുപതാം വാർഷിക ആഘോഷങ്ങളുടെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മോഡി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മാലേഗാവ് സ്ഫോടനം : പ്രതി കുറ്റം സമ്മതിച്ചു

December 30th, 2012

nia-epathram

മുംബൈ : മാലേഗാവ് ബോംബ് സ്ഫോടന കേസിലെ പ്രധാന പ്രതികളിൽ ഒരാളായ മനോഹർ സിങ്ങ് കുറ്റം സമ്മതിച്ചു. മുംബൈയിലെ പ്രത്യേക കോടതിയിൽ ഇന്ന് ദേശീയ അന്വേഷണ ഏജൻസി അറിയിച്ചതാണ് ഈ കാര്യം. 2006ൽ മഹാരാഷ്ട്രയിലെ മാലേഗാവിൽ നടന്ന ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് നടക്കുന്ന അദ്യ അറസ്റ്റാണ് മനോഹസ് സിങ്ങിന്റേത്. കഴിഞ്ഞ ദിവസം മദ്ധ്യപ്രദേശിലെ ഇൻഡോറിൽ നിന്നാണ് ദേശീയ അന്വേഷണ ഏജൻസി ഇയാളെ പിടികൂടിയത്.

2007ലെ സംഝൌത്താ എക്സ്പ്രസ് സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാജേന്ദർ ചൌധരിയുടെ മൊഴിയാണ് മനോഹർ സിങ്ങിന്റെ അറസ്റ്റിലേക്ക് നയിച്ചത്. ഇയാളെ ചോദ്യം ചെയ്തതിനെ തുടർന്ന് മാലേഗാവ് സ്ഫോടനവുമായി ബന്ധപ്പെട്ട മറ്റു പ്രതികളെ കുറിച്ചുള്ള സുപ്രധാന സൂചനകൾ പോലീസിന് ലഭിച്ചതായാണ് സൂചന.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സംഝൌത്താ എക്സ്പ്രസ് : മുഖ്യ പ്രതി പിടിയിൽ

December 18th, 2012

nia-epathram

ന്യൂഡൽഹി : സംഝൌത്താ എക്സ്പ്രസ് സ്ഫോടനക്കേസിലെ മുഖ്യ പ്രതി ധാൻ സിങ്ങ് പോലീസ് പിടിയിലായി. മധ്യപ്രദേശ് ഉത്തർ പ്രദേശ് അതിർത്തിയിലുള്ള ചിത്രകൂടത്തിൽ നിന്ന് തിങ്കളാഴ്ച്ചയാണ് ദേശീയ അന്വേഷണ ഏജൻസി സിങ്ങിനെ അറസ്റ്റ് ചെയ്തത്. 2008ലെ മാലേഗാവ് സ്ഫോടനക്കേസിലും ഇയാൾക്ക് പങ്കുള്ളതായി സംശയിക്കപ്പെടുന്നു. ഇതോടെ ഈ കേസിൽ അറസ്റ്റിലാവുന്ന അഞ്ചാമത്തെ പ്രതിയാണ് ധാൻ സിങ്ങ്.

2007 ഫെബ്രുവരി 18നാണ് ഹരിയാനയിലെ പാനിപത്തിനടുത്ത് വെച്ച് സംഝൌത്താ എക്സ്പ്രസ് തീവണ്ടിയിൽ ബോംബ് സ്ഫോടനം നടന്നത്. സ്ഫോടനത്തെ തുടർന്ന് ബോഗികൾക്ക് തീ പിടിക്കുകയും 68 പേർ വെന്തു മരിക്കുകയും ഉണ്ടായി. 2010 ജൂലൈ 29നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ദേശീയ അന്വേഷണ ഏജൻസി കേസ് ഏറ്റെടുത്തത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മോഡിക്കെതിരെ ശ്വേത

December 1st, 2012

swetha-bhatt-epathram

അഹമ്മദാബാദ് : ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കെതിരെ മോഡി കേസിൽ കുടുക്കി സർവീസിൽ നിന്നും സസ്പെൻഡ് ചെയ്ത ഐ. പി. എസ്. ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിന്റെ പത്നി ശ്വേതാ ഭട്ട് തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നു. ഇന്നലെ മോഡിയും ശ്വേതയും മണിനഗർ നിയോജക മണ്ഡലത്തിൽ മൽസരിക്കാനായി തങ്ങളുടെ നാമ നിർദ്ദേശ പത്രികകൾ സമർപ്പിച്ചു.

തനിക്കെതിരെ സഞ്ജീവ് ഭട്ടിനെ ഉപയോഗിക്കുന്നത് കോൺഗ്രസ് ആണെന്ന് ഇതോടെ തെളിഞ്ഞതായി നരേന്ദ്ര മോഡി പ്രസ്താവിച്ചു. 2002ലെ ഗുജറാത്ത് കലാപങ്ങളിൽ തന്റെ പങ്കിനെ കുറിച്ച് ആരോപണങ്ങൾ ഉന്നയിച്ച സഞ്ജീവ് ഭട്ട് കോൺഗ്രസിന്റെ ചട്ടുകം മാത്രമായിരുന്നു എന്ന് ഇപ്പോൾ രാജ്യം തിരിച്ചറിഞ്ഞിരിക്കുന്നു എന്നും മോഡി പറഞ്ഞു.

എന്നാൽ താൻ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നത് തന്റെ ഭർത്താവ് സഞ്ജീവ് ഭട്ടിന്റെ പകരക്കാരി ആയിട്ടല്ല എന്ന് ശ്വേത മാദ്ധ്യമങ്ങളോട് പറഞ്ഞു. താൻ എതിർക്കുന്നത് വൈരാഗ്യവും അനീതിയും പ്രവർത്തന ശൈലികളാക്കിയ ഒരു ഭരണകൂടത്തെയാണ് എന്നും ശ്വേത വ്യക്തമാക്കി. ഗുജറാത്തിലെ ജനങ്ങൾ എന്നോടൊപ്പമാണ്. അവരുടെ ആകുലതകൾ എന്റേയും ആകുലതകളാണ്. അവ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് തനിക്ക് നന്നായി അറിയാം – ശ്വേത കൂട്ടിച്ചേർത്തു.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഗുജറാത്ത് തിരഞ്ഞെടുപ്പ് പരസ്യത്തില്‍ വ്യാജ ചിത്രം: കോണ്‍ഗ്രസ്സ് വിവാദത്തില്‍
Next »Next Page » മുന്‍ പ്രധാനമന്ത്രി ഐ.കെ.ഗുജ്‌റാള്‍ അന്തരിച്ചു »



  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു
  • തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം
  • ജീവനാംശത്തിനായി ക്രിമിനൽ കേസ് നൽകാം : സുപ്രീം കോടതി
  • ഭീകരാക്രമണം : വീരമൃത്യു വരിച്ച അഞ്ച് സൈനികരുടെ വിവരങ്ങള്‍ കരസേന പുറത്തു വിട്ടു
  • മുലപ്പാലിന്‍റെ വാണിജ്യ വൽക്കരണം : മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ അഥോറിറ്റി
  • കേരളത്തിലും തമിഴ്‌ നാട്ടിലും ബി. ജെ. പി. എക്കൗണ്ട് തുറക്കും : അമിത് ഷാ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine