നിതീഷ് ‌- മോഡി തര്‍ക്കം രൂക്ഷം എന്‍.ഡി.എ. പിളര്‍പ്പിലേക്ക്

June 21st, 2012

nitish_modi_bjp_nda-epathram

ന്യൂഡല്‍ഹി : മതേതര പ്രതിച്‌ഛായയുള്ള ആളാകണം എന്‍. ഡി. എയുടെ പ്രധാനമന്ത്രി സ്‌ഥാനാര്‍ഥിയെന്ന ജെ. ഡി. യു. നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ്‌ കുമാറിന്റെ പ്രസ്‌താവന എന്‍. ഡി. എ. യില്‍ പുതിയ കലഹത്തിലേക്കും പരസ്പരം പഴിചാരുന്നതിലേക്കും എത്തി നില്‍ക്കുന്നു.  ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്‌ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്നതിനെച്ചൊല്ലി നിധീഷ്‌ കുമാര്‍ നടത്തിയ പ്രസ്താവനയാണ് ബി. ജെ. പിയും സഖ്യകക്ഷിയായ ജെ. ഡി. യു. വൂം തമ്മില്‍ രൂക്ഷമായ അഭിപ്രായ വ്യതാസത്തില്‍ എത്തി നില്‍ക്കുന്നത്‌. മോഡിയെ പിന്തുണച്ചു കൊണ്ട് ആര്‍. എസ്. എസ്. രംഗത്ത് വരുകയും അടുത്ത ഇന്ത്യന്‍ പ്രധാനമന്ത്രി ഹിന്ദുവായിരിക്കണം എന്ന തീവ്ര ഹിന്ദുത്വ നിലപാട്‌ സ്വീകരിക്കുകയും ചെയ്തതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. മോഡിയെ ഉയര്‍ത്തിക്കാട്ടിയാല്‍ എന്‍. ഡി. എ സഖ്യം വിടുമെന്ന സൂചന നല്‍കി ജെ. ഡി. യു. നേതാവ്‌ ശിവാനന്ദ്‌ തിവാരി രംഗത്തെത്തിയതു. ഗുജറാത്ത്‌ കലാപത്തിനു ശേഷം മോഡിയെ പുറത്താക്കാന്‍ അന്നു പ്രധാനമന്ത്രിയായിരുന്ന എ. ബി. വാജ്‌പേയി ആഗ്രഹിച്ചിരുന്നുവെന്നു വെളിപ്പെടുത്തി നിതീഷ്‌ കുമാര്‍ പറഞ്ഞതോടെ ഇരു കക്ഷികളും കൂടുതല്‍ അകന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആഭ്യന്തര സുരക്ഷ; മുഖ്യമന്ത്രി മാരുടെ യോഗം ഇന്ന്

April 16th, 2012

manmohan-singh-award-epathram

ന്യൂഡല്‍ഹി: ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിമാരുടെ സുപ്രധാന സമ്മേളനം ഇന്ന് ഡല്‍ഹിയില്‍ നടക്കും. യോഗം പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് ഉദ്ഘാടനം ചെയ്യും, എന്നാല്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിളിച്ച ഈ യോഗത്തില്‍ പശ്ചി മബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പങ്കെടുക്കില്ല എന്നാണ് റിപ്പോര്‍ട്ട്. ബംഗാളിനെ പ്രതിനിധാനം ചെയ്ത് ധനമന്ത്രി അമിത് മിത്ര പങ്കെടുക്കും. എന്തു കൊണ്ടാണ് മമത യോഗത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നത്‌ എന്ന് വ്യക്തമല്ല.

രാജ്യത്ത് തീവ്രവാദ വിരുദ്ധനടപടി ശക്തിപ്പെടുത്തല്‍, രഹസ്യാ ന്വേഷണ സംവിധാനം മെച്ചപ്പെടുത്തല്‍, മാവോവാദി പ്രശ്‌നം, പോലീസ് പരിഷ്‌കരണം, തീരദേശ സുരക്ഷ, കേന്ദ്ര – സംസ്ഥാന ബന്ധങ്ങള്‍ തുടങ്ങിയവ വിഷയങ്ങളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നരേന്ദ്ര മോഡിയെ ശ്രീകൃഷ്ണനാക്കി പത്ര പരസ്യം

April 7th, 2012
modi-as-krishna-epathram
അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ ശ്രീകൃഷ്ണനായി ചിത്രീകരിച്ചു കൊണ്ട് പുറത്തിറക്കിയ പത്ര പരസ്യം വിവാദമാകുന്നു. ബി. ജെ. പിയുടെ കര്‍ഷക കൂട്ടായ്മയായ കിഷന്‍ യാത്രയുടെ പ്രചരണാര്‍ഥമാണ് ഇത്തരം ഒരു പരസ്യം ഗുജറാത്തി പത്രത്തില്‍ വന്നത്. ഗീതോപദേശത്തിന്റെ പശ്ചാത്തലത്തില്‍ തയ്യാറാക്കിയ പരസ്യത്തില്‍ ശ്രീകൃഷ്ണനായി തേരു തെളിക്കുന്ന രീതിയില്‍ മോഡിയെയും അര്‍ജ്ജുനനായി  ബി. ജെ. പിയുടെ സംസ്ഥാന പ്രസിഡണ്ട് അര്‍. സി. ഫല്‍ദുവിനേയുമാണ് നല്‍കിയിരിക്കുന്നത്. പഞ്ച പാണ്ഡവരായി സംസ്ഥാന ബി. ജെ. പിയിലെ പ്രമുഖരേയും പരസ്യത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനെതിരെ കോണ്‍ഗ്രസ്സ് ശക്തമായി രംഗത്തെത്തി. ഇത്തരം ഒരു പരസ്യത്തിലൂടെ ജനങ്ങളെ വിഡ്ഡികളാക്കുവാനാണ് ബി. ജെ. പി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ്സ്  നേതാവ് നര്‍ഹരി അമീന്‍ വ്യക്തമാക്കി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബന്ദികൾക്ക് പകരമായി 27 തടവുകാരെ വിട്ടയയ്ക്കും

April 6th, 2012

Italian-tourists-taken-hostage-by-Maoists-epathram

കന്ധമാൽ : സർക്കാർ വിരുദ്ധ പ്രക്ഷോഭകരുടെ കയ്യിൽ നിന്നും ബന്ദികളെ മോചിപ്പിക്കുന്നതിനായി ഒഡീഷ സർക്കാർ 27 തടവുകാരെ വിട്ടയയ്ക്കും. ഇവരുടെ പട്ടിക കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നവീൻ പട്നായിക് പ്രഖ്യാപിച്ചു. പ്രക്ഷോഭകർ ബന്ദികളാക്കിയവരിൽ ഒരു ഇറ്റാലിയൻ സ്വദേശിയും ഉൾപ്പെടുന്നു. നടപടിയെ ഇറ്റാലിയൻ അംബാസഡർ സ്വാഗതം ചെയ്തിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഔറംഗബാദില്‍ ഏറ്റുമുട്ടലില്‍ ഭീകരന്‍ കൊല്ലപ്പെട്ടു

March 26th, 2012

aurangabad-terrorists-epathram
ഔറംഗബാദ്: മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡും (എ. ടി‌. എസ്) തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റു മുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. ഉച്ചക്ക്  പന്ത്രണ്ടരയോടെ ആയിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എ. ടി‌. എസ് സംഘം ഭീകരുടെ ഒളിത്താവളം വളയുകയായിരുന്നു. തുടര്‍ന്ന് നടന്ന വെടിവെപ്പിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ ഒരു എ. ടി‌. എസ് കോണ്‍സ്റ്റബിളിനു വെടിയേറ്റിട്ടുണ്ട്.

സംഭവ സ്ഥലത്തുനിന്നും രണ്ടു പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. ഇതിലൊരാള്‍ 2008- ജൂലൈയില്‍ 56 പേരുടെ മരണത്തിനിടയാക്കി സ്ഫോടന പരമ്പരയിലെ പ്രതി അബ്രാര്‍ ഷെയ്ക്കാണ്. രണ്ടാമന്‍ യു.പിയിലെ ബി. ജെ. പി നേതാവിന്റെ കൊലപാതകവുമായി ബന്ധമുള്ളയാളാണ്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മോഡിയെ വിളിച്ചു വരുത്തണമെന്ന ആവശ്യം സുപ്രീം കോടതി നിരസിച്ചു
Next »Next Page » ഗോവയില്‍ പെട്രോളിനു പതിനൊന്നു രൂപ കുറച്ചു »



  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine